Category: കൂരാച്ചുണ്ട്

Total 163 Posts

കണ്ണാടിപ്പാറ റിട്ട. ഡിവൈഎസ്പി ഞെള്ളിമാക്കല്‍ മൈക്കിളിന്റെ മകന്‍ മനോജ് അന്തരിച്ചു

കൂരാച്ചുണ്ട്: ഞെള്ളിമാക്കല്‍ മനോജ് അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു. കണ്ണാടിപ്പാറ റിട്ട. ഡിവൈഎസ്.പി ഞെള്ളിമാക്കല്‍ മൈക്കിളിന്റെ മകനാണ്. അമ്മ: അന്നക്കുട്ടി (അച്ചാമ്മ, നരിനട എമ്പ്രയില്‍ കുടുംബാംഗം). ഭാര്യ: സജ(നഴ്‌സ്). മക്കള്‍: അശ്മിത (യു.കെ ), അജ്ജിത (നഴ്‌സിംഗ് വിദ്യാര്‍ത്ഥി). സഹോദരങ്ങള്‍: മഞ്ജു, സ്വപ്ന. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10മണിക്ക് സെന്റ് ജോര്‍ജ്ജ് തീര്‍ത്ഥാടന കേന്ദ്രം, കുളത്തുവയല്‍.

ക്ഷീരകര്‍ഷകര്‍ക്ക് കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിന്റെ കൈത്താങ്ങ്; വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി ക്ഷീരസംഘത്തിന് കൗ ലിഫ്റ്റ് കൈമാറി

കൂരാച്ചുണ്ട്: ക്ഷീരോത്പാദക സഹകരണ സംഘം ഭാരവാഹികള്‍ക്ക് കൗ ലിഫ്റ്റ് കൈമാറി. പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വാങ്ങിയ കൗ ലിഫ്റ്റാണ് നല്‍കിയിരിക്കുന്നത്. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയാണ് ഭാരവാഹികള്‍ക്ക് കൗ ലിഫ്റ്റ് കൈമാറിയത്. ചടങ്ങില്‍ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഒ.കെ അമ്മദ് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ സിമിലി ബിജു, ആന്‍സമ്മ ജോസഫ്,

വീണ്ടും ഹാട്രിക് നേട്ടവുമായി കക്കയത്തിന്റെ കുഞ്ഞാറ്റ; അണ്ടര്‍-17 വനിതാ സാഫ് കപ്പ് ഫുട്‌ബോളില്‍ നേപ്പാളിനെ 4-1ന് പരാജയപ്പെടുത്തി ഇന്ത്യക്ക് തകര്‍പ്പന്‍ ജയം

ധാക്ക: കക്കയം സ്വദേശി ഷില്‍ജി ഷാജി(കുഞ്ഞാറ്റ)യുടെ ഹാട്രിക്കിന്റെ പിന്‍ബലത്തില്‍ അണ്ടര്‍-17 വനിതാ സാഫ് കപ്പ് ഫുട്‌ബോളില്‍ ഇന്ത്യക്ക് തിളക്കമാര്‍ന്ന ജയം. നേപ്പാളിനെ 4-1ന് തോല്‍പ്പിച്ചാണ് ഇന്ത്യ വിജയിച്ചിരിക്കുന്നത്. 10, 40, 81 മിനിറ്റുകളിലാണ് ഷില്‍ജി നേപ്പാള്‍വല ചലിപ്പിച്ചത്. ഒരുഗോള്‍ പൂജയുടെ വകയായിരുന്നു. നേപ്പാളിനായി ബര്‍ഷ ഒലി ആശ്വാസ ഗോള്‍ നേടി. മലയാളിയായ പി.വി പ്രിയയാണ് ഇന്ത്യന്‍

കക്കയത്തിന്റെ യുവ സാഹിത്യകാരന് സംസ്ഥാന തല പുരസ്‌കാരം; ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ പുരസ്‌കാരമേറ്റുവാങ്ങി നിസാം കക്കയം

കൂരാച്ചുണ്ട്: ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ സംസ്ഥാന തല സാഹിത്യ പുരസ്‌കാരം കൂരാച്ചുണ്ടിലെ യുവ എഴുത്തുകാരന്‍ നിസാം കക്കയം പ്രശസ്ത സിനിമ, തിരക്കഥാകൃത്ത് ശത്രുഘ്‌നനിന്‍ നിന്നും ഏറ്റുവാങ്ങി. ലേഖനം, ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക സേവനം എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നിസാം കക്കയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ചാണ്

കൂരാച്ചുണ്ട് എരപ്പാം തോട് മത്തത്ത് മീത്തല്‍ ചന്ദ്രന്‍ അന്തരിച്ചു

കൂരാച്ചുണ്ട്: എരപ്പാം തോട് മത്തത്ത് മീത്തല്‍ ചന്ദ്രന്‍ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഭാര്യ: റേയ്ച്ചല്‍ ചന്ദ്രന്‍. മക്കള്‍: ലിഖില്‍ ചന്ദ്രന്‍ (അബുദാബി), ഗ്രീഷ്മ ചന്ദ്രന്‍. മരുമകള്‍: ദില്‍ന ലിഖില്‍. സഹോദരങ്ങള്‍: വാസു, നാരായണന്‍, വിദ്യാധരന്‍.  

കക്കയത്തെ ആദ്യകാല ചുമട്ടുതൊഴിലാളിയും ഐ.എന്‍.റ്റി.യു.സി. പ്രവര്‍ത്തകനുമായിരുന്ന കൊളക്കാട്ടില്‍ വേലു അന്തരിച്ചു

കക്കയം: കക്കയം കൊളക്കാട്ടില്‍ വേലു അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. കക്കയത്തെ ആദ്യകാല ചുമട്ടുതൊഴിലാളിയും ഐ.എന്‍.റ്റി.യു.സി. പ്രവര്‍ത്തകനുമായിരുന്നു. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: ദീലീപ്, സുനില്‍ (ശാന്തി ഓട്ടോ സര്‍വീസ് സെന്റര്‍, കരുമല), മിനി. മരുമക്കള്‍: ബിന്ദു, റീന, ഭാസ്‌കരന്‍.

റോഡ് വെട്ടുന്നതിനൊപ്പം വിനോദ സഞ്ചാര സാധ്യതകളും ബഫർ സോൺ നിയന്ത്രണവും പഠിക്കും; കോഴിക്കോട് ഗവ. ലോ കോളേജ് എൻ.എസ്.എസ് ക്യാമ്പിന് കൂരാച്ചുണ്ടിൽ

കൂരാച്ചുണ്ട്: കോഴിക്കോട് ഗവ. ലോ കോളേജ് എൻ.എസ്.എസ് ക്യാമ്പിന് കൂരാച്ചുണ്ടിൽ തുടക്കമായി. ക്യാമ്പിന്റെ ഭാഗമായി ഓട്ടപ്പാലം എലീസ ഗാർഡൻ റിസോർട്ട് മുതൽ മണ്ടോപാറ വടക്കയിൽ ജോയി മാഷുടെ വീട് വരെ എത്തുന്ന പുഴയോരത്തെ റോഡ് നവീകരണത്തിന് വളണ്ടിയേഴ്സ് തുടക്കം കുറിച്ചു. ക്യാമ്പിന്റെ ഭാഗമായി വിനോദ സഞ്ചാരത്തിന് അനന്തസാധ്യതകളുള്ള ഈ മേഖലയെ പറ്റി പഠിച്ച് റിപ്പോർട്ട് ഉണ്ടാക്കുകയും,

കൂരാച്ചുണ്ട് കാറ്റുള്ളമല മഠത്തിന് സമീപം താമസിക്കുന്ന മത്തത്ത്മീത്തല്‍ ചന്ദ്രന്‍ എം.എ അന്തരിച്ചു

കൂരാച്ചുണ്ട്: കാറ്റുള്ളമല മഠത്തിന് സമീപം താമസിക്കുന്ന മത്തത്ത്മീത്തല്‍ ചന്ദ്രന്‍ എം.എ അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഭാര്യ: റെയ്ച്ചല്‍ (കൂവ്വപ്പൊയില്‍). മക്കള്‍: ലിഖില്‍, ഗ്രീഷ്മ. മരുമക്കള്‍: ദില്‍ന, ഹംസ. സംസ്‌കാരം ഞായറാഴ്ച്ച രാത്രി 9 മണിക്ക് വീട്ടുവളപ്പില്‍.

ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ മധ്യനിരക്കാരിയായി കൂരാച്ചുണ്ട് സ്വദേശി; ബംഗ്ലാദേശിലെ ധാക്കയില്‍ നടക്കുന്ന സാഫ് അണ്ടര്‍ 17 വനിതാ ഫുട്ബോള്‍ മത്സരത്തില്‍ കക്കയത്തിന്റെ സ്വന്തം കുഞ്ഞാറ്റ ഇന്ത്യയ്ക്കായ് ബൂട്ടണിയും

കൂരാച്ചുണ്ട്: സാഫ് അണ്ടര്‍ 17 വനിതാ ഫുട്ബോളിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടംപിടിച്ച് കക്കയത്തിന്റെ സ്വന്തം ഷില്‍ജി ഷാജി (കുഞ്ഞാറ്റ). മാര്‍ച്ച് 20ന് ബംഗ്ലാദേശിലെ ധാക്കയില്‍ ആരംഭിക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന്റെ മധ്യനിരക്കാരിയായാണ് ഷില്‍ജി ഷാജി കളിക്കുക. ഷില്‍ജി ഉള്‍പ്പെടെ രണ്ട് മലയാളി താരങ്ങളാണ് ടീമിലുള്ളത്. പാലക്കാട് പെരിങ്ങോട്ടുകുറിശ്ശി സ്വദേശിയായ അഖില രാജനാണ് ഷില്‍ജിക്ക് പുറമെയുള്ള

‘ഏജന്റുമാരെ നിര്‍ത്തി കൈക്കൂലി വാങ്ങുന്ന വില്ലേജ് ഓഫീസര്‍ക്കെതിരെ നടപടി സ്വീകരിക്കുക, വില്ലേജ് ഉദ്യോഗസ്ഥരുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക’; കൂരാച്ചുണ്ടില്‍ ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധ മാര്‍ച്ച്

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് വനില്ലേജ് ഓഫീസിലേക്ക് ഡി.വൈ.എഫ്.ഐ മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് സംഘടിപ്പിച്ചു. ഏജന്റുമാരെ നിര്‍ത്തി കൈക്കൂലി വാങ്ങുന്ന കൂരാച്ചുണ്ട് വില്ലേജ് ഓഫീസര്‍ക്കെതതിരെ നടപടി സ്വീകരിക്കുക. വില്ലേജ് ഉദ്യോഗസ്ഥരുടെ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുയര്‍ത്തിയാണ് ഡി.വൈ.എഫ്.ഐ മാര്‍ച്ച് നടത്തിയത്. വെള്ളിയാഴ്ച്ച നടന്ന മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറര്‍ ടി.കെ സുമേഷ് ഉദ്ഘാടനം ചെയ്തു. വിവിധ

error: Content is protected !!