Tag: accident
ദേശീയപാതയില്‍ മുക്കാളിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ട് പേര്‍ക്ക് ഗുരുതര പരിക്ക്
വടകര: ദേശീയപാതയില്‍ മുക്കാളിയില്‍ വാഹനാപകടം. ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുലര്‍ച്ചെ 6.30ഓടെ മുക്കാളിയ്ക്കും ബ്ലോക്ക് ഓഫീസിനും ഇടയില്‍ പഴയ എഇഒ ഓഫീസിനടുത്താണ് അപകടം നടന്നത്. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്നും വരികയായിരുന്ന കാറും കണ്ണൂര്‍ ഭാഗത്ത് നിന്നും വരികയായിരുന്ന ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍വശം പൂര്‍ണമായി തകര്‍ന്നു.
താമരശ്ശേരി ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം
താമരശ്ശേരി: താമരശ്ശേരി ചുരത്തിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ചുരത്തിലെ എട്ടാം വളവിലാണ് അപകടം നടന്നത്. പരിക്കേറ്റവരെ താമരശ്ശേരി ഗവൺമെന്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ 10.30 ഓടെയാണ് അപകടം . തുടർന്ന് ചുരത്തിൽ ഏറെ നേരം ഗതാഗതം തടസപ്പെട്ടു. ഹൈവേ പോലിസ് സ്ഥലത്തെത്തി. Description: Accident due to collision of cars at Thamarassery Churam
ചോറോട് വെച്ചു നടന്ന അപകടം; അമ്മൂമ്മ മരിച്ചു, ആറുമാസമായി ഒമ്പതുകാരി അബോധാവസ്ഥയില്‍, ഇടിച്ചിട്ട ആ കാര്‍ കണ്ടെത്താൻ സഹായിക്കാമൊ?
വടകര: അമ്മൂമ്മയെയും അവരുടെ പേരമകളെയും ഇടിച്ചിട്ട് കടന്നുപോയതാണ് ആ കാർ. അപകടത്തില്‍ അമ്മൂമ്മ മരണപ്പെട്ടു, എന്നാല്‍ പേരമകള്‍ ഒമ്ബതുവയസ്സുകാരി ദൃഷാന ആറുമാസമായി കോഴിക്കോട് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ കോമ സ്റ്റേജിൽ അബോധാവസ്ഥയില്‍ കഴിയുന്നു. കണ്ണൂർ മേലെചൊവ്വ വടക്കൻ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകളാണ് ദൃഷാന. ഇടിച്ചിട്ട കാർ കണ്ടെത്താൻ ആദ്യം വടകര പോലീസും പിന്നെ
നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
നാദാപുരം: നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ നാദാപുരം വടകര റൂട്ടിൽ കക്കംവള്ളി ദേവര ഹോട്ടലിന് സമീപമായിരുന്നു സംഭവം. ഗുരുവായൂരേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. കെ.എസ്.ആർ.ടി.സി
മദ്യലഹരിയില്‍ ഓടിച്ച സ്വിഫ്റ്റ് നിയന്ത്രണംവിട്ട് വാഹനങ്ങളിലിടിച്ചു; കൊയിലാണ്ടി സ്വദേശിയടക്കം ആറ് പേര്‍ക്ക് പരിക്ക്, കാറില്‍ മദ്യക്കുപ്പികളും
ബാലുശ്ശേരി: മദ്യലഹരിയില്‍ യുവാക്കള്‍ ഓടിച്ച കാര്‍ മറ്റ് വാഹങ്ങളില്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്കേറ്റു. ബൈക്ക് യാത്രക്കാരായ കൂരാച്ചുണ്ട് സ്വദേശി അമല്‍ കൃഷ്ണ (25), കൊയിലാണ്ടി സ്വദേശി വിനോദ് (40), കാര്‍ യാത്രക്കാരനായ കാന്തപുരം സ്വദേശി അബ്ദുല്‍ നാസര്‍ (57), അപകടം വരുത്തിയ കാറിലുണ്ടായിരുന്ന ബാലുശ്ശേരി സ്വദേശികളായ ബിബിന്‍ ലാല്‍ (36), കിരണ്‍ (31), അര്‍ജ്ജുന്‍
വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോവുകയായിരുന്ന ബസ് നിയന്ത്രണംവിട്ട് ഡിവൈഡറിൽ ഇടിച്ച് അപകടം; യാത്രക്കാർക്ക് പരിക്ക്
പയ്യോളി: അയനിക്കാട് കളരിപ്പടിക്ക് സമീപം നിയന്ത്രണംവിട്ട സ്വകാര്യ ബസ് ഡിവൈഡറിൽ ഇടിച്ച് അപകടം. ഇന്ന് ഉച്ചയ്ക്ക് 2.15 ഓടെയാണ് അപകടം നടന്നത്. വടകരയിൽ നിന്ന് കൊയിലാണ്ടിയിലേക്ക് പോകുകയായിരുന്ന സാരംഗ് ബസ് ആണ് അപകടത്തിൽപ്പെട്ടത്. ബസിലെ യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. മഴകാരണം റോഡിൽ നിന്നും തെന്നിയതാകാമെന്നാണ് കരുതുന്നത്.
കോഴിക്കോട് നിയന്ത്രണംവിട്ട കാർ നേരെയെത്തിയത് കിണറിനുള്ളിലേക്ക്; യാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്
കോഴിക്കോട്: ചേവായൂര്‍ നെയ്ത്കുളങ്ങരയില്‍ കാര്‍ നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ വീട്ടിലെ കിണറിലേക്ക് മറിഞ്ഞു. ഇന്നലെ രാത്രി 9.30ഓടെയാണ് അപകടം. ചേവായൂര്‍ എകെവി റോഡില്‍ രാധാകൃഷ്ണന്‍ എന്നയാള്‍ ഓടിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്. കാറിനുള്ളില്‍ കുടുങ്ങിപ്പോയ രാധാകൃഷ്ണനെ അഗ്നിരക്ഷാ സേന എത്തിയാണ് രക്ഷപ്പെടുത്തിയത്. അപകടം നടന്ന വീടിന് സമീപത്തെ കുത്തനെയുള്ള കയറ്റത്തിലൂടെയാണ് കാര്‍ കുതിച്ചെത്തിയത്. പിന്നാലെ വീടിന്റെ
ദേശീയ പാതയിൽ വടകര അരവിന്ദ്ഘോഷ് റോഡിൽ പോലിസ് വാഹനമിടിച്ച് അപകടം; വയോധികന് ദാരുണാന്ത്യം
വടകര: ദേശീയ പാത അരവിന്ദ ഘോഷ് റോഡിൽ പോലിസ് വാഹനമിടിച്ച് വയോധികൻ മരിച്ചു. പുതുപ്പണം കുനിങ്ങാട്ട് അസ്സയിനാർ (72) ആണ് മരിച്ചത്. ശനി രാവിലെ 10.45 ഓടെയാണ് അപകടം. ദേശീയ പാത മുറിച്ചു കടക്കുന്നതിനിടയിൽ പൊലീസ് വാഹനം ഇയാളെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പാലക്കാട് കെഎപി രണ്ടാം ബറ്റാലിയനിലെ ബസാണ് അപകടം വരുത്തിയത്. കണ്ണൂരിൽ
നാദാപുരം പയന്തോങിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച അപകടം; മുക്കം സ്വദേശിക്ക് പരിക്ക്, ലോറിക്കുള്ളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ
നാദാപുരം: പയന്തോങിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്. മുക്കം ചെറുവടി സ്വദേശി ഷാജഹാനാണ് പരിക്കേറ്റത്. പയന്തോങ് ഹൈടെക് സ്കൂളിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. ടിപ്പർ ലോറിയുടെ ക്യാബിനുള്ളിൽ
മാഹി ബൈപ്പാസിൽ വാഹനാപകടം; കണ്ണൂർ സ്വദേശിനിയായ യുവതി മരിച്ചു
കണ്ണൂർ: മാഹി ബൈപാസിൽ പുതിയ ഹൈവേ ആറുവരിപ്പാതയിൽ വാഹനമിടിച്ച് യുവതി മരിച്ചു. കണ്ണൂർ മർക്കാർ കണ്ടിയിൽ ഷംന ഫൈഹാസ് (39 വയസ്സ്) ആണ് മരിച്ചത്. ഹൈവേ മുറിച്ചു കടക്കുന്നതിനിടെ ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്. മുഴപ്പിലങ്ങാട് മഠത്തിൽ ഉമർഗേറ്റ് ബീച്ചു റോഡിൽ ഒരു വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ ആയിരുന്നു അപകടം നടന്നത്. മഠത്തിന് സമീപം ബസ്സിറങ്ങി