Tag: arrest

Total 288 Posts

കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. കൂരാച്ചുണ്ട് ഓലക്കുന്നത്ത് ആഖിലിനെ(28)യാണ് കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ഗ്രാം കഞ്ചാവ് സഹിതമാണ് വീട്ടില്‍നിന്ന് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന്

കോഴിക്കോട് വില്‍പ്പനയ്ക്കായി എത്തിച്ച 14 കിലോ കഞ്ചാവുമായി ഒരു സ്ത്രീ ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍; പിടിക്കപ്പെട്ടത് വിപണിയില്‍ ഏഴുലക്ഷത്തോളം രൂപ വിലവരുന്ന കഞ്ചാവ്

കോഴിക്കോട്: കോഴിക്കോട് വില്‍പ്പനയ്ക്കായി എത്തിച്ച 14 കിലോ കഞ്ചാവുമായി രണ്ടുപേര്‍ പിടിയില്‍. ശാന്തിനഗര്‍ കോളനിയില്‍ ശ്രീനി(42), സീന എന്നിവരാണ് പിടിയിലായത്. ശ്രീനിയെ വെസ്റ്റ്ഹില്‍ ആര്‍മി ബാരക്‌സ് പരിസരത്തുനിന്നും 12 കിലോ കഞ്ചാവുമായും സീനയെ രണ്ടുകിലോ കഞ്ചാവുമായി വീട്ടില്‍നിന്നുമാണ് അറസ്റ്റു ചെയ്തത്. പിടികൂടിയ കഞ്ചാവിന് വിപണിയില്‍ ഏഴുലക്ഷത്തോളംരൂപ വിലവരും. ഇരുവരും സമാനകുറ്റകൃത്യത്തിന് ആന്ധ്രാപ്രദേശില്‍ ജയില്‍ശിക്ഷ അനുഭവിച്ച് ജാമ്യത്തിലിറങ്ങിയവരാണ്.

ചെങ്കല്‍ലോറിയില്‍ മദ്യം എത്തിച്ച് വില്‍പ്പന; മാഹിയില്‍ നിന്നും കല്ലുകള്‍ക്കിടയില്‍ ഒളുപ്പിച്ച് കൊണ്ടുവന്ന 20 കുപ്പിമദ്യവുമായി ബാലുശ്ശേരി സ്വദേശി പിടിയില്‍

ബാലുശ്ശേരി: മാഹിയില്‍നിന്ന് സ്ഥിരമായി ചെങ്കല്‍ ലോറിയില്‍ മദ്യംകൊണ്ടുവന്ന് വില്‍പ്പനനടത്തിയ ബാലുശ്ശേരി സ്വദേശി പിടിയില്‍. ബാലുശ്ശേരി കണ്ണാടിപ്പൊയില്‍ ചാമക്കാലയില്‍ ഷാജിയെ(48) മദ്യവും ലോറിയും സഹിതം ബാലുശ്ശേരി എസ്.ഐയുടെ നേതൃത്വത്തില്‍ റഫീഖ് പറമ്പിന്റെ മുകള്‍വെച്ച് അറസ്റ്റുചെയ്തു. കണ്ണൂരില്‍നിന്ന് ചെങ്കല്ല് കയറ്റിവരുമ്പോള്‍ മാഹിയില്‍ ലോറി നിര്‍ത്തി അവിടെനിന്ന് കല്ലുകള്‍ക്കിടയില്‍ മദ്യക്കുപ്പികള്‍ കയറ്റിയാണ് കൊണ്ടുവരാറുള്ളത്. 20 മദ്യക്കുപ്പികളാണ് ലോറിയില്‍നിന്ന് കണ്ടെടുത്തത്. മദ്യക്കുപ്പികളും

സ്വര്‍ണമാണെന്ന വ്യാജേന മുക്കുപണ്ടം പണയം വെച്ച് 89500 രൂപ വായ്പ എടുത്ത് മുങ്ങി: പ്രതി കുന്ദമംഗലം പോലീസിന്റെ പിടിയില്‍

കുന്ദമംഗലം: മുക്കുപണ്ടം പണയംവെച്ച് തട്ടിപ്പ് നടത്തിയ കേസിലെ പ്രതി പിടിയില്‍. ചേളന്നൂര്‍ ഉള്ളാടം വീട്ടില്‍ ബിജുവിനെയാണ് നെച്ചൂളിയില്‍ വെച്ച് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍ യൂസഫ് നടുത്തറമ്മലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ്‌ചെയ്തത്. 2020ല്‍ ആണ് കേസിനാസ്പദമായ സംഭവം. കാരന്തൂര്‍ ചാത്താംകണ്ടത്തില്‍ ഫൈനാന്‍സിയേഴ്സ് ധനകാര്യസ്ഥാപനത്തില്‍ സ്വര്‍ണമാണെന്ന വ്യാജേന 24.1 ഗ്രാം തൂക്കം വരുന്ന മൂന്ന് വളകള്‍

വീട്ടില്‍ കഞ്ചാവ് വില്‍പ്പന: കുറ്റ്യാടിയില്‍ യുവാവ് പോലീസ് പിടിയില്‍

കുറ്റ്യാടി: വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. നരിക്കൂട്ടുംചാല്‍ പാറോള്ളതില്‍ വിപിനെയാണ് (26) പോലീസ് പിടികൂടിയത്. ഇയാളുടെ കൈയില്‍നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 150 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. എസ്.ഐ. പി ഷമീര്‍, അഡീഷണല്‍ എസ്.ഐ. കെ മുനീര്‍, സിവില്‍ പോലീസ് ഉദ്യാഗസ്ഥരായ ഷിബിന്‍, രജനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

വ്യാജപോലീസ് ചമഞ്ഞ് യാത്രക്കാരുടെ പണവും മൊബൈല്‍ഫോണും മോഷ്ടിച്ചു; കോഴിക്കോട് യുവാക്കളുടെ നാലംഗസംഘം പോലീസ് പിടിയില്‍

കോഴിക്കോട്: പോലീസ് ചമഞ്ഞ് യാത്രക്കാരെ പരിശോധിച്ച് പണവും മൊബൈല്‍ഫോണും കവരുന്ന നാലംഗസംഘം പിടിയില്‍. പെരുമണ്ണ പാറമ്മല്‍ അന്‍ഷിദ് (19), ഒളവണ്ണ പൊക്കിലാടത്ത് മിഥുന്‍ (20), അരക്കിണര്‍ കളരിക്കല്‍ തെക്കെകോയ വളപ്പ് ആസിഫ് റഹ്മാന്‍ (21), തിരുവല്ല സ്വദേശി മുളമൂട്ടില്‍ അല്‍ അമീന്‍ (22) എന്നിവരെയാണ് കസബ പോലീസ് അറസ്റ്റുചെയ്തത്. പോലീസ് ചമഞ്ഞ് പരിശോധനയ്‌ക്കെന്ന വ്യാജേന യാത്രക്കാരെ

ആയുര്‍വേദ മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യം: കോഴിക്കോട് ഒരു സ്ത്രീ ഉള്‍പ്പെടെ നാലുപേര്‍ കസ്റ്റഡിയില്‍

കോഴിക്കോട്: കോഴിക്കോട് ജാഫര്‍ഖാന്‍ കോളനി റോഡിലെ ആയുര്‍വേദ മസാജ് പാര്‍ലറിന്റെ മറവില്‍ അനാശാസ്യ പ്രവര്‍ത്തനം. നാലുപേരെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. പാര്‍ലര്‍ നടത്തിപ്പുകാരനായ പെരിന്തല്‍മണ്ണ സ്വദേശി പി.പി മുഹമ്മദ് സാലിഹ് (30), റാഫിയ (28), അജീഷ് (32), ഈദ് മുഹമ്മദ് (31) എന്നിവരാണ് പിടിയിലായത്. നടക്കാവ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാത്രിയാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

ആരുമില്ലെന്ന് ഉറപ്പാക്കിയശേഷം മദ്യമെടുത്ത് അരയില്‍ തിരുകി; കോഴിക്കോട് ബീവറേജ് ഔട്ട്‌ലറ്റില്‍ നിന്നും മദ്യം മോഷ്ടിച്ച അഞ്ച് യുവാക്കള്‍ പിടിയില്‍, പ്രതികളെ കുടുക്കിയത് സി.സി.ടി.വി ദൃശ്യങ്ങള്‍

കോഴിക്കോട്: നഗരത്തിലെ പ്രീമിയം ബീവറേജ് ഔട്ട്‌ലെറ്റില്‍ നിന്ന് വിദേശമദ്യം മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. പ്രായപൂര്‍ത്തിയാകാത്ത ഒരാളടക്കം അഞ്ച് പേരെ കസബ പൊലീസാണ് പിടികൂടിയത്. ഇവര്‍ ഒരുമിച്ചെത്തി മദ്യം മോഷ്ടിക്കുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിരുന്നു. എറണാകുളം സ്വദേശികളായ തന്‍സീര്‍, ഫാറൂഖ്, അന്‍സില്‍, സുഹൈല്‍ എന്നിവരെ കോടതിയില്‍ ഹാജരാക്കും. ആറ് കുപ്പി മദ്യമാണ് അഞ്ച് പേര്‍ മോഷ്ടിച്ചത്.

വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പയ്യോളി സ്വദേശി പിടിയില്‍

പയ്യോളി: വില്‍പ്പനയ്ക്കായി സൂക്ഷിച്ച കഞ്ചാവുമായി പയ്യോളി സ്വദേശി എക്‌സൈസ് സംഘത്തിന്റെ പിടിയിലായി. പയ്യോളി തെക്കേകാഞ്ഞിരോളി സന്തോഷാണ് അറസ്റ്റിലായത്. 50 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്നും പിടികൂടിയത്. കഞ്ചാവ് വില്‍പനയ്ക്കായി ഉപയോഗിച്ച കെ.എല്‍. 11 ബിഡി 0671 പാസഞ്ചര്‍ വാഹനവും എക്‌സൈസ് കസ്റ്റഡിയിലെടുത്തു. ഇന്‍സ്പെക്ടര്‍ ജി.ബിനുഗോപാല്‍, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ എ.പി ദിപീഷ്, പ്രിവന്റീവ് ഓഫീസര്‍ എന്‍.അജയകുമാര്‍, പ്രിവന്റീവ്

പോലീസ് പരിശോധന; 9.5 ലിറ്റര്‍ മദ്യവുമായി വേളം സ്വദേശി അറസ്റ്റില്‍

വേളം: വില്‍പ്പനയ്ക്കായി എത്തിച്ച മദ്യവുമായി വേളം പള്ളിയത്ത് സ്വദേശി പിടിയില്‍. പള്ളിയത്ത് സ്വദേശി രതീഷാണ് അറസ്റ്റിലായത്. കുറ്റ്യാടി സി.ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് 9.5 ലിറ്റര്‍ മദ്യവുമായി ഇയാള്‍ പിടിയിലാവുന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

error: Content is protected !!