Tag: Arippara Waterfalls
തുഷാരിഗിരിക്ക് ഏതാനും കിലോമീറ്റര്‍ അകലെയുണ്ട് അതിമനോഹരമായ വെള്ളച്ചാട്ടം; കോഴിക്കോട് ജില്ലയിൽ അധികമാരും കാണാത്ത ആ മനോഹരമായ പാറക്കെട്ടുകളെക്കുറിച്ച് അറിയാം
തിരുവമ്പാടി: തിരക്കുള്ള ജീവിതത്തില്‍ അല്പസമയം ആശ്വസിക്കാന്‍ നമ്മള്‍ ഏവരും ആശ്രയിക്കുന്നത് പ്രകൃതിയുടെ സൗന്ദര്യം തന്നെയാണ്. നിറഞ്ഞൊഴുകുന്ന പുഴകളും, കായലും, മലകളും, വെള്ളച്ചാട്ടങ്ങളുമെല്ലാം നമ്മുടെ ആശ്വാസ കേന്ദ്രങ്ങളാകുന്നു. ഇത്തരത്തില്‍ പ്രകൃതിയൊരുക്കിയ ഒരു സൗന്ദര്യ കേന്ദ്രമാണ് അരിപ്പാറ വെള്ളച്ചാട്ടവും. കോഴിക്കോടിന്റെ മലയോര പ്രദേശമായ തിരുവമ്പാടിക്ക് തൊട്ടടുത്ത് ആനക്കാംപൊയിലില്‍ പ്രകൃതി സൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനം കവര്‍ന്നു കൊണ്ടിരിക്കുന്ന മനോഹര വെള്ളച്ചാട്ടമാണ്
മനസിന് കുളിര്‍മ്മയേകുന്ന അരിപ്പാറ വെള്ളച്ചാട്ടം; ഇരുവഴിഞ്ഞിപ്പുഴയുടെ ഉദ്ഭവ പ്രദേശത്തുള്ള വെള്ളച്ചാട്ടത്തിന്റെ വിശേഷങ്ങള്‍ അറിയാം
കോഴിക്കോടിന്‍ന്റെ മലയോര പ്രദേശമായ തിരുവമ്പാടിക്ക് തൊട്ടടുത്ത് പ്രകൃതി സൗന്ദര്യത്താല്‍ സഞ്ചാരികളുടെ മനം കവര്‍ന്നു കൊണ്ടിരിക്കുന്ന മനോഹര വെള്ളച്ചാട്ടമാണ് അരിപ്പാറ വെള്ളച്ചാട്ടം.പതിമൂന്നു വര്‍ഷം മുമ്പാണ് അരിപ്പാറ ടുറിസം ഭൂപടത്തില്‍ ഇടം പിടിച്ചത്. ഇരുവഴിഞ്ഞി പുഴയുടെ ഭാഗമായ അരിപ്പാറയിലേക്ക് സാഹസികത കൊതിച്ചും സഞ്ചാരികള്‍ എത്താറുണ്ട്. മനസിന് കുളിര്‍മയേകുന്ന അന്തരീക്ഷമാണ് അരിപ്പാറ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്. വേനലിലും തണുത്ത കാലാവസ്ഥയാണ് ഇവിടെ