Category: യാത്ര
കെ.എസ്.ആർ.ടി.സിയില്‍ കൊല്ലൂർ മൂകാംബികയിലേക്ക് ഒരു യാത്ര പോയാലോ ? വരൂ…പോകാം
കണ്ണൂര്‍: കെ.എസ്.ആർ.ടി.സി പയ്യന്നൂർ യൂനിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ പയ്യന്നൂരിൽ നിന്നും നവംബർ 23ന് കൊല്ലൂർ-മൂകാംബിക തീർഥയാത്ര സംഘടിപ്പിക്കുന്നു. 24ന് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് യാത്ര. ഒരാൾക്ക് 1230 രൂപയാണ് യാത്രാചെലവ്. മറ്റ് ചെലവുകൾ സ്വന്തം നിലയിൽ വഹിക്കണം. കൂടാതെ, നവംബർ 24ന് പയ്യന്നൂരിൽ നിന്നും ഏകദിന വയനാട് ടൂറും സംഘടിപ്പിക്കുന്നു. എൻ ഊര്,
കുട്ടികളേയും കൂട്ടി കാഴ്ചകൾ ആസ്വദിച്ച് പെഡൽബോട്ടിൽ സവാരി നടത്തിയാലോ, അതും ചുരുങ്ങിയ ചെലവിൽ; കോഴിക്കോട് സരോവരം പാർക്കിൽ ബോട്ടുകൾ ഓടിത്തുടങ്ങി
കോഴിക്കോട്: ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് കീഴിലുള്ള സരോവരം ബയോപാർക്കിൽ വീണ്ടും ബോട്ടുകൾ ഓടിത്തുടങ്ങി. ഒരു വർഷത്തിലധികമായി നിർത്തിവച്ച സരോവരം കളിപ്പൊയ്കയിലെ ബോട്ട് സവാരിയാണ് ഇന്നലെ വീണ്ടും ആരംഭിച്ചത്. കണ്ടല്‍ക്കാടുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും കാഴ്ചകൾ ആസ്വദിച്ച് ബോട്ട് സർവിസ് നടത്താം. രാവിലെ 10 മുതല്‍ വൈകീട്ട് 6 വരെയാണ് ബോട്ടിംഗ് സമയം. മുതിര്‍ന്നവര്‍ക്ക് 70 രൂപയും കുട്ടികള്‍ക്ക്
കുത്തനെ പാറ കയറി ഒരു സാഹസിക യാത്ര, വരൂ…കര്‍ണാടകയിലെ മധുഗിരിയിലേക്കൊരു യാത്ര പോവാം!
”ഓരോ യാത്രയും വിലമതിക്കാനാവാത്ത ഓര്‍മകളാണ് നമുക്ക് തരുന്നത്. കാടും മലയും കുന്നും കയറിയിറങ്ങി യാത്രകള്‍ ചെയ്യുമ്പോള്‍ കിട്ടുന്ന ഫീല്‍ അതൊന്നുവേറെ തന്നെയാണ്. ചിലര്‍ ഗ്രൂപ്പുകളായി യാത്രകള്‍ ചെയ്യുമ്പോള്‍ മറ്റു ചിലരാകാട്ടെ ഒറ്റയ്ക്കാണ് യാത്രകള്‍ ചെയ്യുന്നത്. ഏങ്ങനെ ആണെങ്കിലും യാത്രകളെന്നാല്‍ അതിമനോഹരം തന്നെയാണ്. അത്തരത്തില്‍ മാധ്യമപ്രവര്‍ത്തയും ഇരിങ്ങത്ത് സ്വദേശിയുമായ സൂര്യഗായത്രി കര്‍ണാടകയിലെ മധുഗിരിയിലേക്ക് നടത്തിയ മനോഹരമായ യാത്രയുടെ
ഇക്കഴിഞ്ഞ ഓണം, പൂജ അവധികളിൽ വടകരയിൽ നിന്നുൾപ്പടെ ആളുകൾ കൂട്ടമായി യാത്ര ചെയ്തത് പാലക്കാടേക്ക്; മലമ്പുഴയും, കൊല്ലങ്കോടും, വരിക്കാശ്ശേരിയുമൊക്കെ മലബാറുകാരെ ആകർഷിക്കുകയാണ്, കുടുംബത്തോടൊപ്പം ഒരു യാത്രപോയാലോ പാലക്കാടൻ സൗന്ദര്യം കാണാൻ
പച്ചയണിഞ്ഞു നിൽക്കുന്ന പ്രകൃതിയെ കണ്ടുകൊണ്ടായിരിക്കും മലബാറുകാർ പാലക്കാട് എത്തുന്നത്. ഒരൊറ്റയോട്ടത്തിൽ കണ്ടു തീർക്കാവുന്ന കാഴ്ചകളല്ല കേരളത്തിലെ ഏറ്റവും വലിയ ജില്ല കാത്തുവെച്ചിരിക്കുന്നത്. മലമ്പുഴയും നെല്ലിയാന്പതിയും കോട്ടയും അട്ടപ്പാടിയും മാത്രമല്ല സിനിമകളിൽ മാത്രം നമ്മൾ കണ്ട ഒട്ടനവധി ലൊക്കേഷനുകളും ഉണ്ട് പാലക്കാട്. പറമ്പിക്കുളം വന്യജീവി സങ്കേതം ആനകളും കാട്ടുപോത്തും മ്ലാവും മുതലയും വരയാടും മാത്രമല്ല, കടുവയും പുള്ളിപ്പുലികളും
ഗവിയിൽ പോകണമെന്ന് ആഗ്രഹിച്ചിട്ട് നടക്കുന്നില്ലേ?; തൽക്കാലം മഞ്ഞ് പുതച്ചു നിൽക്കുന്ന കോഴിക്കോട്ടെ ഗവിയിലേക്ക് യാത്ര പോകാം, പോരാമ്പ്ര, കൂരാച്ചുണ്ട് തുടങ്ങിയവയുടെ ഒരു ആകാശക്കാഴ്ചയും ഇവിടെ നിന്നും ഒപ്പിക്കാം
കോഴിക്കോട്: ഗവിയിലേക്ക് പോകണമെന്ന് ആഗ്രഹിക്കാത്തവരായി ആരും ഉണ്ടാകില്ല. പക്ഷെ ആ ആഗ്രഹം എല്ലാവർക്കും സാധിച്ചെന്നുവരില്ല. എന്നാൽ ഒരു ദിവസം കൊണ്ട് പോയിവരാൻ കോഴിക്കോട്ടൊരു ഗവിയുണ്ട്. ഇതാണ് വയലട. കോഴിക്കോട് ജില്ലയുടെ ഏറ്റവും മനോഹരമായ കാഴ്ചകളുമായി നിൽക്കുന്ന ഇടം. കോഴിക്കോട് ജില്ലയിലെ അധികം അറിയപ്പെടാത്ത ലക്ഷ്യസ്ഥാനങ്ങളിലൊന്നാണ് വയലട. മഞ്ഞും തണുപ്പും നിറഞ്ഞു നിൽക്കുന്ന, കോഴിക്കോടിൻറെ അകലെക്കാഴ്ചകൾ
ബീച്ചിലൂടെ ഡ്രൈവ് ചെയ്യാം, അസ്തമയ സൂര്യനെ ആസ്വദിക്കാം; ഈ ഓണത്തിന് മാഹി ബൈപ്പാസിലൂടെ നേരെ മുഴപ്പിലങ്ങാട് ബീച്ചിലേക്ക് വിട്ടാലോ
വടകര: കേരളത്തിലെ ഏക ഡ്രൈവ് ഇൻ ബീച്ച് എന്ന നിലയിലാണ് മുഴപ്പിലങ്ങാട് ബീച്ച് അറിയപ്പെടുന്നത്. തലശ്ശേരിയിൽ നിന്ന് ഏകദേശം 7 കിലോമീറ്റർ അകലെയാണ് ഈ ബീച്ച് സ്ഥിതി ചെയ്യുന്നത്. വടകര ഭാഗത്ത് നിന്നുള്ളവർക്ക് ബീച്ചിലേക്ക് എത്താൻ ഏറ്റവും നല്ല മാർഗം മാഹി ബൈപ്പാസാണ്. മാഹിപ്പാലത്തേയും തലശ്ശേരിയിലേയും കുരുക്കിൽപ്പെടാതെ എളുപ്പത്തിൽ കുഞ്ഞിപ്പള്ളിയിൽ നിന്ന് മാഹി ബൈപ്പാസ് വഴി
കള കളമൊഴുകുന്ന വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി ആസ്വദിക്കാം; കുറ്റ്യാടിയിലെ ചാപ്പൻതോട്ടം വെള്ളച്ചാട്ടം സഞ്ചാരികളെ വിളിക്കുന്നു
കുറ്റ്യാടി: സഞ്ചാരികൾക്ക് ദൃശ്യ ഭംഗിയൊരുക്കി ചാപ്പൻതോട്ടം വെള്ളച്ചാട്ടം. കാവിലുമ്പാറ പഞ്ചായത്തിലാണ് ചാപ്പൻതോട്ടം വെള്ളച്ചാട്ടമുള്ളത്. വെള്ളച്ചാട്ടത്തിന്റെ ആരംഭം കാണാൻ കുന്നുകയറണം. കരിങ്കല്ലു പതിച്ച റോഡുണ്ട്. കുറ്റ്യാടി-വയനാട് ചുരം റോഡിൽ ചാത്തൻകോട്ടുനടയിൽനിന്ന് ചാപ്പൻതോട്ടം റോഡിലൂടെ രണ്ടര കിലോമീറ്റർ യാത്ര ചെയ്താൽ വെള്ളച്ചാട്ടത്തിനടുത്തെത്താം. പൂളപ്പാറ മലയിൽനിന്ന് കുതിച്ചെത്തുന്ന വെള്ളം കുത്തനെ പാറക്കെട്ടിൽ പതിക്കുന്ന കാഴ്ച കാണാനാണ് ഇവിടേക്ക് ആളുകളെത്തുന്നത്. ആദ്യം
കുറഞ്ഞ ചിലവില്‍ ഫാമിലിക്കൊപ്പം പൈതല്‍മലയിലേക്ക് ഒരു യാത്ര പോയാലോ; കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം യാത്രകൾ പുനരാരംഭിച്ചു
കണ്ണൂര്‍: അതി തീവ്ര മഴയും വയനാട് ദുരന്തത്തെയും തുടർന്ന് നിർത്തി വെച്ച കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസത്തിന്റെ യാത്രകൾ പുനരാരംഭിച്ചു. കണ്ണൂരില്‍ നിന്നും പൈതല്‍മല, കോഴിക്കോട്, വാഗമണ്‍, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം എന്നിവിടങ്ങളിലേക്കുള്ള യാത്രകളാണ് പുനരാരംഭിച്ചത്. കൊല്ലൂർ ആഗസ്റ്റ് 16,30 തീയതികളിൽ രാത്രി 8.30 നു കണ്ണൂരിൽ നിന്നും പുറപ്പെട്ട് രണ്ടാമത്തെ ദിവസം പുലർച്ചെ കൊല്ലൂരിൽ
മലനിരകളുടെ രാജകുമാരിയെ കാണാൻ പോകാം ; കോടമഞ്ഞും ചാറ്റല്‍ മഴയുമായി കൊടൈക്കനാൽ സഞ്ചാരികളെ മാടിവിളിക്കുന്നു
മഞ്ഞുറഞ്ഞു കിടക്കുന്ന മലനിരകളാണ് കൊടൈക്കനാലിന്റെ വന്യസൗന്ദര്യത്തിന്റെ രഹസ്യം. കോടമഞ്ഞും ചാറ്റല്‍ മഴയും കൊടൈക്കനാലിന്റെ ഭംഗി ഇരട്ടിപ്പിക്കുന്നു. മരം കോച്ചുന്ന തണുപ്പിനൊപ്പം തടാകങ്ങളും മലനിരകളാലും സമൃദ്ധമായ അതിമനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് തമിഴ്നാട്ടിലെ കൊടൈക്കനാല്‍. ജനപ്രീതിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്ക്കുന്ന കൊടൈക്കനാലിന് മലനിരകളുടെ രാജകുമാരി എന്നൊരു വിളിപ്പേരുകൂടിയുണ്ട്. സൗത്ത് ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നായ കൊടൈക്കനാല്‍ സാഹസിക പ്രിയര്‍ക്കും,
കയാക്കിങ് കാണാം അതോടൊപ്പം മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനും അവസരം; കോഴിക്കോട് നിന്ന് ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി
കോഴിക്കോട്: മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി കോടഞ്ചേരിയില്‍ നടത്തുന്ന കയാക്കിങ് മത്സരങ്ങള്‍ കാണാന്‍ ഉല്ലാസ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി. ഒന്‍പതാമത് രാജ്യാന്തര വൈറ്റ് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ് കാണാനും മണ്‍സൂണ്‍ ഗ്രാമീണ ടൂറിസത്തിനുമാണ് പാക്കേജില്‍ അവസര ഒരുക്കുന്നുണ്ട്. ആഗസ്റ്റ് 4, 5, 6 തിയ്യതികളിലാണ് യാത്ര സജ്ജീകരിച്ചിരിക്കുന്നത്. ബജറ്റ് ടൂറിസം സെല്‍ താമരശ്ശേരിയും ജില്ലാ ടൂറിസം