Tag: arrest
മോഷണത്തിനിടെ അപകടത്തില്‍പ്പെട്ട് ചികിത്സയിലായി; ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ട് കടന്നുകളഞ്ഞു, ബൈക്ക് മോഷണക്കേസിലെ പ്രതി കോഴിക്കോട് ടൗണ്‍ പോലീസിന്റെ പിടിയില്‍
കോഴിക്കോട്: ബൈക്ക് മോഷണക്കേസിലെ പ്രതിയെ ടൗണ്‍ പോലീസ് പിടികൂടി. കൊടുവള്ളി കരീറ്റിപറമ്പ് പുത്തന്‍പുരക്കല്‍ ഹബീബ് റഹ്മാനാണ് പോലീസിന്റെ പിടിയിലായത്. ഫെബ്രുവരി 16 ന് കല്ലായി റോഡ് യമുന ആര്‍ക്കേഡിന് സമീപത്തുവെച്ചിരുന്ന ബൈക്ക് മോഷ്ടിച്ച പ്രതി കൂട്ടാളിയുമായി ചേര്‍ന്ന് 17 ന് പൂലര്‍ച്ചെ ഈ ബൈക്കിലെത്തി താമരശ്ശേരിയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിന്റെ പൂട്ട് പൊളിച്ച് കവര്‍ച്ച നടത്തി. തുടര്‍ന്ന്
അടിവസ്ത്രത്തില്‍ ഒളിപ്പിച്ചുകടത്താന്‍ ശ്രമം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ ഒരു കോടിയുടെ സ്വര്‍ണവുമായി നരിക്കുനി സ്വദേശിയായ യുവതി പിടിയില്‍
കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച ഒരു കോടിയോളം രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസ് പിടിയില്‍. നരിക്കുനി കണ്ടന്‍ പ്ലാക്കില്‍ അസ്മാബീവി (32) യാണ് പിടിയിലായത്. സ്വര്‍ണം അടിവസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താനായിരുന്നു യുവതിയുടെ ശ്രമം. എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ ദുബായില്‍ നിന്നും എത്തിയതായിരുന്നു അസ്മാബീവി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ്
സാമ്പത്തികബാധ്യത തീര്‍ക്കാനായ് മോഷണം; പന്നിയങ്കരയില്‍ വയോധികയുടെ മാല പിടിച്ചുപറിച്ച കേസില്‍ വിദേശത്തേക്ക് പോകുന്നതിന്റെ തലേദിവസം യുവാവ് അറസ്റ്റില്‍
കോഴിക്കോട്: വിദേശത്തേക്ക് പോവുന്നതിന്റെ തലേ ദിവസം, മാല പിടിച്ചു പറിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കല്ലായി കട്ടയാട്ടുപറമ്പ് സ്വദേശി സിക്കന്തര്‍ മിര്‍ഷ (30) ആണ് ശനിയാഴ്ചരാത്രി പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് കേസിനാസ്പദമായ സംഭവം. ചക്കുംകടവ് സജീവന്‍ കാവിനുസമീപം ബന്ധുവിനെ കണ്ട് മടങ്ങുകയായിരുന്ന കൊളത്തറ സ്വദേശിനി സരോജിനിയുടെ രണ്ടുപവന്‍ തൂക്കംവരുന്ന താലിമാല സ്‌കൂട്ടറിലെത്തി പിടിച്ചുപറിച്ച് കടന്നുകളയുകയായിരുന്നു
സ്വര്‍ണക്കടത്തിനായി പുത്തന്‍ വഴികള്‍ പരീക്ഷിച്ച് കള്ളക്കടത്ത് സംഘങ്ങള്‍; കരിപ്പൂരില്‍ എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച അരക്കോടിയുടെ സ്വര്‍ണവുമായി യുവാവ് പിടിയില്‍
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച സ്വര്‍ണവുമായി യുവാവ് പിടിയില്‍. പാലക്കാട് കൊടുന്തിരപ്പള്ളി സ്വദേശിയായ ജബ്ബാര്‍ അബ്ദുല്‍ റമീസില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഏകദേശം 50 ലക്ഷം രൂപ വില മതിക്കുന്ന 902 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. റിയാദില്‍ നിന്നും
പതിനഞ്ചുകാരിയെ പീഡനത്തിന് ഇരയാക്കി; എലത്തൂർ സ്വദേശിനിയായ 22-കാരി പോക്‌സോ കേസില്‍ അറസ്റ്റില്‍
കോഴിക്കോട്: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ എലത്തൂർ സ്വദേശിനിയായ യുവതി രണ്ടുമാസത്തിന് ശേഷം പിടിയിൽ. എലത്തൂര്‍ ചെറുകുളം ജസ്നയെ (22) ചേവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിദേശത്തുനിന്ന് നാട്ടിലെത്തിയപ്പോഴാണ് യുവതി പിടിയിലായത്. ഡിസംബര്‍ 29-നാണ് ജസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയിൽ പോലീസ് കേസെടുത്തത്. രണ്ടുദിവസംമുമ്പാണ് ഇവര്‍ വിദേശത്തു നിന്ന് നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. ജസ്നയെ വൈദ്യപരിശോധനയ്ക്കുശേഷം
നാട്ടുകാരുടെ ഉറക്കം കെടുത്തിയ അടയ്ക്ക കള്ളന്‍ പിടിയില്‍; കൂടത്തായി സ്വദേശിയെ പിടികൂടി കൊടുവള്ളി പോലീസ്
ഓമശ്ശേരി: നാട്ടുകാരുടെ ഉറക്കം കെടുത്തിയ അടയ്ക്ക മോഷ്ടാവ് ഒടുവില്‍ പിടിയില്‍. കൂടത്തായി സ്വദേശി പൂവോട്ടില്‍ അബ്ദുല്‍ ഷമീര്‍ (37) ആണ് കൊടുവള്ളി പോലീസിന്റെ പിടിയിലായത്. ഓമശ്ശേരി, ചളിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക കളവ് പോകുന്നതു പതിവായിരുന്നു. തുടര്‍ന്ന് സംഭവത്തില്‍ കൊടുവള്ളി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ പഴുതടച്ച നീക്കത്തിലാണ് മുക്കത്ത്
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധം, ഗള്‍ഫില്‍നിന്നെത്തിയ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച സംഭവം; നാലു പ്രതികളും കീഴടങ്ങി
താമരശ്ശേരി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിരോധത്തിന്റെ പേരില്‍ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടുപോയി തടങ്കലില്‍ വെച്ച് മര്‍ദിച്ച കേസില്‍ ഒളിവിലായിരുന്ന നാലു പ്രതികളും കീഴടങ്ങി. ചാത്തമംഗലം പുള്ളാവൂര്‍ മാക്കില്‍ ഹൗസില്‍ മുഹമ്മദ് ഉവൈസ് (22), പുള്ളാവൂര്‍ കടന്നാലില്‍ മുഹമ്മദ് റഹീസ് (22), വലിയപറമ്പ മീത്തലെപനക്കോട് മുഹമ്മദ് ഷഹല്‍ (23), ഉണ്ണികുളം പുതിയേടത്ത്കണ്ടി ആദില്‍ (24) എന്നിവരാണ് താമരശ്ശേരി
നിരവധി വാഹന മോഷണക്കേസുകളിലെ പ്രതി; കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച് കറങ്ങി നടക്കുന്നതിനിടെ യുവാവ് പോലീസ് പിടിയില്‍
ചേര്‍ത്തല: കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ നിരവധി വാഹന മോഷണക്കേസുകളില്‍ പ്രതിയായ യുവാവ് അറസ്റ്റില്‍. തോപ്പുംപടി സ്വദേശി അഭിലാഷ് ആന്റണി (26 )യാണ് പിടിയിലായത്. ചേര്‍ത്തല റെയില്‍വേ സ്റ്റേഷനില്‍ നിന്നും കോഴിക്കോട് സ്വദേശിയുടെ ബുള്ളറ്റ് മോഷ്ടിച്ച സംഭവവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാള്‍ വിവിധ സ്റ്റേഷനുകളിലായി വാഹനം
നാദാപുരം-വടകര റോഡില്‍ പഴക്കട മറയാക്കി വിദ്യാര്‍ഥികളുള്‍പ്പെടെയുള്ളവര്‍ക്ക് വില്‍ക്കുന്നത് ലഹരി; ചാലപ്പുറം സ്വദേശി പൊലീസ് പിടിയില്‍
നാദാപുരം: നാദാപുരം ടൗണില്‍ പഴക്കട മറയാക്കി കഞ്ചാവ് വില്‍ക്കുന്നയാള്‍ പൊലീസ് പിടിയില്‍. ചാലപ്പുറം സ്വദേശി ചാമക്കാലില്‍ പത്മനാഭ(61)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നാദാപുരം കോടതിയില്‍ ഹാജറാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. നാദാപുരം-വടകര റോഡിലെ ഫുട്ട്പാത്തില്‍ പഴക്കച്ചവടം നടത്തുകയായിരുന്ന പത്മനാഭനെതിരെ കഞ്ചാവ് വില്‍പ്പന നടത്തുന്നതായി നേരത്തേ അധിക്ഷേപംഉയര്‍ന്നിരുന്നു. വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ഇയാളില്‍ നിന്ന് കഞ്ചാവ് വാങ്ങി ഉപയോഗിക്കുന്നതായി
മാരകമയക്കുമരുന്നായ എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശികളായ രണ്ടുയുവാക്കള്‍ പിടിയില്‍
തോല്പെട്ടി: വയനാട് തോല്പെട്ടി ചെക്പോസ്റ്റില്‍ 292 ഗ്രാം എം.ഡി.എം.എ.യുമായി കോഴിക്കോട് സ്വദേശികളായ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. പൊറ്റമ്മലിലെ കരിമുറ്റത്ത് ജോമോന്‍ ജെയിംസ് (22), എടക്കാട് മണ്ടയാറ്റുപടിക്കല്‍ എ.എല്‍. അഭിനന്ദ് (19) എന്നിവരെയാണ് പോലീസ് പിടികൂടിയത്. കാറില്‍ എം.ഡി.എം.എയുമായി സഞ്ചരിക്കുന്നതിനിടെ എക്സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ വാഹനപരിശോധനയില്‍ ഇവര്‍ പിടിയിലാവുകയായിരുന്നു. ഇവര്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയിലെടുത്തു. തോല്പെട്ടി