Category: തൊഴിലവസരം

Total 337 Posts

ചക്കിട്ടപാറ കാർഷിക കർമസേനയിൽ ടെക്നിഷ്യൻമാരെ നിയമിക്കുന്നു; വിശദമായി അറിയാം

പേരാമ്പ്ര: ചക്കിട്ടപാറ കൃഷിഭവന്റെ കീഴിൽ പ്രവർത്തിക്കുന്ന കാർഷിക കർമസേനയിൽ ടെക്നിഷ്യൻമാരെ നിയമിക്കുന്നു. 9 ടെക്നിഷ്യൻമാരുടെ ഒഴിവാണുള്ളത്. അപേക്ഷകൾ 28ന് മുൻപായി കൃഷിഭവനിൽ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 9389471866.  

അധ്യാപക ജോലിയാണോ ഇഷ്ടം ? നരിക്കുനി അടക്കം ജില്ലയിലെ വിവിധ സ്‌ക്കൂളുകളില്‍ അവസരം

കോഴിക്കോട്: കോവൂർ ഗവ. മെഡിക്കൽ കോളേജ് കാംപസ് ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. ഹിന്ദി തസ്തികയിൽ അധ്യാപക നിയമനം. അഭിമുഖം 25-ന് 10-ന് സ്കൂളിൽ. ഫോൺ-0495-2355327. കക്കോടി: ഗവ. ഹയർസെക്കൻഡറി സ്കൂളിൽ മലയാളം അധ്യാപക നിയമനം. അഭിമുഖം 25-ന് രാവിലെ 10.30-ന് നടക്കും. നരിക്കുനി: പൈമ്പാലശ്ശേരി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. നിയമനത്തിന് അഭിമുഖം 24-ന്‌

അധ്യാപക ഒഴിവ്

നാദാപുരം: ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്. ഹയർസെക്കൻഡറി വിഭാ​ഗം സുവോളജി വിഷയത്തിലാണ് അധ്യാപക നിയമനം . നിയമന അഭിമുഖം വെള്ളിയാഴ്ച (ഒക്ടോബർ 25) രാവിലെ 9ന് സ്കൂളിൽ വച്ച് നടക്കും.  

പത്താം ക്ലാസ് പാസായവരാണോ ? വടകര പോസ്റ്റല്‍ ഡിവിഷനില്‍ നിരവധി ഒഴിവുകള്‍

വടകര: വടകര പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ്/ഗ്രാമീണ പോസ്റ്റല്‍ ലൈഫ് ഇന്‍ഷൂറന്‍സ് വിപണനത്തിനായി 18 വയസിന് മുകളില്‍ പ്രായമുള്ള തൊഴില്‍രഹിതര്‍, സ്വയംതൊഴില്‍ ചെയ്യുന്ന യുവതീ യുവാക്കള്‍ തുടങ്ങിയവരെ ഡയറക്ട് ഏജന്റായും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് വിരമിച്ചവരെ ഫീല്‍ഡ് ഓഫീസറായും നിയമിക്കുന്നു. അപേക്ഷകര്‍ പത്താംതരം പാസായവരും വടകര പോസ്റ്റല്‍ ഡിവിഷന്‍ പരിധിയില്‍ സ്ഥിരം താമസക്കാരുമായിരിക്കണം.

അസാപ് കേരളയിൽ ട്രെയിനർ നിയമനം; വിശദമായി നോക്കാം

കണ്ണൂര്‍: അസാപ് കേരള ആരംഭിക്കുന്ന ഇലക്ട്രിക്ക് വെഹിക്കിൾ, പവർ ഇലക്ട്രോണിക്സ് മേഖലകളിലെ കോഴ്സുകളിൽ ട്രെയിനർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഷയങ്ങളിൽ ബി ടെക് ബിരുദവും മേഖലയിൽ പ്രവർത്തന പരിചയവും ഉള്ള ഉദ്യോഗാർഥികൾക്കാണ് അവസരം. https://asapkerala.gov.in/job/trainer-in-electric-vehicle-and-power-electronics-allied-programmes/ എന്ന ലിങ്കിൽ അപേക്ഷ സമർപ്പിക്കാം. അവസാന തീയതി ഒക്ടോബർ 22. ഫോൺ: 9495999620. Description: Recruitment

കീഴരിയൂർ നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപക നിയമനം

കീഴരിയൂർ: നടുവത്തൂർ ശ്രീവാസുദേവാശ്രമം ഗവ. ഹയർ സെക്കൻഡറി സ്‌കൂളില്‍ അധ്യാപക നിയമനം. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇംഗ്ലീഷ്, നാച്വറല്‍ സയന്‍സ് എന്നീ വിഷയങ്ങളിലാണ് ഒഴിവ്. ഇതിനായുള്ള അഭിമുഖം ഒക്ടോബര്‍ 24ന് 10.30ന് സ്‌കൂളില്‍ നടക്കുന്നതായിരിക്കും Description: teacher Teacher Vacancy in Naduvathur Srivasudevasramam Govt.HSS

തിക്കോടിയൻ സ്മാരക ഗവ. വി.എച്ച്.എസ്.എസ്സിൽ അധ്യാപക ഒഴിവ്

തിക്കോടി : തിക്കോടിയൻ സ്മാരക ഗവൺമെന്റ് വി.എച്ച്.എസ്.എസ്സിൽ അധ്യാപക ഒഴിവ്. ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. ഇംഗ്ലീഷ് തസ്തികയിലാണ് ഒരു താത്‌കാലിക ഒഴിവ്. നിയമന കൂടിക്കാഴ്ച ഒക്ടോബർ 21-ന്(നാളെ) രാവിലെ 10.30ന് നടക്കും. Description: Teacher vacancy in thikkodiyan memmorial govt VHSS

മടപ്പള്ളി ​ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ എഫ്.ടി.എം ഒഴിവ്

മടപ്പള്ളി : മടപ്പള്ളി ​ഗവ.ഹയർസെക്കണ്ടറി സ്കൂളിൽ എഫ്.ടി.എം ഒഴിവിലേക്ക് നിയമനം നടത്തുന്നു. നിയമന കൂടിക്കാഴ്ച ഒക്ടോബർ 21-ന് (നാളെ) രണ്ട് മണിക്ക് നടക്കുമെന്ന് പ്രധാന അധ്യാപിക അറിയിച്ചു. Description: Madapally Govt Higher Secondary School FTM Vacancy  

കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു; വിശദമായി അറിയാം

വടകര: അഴിയൂർ, കുരുവട്ടൂർ കുടുംബശ്രീ സി.ഡി.എസുകളിൽ അക്കൗണ്ടന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവിലെ ഒഴിവിലേക്കും റാങ്ക് ലിസ്റ്റിന്റെ കാലാവധിക്കുള്ളിൽ റിപ്പോർട്ട് ചെയ്യുന്ന ഒഴിവിലേക്കും ഒരുവർഷത്തേക്ക് കരാർവ്യവസ്ഥയിലാണ് അക്കൗണ്ടൻറിനെ നിയമിക്കുന്നത്. അപേക്ഷകർ കുടുംബശ്രീ അയൽക്കൂട്ടത്തിലെ അംഗമോ ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയിരിക്കണം. 20-നും 35-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഒക്ടോബർ 25. വെബ്‌സൈറ്റ്: www.kudumbashree.org Description:

ചോറോട് പഞ്ചായത്ത് യോഗ പരിശീലകനെ നിയമിക്കുന്നു; വിശദമായി നോക്കാം

ചോറോട്: ചോറോട് പഞ്ചായത്ത് വനിതകൾക്കായി നടപ്പാക്കുന്ന യോഗ പരിശീലന പദ്ധതിയിലേക്ക് യോഗ പരിശീലകനെ നിയമിക്കുന്നു. അംഗീകൃത യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. വനിതകൾക്ക് മുൻഗണന. കൂടിക്കാഴ്ച 21ന് രാവിലെ 10മണിക്ക്‌ ചോറോട് കുടുംബാരോഗ്യകേന്ദ്രത്തിൽ നടക്കുന്നതായിരിക്കും. Description: Chorode Panchayat appoints yoga instructor; Let’s see in detail

error: Content is protected !!