Tag: ayanchery

Total 14 Posts

മാലിന്യം കുന്നുകൂടി ആയഞ്ചേരി ബസ്റ്റാൻ്റ്; പ്രക്ഷോഭം സംഘടിപ്പിക്കാനൊരുങ്ങി സിപിഐ

ആയഞ്ചേരി : ആയഞ്ചേരി ബസ്റ്റാൻ്റ് മാലിന്യം കുന്നുകൂടുന്നതായി ആരോപണം. ബസ്സ്റ്റാൻ്റ് മാലിന്യങ്ങൾ കൊണ്ട് നിറച്ചത് യു ഡി എഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് സിപിഐ. ജനങ്ങൾക്ക് ഉപകാരപ്രദമാകുന്ന വിധത്തിൽ ബസ്സ്റ്റാൻ്റ് തുറന്ന് പ്രവർത്തിപ്പിക്കാൻ ഇക്കാലമത്രയായിട്ടും യു ഡി എഫ് നേതൃത്വം നൽകുന്ന പഞ്ചായത്ത് ഭരണസമിതിക്ക് കഴിഞ്ഞിട്ടില്ല. ആയഞ്ചേരി ടൗണിൻ്റെ ഹൃദയഭാഗത്ത് മാലിന്യങ്ങൾ കൊണ്ട്

ഇവിടെ സൗഹൃദത്തിന്റെ നൂറുമേനി കൊയ്യും, പോക്ലാറത്ത് താഴെ വയലിൽ ഒരു സംഘം സുഹൃത്തുക്കൾ ചേർന്ന് നെൽകൃഷിയിറക്കി; വേറിട്ട ആശയത്തിന് പിന്നിലുള്ളത് ആയഞ്ചേരി റഹ്മാനിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ

ആയഞ്ചേരി: പഴയ സൗഹൃദം ഇന്നും നിലനിർത്താൻ പല വഴികളുണ്ട്. വാട്സ് ആപ്പിലൂടെയും, ഫോൺകോളിലൂടെയും എല്ലാം ആ സൗഹൃദം നിലനിർത്താം. പക്ഷെ പുതുവഴി തേടിയിരിക്കുയാണ് ആയഞ്ചേരി റഹ്മാനിയ്യ ഹയർ സെക്കണ്ടറി സ്കൂളിലെ 98 ബാച്ചിലെ ഒരു കൂട്ടം യുവതി യുവാക്കൾ. അന്യം നിന്ന് പോകുന്ന കാർഷിക രം​ഗത്തേക്കാണ് ഇവർ ഇറങ്ങിയിരിക്കുന്നത്. കൃഷിയിൽ നൂറുമേനി വിളവ് കൊയ്യുക എന്നതിലുപരി

ആയഞ്ചേരി മുക്കടത്തുംവയലിൽ പ്രവാസി യുവാവ് ബൈക്ക് അപകടത്തിൽ മരിച്ചനിലയിൽ

ആയഞ്ചേരി: അരൂരിൽ ബൈക്ക് അപകടത്തിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷിനെ (43) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തീക്കുനി- വടകര റോഡിൽ മുക്കടത്തുംവയലിൽ ആണ് ഇയാളെ അപകടം പറ്റിയ നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെ ആറു മണിയോടെ ഒരു ബൈക്ക് വീണു കിടക്കുന്നത് കണ്ട്

വീട്ടിൽ ഒരു ജൈവ പച്ചക്കറിതോട്ടം പദ്ധതിയുമായി ആയഞ്ചേരിയിലെ വനിതാ ലീഗ് പ്രവർത്തകർ

ആയഞ്ചേരി: വീട്ടിൽ ഒരു ജൈവ പച്ചക്കറി തോട്ടം പദ്ധതിയുമായി ആയഞ്ചേരി ടൗൺ വനിതാ ലീഗ് രംഗത്ത്. പദ്ധതിയുടെ പ്രഖ്യാപനവും പച്ചക്കറി വിത്തുകളുടെ വിതരണ ഉദ്ഘാടനവും ആയഞ്ചേരി പഞ്ചായത്ത് വനിതാ ലീഗ് ട്രഷറർ ബീവിസുമയ്യ ടീച്ചർ നിർവ്വഹിച്ചു. ജമീല കിഴക്കയിൽ അധ്യക്ഷത വഹിച്ചു. കാർഷിക വൃത്തിയിലൂന്നിയ നമ്മുടെ സംസ്കാരം തിരികെ പിടിക്കണമെന്ന് ബീവി സുമയ്യ ടീച്ചർ പറഞ്ഞു.

ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് വാങ്ങിയ വാഹനം ആറു മാസമായി ഷെഡിൽ; വാടകയ്ക്ക് വാഹനമെടുത്ത് നികുതിപ്പണം ധൂർത്തടിക്കുന്നെന്ന് ആരോപണം

ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേനയ്ക്ക് വാർഡുകളിൽ നിന്ന് അജൈവ മാലിന്യങ്ങൾ എം.സി.എഫിൽ എത്തിക്കുന്നതിന് വേണ്ടി വാങ്ങിയ വാഹനം ആറ് മാസങ്ങളായ് ഉപയോഗിക്കാതെ ഷെഡ്ഡിൽ കിടക്കുന്നു. സ്വന്തമായി പുതിയ വാഹനം ഉണ്ടെന്നിരിക്കെ വാടകയ്ക്ക് വണ്ടിയെടുത്ത് പഞ്ചായത്ത് നികുതിപ്പണം ധൂർത്തടിക്കുകയാണ് എന്ന് ആക്ഷേപം. 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏഴര ലക്ഷം രൂപ ഉപയോഗിച്ചാണ് കഴിഞ്ഞ

‘നൂറ് തൊഴിൽ ദിനങ്ങൾ അനുവദിക്കുക, തൊഴിലെടുത്താൽ ഒരാഴ്ചയ്ക്കകം കൂലി നൽകുക, ചികിത്സാ ആനുകൂല്യങ്ങൾ അനുവദിക്കുക’; ആയഞ്ചേരി പഞ്ചായത്ത് ഓഫീസിലേക്ക് തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ച് നടത്തി

ആയഞ്ചേരി: തൊഴിലുറപ്പ് തൊഴിലാളികളോട് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് അധികൃതർ കാണിക്കുന്ന അവഗണയിലും, അനാസ്ഥയിലും പ്രതിഷേധിച്ച് എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. കടമേരി മാക്കം മുക്കിൽ നിന്നാരംഭിച്ച മാർച്ച് ജില്ലാ സീക്രട്ടരി പി.ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ഒരു വർഷം മുമ്പേ തൊഴിലാളികൾ നൽകിയ നിവേദനത്തിൽ സൂചിപ്പിച്ച ആവശ്യങ്ങൾ ഒന്നു

അഞ്ച് ടയറുകളും കുത്തിക്കീറി ആണിയടിച്ച് പഞ്ചറാക്കി; ആയഞ്ചേരി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ നശിപ്പിച്ചു

വടകര: ആയഞ്ചേരി തീക്കുനി കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ സാമൂഹ്യ വിരുദ്ധർ കുത്തി കീറി നശിപ്പിച്ചു. കെ.എൽ 49, 2277 നമ്പർ മഹാലക്ഷ്മി എന്ന ബസിൻ്റെ ടയറുകളാണ് നശിപ്പിക്കപ്പെട്ടത്. ബസ് ഓട്ടം കഴിഞ്ഞ് രാത്രി നിർത്തിയിട്ടതിന് ശേഷമാണ് സംഭവം നടത്തിയത്. ബസിൻ്റ അഞ്ച് ടയറുകൾ കുത്തിക്കീറുകയും ആണികൾ തറച്ച് പഞ്ചറാക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ

അശാസ്ത്രീയമായ അക്കാദമിക് കലണ്ടർ പിൻവലിക്കുക; സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ കടമേരി എം.യു.പി സ്കൂളിൽ അധ്യാപകരുടെ പ്രതിഷേധം

ആയഞ്ചേരി: അശാസ്ത്രീയമായ അക്കാദമിക് കലണ്ടറിനെതിരെ അധ്യാപക സംഘടനകളുടെ പ്രതിഷേധം തുടരുന്നു. സംയുക്ത അധ്യാപക സമര സമിതിയുടെ ആഭിമുഖ്യത്തിൽ കടമേരി എം.യു.പി. സ്കൂളിൽ അധ്യപകർ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. സർക്കാർ നടപ്പിലാക്കുന്നത് തലതിരിഞ്ഞ വിദ്യാഭ്യാസ നയമാണെന്നും, വിദ്യാർത്ഥികളും അധ്യാപകരും നേരിടുന്ന പ്രശ്നങ്ങങ്ങളും പ്രയാസങ്ങളും സർക്കാർ മനസ്സിലാക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. വരും ദിവസങ്ങളിൽ ശക്തമായ സമരപരിപാടികളുമായി അധ്യാപക സംഘടനകൾ

ആയഞ്ചേരി ടൗണിലെ രൂക്ഷമായ വെള്ളക്കെട്ട്; പ്രശ്നപരിഹാരത്തിന് ഉദ്യോഗസ്ഥരുമായി എം.എൽ.എ എത്തി

ആയഞ്ചേരി: രൂക്ഷമായ വെള്ളക്കെട്ട് പ്രശ്നം നിലനിൽക്കുന്ന ആയഞ്ചേരി ടൗണിൽ പ്രശ്നപരിഹാരത്തിന് എം.എൽ.എയുടെ ഇടപെടൽ. കെ.പി.കുഞ്ഞമ്മദ്കുട്ടി എം.എൽ.എയാണ് വെള്ളക്കെട്ട് പ്രശ്നപരിഹാരത്തിന് എഞ്ചിനീയർമാർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ വിളിച്ച് സംഭവസ്ഥലം സന്ദർശിച്ചത്. പിഡബ്ല്യുഡി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് നിധിൻ ലക്ഷ്മണന്റെയും,അസിസ്റ്റൻറ് എൻജിനീയർ ഷക്കീർ, ഓവർസിയർ എന്നിവരുടെ സാന്നിധ്യത്തിലാണ് എം.എൽ.എ സ്ഥലത്ത് പരിശോധന നടത്തിയത്. ക്രോസ് ഡ്രൈനേജിൽ തടസ്സങ്ങൾ ഉണ്ടെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ

കടമേരി ഇല്ലത്ത് കുനിയിൽ നാരായണി അന്തരിച്ചു

ആയഞ്ചേരി: കടമേരി ഇല്ലത്ത് കുനിയിൽ നാരായണി അന്തരിച്ചു. അറുപത്തി മൂന്ന് വയസ്സായിരുന്നു. പരേതരായ കണ്ണന്റെയും ചിരുതയുടേയും മകളാണ്. ഭർത്താവ്: കടുങ്ങോൻ. മക്കൾ: ബീന, മിനി. സഹോദരങ്ങൾ: പരേതനായ ചാത്തു, ജാനു.

error: Content is protected !!