Tag: attack
കീഴരിയൂര്‍ നമ്പ്രത്തുകരയില്‍ വീട്ടിലേക്ക് നടന്നുപോകുംവഴി മധ്യവയസ്‌കന് നേരെ ആക്രമണം; കഴുത്തിലും കൈയ്ക്കും വെട്ടേറ്റു
കീഴരിയൂര്‍: നമ്പ്രത്തുകരയില്‍ വീട്ടിലേക്ക് നടന്ന് പോകുംവഴി മധ്യവയസ്‌കന് വെട്ടേറ്റു. ഉണിച്ചിരാംവീട്ടില്‍ താഴെ സുരേഷിനാണ് വെട്ടേറ്റത്. മുഖത്തും കഴുത്തിലും വെട്ടേറ്റ നിലയില്‍ വീട്ടിലെത്തിയ ഇയാളെ ബന്ധുക്കള്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. അക്രമിയാരാണെന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും പ്രാഥമിക ചികിത്സയ്ക്കുശേഷം ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പൊലീസ് സ്ഥലത്തെത്തി അന്വേഷണം
ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി മരിച്ചു
കൊച്ചി: ചോറ്റാനിക്കരയിൽ ആൺസുഹൃത്തിന്റെ അതിക്രൂര ആക്രമണത്തിന് ഇരയായ പെൺകുട്ടി ചികിത്സയ്ക്കിടെ മരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്നു. ആൺ സുഹൃത്തിന്റെ ക്രൂരമർദനത്തിനും പീഡനത്തിനും ഇരയായ യുവതി ആറ് ദിവസമായി വെന്റിലേറ്ററിൽ ആയിരുന്നു. ഉച്ചയ്ക്ക് 2 മണിയോടെയാണു മരണം. ആറ് ദിവസം മുൻപാണ് വീട്ടിൽ നിന്ന് അവശനിലയിൽ 19കാരിയെ കണ്ടെത്തിയത്. കഴുത്തിൽ കയർ മുറുക്കി, ശരീരത്തിൽ
വളയത്ത് ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമം; രണ്ടുപേര്‍ക്ക് പരിക്ക്
നാദാപുരം: വളയം മുതുകുറ്റിയില്‍ ബുള്ളറ്റ് ബൈക്ക് തടഞ്ഞുനിര്‍ത്തി അക്രമിച്ചതായി പരാതി. മുതുകുറ്റിയിലെ സന്തോഷ് കുമാര്‍ (52) കൊല്ലം അഞ്ചല്‍ സ്വദേശി ശ്രീസദനത്തില്‍ കൊച്ചുമോന്‍ (40) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ബുധനാഴ്ച പകല്‍ 11മണിയോടെയാണ് സംഭവം. ഇരുമ്പുവടികൊണ്ടുള്ള അടിയേറ്റ് തലയ്ക്ക് സാരമായി പരിക്കേറ്റ ഇരുവരെയും വളയം ഗവ.ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശോഭായാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെ അക്രമണം; കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു
കണ്ണൂര്‍: കണ്ണപുരത്ത് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. കല്യാശ്ശേരി ബൂത്ത് പ്രസിഡന്റായ പി.സി (40)ബാബുവിനാണ് വെട്ടേറ്റത്. ഇന്നലെ രാത്രി 8മണിയോടെ ബാബുവിന്റെ വീടിനടുത്താണ് സംഭവം. തലയ്ക്കും കൈകൾക്കും ഗുരുതരമായി പരുക്കേറ്റ ബാബുവിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകൃഷ്ണ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ട് പ്രദേശത്ത് രാവിലെ ചെറിയ സംഘര്‍ഷം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാത്രി ഘോഷയാത്ര കഴിഞ്ഞ്
കോഴിക്കോട് ടൗണില്‍ റോഡരികില്‍നില്‍ക്കവെ ബൈക്കിലെത്തിയ സംഘം ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ച് കടന്നുകളഞ്ഞു; രണ്ടുപേര്‍ക്ക് പരിക്ക്
കോഴിക്കോട്: ബൈക്കിലെത്തിയ സംഘം റോഡരികില്‍നിന്ന രണ്ടുപേരെ ബ്ലേഡുകൊണ്ട് മുറിവേല്‍പ്പിച്ച് കടന്നുകളഞ്ഞു. മാറാട് സ്വദേശി ഷാഹില്‍(22) നെ പരിക്കുകളോടെ പോലീസ് ഗവ. ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടാമന്‍ പരാതിയില്ലെന്നും ആശുപത്രിയിലേക്ക് പോകുന്നില്ലെന്നും പറഞ്ഞ് സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞു. മാവൂര്‍ റോഡില്‍ കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റാന്‍ഡിന് സമീപത്തുവെച്ച് തിങ്കളാഴ്ച 12.30 ഓടെയായിരുന്നു ആക്രമണം. സിറ്റി കണ്‍ട്രോള്‍ റൂം എസ്.ഐ. എ.കെ സൈനുദ്ദീന്റെ നേതൃത്വത്തിലുള്ള
വീണ്ടും ഡോക്ടർക്കു നേരെ കൈയ്യേറ്റം; നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഡോക്ടര്‍റെ അക്രമിക്കാൻ ശ്രമിച്ച പ്രതികൾക്കായ് അന്വേഷണം ആരംഭിച്ച് പോലീസ്
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ കൈയ്യേറ്റം ചെയ്തതായി പരാതി. കാഷ്വാലിറ്റി ഡ്യൂട്ടിയിലുണ്ടായിരുന്ന ചാലക്കുടി സ്വദേശി ഡോക്ടര്‍ ഭരത് കൃഷ്ണയെയാണ് ഇന്നലെ രാത്രി ചികിത്സയ്ക്കെത്തിയ രണ്ട് പേര്‍ കൈയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചത്. സംഭവത്തിന് പിന്നാലെ പ്രതികള്‍ ഓടി രക്ഷപ്പെട്ടു. ചെവി അടഞ്ഞെന്ന് പറഞ്ഞ് രണ്ട് പേരായിരുന്നു ആശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയത്. വയനാട്ടില്‍ നിന്നാണ് വരുന്നതെന്നും കുറ്റ്യാടി
റോഡിൽ ഓട്ടോ തടഞ്ഞു നിർത്തി മര്‍ദ്ദനം, കുറ്റ്യാടിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് പരിക്ക്; പ്രതിഷേധിച്ച് തൊഴിലാളികള്‍
കുറ്റ്യാടി: കുറ്റ്യാടിയില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് നേരെ അതിക്രമം. കായക്കൊടി മൂരിപ്പാലം എടകൂടത്തിൽ ബഷീർ (47)നാണ് മർദ്ദനമേറ്റത്. ബഷീറിന് നേരെയുള്ള മര്‍ദ്ദനെ പ്രത്യകിച്ച് കാരണങ്ങളൊന്നും കൂടാതെയാണ് ബഷീറിനെ മര്‍ദ്ദിച്ചത് എന്ന് ചൂണ്ടിക്കാട്ടി സിഐടിയു തൊഴിലാളികളുടെയും സംയുക്ത തൊഴിലാളി യൂണിയന്റെയും ഭാഗത്ത് നിന്ന് വ്യാപര പ്രതിഷേധം ഉയരുന്നുണ്ട്. ശനിയാഴ്ച രാവിലെ 10.30 ന് തളീക്കര കാഞ്ഞിരോളിയിലെ സഹോദരിയുടെ വീട്ടിൽ
കാറിലെത്തിയ സംഘം മൂര്‍ച്ചയുള്ള ആയുധം കൊണ്ട് കുത്തി; താമരശ്ശേരി ചുരത്തില്‍ യുവഅഭിഭാഷകനുനേരെ ആക്രമണം
താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ യുവ അഭിഭാഷകന് നേരെ ആക്രമണം. കല്പറ്റ മണിയംകോട് സാകേതം വീട്ടില്‍ സച്ചിനെ (29)യാണ് കാറിലെത്തിയ സംഘം ആക്രമിച്ചത്. തിരുവനന്തപുരത്താണ് സച്ചിന്‍ അഭിഭാഷകനായി ജോലിചെയ്യുന്നത്. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് ആക്രമണമെന്നാണ് പ്രാഥമിക വിവരം. ബുധനാഴ്ച വൈകുന്നേരം ആറരയോടെ ചുരം ഏഴാം ഹെയര്‍പിന്‍ വളവിലാണ് സംഭവം. മൂര്‍ച്ചയുള്ള ആയുധംകൊണ്ട് കുത്തിയതിനെത്തുടര്‍ന്ന് സച്ചിന്റെ കൈകളിലും തലയുടെ വലതുവശത്തും
വടകര കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം; ജീവനക്കാരന് പരിക്കേറ്റു
വടകര: കരിമ്പനപ്പാലത്തെ പെട്രോൾ പമ്പിന് നേരെ രണ്ടംഗ സംഘത്തിൻറെ ആക്രമണം. ജീവനക്കാരന് പരിക്കേറ്റു. ഇന്ത്യൻ ഓയിൽ ഡീലർ ആയ ജ്യോതി ഓട്ടോ ഫ്യൂയൽസിനെ നേരെയാണ് ആക്രമണം ഉണ്ടായത്. അയനിക്കാട് കമ്പിവളപ്പിൽ വൈശാഖിനെ (24)ആണ് ആക്രമിച്ചത്. തലയ്ക്കു പരിക്കേറ്റ വൈശാഖിനെ വടകര സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11:30 നാണ് സംഭവം. ഞായറാഴ്ച രാത്രി 11
പാലേരിയിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരെ ആക്രമണം; ബൈക്കിലെത്തിയ ആറംഗ അക്രമിസംഘം എത്തിയത് മാരകായുധങ്ങളുമായി, പിന്നിൽ ആർ.എസ്.എസ്സെന്ന് സി.പി.എം
പേരാമ്പ്ര: പാലേരി വടക്കുമ്പാട് ഡിവൈഎഫ്ഐ പ്രവർത്തകർക്കു നേരെ അക്രമം. ബെെക്കിലെത്തിയ ആറംഗ സംഘം പ്രവർത്തകരെ ആയുധങ്ങളുപയോഗിച്ച് മർദ്ധിക്കുകയായിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകരായ ദിപിൻ ലാൽ, അഖിൽ കുമാർ, സായൂജ്, സ്റ്റാലിൻ എന്നിവർക്കാണ് പരുക്കേറ്റത്. ഇന്നലെ രാത്രി 8.15 നാണ് സംഭവം. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ പോയി തിരിച്ചെത്തിയതായിരുന്നു പ്രവർത്തകർ. വടക്കുമ്പാട് എത്തി കാറിൽ നിന്നിറങ്ങിയതിന് പിന്നാലെ ആക്രമിക്കുകയായിരുന്നു.