Tag: arrest
മാരക മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്തു; മലപ്പുറം മഞ്ചേരിയില്‍ മൂന്നുപേര്‍ അറസ്റ്റില്‍, പ്രധാന പ്രതി ഓട് പൊളിച്ച് രക്ഷപ്പെട്ടു
മലപ്പുറം: മാരകമായ സിന്തറ്റിക് മയക്കുമരുന്ന് നല്‍കി വീട്ടമ്മയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേര്‍ അറസ്റ്റില്‍. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലാണ് സംഭവം. മുള്ളമ്പാറ സ്വദേശികളായ തെക്കുംപുറം വീട്ടില്‍ മുഹ്‌സിന്‍ (28), മണക്കോടന്‍ വീട്ടില്‍ ആഷിക്ക് (25), എളയിടത്ത് വീട്ടില്‍ ആസിഫ് (23) എന്നിവരെയാണ് ഡിവൈ.എസ്.പി പി. അബ്ദുല്‍ ബഷീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കേസിലെ
പന്ത്രണ്ടുകാരിയെ ലോഡ്‌ജിലെത്തിച്ച് പീഡിപ്പിച്ചു; പോക്സോ കേസിൽ വയലട സ്വദേശി അറസ്റ്റിൽ, ചോദ്യം ചെയ്യലിനൊടുവിൽ മൂന്ന് വർഷം മുമ്പ് പീഡിപ്പിച്ച മറ്റൊരു യുവാവും അറസ്റ്റിൽ
കോഴിക്കോട്: കോടഞ്ചേരിയില്‍ പന്ത്രണ്ടുകാരിയെ ലൈംഗിക പീഡനത്തിനിരയാക്കിയ രണ്ടുപേര്‍ അറസ്റ്റില്‍. കൂടത്തായി അമ്പലക്കുന്ന് ബിനു(31), വയലട സ്വദേശി ജിതിന്‍ (25) എന്നിവരെയാണ് അറസ്റ്റിലായത്. കുട്ടിയെ കാണാനില്ലെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടി പീഡനത്തിരയായ വിവരം പുറത്തറിയുന്നത്. ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെ പെൺകുട്ടിയെ മുക്കം സ്റ്റാൻഡിൽ വച്ച് കണ്ടെത്തുകയായിരുന്നു. ചോദ്യം ചെയ്യലിൽ
കോഴിക്കോട് വിതരണത്തിനായി കൊണ്ടുവരുകയായിരുന്ന 108 ഗ്രം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍
സുല്‍ത്താന്‍ബത്തേരി: കോഴിക്കോട് ജില്ലയില്‍ വിതരണം ചെയ്യുന്നതിനായി മുത്തങ്ങ ചെക്പോസ്റ്റ് വഴി കടത്താന്‍ ശ്രമിക്കുകയായിരുന്ന 108 ഗ്രാം എം.ഡി.എം.എയുമായി യുവാക്കള്‍ പിടിയില്‍. താമരശ്ശേരി നരിക്കുനി തീയ്യകണ്ടിയില്‍ ജ്യോതിഷ് (28), പുന്നശ്ശേരി അമ്പലമുക്ക് തോട്ടത്തില്‍ ജാബിര്‍ (28) എന്നിവരെയാണ് എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്. ക്രിസ്തുമസ്-പുതുവത്സരം പ്രമാണിച്ച് എക്സൈസ് സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ വാഹന പരിശോധനക്കിടെയാണ് യുവാക്കള്‍ കുടുങ്ങിയത്.
ബാലുശ്ശേരിയില്‍ കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമം; യുവാവ് പിടിയില്‍
ബാലുശ്ശേരി: കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്‌കൂട്ടര്‍ മോഷ്ടിച്ച് കടന്നുകളയാന്‍ ശ്രമിച്ച യുവാവിനെ പോലീസ് പടികൂടി. വയനാട് മുട്ടില്‍ കുറ്റിപ്പിലാക്കല്‍ റഹീസാണ് (24) അറസ്റ്റിലായത്. കടയ്ക്കുമുന്നില്‍ നിര്‍ത്തിയിട്ട കിനാലൂര്‍ കളരിയില്‍ സുബൈറിന്റെ സ്‌കൂട്ടറാണ് ഇയാള്‍ മോഷ്ടിച്ചത്. പൂനൂരില്‍വെച്ച് എസ്.ഐ. അഫ്‌സല്‍, സി.പി.ഒമാരായ ജംഷിദ്, ബൈജു എന്നിവര്‍ ചേര്‍ന്നാണ് റഹീസിനെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.
കാറില്‍ രഹസ്യ അറയുണ്ടാക്കി പണം കടത്താന്‍ ശ്രമം, മലപ്പുറത്ത് നാലരക്കോടിയുടെ കുഴല്‍പ്പണം പിടികൂടി; താമരശേരി സ്വദേശികളായ രണ്ട് പേര്‍ കസ്റ്റഡിയില്‍
താമരശ്ശേരി: മലപ്പുറം ജില്ലയില്‍ പെരിന്തല്‍മണ്ണയില്‍ 4.59 രൂപയുടെ കുഴല്‍പ്പണവുമായി രണ്ട് താമരശ്ശേരി സ്വദേശികള്‍ പിടിയില്‍. താമരശ്ശേരി ചുണ്ടയില്‍ ഫിദ ഫഹദ്(27), രാരോത്ത് പരപ്പന്‍ പൊയിന്‍ പാണമ്പ്ര വീട്ടില്‍ അഹമ്മദ് അനീസ്(26) എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തത്. ഞായറാഴ്ച്ച പുലര്‍ച്ചെയായിരുന്നു സംഭവം. ഇവര്‍ സഞ്ചരിച്ച കാറിനു മുന്നിലെ സീറ്റിനടിയില്‍ രഹസ്യ അറ നിര്‍മ്മിച്ച് പണം കടത്താന്‍ ശ്രമിക്കുന്നതിനിടെ വാഹന
ട്രെയിന്‍ യാത്രയ്ക്കിടെ അമ്മയ്ക്കും കുഞ്ഞിനും നേരെ നഗ്‌നതാ പ്രദര്‍ശനം; പയ്യോളി സ്വദേശി അറസ്റ്റില്‍, പ്രതിയെ കുടുക്കിയത് യുവതി പകര്‍ത്തിയ ഫോട്ടോയിലൂടെ
പയ്യോളി: ട്രെയിനില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ പയ്യോളി സ്വദേശി പിടിയില്‍. പയ്യോളി കോയമ്പ്രത്ത് മീത്തല്‍ കെ.എം രാജു (45)നെയാണ് പിടികൂടിയത്. ട്രെയിനില്‍ അമ്മയ്ക്കും കുഞ്ഞിനും മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയ സംഭവത്തിലാണ് നടപടി. ഡിസംബര്‍ രണ്ടിന് മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് തലശ്ശേരിയില്‍ എത്താറായപ്പോള്‍ ജനറല്‍ കോച്ചിലായിരുന്നു സംഭവം. പത്തനംതിട്ട സ്വദേശിയായ യുവതിയും കുഞ്ഞിനും നേരെയാണ് അതിക്രമമുണ്ടായത്.
കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് തുടര്‍ക്കഥ; 1162 ഗ്രാം സ്വര്‍ണ്ണ മിശ്രിതം പിടികൂടി
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ അനധികൃതമായി കടത്തിയ സ്വര്‍ണ്ണം പിടികൂടി. സംഭവത്തില്‍ ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം ചെറുമുക്ക് സ്വദേശി ജാഫര്‍ സഹദിനെ പിടികൂടി. മിശ്രിത രൂപത്തില്‍ കടത്തിയ 1162 ഗ്രാം സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്നും പിടികൂടിയത്. 1162 ഗ്രാം സ്വര്‍ണ്ണ മിശ്രിതം 4 ക്യാപ്സ്യൂളായാണ് കടത്താന്‍ ശ്രമിച്ചത്. ശരീര ഭാഗങ്ങളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണ്ണം കണ്ടെത്തിയത്. കഴിഞ്ഞ
കൊയിലാണ്ടി പൊയില്‍ക്കാവിലെ പത്തൊന്‍പതുകാരിയുടെ ആത്മഹത്യ: ഉമ്മയുടെ ഉപ്പ പോക്‌സോ കേസില്‍ അറസ്റ്റില്‍
ആത്മഹത്യക്കുറിപ്പില്‍ മാതൃപിതാവിനെക്കുറിച്ച് റിഹാന പരാമര്‍ശിച്ചിരുന്നു. ”ഉമ്മ വാപ്പി എന്നോടു പൊറുക്കണം. ഞാന്‍ ഇന്റെ ഭാഗത്തുനിന്നുവന്ന എല്ലാറ്റിനും ഇന്നോട് പൊരുത്തപ്പെടണം, ഇന്നെ വെറുക്കല്ലട്ടോ, അസ്സലാംമലൈക്കും, ഉമ്മ ഒരു കാര്യം കൂടി ഉമ്മാന്റെ ബാപ്പ ഉണ്ടല്ലോ ഉമ്മയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ആള്, ഓരോട് ചോദിക്ക് ഇന്നോട് എന്താ ചെയ്തതെന്ന്, ഒന്നുംകൂടി അറിയിക്കാനുണ്ട്, എല്ലാം സഹിച്ച് ഇനി ആവുന്നില്ല അതുകൊണ്ടാണ്
മയക്കുമരുന്ന് വിൽപ്പന, ഒപ്പം ഉപയോഗവും; താമരശ്ശേരിയിൽ രണ്ട് യുവാക്കൾ പൊലീസിന്റെ പിടിയിൽ
താമരശ്ശേരി: എം.ഡി.എം.എയുമായി രണ്ട് യുവാക്കള്‍ താമരശ്ശേരിയില്‍ പിടിയിലായി. കൈതപ്പൊയില്‍ ആനോറ ജുനൈസ്, (39)മലോറം നെരൂക്കുംചാല്‍ കപ്പാട്ടുമ്മല്‍ വിഷ്ണു (23) എന്നിവരെയാണ് വ്യാഴാഴ്ച കൈതപ്പൊയില്‍ നിന്നും 5 ഗ്രാം എം.ഡി.എം.എ യുമായി പിടികൂടിയത്. മയക്കുമരുന്നുമായി യുവാക്കള്‍ സഞ്ചരിച്ച ബുള്ളറ്റ് മോട്ടോര്‍ സൈക്കിളും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. രണ്ടു പേരും സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വില്പനക്കാരുമാണെന്ന് പൊലീസ് പറഞ്ഞു.
കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവേട്ട; ഗുളിക രൂപത്തിലാക്കി കടത്താന്‍ ശ്രമിച്ച 52 ലക്ഷം രൂപയുടെ സ്വര്‍ണവുമായി കിനാലൂര്‍ സ്വദേശി പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ പിടിയില്‍. താമരശ്ശേരി കിനാലൂല്‍ സ്വദേശി വി.നവാസിനെയാണ് 996 ഗ്രാം സ്വര്‍ണവമായി കസ്റ്റംസ് പിടികൂടിയത്. 52 ലക്ഷം രൂപയുടെ സ്വര്‍ണമാണിത്. വ്യാഴാഴ്ച പുലര്‍ച്ചെ ദോഹയില്‍നിന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് ഇയാള്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ എത്തിയത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണം നാല് ഗുളികകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചാണ്