Tag: ameebic

Total 5 Posts

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കാസർക്കോട് സ്വദേശിയായ യുവാവ് മരിച്ചു

കാസര്‍കോട്: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ കാസർക്കോട് യുവാവ് മരിച്ചു. ചട്ടഞ്ചാല്‍ സ്വദേശി എം. മണികണ്ഠനാണ് (41) മരിച്ചത്. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് മണികണ്ഠന്റെ മരണം സ്ഥിരീകരിച്ചത്. മുംബൈയില്‍ ജോലി ചെയ്യുകയായിരുന്നു മണികണ്ഠൻ. പനി ബാധിച്ചതിനെ തുടർന്ന് നാട്ടിലെത്തുകയായിരുന്നു. കാസറഗോഡ് ജനറല്‍ ആശുപത്രിയില്‍ രണ്ടാഴ്ചയിലേറെ ചികിത്സ തേടിയിരുന്നു. പനിയും വിറയലുമായിരുന്നു ആദ്യഘട്ടത്തില്‍

അമീബിക് മസ്തിഷ്‌കജ്വരം; കോഴിക്കോട് ചികിത്സയിലുള്ള നാലുവയസുകാരന്റെ അന്തിമ പരിശോധന ഫലവും പോസിറ്റീവ്

കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുന്ന 4 വയസ്സുകാരന് രോഗം സ്ഥിരീകരിച്ചു. അന്തിമ പരിശോധന ഫലവും പോസിറ്റീവ് ആയതിനെ തുടർന്നാണ് രോ​ഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോഗ്യ നില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. കണ്ണൂർ സ്വദേശിയായ നാല് വയസ്സുകാരനെ കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് അമീബിക് ലക്ഷണങ്ങളോടെ കോഴിക്കോട്ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ

വീണ്ടും മസ്തിഷ്ക ജ്വരം; കോഴിക്കോട് മൂന്നര വയസുകാരൻ ചികിത്സയിൽ

കോഴിക്കോട് : അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ് ബാധിച്ച മൂന്നരവയസുകാരനെ കോഴിക്കോടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ. കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ നിന്നും നടത്തിയ പരിശോധനയിലാണ് രോ​ഗം സ്ഥിരീകരിച്ചത്. വ്യാഴാഴ്ച്ചയാണ് കുട്ടിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഈ കുട്ടി തോട്ടില്‍ കുളിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇന്നലെ വൈകുന്നേരമാണ് രോഗം സ്ഥീരീകരിച്ചത്. വിദഗ്ദ്ധ ചികില്‍സക്കായി കണ്ണൂർ മെഡിക്കൽ കോളേജിൽ നിന്നും കുട്ടിയെ

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിലുള്ള തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനിലയിൽ പുരോഗതി

തിക്കോടി: അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച്‌ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. ഐ.സി.യുവിൽ കഴിയുന്ന കുട്ടിയെ ഉടനെ മിനി ഐ.സി.യുവിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലന്നാണ് ഡോക്ടർമാർ പറയുന്നത്. നിലവിലെ പുരോഗതി തുടരുകയാണെങ്കില്‍ ഒരാഴ്ചയ്ക്കുള്ളില്‍ തന്നെ അസുഖം പൂര്‍ണമായും ഭേദമാകുമെന്നാണ് കരുതുന്നതെന്നും അധികൃതര്‍ അറിയിച്ചു.ജര്‍മനിയില്‍ നിന്നെത്തിച്ചതുള്‍പ്പെടെ

അമീബിക് മസ്തിഷ്‌ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് വടകര ഡോട് ന്യൂസിനോട്പ റഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ

error: Content is protected !!