Category: കൂരാച്ചുണ്ട്
കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ സിംഗിള്‍ സ്പാനില്‍ പാലം പണിയും; കക്കയം ഡാം സൈറ്റ്- എകരൂല്‍ റോഡിലെ തെച്ചിപ്പാലം പ്രവൃത്തി നവംബറില്‍ പൂര്‍ത്തീകരിക്കും
കൂരാച്ചുണ്ട്: കക്കയം ഡാം സൈറ്റ്- എകരൂല്‍ റോഡിലെ തെച്ചിപ്പാലം പ്രവൃത്തി നവംബറില്‍ പൂര്‍ത്തീകരിക്കും. പാലം നിര്‍മ്മിക്കുന്നതിനായി രണ്ട് കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. പ്രവൃത്തിയുടെ നിര്‍മ്മാണ കാലാവധി 12 മാസമാണ്. നിലവിലുള്ള പാലം പൊളിച്ചുമാറ്റിയാണ് പുതിയ പാലം നിര്‍മ്മിക്കുന്നത്. പൈല്‍ ഫൗണ്ടേഷനോട് കൂടി കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് മുകളില്‍ 12.90 മീറ്റര്‍ നീളമുള്ള സിംഗിള്‍ സ്പാനില്‍ ആണ്
ജലനിരപ്പ് ഉയർന്നു, കക്കയം ഡാമിൽ ഓറഞ്ച് അലേർട്ട്; കുറ്റ്യാടി പുഴയുടെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പാലിക്കണം
കൂരാച്ചുണ്ട്: കക്കയം ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. 756.50 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇത് ജലസംഭരണിയുടെ ഓറഞ്ച് അലേർട്ട് ലെവൽ ആയതിനാൽ ഡാമിൽ നിന്ന് അധികജലം താഴേക്ക് ഒഴുക്കിവിടാൻ സാധ്യതയുള്ളതായി തരിയോട് ഡാം സേഫ്റ്റി ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. ഡാമിലെ നീരൊഴുക്ക് അനുസരിച്ചാണ് യെല്ലോ അലർട്ട് മാറ്റി ഓറഞ്ച്
കണ്ണിമാങ്ങാ പ്രായത്തിൽ നിന്നെഞാൻ കണ്ടപ്പോൾ… കാണികളെ ആവേശത്തിലാക്കി കലാവിരുന്ന്; തോണിക്കടവിലേക്ക് രണ്ടാം ദിനവും സഞ്ചാരികളുടെ ഒഴുക്ക് (വീഡിയോ കാണാം)
കൂരാച്ചുണ്ട്: തോണിക്കടവിനെ ആവേശത്തിലാഴ്ത്തി തോണിക്കാഴ്ച്ച. ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കലാവിരുന്നാസ്വദിക്കാനെത്തിയത് നൂറുകണക്കിനാളുകൾ. കുടുംബത്തോടൊപ്പം ഓണാഘോഷത്തിൽ പങ്കുചേരാനായതിന്റെ സന്തോഷത്തിലാണ് മിക്കവരും മടങ്ങിയത്. നിറപ്പകിട്ടാർന്ന ലെെറ്റുകൾ മിന്നിത്തിളങ്ങിയപ്പോൾ മധുരമാർന്ന സംഗീതവുമായി ഗായകരെത്തി. ഉത്സവനാളുകളിലെ ആഘോഷത്തിമർപ്പിലേക്കാണ് ഗായകർ കാണികളെ കൂട്ടിക്കൊണ്ടുപോയത്. കണ്ണിമാങ്ങ പ്രായത്തിൽ നിന്നെ ഞാൻ കണ്ടപ്പോ തുടങ്ങിയ പാട്ടുകൾക്കൊപ്പം കാണികളും ചുവടുവെച്ചതോടെ തോണിക്കടവ് ആവേശത്തിമർപ്പിലായി. തോണിക്കടവ് വിനോദസഞ്ചാര കേന്ദ്രത്തിൽ