Tag: accident
വടകര പാലയാട്ട്നടയിൽ വാഹനാപകടം; കെ.എസ്.ആർ.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച്പതിനഞ്ച് പേർക്ക് പരിക്ക്, ദേശീയപാതയിൽ ഗതാഗത സ്തംഭനം
വടകര: വടകര ദേശീയപാതയിൽ പാലയാട്ട് നടയിൽ ബസ്സും ലോറിയും കൂട്ടിയിടിച്ച് പതിനഞ്ച് പേർക്ക് പരിക്ക്. കണ്ണൂരിലേക്ക് പോവുകയായിരുന്ന കെ.എസ്. ആർ ടി.സി ബസ്സ് ലോറിയുമായി ഇടിക്കുകയായിരുന്നു. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് അപകടം. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ഭാഗം തകർന്നു. വടകരയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘമെത്തി കാബിൻ വെട്ടി പൊളിച്ചാണ് ലോറി ഡ്രൈവറെ
തൃശൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു
തൃശൂര്‍: തൃശൂര്‍ എറവില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ എല്‍ത്തുരുത്ത് സ്വദേശികളായ സി.ഐ. വിന്‍സന്റ് (61), ഭാര്യ മേരി (56), വിന്‍സന്റിന്റെ സഹോദരന്‍ തോമസ്, ജോര്‍ജ് എന്നിവരാണ് മരിച്ചത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. അപകട സ്ഥലത്ത് റോഡിന് വീതിയും
ചങ്ങരോത്ത് നിര്‍ധന കുടുംബത്തിന്റെ വീട് കത്തി നശിച്ചു; എത്രനാളേക്കെന്നറിയാതെ വിധവയായ രാധയും കുടുംബവും താമസിക്കുന്നത് അടുത്തുള്ള വീട്ടില്‍
പേരാമ്പ്ര: ചങ്ങരോത്ത് നിര്‍ധന കുടുംബത്തിന്റെ വീട് കത്തി നശിച്ചു. പഞ്ചായത്തിലെ പത്താം വാര്‍ഡിലെ കടിയങ്ങാട് കിഴക്കയില്‍ മീത്തല്‍ രാധയുടെ വീടാണ് കത്തി നശിച്ചത്. ഷീറ്റ് കൊണ്ട് മേഞ്ഞ വീടിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു. മേല്‍ക്കൂര, ഫര്‍ണിച്ചര്‍, ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങിയ മുഴുവന്‍ സാധനങ്ങളും കത്തി നശിച്ചു. രണ്ട് ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.
നടുവണ്ണൂര്‍ മുക്കിലെപ്പീടികയില്‍ നിയന്ത്രണം വിട്ടകാര്‍ ബൈക്കുകളിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്
നടുവണ്ണൂര്‍: നടുവണ്ണൂര്‍ പേരാമ്പ്ര റോഡില്‍ മുക്കിലെ പീടികയ്ക്ക് സമീപം വാഹനാപകടം. മൂന്ന് പേര്‍ക്ക് പരുക്ക്. നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബൈക്കുകളിലും വഴിയരികില്‍ നിന്ന യാത്രക്കാരിലും ഇടിച്ചു കയറുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. കുറ്റ്യാടിയില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സിഫ്റ്റ് കാറാണ് കടയ്ക്ക് സമീപം നിര്‍ത്തിയിട്ട ബൈക്കുകളില്‍ ഇടിച്ചത്. റോഡരികില്‍ നില്‍ക്കുകയായിരുന്ന കരുവണ്ണൂര്‍
മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപം അതിവേഗത്തില്‍ വന്ന ബസ് സകൂട്ടറിലിടിച്ച് അപകടം; പരിക്കേറ്റ യുവതി മരിച്ചു
കോഴിക്കോട്: അതിവേഗത്തില്‍ വന്ന ബസ് സ്‌കൂട്ടറിലിടിച്ച് യാത്രക്കാരിയായ യുവതി മരിച്ചു. പാലാഴി പത്മാലയത്തില്‍ രശ്മി (38)യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.20 ഓടെ മാവൂര്‍ റോഡില്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിന് സമീപമാണ് അപകടം നടന്നത്. സിറ്റി ബസ് ‘മോര്‍ണിങ് സ്റ്റാര്‍’ രശ്മി സഞ്ചരിച്ച സ്‌കൂട്ടറില്‍ ഇടിക്കുകയായിരുന്നു. ബസിന് മുന്നിലായി ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടറിനെ ഇടിച്ചിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
മദ്യവുമായെത്തിയ ലോറി പാലത്തിലിടിച്ചു, റോഡിലേക്ക് തെറിച്ച് വീണ് കുപ്പികൾ; ഫറോക്കില്‍ മദ്യകുപ്പികളെടുക്കാനെത്തിയത് നിരവധി പേർ
കോഴിക്കോട്: ഫറോക്കില്‍ മദ്യവുമായെത്തിയ ചരക്കു ലോറി പാലത്തില്‍ ഇടിച്ചു. അപകടത്തെ തുടര്‍ന്ന് ലോറിയിലുണ്ടായിരുന്ന അന്‍പതോളം കെയ്സ് മദ്യക്കുപ്പികള്‍ റോഡില്‍ വീണു. ലോറി നിര്‍ത്താതെ പോയതായി നാട്ടുകാര്‍ പറഞ്ഞു. ഇന്ന് രാവിലെ 6.30ന് ഫറോക് പഴയ പാലത്തിലാണ് സംഭവം. അപകടത്തില്‍പ്പെട്ട ലോറി കോഴിക്കോട് ഭാഗത്ത് നിന്നുമാണ് എത്തിയത്. റോഡില്‍ ചിതറിക്കിടന്ന മദ്യക്കുപ്പികള്‍ നാട്ടുകാര്‍ എടുത്തു കൊണ്ടുപോയി. അവശേഷിച്ച
തൊണ്ടയാട് സ്‌കൂള്‍ ബസ് മറിഞ്ഞ് നാല് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്, പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കോഴിക്കോട്: തൊണ്ടയാട് സ്‌കൂള്‍ ബസ് മറിഞ്ഞ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക്. നാലുവിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റ വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും സ്വകാര്യ ആശുപത്രികളിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. എരഞ്ഞിപ്പാലം മര്‍കസ് സ്‌കൂൡലെ കുട്ടികളാണ് അപകടത്തില്‍പ്പെട്ടത്. അപകട സമയത്ത് 25 വിദ്യാര്‍ഥികളാണ് ബസിലുണ്ടായിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു അപകടം. കുതിരവട്ടത്ത് നിന്ന് പൊറ്റമ്മലിലേക്ക് പോകുന്ന
പയ്യോളിയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ചു; ബൈക്ക് യാത്രികന് പരിക്ക്
പയ്യോളി: തച്ചൻ കുന്നിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. അയനിക്കാട് സ്വദേശിയാണ് അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു. ഇന്ന് രാവിലെ 10.45 ഓടെയാണ് അപകടം തച്ചൻകുന്ന് രജിസ്ട്രാർ ഓഫീസിനു മുന്നിലാണ് അപകടം നടന്നത്. പയ്യോളി ഭാഗത്തേക്ക് പോവുകയായിരുന്ന യാത്ര ബസ്സും പേരാമ്പ്ര ഭാഗത്തേക്ക് പോവുകയായിരുന്ന ബുള്ളറ്റും കൂട്ടിയിടിച്ചാണ് അപകടം പരിക്കേറ്റയാളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് ഗുരുതര പരിക്കേറ്റു; ചികിത്സയിലിരിക്കെ അത്തോളി സ്വദേശിയായ പ്രവാസിയ്ക്ക് ദാരുണാന്ത്യം
അത്തോളി: ബൈക്കിൽ സഞ്ചരിക്കവെ തേങ്ങ തലയിൽ വീണ് ഗുരുതര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രവാസി മരിച്ചു. കൊങ്ങന്നൂർ പുനത്തിൽ പുറയിൽ അബൂബക്കറിന്റെ മകൻ പി.പി. മുനീർ ആണ് മരിച്ചത്. നാൽപ്പത്തൊൻപത് വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചത്. തിങ്കളാഴ്ച വൈകുന്നേരം ആറ് മണിയോടെ തറവാട് വീട്ടിൽ അസുഖ ബാധിതനായി കിടക്കുന്ന