Tag: ayancheri panchayat
മതിയായ ജീവനക്കാരില്ലാത്തതിനാൽ ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ പ്രവർത്തനങ്ങൾ താളം തെറ്റുന്നു; പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തിൽ കലക്ടർക്ക് നിവേദനം നൽകി
ആയഞ്ചേരി: മതിയായ ജീവനക്കാരില്ലാത്തതിനാൽ ആയഞ്ചേരി ഗ്രാമപഞ്ചായത്തിൽ പദ്ധതി പ്രവർത്തനങ്ങൾ ഉൾപ്പടെ താളം തെറ്റുന്നു. അസി. സെക്രട്ടറി, അസി. എൻജിനീയർ, ഓവർസിയർ, വി.ഇ.ഒ, പാർട്ട്ടൈം സ്വീപ്പർ തുടങ്ങിയ തസ്തികകളിലാണ് ജീവനക്കാരില്ലാത്തത്. പ്രധാനപ്പെട്ട തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നതും ഉദ്യോഗസ്ഥരെ അടിക്കടി സ്ഥലം മാറ്റുന്നതും പഞ്ചായത്തിന്റെ പ്രവർത്തനങ്ങളെ താളം തെറ്റിക്കുന്നതായി ഭരണ സമിതി അംഗങ്ങൾ പറയുന്നു. പഞ്ചായത്ത് ഓഫിസിൽ മതിയായ ജീവനക്കാരില്ലാത്തതിനാൽ
ആയാഞ്ചേരി മംഗലാട് സമാധാന അന്തരീക്ഷം നിലനിർത്തണം; അക്രമ സംഭവങ്ങളിൽ പോലീസ് കേസ് എടുക്കണം
ആയഞ്ചേരി: മംഗലാട് പ്രദേശത്ത് സമാധാന അന്തരീക്ഷം നിലനിർത്താനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ എം എൽ എ കെ.പി. കുഞ്ഞമ്മത് കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗം തീരുമാനിച്ചു. മംഗലാട് പ്രദേശത്തുണ്ടായ എല്ലാ അക്രമ സംഭവങ്ങളേയും യോഗം അപലപിച്ചു. ഈ അക്രമ സംഭവങ്ങളെ കുറിച്ച് പോലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് യോഗത്തിൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണം.
ചോദ്യങ്ങൾ ഉന്നയിക്കാൻ അവസരം നൽകിയില്ല ; ആയഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം എൽ ഡി എഫ് ബഹിഷ്കരിച്ചു
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ഭരണസമിതി യോഗം എൽ ഡി എഫ് ബഹിഷ്കരിച്ചു. പഞ്ചായത്ത് ഭരണസമിതി യോഗത്തിലേക്ക് മെമ്പർമാർ നിയമാനുസൃതമായി നൽകിയ ചോദ്യങ്ങൾ യോഗത്തിൽ ഉന്നയിക്കാൻ അവസരം നൽകാതെ മറുപടി നിഷേധിച്ച പഞ്ചായത്ത് പ്രസിഡണ്ടിൻ്റെ നടപടിയിൽ പ്രതിഷേധിച്ചാണ് എൽ ഡി എഫ് അംഗങ്ങൾ ഭരണസമിതി യോഗം ബഹിഷ്കരിച്ചത്. പഞ്ചായത്ത് രാജ് ആക്ട് പ്രകാരം മെമ്പർമാർക്ക് പഞ്ചായത്ത്
യാത്രാക്ലേശത്തിന് പരിഹാരമായി; ആയഞ്ചേരി കരുവണ്ടി, വെള്ളറാട്ട് പ്രദേശവാസികൾക്ക് ഗതാഗതസൗകര്യമെത്തി
വടകര: ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 8-ാം വാർഡിലെ കരുവണ്ടി, വെള്ളറാട്ട് ഭാഗങ്ങളിലെ ജനങ്ങളുടെ വളരെയേറെ കാലത്തെ യാത്രാക്ലേശത്തിന് പരിഹാരമായി. കെ.പി കുഞ്ഞമ്മത്കുട്ടി എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽഉൾപ്പെടുത്തി 10 ലക്ഷം രൂപ ചെലവഴിച്ചാണ് റോഡ്പണി പൂർത്തിയാക്കിയത്. കരുവാണ്ടിമുക്കിൽ കെ.പി കുഞ്ഞമ്മത് കുട്ടി എം.എൽ എ റോഡ് ഉൽഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് എൻ.
ആയഞ്ചേരി പഞ്ചായത്തിൽ ഡ്രൈവർ ഒഴിവ്
ആയഞ്ചേരി: ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ ഹരിത കർമസേനയുടെ വാഹനത്തിന് ഡ്രൈവറെ നിയമിക്കുന്നു. അഭിമുഖ പരീക്ഷ 27 ന് പഞ്ചായത്ത് മീറ്റിങ് ഹാളിൽ നടക്കുമെന്ന് സെക്രട്ടറി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9496048139 എന്ന നമ്പറിൽ ബന്ധപ്പെടുക.
ദുരിതമഴ; ആയഞ്ചേരി പഞ്ചായത്തിലെ തുരുത്തുകളിലും പ്രളയ ഭീതി, ആളുകളെ മാറ്റിതാമസിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു
ആയഞ്ചേരി : ആയഞ്ചേരി പഞ്ചായത്തിലെ തുരുത്തുകളിലും പ്രളയ ഭീതി. എലത്തുരുത്തി, കോതുരുത്തി, വാളാഞ്ഞി ഉൾപ്പെടെയുള്ള താഴ്ന്ന പ്രദേശത്ത് വെള്ളം ക്രമാതീതമായി ഉയരുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ മാറ്റി താമസിപ്പിക്കേണ്ട മുഴുവൻ വീടുകളിലും താമസിക്കുന്ന കുടുംബാഗങ്ങളുടെ ലിസ്റ്റ് പഞ്ചായത്ത് പ്രസിഡണ്ടിന്റെ അധ്യക്ഷത നടന്ന അടിയന്തര യോഗത്തിൽ തയ്യാറാക്കി. ഇവരെ ക്യാമ്പുകളിലേക്കും ബന്ധുവീടുകളിലേക്കും മാറ്റാനാണ് തീരുമാനം. കുടുംബങ്ങളെ
ആയഞ്ചേരി പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളക്കെട്ട് ; മൂന്ന് കുടുംബംങ്ങളെ മാറ്റിതാമസിപ്പിച്ചു
ആയഞ്ചേരി : ആയഞ്ചേരി ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ വെള്ളം കയറി. അരൂറ മലയിൽ നിന്നും, മലോൽ പുളിക്കൂൽ, വലിയ പറമ്പത്ത്,തിയ്യർ കുന്നത്ത് ഭാഗങ്ങളിൽ നിന്നും ഒലിച്ചു വന്ന വെള്ളം അക്വഡേറ്റ് ഭാഗത്ത് എത്തിച്ചേർന്ന് ചെറുതോടിലൂടെയാണ് കല്ലേരി കനാലിൻ പതിക്കുന്നത്. ഇന്നലെ പെയ്ത ശക്തമായ മഴയിൽ ഒഴുകിത്തീരാത്ത വെള്ളം വലിയ വെള്ളക്കെട്ടായി. തുടർന്നാണ് മംഗലാട്
ആയഞ്ചേരി പഞ്ചായത്തിൽ ഭീതി പരത്തുന്ന കാട്ടുപന്നികളെ കൊന്നൊടുക്കാൻ ദൗത്യസംഘമെത്തി; 13 തോക്കുകളുമായി 30 പേരടങ്ങുന്ന സംഘം വേട്ടയ്ക്കിറങ്ങി
ആയഞ്ചേരി: പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും കാർഷിക വിളകൾക്കും ഭീഷണിയായ കാട്ടുപന്നികളെ കൊന്നൊടുക്കാൻ പ്രത്യേക ദൗത്യസംഘം എത്തി. കിഫ ഷൂട്ടേഴ്സ് ക്ലബ്ബിലെ 30 പേരടുങ്ങുന്ന സംഘമാണ് ഇന്ന് രാവിലെ ആയഞ്ചേരിയിലെത്തിയത്. 13 തോക്കുകളും വേട്ട നായ്ക്കളും ഇവരുടെ പക്കലുണ്ടെന്ന് മംഗലാട് വാർഡംഗം എ സുരേന്ദ്രൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സൈനിക വിഭാഗത്തിൽ നിന്ന്