Tag: Ayancheri
നാട് ഒത്തുചേർന്നു; കടമേരി എൽ.പി സ്കൂൾ പഠനോത്സവം നാടിൻ്റെ ഗ്രാമോത്സവമായി
ആയഞ്ചേരി: കടമേരി എൽ.പി സ്കൂൾ വിദ്യാർത്ഥികളുടെ മികവുകൾ പഠനോത്സവത്തിലൂടെ പൊതുവേദിയിൽ അവതരിക്കപ്പെട്ടപ്പോൾ ആസ്വദിക്കാനും അനുമോദിക്കാനും ഗ്രാമവാസികൾ ഒന്നടങ്കം ഒത്തുചേർന്നു. ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡണ്ട് സുധീർകുമാർ അധ്യക്ഷത വഹിച്ചു. പാഠ്യ, പാഠ്യേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ച പ്രതിഭകളെ വേദിയിൽ
സമ്പൂർണ്ണ വാർഡ് ശുചീകരണ യജ്ഞം; ആയഞ്ചേരി 13 ആം വാർഡിൽ തോടുകൾ വൃത്തിയാക്കി, മാർച്ച് 24 ന് ശുചിത്വ സന്ദേശയാത്ര
ആയഞ്ചേരി: സമ്പൂർണ്ണ ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് മംഗലാട് 13-ാം വാർഡിൽ തോടുകൾ ശുചീകരിച്ചു. ജനകീയ പങ്കാളിത്തത്തോടെയുള്ള ശുചീകരണ പ്രവർത്തനങ്ങൾക്ക് വാർഡ് മെമ്പർ എ.സുരേന്ദ്രൻ നേതൃത്വം നൽകി. സമ്പൂർണ്ണ വാർഡ് ശുചീകരണ യജ്ഞത്തിൻ്റെ ഭാഗമായി വിവിധ കർമ്മ പദ്ധതികളാണ് വാർഡിൽ ആവിഷകരിച്ചിട്ടുള്ളത്. മാർച്ച് 24ന് വൈകീട്ട് 3 മണിക്ക് പാതയോര ശുചീകരണ സന്ദേശയാത്ര
പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയിൽ വിളഞ്ഞത് നൂറുമേനി; ആയഞ്ചേരിയിൽ കൊയ്ത്തുത്സവം നടത്തി പൊൻകതിൽ കൂട്ടായ്മ
ആയഞ്ചേരി: ആയഞ്ചേരി റഹ്മാനിയ്യ ഹയർ സെക്കണ്ടറി സ്കൂൾ 98 ബാച്ച് പൊൻകതിർ കുട്ടായ്മ കൊയ്ത്തുത്സവം നടത്തി. താറോപൊയിൽ പാടശേകര സമിതി പ്രസിഡണ്ട് കുനിമ്മൽ കുഞ്ഞബ്ദുല്ല കൊയ്ത്ത് ഉദ്ഘാടനം ചെയ്തു. സി.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എഴ് ഏകറോളം വിസ്തൃതിയിൽ ജൈവ വളങ്ങൾ ഉപയോഗിച്ച് നടത്തിയ കൃഷി നൂറ് മേനി വിളവെടുപ്പാണ് നൽകിയത്. കാർഷിക മേഖലയിൽ നിന്നു യുവാക്കൾ
മാലിന്യത്തിന് വിട; ‘മാലിന്യ മുക്തം നവകേരളം’ പ്രഖ്യാപനം നടത്തി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ്
ആയഞ്ചേരി: 2025 മാർച്ച് 30 അന്താരാഷ്ട്ര സീറോ വേയ്സ്റ്റ് ദിനത്തിൽ കേരളം മാലിന്യ മുക്ത പ്രഖ്യാപനം നടത്തുന്നതിൻ്റെ ഭാഗമായ് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ശുചിത്വ പ്രഖ്യാപനം നടന്നു. ഒരു വർഷക്കാലം നീണ്ടുനിന്ന കേമ്പയിൻ പ്രവർത്തനത്തിൻ്റെ ഭാഗമായാണ് ശുചിത്വ പ്രഖ്യാപനം നടത്തിയത്. ഒന്നാം ഘട്ടത്തിൽ വാർഡിലെ സ്കൂളും അംഗൻവാടിയും ഗ്രേഡിങ്ങിലൂടെ ഹരിത സ്ഥാപനങ്ങളായ് പ്രഖ്യാപിച്ചു.
ആയഞ്ചേരി കടമേരിയിൽ തറമൽ കല്ല്യാണി അന്തരിച്ചു
ആയഞ്ചേരി: കടമേരി തറമൽ കല്ല്യാണി അന്തരിച്ചു. തൊണ്ണൂറ്റിരണ്ട് വയസ്സായിരുന്നു. ഭർത്താവ് പരേതനായ തറമൽ കണ്ണൻ. മക്കൾ: ജാനു, നാരായണി, ദേവി, ലീല, ശോഭ, മോളി, കരുണൻ (12 ആം വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ആയഞ്ചേരി), രവീന്ദ്രൻ, പരേതരായ രാജൻ, ഷിജി. മരുമക്കൾ: കുഞ്ഞിരാമൻ (കടമേരി), ചാത്തു (മരുതോങ്കര), നാണു (കടമേരി), നാണു (കുമ്മങ്കോട്), സുരേന്ദ്രൻ
‘വർഗ്ഗീയത ഒരിടത്തും മനുഷ്യൻ്റെ സന്തോഷത്തിനും സ്നേഹത്തിനും വഴിയൊഴിക്കിയിട്ടില്ല’; ആയഞ്ചേരിയിൽ സെമിനാർ സംഘടിപ്പിച്ച് സി.പി.എം
ആയഞ്ചേരി: വടകരയിൽ വെച്ചുനടക്കുന്ന സി.പി.എം ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി ആയഞ്ചേരി ടൗണിൽ മതം, വർഗ്ഗീയത, ഭരണകൂടം എന്ന വിഷയത്തിൽ സെമിനാർ സെമിനാർ സംഘടിപ്പിച്ചു. കെ.ജെ.ഷൈൻ ടീച്ചർ ഉദ്ഘാടനം ചെയ്തു. വർഗ്ഗീയത മനുഷ്യരെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനും കലഹിപ്പിക്കുന്നതിനും മാത്രമെ ഉപകരിച്ചിട്ടുള്ളു എന്നും, ഒരിടത്തും മനുഷ്യൻ്റെ സന്തോഷത്തിനും സ്വൈരജീവിതത്തിനും സഹായകമായിട്ടില്ലെന്നും ഷൈൻ ടീച്ചർ പറഞ്ഞു. മതവും രാഷ്ട്രീയവും തമ്മിൽ
അംബേദ്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക; ആയഞ്ചേരിയിൽ സി.പി.ഐയുടെ പ്രതിഷേധ സംഗമം
ആയഞ്ചേരി: ഭരണഘടനാ ശില്പി ഡോ. ബി.ആർ അംബേദ്ക്കറെ അപമാനിച്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ രാജിവെക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ രാജ്യവ്യാപകമായി സംഘടിപ്പിച്ച പ്രക്ഷോഭത്തിൻ്റെ ഭാഗമായി ആയഞ്ചേരിയിലും പ്രതിഷേധ സംഗമം സംഘടിപ്പിച്ചു. സംസ്ഥാന കൗൺസിൽ മെമ്പർ ടി.കെ.രാജൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ല കൗൺസിൽ മെമ്പർ സി.കെ.ബിജിത്ത് ലാൽ അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.പി.പവിത്രൻ, അഡ്വ. കെ.പി.ബിനൂപ്,
തരിശായി കിടക്കുന്ന 50 ഹെക്ടർ ഭൂമി കൃഷിയോഗ്യമാകും; ആയഞ്ചേരി, വേളം പാടശേഖരങ്ങളിലെ നീർത്തട പദ്ധതി ആറ് മാസത്തിനകം പൂർത്തിയാക്കുമെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എ
ആയഞ്ചേരി: കുറ്റ്യാടി നിയോജക മണ്ഡലത്തിൽ ആയഞ്ചേരി, വേളം ഗ്രാമ പഞ്ചായത്തുകളിലെ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും കാർഷി കോൽപാദനം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന പ്രവർത്തികൾ പുരോഗമിക്കുന്നു. സൂക്ഷ്മ നീർത്തട വികസന പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപയുടെ പ്രവൃത്തിയാണ് സംസ്ഥാന സർക്കാർ സഹായത്തോടെ നടപ്പിലാക്കുന്നത്. തുലാറ്റുനട പാലം മുതൽ തെക്കേ തറമ്മൽ ഭാഗം വരെയുള്ള തോടിന്റെ ആഴവും
മാലിന്യനീക്കം പ്രതിസന്ധിയിൽ, ഹരിത കർമ്മ സേനാംഗങ്ങളുടെ ഒഴിവ് നികത്തുന്നില്ല; ആയഞ്ചേരി ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രതിഷേധം
ആയഞ്ചേരി: ഹരിത കർമ്മസേന അംഗങ്ങളുടെ ഒഴിവുകൾ നികത്തണം എന്നാവശ്യപ്പെട്ട് ആയഞ്ചേരിയിൽ എൽ.ഡി.എഫിൻ്റെ പ്രതിഷേധം. മാലിന്യമുക്തം നവകേരളം കേമ്പയിൻ്റെ ഭാഗമായ് തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഹരിത കർമ്മ സേനാംഗങ്ങളുടെ ഒഴിവുകൾ നികത്തി പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കണമെന്ന സർക്കാർ ഉത്തരവ് പാലിക്കാതെ പദ്ധതി തകിടം മറിക്കാൻ ശ്രമിക്കുന്ന ഭരണസമിതി നിലപാടിനെതിരെ എൽ.ഡി.എഫ് അംഗങ്ങൾ ഭരണസമിതി യോഗത്തിൽ വിയോജനക്കുറിപ്പ് രേഖപ്പെടുത്തി പ്രതിഷേധിച്ചു.
തൊഴിലുറപ്പു തൊഴിലാളികളുടെ വേതനവും തൊഴിൽ ദിനങ്ങളും വർദ്ധിപ്പിക്കുക; എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ പ്രചാരണ ജാഥ ആയഞ്ചേരിയിൽ സമാപിച്ചു
ആയഞ്ചേരി: തൊഴിലുറപ്പ് തൊഴിലാളികളുടെ സംഘടനയായ എൻ.ആർ.ഇ.ജി വർക്കേഴ്സ് യൂണിയൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥ സമാപിച്ചു. തൊഴിലുറപ്പ് പദ്ധതിയോട് കേന്ദ്ര ഗവൺമെന്റ് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക, തൊഴിലാളികൾക്ക് വേതനയും തൊഴിൽ ദിനങ്ങളും മറ്റ് ആനുകൂല്യങ്ങളും വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ജാഥ സംഘടിപ്പിച്ചത്. തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തിൽ നവമ്പർ 27 ന് നടക്കുന്ന കേന്ദ്ര