Tag: acid attack
”ഓടിച്ചെന്നത് ഒരു സ്ത്രീയുടെ നിലവിളികേട്ട്, പ്രതി രക്ഷപ്പെട്ടത് പിന്‍വശത്തെ മതില്‍ചാടി” ചെറുവണ്ണൂരിലെ ആസിഡ് ആക്രമണത്തെക്കുറിച്ച് സമീപവാസി പറയുന്നു
പേരാമ്പ്ര: ഒരു സ്ത്രീയുടെ നിലവിളികേട്ട് ഓടിയെത്തിയപ്പോള്‍ ആശുപത്രിയില്‍ നിന്നും ഒരാള്‍ ഓടുന്നതാണ് ആദ്യം കണ്ടതെന്ന് ചെറുവണ്ണൂര്‍ ആയുര്‍വേദ ആശുപത്രിയ്ക്ക് സമീപം താമസിക്കുന്ന വലിയ പറമ്പില്‍ ലിതിന്‍ പറഞ്ഞു. ഉച്ചത്തിലുള്ള നിലവിളി കെട്ടാണ് ജീവനക്കാരും സമീപവാസികളും ആശുപത്രിയിലെ സ്ത്രീകളുടെ വാര്‍ഡിലേക്ക് ഓടിയെത്തുന്നത്. എന്താണ് സംഭവിച്ചതെന്ന് മനസിലായില്ല. പൊള്ളല്‍ കാരണമുള്ള അസ്വസ്ഥത സഹിക്കവയ്യാതെ ബാത്ത്‌റൂമില്‍ കയറി ശരീരത്തിലേക്ക് വെള്ളമൊഴിക്കുകയായിരുന്നു
കണ്ണൂരില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മുന്‍ ഭര്‍ത്താവ്; കാരണം സാമ്പത്തിക തര്‍ക്കമെന്ന് പോലീസ്
കണ്ണൂര്‍: തളിപ്പറമ്പില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് മുന്‍ ഭര്‍ത്താവെന്ന് പോലീസ്. ഇയാളെ സംഭവ സ്ഥലത്ത് വച്ച് നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചിരുന്നു. കൂവേരി സ്വദേശി അഷ്‌കറാണ് പിടിയിലായത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. തളിപ്പറമ്പ് മുന്‍സിഫ് കോടതി ജീവനക്കാരിയായ ഷാഹിദക്കു നേരെയാണ് ആക്രമണമുണ്ടായത്. ഇവര്‍ക്ക് പുറമെ സമീപത്തുണ്ടായിരുന്ന മറ്റ്