Tag: aayancheri

Total 7 Posts

ആയഞ്ചേരി പുറക്കോട്ടയിൽ ബാബു അന്തരിച്ചു

ആയഞ്ചേരി: ആയഞ്ചേരി പുറക്കോട്ടയിൽ ബാബു അന്തരിച്ചു. അൻപത്തിയൊന്ന് വയസായിരുന്നു. പരേതനായ കുഞ്ഞിരാമൻ്റെയും മാണിയുടെയും മകനാണ്. ഭാര്യ:ഷീബ. സഹോദരങ്ങൾ: ജാനു (കതിരൂർ), രാജീവൻ, റീന. Summary:Purakkottayil Babu Passed away at Ayancheri

ആയഞ്ചേരി മാടാശ്ശേരി ശശിധരൻ അന്തരിച്ചു

ആയഞ്ചേരി: ആയഞ്ചേരി മാടാശ്ശേരി ശശിധരൻ (52) അന്തരിച്ചു. അൻപത്തിരണ്ട് വയസായിരുന്നു. ഭാര്യ: ഗീത. മകൻ: അർജുൻ. സഹോദരങ്ങൾ: പരേതനായ നാരായണൻ (റിട്ടയേഡ് ഗ്രാമീണ ബാങ്ക്), രാധാകൃഷ്ണൻ, ശോഭ (എടത്തും കര). സഞ്ചയനം ഞായറാഴ്ച്ച. Summary: Madassery Sasidharan Passed away at Ayancheri

മാലിന്യമുക്തം നവകേരളം ക്യാമ്പയിൻ; കടമേരി എൽ.പി അംഗൻവാടിക്ക് ഹരിത സ്ഥാപന പദവി

ആയഞ്ചേരി: കേരളപ്പിറവി ദിനമായ നവമ്പർ 1 ന് പഞ്ചായത്തുകളിലെ അംഗൻവാടികൾ മാലിന്യ മുക്ത പദവി നേടിയെടുക്കണമെന്ന സർക്കാർ നിർദ്ദേശത്തിൻ്റെ ഭാഗമായ് ആയഞ്ചേരി പഞ്ചായത്ത് 12 -ാം വാർഡിലെ 71-ാം നമ്പർ കടമേരി എൽ.പി അംഗൻവാടി ഹരിത സ്ഥാപന പദവി നേടിയെടുത്തു.മാലിന്യ സംസ്കരണത്തിൽ ശാസ്ത്രീയ രീതികൾ അവലംബിച്ചും, കുട്ടികളിൽ ശുചിത്വബോധമുണ്ടാക്കുന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചുമാണ് ഹരിത പദവി നേടിയത്.

നാനൂറ് ഹെക്ടറോളം വരുന്ന ആയഞ്ചേരി പാടശേഖരം നെൽകൃഷി യോഗ്യമാക്കണം; സംഘടനാ പ്രശ്നങ്ങളും വികസന പ്രവർത്തനങ്ങളും ചർച്ചചെയ്ത് സി.പി.എം ആയഞ്ചേര ലോക്കൽ സമ്മേളനം

ആയഞ്ചേരി: സി.പി.ഐ.എം ആയഞ്ചേരി ലോക്കൽ സമ്മേളനം സമാപിച്ചു. സി.പി.എം ജില്ലാ കമ്മിറ്റി അംഗം കെ.പി. കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എം.എൽ.എ സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.കെ.സജിത, ടി.കൃഷ്ണൻ, എം.മാധവൻ എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന നടപടികൾ നിയന്ത്രിച്ചത്. ആയഞ്ചേരിയിലെ തറോപ്പൊയിൽ, കടമേരി, ആയഞ്ചേരി പാട ശേഖരങ്ങളിലായ് സ്ഥിതി ചെയ്യുന്ന 400 ഹെക്ടറോളം വരുന്ന നെൽവയലുകൾ കൃഷിയോഗ്യമാക്കാനും, കൃഷി

ആയഞ്ചേരിയിൽ മാലിന്യ മുക്ത, പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി കുട്ടികൾ; ബാലസഭയുടെ നേതൃത്വത്തിൽ വീടുകളിൽ തുണിസഞ്ചി വിതരണം ചെയ്തു

ആയഞ്ചേരി: ആയഞ്ചേരിയിൽ മാലിന്യ മുക്ത പ്ലാസ്റ്റിക് വിരുദ്ധ സന്ദേശവുമായി വീടുകളിൽ തുണിസഞ്ചികൾ വിതരണം ചെയ്ത് കുട്ടികൾ. ആയഞ്ചേരി പഞ്ചായത്ത് 12 ആം വാർഡിൽ ബാലസഭയുടെ നേതൃത്വത്തിലാണ് കുട്ടികൾ ഗൃഹസന്ദർശനം നടത്തി തുണിസഞ്ചി വിതരണം ചെയ്തത്. 2025 മാർച്ച് 30 ന് കേരളം മാലിന്യമുക്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്നതിൻ്റെ ഭാഗമായുള്ള ജനകീയ കോമ്പയിൻ്റെ ഭാഗമായാണ് വാർഡിൽ ഗാന്ധി ജയന്തി

മാധ്യമങ്ങൾ കള്ള പ്രചാരവേല നടത്തുന്നുവെന്നാരോപണം; ആയഞ്ചേരിയിൽ സി പി എമ്മിന്റെ ബഹുജന കൂട്ടായ്മ

വടകര: മാധ്യമങ്ങൾ കള്ള പ്രചാരവേല നടത്തുന്നുവെന്നാരോപിച്ച് ആയഞ്ചേരിയിൽ സി പി എം ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. ബഹുജന കൂട്ടായ്മ ജില്ലാ കമ്മിറ്റി അംഗം ഏ എം റഷീദ് ഉദ്ഘാടനം ചെയ്തു. വയനാട് ദുരന്തത്തിൽ പോലും കള്ളവാർത്തകൾ പ്രചരിപ്പിച്ച് എൽ ഡി എഫ് സർക്കാറിനെ അപകീർത്തിപ്പെടുത്താൻ കേരളത്തിലെ ഒരു കൂട്ടം മാധ്യമങ്ങൾ ശ്രമിച്ചെന്നാരോപിച്ചായിരുന്നു ബഹുജന കൂട്ടായ്മ. പണമുണ്ടാക്കാനുള്ള

ഓണാവധിക്ക് നാട്ടിലെത്തി, അപ്രതീക്ഷിത ബൈക്കപടം ജീവനെടുത്തു; അരൂരിലെ രതീഷിന്റെ മരണം വിശ്വസിക്കാനാകാതെ നാട്

ആയഞ്ചേരി: അരൂരിൽ ബൈക്ക് അപകടത്തിൽ മരിച്ച യുവാവിന്റെ സംസ്ക്കാരം അല്പ സമയത്തിനുള്ളിൽ നടക്കും. അരൂർ നടേമ്മൽ മഹാവിഷ്ണു ക്ഷേത്രത്തിനടുത്ത് കുറ്റിക്കാട്ടിൽ മോഹനന്റെ മകൻ രതീഷാണ് മരിച്ചത്. തീക്കുനി- വടകര റോഡിൽ മുക്കടത്തുംവയലിൽ രാവിലെയാണ് രതീഷിനെ അപകടം പറ്റിയ നിലയിൽ കണ്ടെത്തിയത്. രാവിലെ റെയിൽവേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെ രതീഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

error: Content is protected !!