Category: തൊഴിലവസരം

Total 337 Posts

വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ഒഴിവുകള്‍; വിശദമായി നോക്കാം

വടകര: വടകര മോഡൽ പോളിടെക്‌നിക് കോളേജിൽ ഇലക്‌ട്രോണിക്‌സ് എൻജിനിയറിങ്, ഇലക്‌ട്രിക്കൽ എൻജിനിയറിങ് എന്നിവയിൽ ലക്ചറർമാരെ നിയമിക്കുന്നു. പ്രസ്തുതവിഷയങ്ങളിൽ ഫസ്റ്റ് ക്ലാസ് ബിരുദമാണ് യോഗ്യത. ഇന്റർവ്യൂ യഥാക്രമം ഏഴിന് പത്തുമണിക്കും 12 മണിക്കും നടക്കുന്നതായിരിക്കും. Description: Vacancies in Vadakara Model Polytechnic College

കേരള പൊലിസില്‍ കോണ്‍സ്റ്റബിള്‍; പത്താം ക്ലാസ് മാത്രം മതി; 66,800 രൂപ ശമ്ബളം വാങ്ങാം, ഇപ്പോൾ അപേക്ഷിക്കാം

കേരള സർക്കാരിന് കീഴിലെ പൊലിസ് സേനയിൽ കോണ്സ്റ്റബിളാവാൻ അവസരം. കേരള പി.എസ്.സി ഇപ്പോൾ കേരള പൊലിസ് (ഇന്ത്യ റിസർവ് ബറ്റാലിയൻ റെഗുലർ വിങ്) ലേക്ക് പൊലിസ് കോണ്സ്റ്റബിൾ തസ്തികയിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നു. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോലിക്കായി അപേക്ഷിക്കാം. ജനുവരി 29 ആണ് അവസാന തീയതി. തസ്തിക & ഒഴിവ്: കേരള പി.എസ്.സി-

ഒരു ലക്ഷം മാസ ശമ്പളം; മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രം എച്ച്.ഡി.എസിന് കീഴില്‍ നിയമനം, വിശദമായി അറിയാം

കോഴിക്കോട് : ഗവ. മെഡിക്കല്‍ കോളേജ്, മാത്യശിശു സംരക്ഷണ കേന്ദ്രം എച്ച്ഡിഎസിന് കീഴില്‍ അനസ്തേഷ്യോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു ഒരു ലക്ഷം രൂപ മാസ വേതനടിസ്ഥാനത്തില്‍ ജീവനക്കാരെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത അനസ്‌തേഷ്യോളജിയില്‍ എംഡി/അനസ്‌തേഷ്യോളജിയില്‍ ഡിഎന്‍ബി/അനുഭവപരിചയമുള്ള ഡി എ. പ്രായപരിധി 18 നും 45 നും മദ്ധ്യേ. സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി നാലിന് 11.30 മണിക്ക് ഐഎംസിഎച്ച്

ഇരുപതിലധികം കമ്പനികള്‍, 500ലേറെ ഒഴിവുകള്‍; വടകരയില്‍ നാളെ തൊഴില്‍മേള

വടകര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ വടകരയില്‍ നാളെ ( ജനുവരി 4)തൊഴില്‍ മേള സംഘടിപ്പിക്കുന്നു. രാവിലെ 9.30 മുതല്‍ വടകര മോഡല്‍ പോളി ടെക്‌നിക് ക്യാമ്പസിലാണ് മേള. വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വടകര മോഡല്‍ പോളിടെക്നിക്കിന്റെയും സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 500 ല്‍പ്പരം ഒഴിവുകളും 20 ലേറെ കമ്പനികളും പങ്കെടുക്കും. വിവരങ്ങള്‍ക്ക്:

കോഴിക്കോട് ആകാശവാണിയില്‍ ഒഴിവുകള്‍; വിശദമായി അറിയാം

കോഴിക്കോട്: ആകാശവാണി കോഴിക്കോട് പ്രാദേശിക വാർത്താ വിഭാഗത്തിൽ കാഷ്വൽ ന്യൂസ് എഡിറ്റർ, കാഷ്വൽ ന്യൂസ് റീഡർ-കം-ട്രാൻസ്‌ലേറ്റർ പാനലുകളിൽ ഉൾപ്പെടുത്തുന്നതിന് താത്പര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.കോഴിക്കോടും സമീപപ്രദേശങ്ങളിലും താമസിക്കുന്നവർ ആയിരിക്കണം അപേക്ഷകർ. പ്രായം 21നും 50നും മദ്ധ്യേ. കോഴിക്കോട് നടക്കുന്ന എഴുത്തു പരീക്ഷയുടെയും, ഇന്റര്‍വ്യൂന്റെയും, അടിസ്ഥാനത്തിൽ ആയിരിക്കും ഇരു പാനലുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ്. ന്യൂസ് റീഡർ – കം

മടപ്പള്ളി ​ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപകരുടെ ഒഴിവ്

മടപ്പള്ളി: മടപ്പള്ളി ​ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ അധ്യാപകരുടെ ഒഴിവ്. ഹയർസെക്കൻഡറി വിഭാഗത്തിൽ ഹിസ്റ്ററി ജൂനിയർ, ഹിന്ദി സീനിയർ വിഷയങ്ങളിലാണ് അധ്യാപക ഒഴിവുള്ളത്. നിയമന അഭിമുഖം ആറിന് രാവിലെ 10 മണിക്ക് സ്കൂൾ ഓഫീസിൽ നടക്കും. Description: Teacher Vacancy in Madapally Government Vocational Higher Secondary School

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം; വിശദമായി അറിയാം

കോഴിക്കോട്: ബേപ്പൂർ ഗവ. ഐടിഐയിൽ ഹോസ്പിറ്റൽ ഹൗസ്‌കീപ്പിംഗ് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. അഭിമുഖം ജനുവരി ആറിന് രാവിലെ 11 മണിക്ക് നടക്കും. യോഗ്യത ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ/മാനേജ്മെന്റിൽ ബിരുദം, ഹെൽത്ത് കെയർ മാനേജ്മെന്റിൽ പിജി ഡിപ്ലോമയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ/ഹെൽത്ത് കെയർ മാനേജ്മെന്റിൽ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവും, അല്ലെങ്കിൽ മൂന്ന്

പുറമേരി സര്‍ക്കാര്‍ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നഴ്‌സ് നിയമനം

വടകര: പുറമേരി സര്‍ക്കാര്‍ താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നഴ്‌സ് ഗ്രേഡ് 2 തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നു. 780 രൂപ ദിവസ വേതനാടിസ്ഥാനത്തില്‍ ജിഎന്‍എം/ബിഎസ് സി നഴ്‌സിംഗ് പാസായ ഉദ്യോഗാര്‍ത്ഥികള്‍ ജനുവരി ഏഴിന് രാവിലെ 10 മണിക്ക് ആശുപത്രിയില്‍ എത്തണം. പ്രവര്‍ത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ കൊടുവരണം.

കോഴിക്കോട് വെസ്റ്റ്ഹില്‍ പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഒഴിവ്; വിശദമായി അറിയാം

കോഴിക്കോട് : വെസ്റ്റ്ഹില്‍ പോളിടെക്നിക് കോളേജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ താത്കാലിക ലക്ചറര്‍ ഒഴിവ്. അഭിമുഖം ജനുവരി ഒന്നിന് രാവിലെ 10.30-ന്. ഫോണ്‍: 0495 2383924.

ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ട് നിയമനം

കോഴിക്കോട്: ജില്ലാ ദാരിദ്ര്യ ലഘൂകരണ വിഭാഗത്തില്‍ പ്രധാനമന്ത്രി കൃഷി സിഞ്ചായി യോജന (പി എം കെ എസ് വൈ 2.0-നീര്‍ത്തടഘടകം) പദ്ധതിയില്‍ ടെക്‌നിക്കല്‍ എക്‌സ്‌പേര്‍ട്ടിനെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഗ്രികള്‍ച്ചറല്‍ എന്‍ജിനിയറിങ്, സോയില്‍ എന്‍ജിനിയറിങ്, അനിമല്‍ ഹസ്ബന്‍ഡറി എന്‍ജിനിയറിങ്, അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍ എന്നിവയിലൊന്നിലെ ബിരുദമാണ് അടിസ്ഥാന യോഗ്യത. ഉയര്‍ന്ന യോഗ്യതയുള്ളവര്‍ക്കും സമാന മേഖലയില്‍ പ്രവൃത്തി പരിചയമുളളവര്‍ക്കും മുന്‍ഗണന.

error: Content is protected !!