Category: കൂരാച്ചുണ്ട്

Total 157 Posts

ആദ്യ കാല കൂടിയേറ്റ കര്‍ഷകന്‍ കല്ലാനോട് കുബ്ലാങ്ങല്‍ ജോസഫ് (ഔസേപ്പച്ചന്‍) അന്തരിച്ചു

കല്ലാനോട്: ആദ്യ കാല കൂടിയേറ്റ കര്‍ഷകന്‍ ജോസഫ് കുബ്ലാങ്ങല്‍ (ഔസേപ്പച്ചന്‍) അന്തരിച്ചു. എഴുപത്തേഴ് വയസ്സായിരുന്നു. ഭാര്യ പരേതയായ അന്നക്കുട്ടി (കൂരാച്ചുണ്ട് കുറവത്താഴെ കുടുംബാഗമാണ്). സഹോദരങ്ങള്‍: പരതയായ മേരി (തെക്കേല്‍ തലയാട്), ത്രേസ്യാമ്മ (കല്ലാനോട്), പെണ്ണമ്മ (നടക്കല്‍ നെല്ലിക്കുറ്റി), ഏലിയാമ്മ (പ്ലാക്കാട്ട് തിരുവമ്പാടി). സംസംസ്‌ക്കാരം കല്ലാനോട് പള്ളി സെമിത്തേരിയില്‍ നടന്നു.

കൂരാച്ചുണ്ട് കരിയാത്തുംപാറ ആക്കാമറ്റത്തില്‍ വര്‍ഗീസ് (സജി) അന്തരിച്ചു

കൂരാച്ചുണ്ട്: കരിയാത്തുംപാറ പരേതനായ ആക്കാമറ്റത്തില്‍ മാത്യുവിന്റെ മകന്‍ വര്‍ഗീസ് (സജി) അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. അമ്മ: മറിയം. ഭാര്യ: സോഫി. മക്കള്‍ ജിബിന്‍ (ദുബായ്), ജിറ്റിന്‍, ജിന്റ. സഹോദരങ്ങള്‍: ലീലാമ്മ, ബെന്നി (മാനന്തവാടി). സംസ്‌കാരം ചൊവ്വാഴ്ച 11.30ന് കരിയാത്തുംപാറ സെന്റ് ജോസഫ്‌സ് ചര്‍ച്ചില്‍ നടക്കും.

കൂരാച്ചുണ്ട് കല്ലന്‍ കൊത്തിപാറ അനില്‍ അന്തരിച്ചു

കൂരാച്ചുണ്ട്: കാളങ്ങാലി മുസ്ലിം പള്ളിക്ക് സമീപം താമസിക്കുന്ന കല്ലന്‍ കൊത്തി പാറ അനില്‍ അന്തരിച്ചു. മുപ്പത്താറ് വയസ്സായിരുന്നു. കൂരാച്ചുണ്ടില്‍ ലോഡിംഗ് തൊഴിലാളിയായിരുന്നു. അസുഖബാധിതനായി ഒരു മാസത്തിലേറെയായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികത്സയിലുരുന്നു. അച്ഛന്‍: മാധവന്‍. അമ്മ: മാധവി. സഹോദരന്‍: അനീഷ്. സംസ്‌കാരം വെള്ളിയാഴ്ച്ച വൈകുന്നേരം വീട്ടുവളപ്പില്‍ നടന്നു.

കൂരാച്ചുണ്ട് മാങ്കുളത്ത് ഉലഹന്നാന്‍ (കുഞ്ചലോ) അന്തരിച്ചു

കൂരാച്ചുണ്ട്: കര്‍ഷകന്‍ മാങ്കുളത്ത് ഉലഹന്നാന്‍ (കുഞ്ചലോ) അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. ഭാര്യ: ത്രേസ്യാമ്മ നരിപ്പാറ (തലയാട്). മക്കള്‍: ജോര്‍ജ്, ഷൈനി, സാലി, ആന്റോ (കുവൈത്ത്). മരുമക്കള്‍: മോളി എഴുത്താണിക്കുന്നേല്‍ (കരികണ്ടന്‍പാറ), ഷാജു കോയിക്കല്‍ (ചക്കിട്ടപാറ), ബെന്നി കരിങ്ങട (കൂരാച്ചുണ്ട്), ഷീന ചെമ്പനാനി (കല്ലാനോട്). സഹോദരങ്ങള്‍: പാപ്പച്ചന്‍, റോസമ്മ, മാത്യു, അഗസ്റ്റിന്‍, ദേവസ്യ, ദേവസി, ജോണി, സിസിലി,

ചക്കിട്ടപാറ മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷം; പരാതിയുമായി ജനപ്രതിനിധിയും പ്രദേശവാസികളും ഡി.എഫ്.ഒ യ്ക്ക് മുന്നില്‍

ചക്കിട്ടപാറ: ചക്കിട്ടപാറ മലയോര മേഖലയില്‍ വന്യമൃഗ ശല്യം കാരണം കൃഷി ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കുന്നില്ലെന്നാണ് പരാതിയുമായി ജനപ്രതിനിധിയും പ്രദേശവാസികളും പരാതിയുമായി ഡി.എഫ്.ഒ യ്ക്ക് മുന്നില്‍. പെരുവണ്ണാമൂഴി റെയിഞ്ച് ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. കാട്ടുപോത്ത്, മലമാന്‍, പന്നി, കുരങ്ങ് എന്നിവയുടെ ശല്യം കാരണം കൃഷി ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കുന്നില്ല, വൈകുന്നേരമാകുന്നതോടെ വന്യമൃഗങ്ങള്‍ കൂട്ടമായി

മലയോര ഹൈവേ റോഡ് വികസനം പരമ്പരാഗതമായ കൂരാച്ചുണ്ട് അങ്ങാടിയെ നശിപ്പിക്കും: ആക്ഷന്‍ കമ്മറ്റിരൂപീകരിച്ച് കെട്ടിട ഉടമസ്ഥന്‍മാരുടെ കൂട്ടായ്മ

കൂരാച്ചുണ്ട്: മലയോര ഹൈവേയുടെ ഭാഗമായി 12 മീറ്റര്‍ വീതിയില്‍ പരമ്പരാഗതമായ കൂരാച്ചുണ്ട് അങ്ങാടിയെ നശിപ്പിച്ചു കൊണ്ടുള്ള റോഡ് വികസനത്തിനെതിരെ കെട്ടിട ഉടമസ്ഥന്‍മാരുടെ കൂട്ടായ്മ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മലയോര ഹൈവേ ആദ്യ അലൈന്‍മെന്റില്‍ മാറ്റം വരുത്തി കൂരാച്ചുണ്ട് ടൗണ്‍ പൂര്‍ണമായി താറുമാറാക്കുന്ന രീതിയില്‍ നടപ്പിലാക്കണമെന്ന് ഒരു വിഭാഗം വാശിപിടിക്കുന്നുവെന്നും ആദ്യ അലൈന്‍മെന്റ് നരിനട, ഓട്ടപ്പാലം വഴികടന്നു

കൂരാച്ചുണ്ട് ഒറ്റപ്ലാക്കല്‍ മറിയം ദേവസ്യ അന്തരിച്ചു

കൂരാച്ചുണ്ട്: പരേതനായ ഒറ്റപ്ലാക്കല്‍ ദേവസ്യയുടെ ഭാര്യ മറിയം ദേവസ്യ അന്തരിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സായിരുന്നു. തേര്‍ത്തല്ലി കട്ടക്കയം കുടുംബാംഗമാണ്. മക്കള്‍: മേരി വര്‍ഗ്ഗീസ്, ജോസഫ്, ചിന്നമ്മ സെബാസ്റ്റ്യന്‍, ബേബി, മാത്യു, ലൂസി ജോണി, ഷാജു (USA), സിബി. മരുമക്കള്‍: വര്‍ഗ്ഗീസ് നാഴൂരിമറ്റം വട്ടച്ചിറ, കൊച്ചുറാണി അരഞ്ഞാണി പുത്തന്‍ പുര തിരുവാമ്പാടി, സെബാസ്റ്റ്യന്‍ കളമ്പന്‍ കുഴി കല്ലാനോട്

കുടുംബാം​ഗങ്ങൾക്കൊപ്പം കുളിക്കാനിറങ്ങി; പെരുവണ്ണാമൂഴി റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു

കൂരാച്ചുണ്ട്: കല്ലാനോട് അകമ്പടിത്താഴെ ഭാഗത്ത് പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ ഭാഗമായ സ്ഥലത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോഴിക്കോട് കോവൂര്‍ സ്വദേശിയുമായ പുല്ലൂരാംപാറ പന്തലാടിക്കല്‍ ടോമിയുടെ മകന്‍ അമല്‍ ടോമി (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. അമലിന്റെ ഭാര്യ മീരയുടെ കല്ലാനോട്ടുള്ള മുറിഞ്ഞകല്ലേല്‍ വീട്ടിലെത്തിയ അമല്‍ വീട്ടുകാരോടൊപ്പം പുഴയിലെത്തി കുളിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍

ലോട്ടറിക്കാരന് ലോട്ടറി അടിച്ച പോലെ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കൂരാച്ചുണ്ടിലെ ഉണ്ണി

  കൂരാച്ചുണ്ട്: അങ്ങാടിയില്‍ ലോട്ടറി വില്‍ക്കുന്ന ഉണ്ണിച്ചേട്ടന് ഇന്നലെ സ്വന്തം ജീവന്‍ തന്നെയാണ് ലോട്ടറിയായി ലഭിച്ചിരിക്കുന്നത്. ലോട്ടറി വില്‍ക്കുന്നതിനിടയില്‍ സ്വന്തം ഇരിപ്പിടത്തില്‍ നിന്നും മാറിയ സമയത്താണ് കൂരാച്ചുണ്ടില്‍ വാഹനാപകടം നടക്കുന്നത്. അപകടത്തിനിടെ കാര്‍ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അവിടെ നിന്ന് മാറിയത് കൊണ്ട് മാത്രം സ്വന്തം ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ഞെട്ടലിലാണ് ഉണ്ണി. വാഹനാപകടത്തില്‍

കൂരാച്ചുണ്ടിന്റെ അഭിമാനം; സന്തോഷ് ട്രോഫി ഫുട്‌ബോള്‍ താരം അര്‍ജുന്‍ ബാലകൃഷ്ണന് ജന്മനാടിന്റെ ജനകീയ സ്വീകരണം

കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മത്സരത്തില്‍ കേരളത്തിനായി കളിക്കളത്തില്‍ ഇറങ്ങി മലയോര ഗ്രാമത്തിന് അഭിമാനമായി മാറിയ കൂരാച്ചുണ്ടുകാരന്‍ പൂവ്വത്തും ചോലയിലെ നടുക്കണ്ടി പറമ്പില്‍ അര്‍ജുന്‍ ബാലകൃഷ്ണന് ജന്മനാട്ടില്‍ സ്വീകരണം നല്‍കി. കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എയും അര്‍ജുന്‍ ബാലകൃഷ്ണനെ വീട്ടിലെത്തി ആദരിച്ചു. കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്‌കൂള്‍, സാന്തോം സ്‌പോര്‍ട്‌സ് അക്കാഡമി, ഫെയ്‌സ് ടു ഫെയ്‌സ്,

error: Content is protected !!