Category: കൂരാച്ചുണ്ട്

Total 163 Posts

കൂരാച്ചുണ്ടിലെ ജനങ്ങളുടെ വായനാലോകം ഇനി അഭിമന്യൂവിന്റെ ഓര്‍മ്മകള്‍ക്കു മുന്നില്‍; അഭിമന്യു മഹാരാജാസ് ലൈബ്രറി നാടിനായി തുറന്ന് നല്‍കി

കുരാച്ചുണ്ട്: മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയായിരിക്കെ രക്തസാക്ഷിയായ സഖാവ് അഭിമന്യുവിന്റെ ഓര്‍മ്മയ്ക്കായി കൂരാച്ചുണ്ടില്‍ ആരംഭിച്ച അഭിമന്യു മഹാരാജാസ് വായനശാല നാടിനായി തുറന്ന് കൊടുത്തു. അഭിമന്യുവിന്റെ വിയോഗ സമയം തൊട്ട് ഉയര്‍ന്നു വന്നിരുന്ന ഒരു ആശയം ഇതോടെ യാഥാര്‍ത്ഥ്യമായി. എ.എ.റഹീം എം.പി. ലൈബ്രറി ഉദ്ഘാടനം ചെയ്തു. കെ.എം.സച്ചിന്‍ ദേവ് എം.എല്‍.എ. മുഖ്യാതിഥിയായിരുന്നു. ലൈബ്രറി കമ്മറ്റി സെക്രട്ടറി അരുണ്‍.കെ.ജി അധ്യക്ഷത

വട്ടവടയില്‍ ഒരു ലൈബ്രറി സ്വപ്‌നം കണ്ട അഭിമന്യുവിന് കൂരാച്ചുണ്ടിലും ലൈബ്രറിയായി;അഭിമന്യു മഹാരാജാസ് ലൈബ്രറി 29-ന് തുറന്ന് നല്‍കും

കുരാച്ചുണ്ട്: വട്ടവടയിലൊരു ലൈബ്രറി സ്വപ്നം കണ്ട സഖാവ് അഭിമന്യുവിനായി ഇങ്ങ് കൂരാച്ചുണ്ടിലും ഒരു ലൈബ്രറിയൊരുങ്ങിക്കഴിഞ്ഞു. അഭിമന്യു മഹാരാജാസ് എന്ന പേര് നൽകിയ കൂരാച്ചുണ്ടിലെ ഈ മികച്ച വായനശാല നവംബർ 29 നാണ് നാടിനായി തുറന്ന് കൊടുക്കുന്നത്. എ.എ.റഹീം എം.പി. ലൈബ്രറി ഉദ്ഘാടനം നിർവഹിക്കും. കെ.എം.സച്ചിൻ ദേവ് എം.എൽ.എ. ആണ് മുഖ്യാതിഥിയായി എത്തുന്നത്. അഭിമന്യുവിന്റെ വിയോഗ സമയം

മെസ്സിക്കൊപ്പമുള്ള ഫ്ലെക്സ് വരെ വെച്ച് കാത്തിരിന്നു; ഞെട്ടിക്കുന്ന തോല്‍വി സഹിക്കാനായില്ല, പൊട്ടിക്കരഞ്ഞ് കൂരാച്ചുണ്ടിലെ കുഞ്ഞ് ആരാധകന്‍ ഡാനി:സമാധാനിപ്പിച്ച് ബ്രസീല്‍ ആരാധികയായ ഉമ്മ (വീഡിയോ കാണാം

കൂരാച്ചുണ്ട്: അര്‍ജന്റീനയുടെ ഞെട്ടിക്കുന്ന പരാജയം താങ്ങാനാവാതെ അലറിക്കരയുന്ന ഒരു കുഞ്ഞ് അര്‍ജന്റീനാ ഫാന്‍. ആരാധകരെ ശാന്തരാകുവിൻ, ഓഫ് സൈഡില്ലായിരുന്നെങ്കിൽ നമ്മൾ 4 ഗോൾ അടിച്ചിരുന്നു. Nb പാവം എന്റെ മോൻ , “കരച്ചിലോട് കരച്ചിലാ” എന്ന രസകരമായ ക്യാപ്ഷനോടെ ഫേസ്ബുക്കില്‍ തന്റെ മകന്റെ ഹൃദയം നൊന്ത കരച്ചില്‍ പങ്കുവെച്ചിരിക്കുന്നത് വാപ്പ തന്നെയാണ്. ‘കരയണ്ട മെസ്സി ജയിക്കും’

ഉപജീവനം പദ്ധതിയുടെ ഭാഗമായി കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റ് തയ്യൽ മെഷീൻ നൽകി

കൂരാച്ചുണ്ട്: ഉപജീവനം പദ്ധതിയുടെ ഭാഗമായി തയ്യൽ മെഷീൻ നൽകി. കൂരാച്ചുണ്ട് സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റാണ് മെഷീൻ നൽകിയത്. എൻ.എസ്.എസ് ഗീതത്തോടെ ആരംഭിച്ച ചടങ്ങിൽ വച്ച് ഫാദർ വിൻസന്റ് കണ്ടത്തിലാണ് തയ്യൽ മെഷീൻ കൈമാറിയത്. പ്രിൻസിപ്പാൾ ലൗലി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റസീന യൂസഫ് അധ്യക്ഷയായി.

‘സമരം വിജയത്തിലേക്ക്….’ തലചായ്ക്കാന്‍ ഇടം നല്‍കാമെന്ന ഉറപ്പ്; കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ആദിവാസിസ്ത്രീ സമരം അവസാനിപ്പിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനുമുന്നില്‍ ആദിവാസിസ്ത്രീ നടത്തിവന്ന കുടികിടപ്പുസമരം അവസാനിപ്പിച്ചു. വടകര ആര്‍.ഡി.ഒ. സി. ബിജുവുമായി നടത്തിയ ചര്‍ച്ചയെത്തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്. മുണ്ടനോലി വയലില്‍ എ.കെ. സരോജിനിയാണ് പത്തുദിവസമായി സമരം നടത്തിയത്. ലൈഫ് പദ്ധതിയില്‍ ഭൂമിയും വീടും അനുവദിക്കുക, വീട് ലഭിക്കുന്നതുവരെ സുരക്ഷിതമായി താമസിക്കാന്‍ സംവിധാനമൊരുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു സമരം. ലൈഫ് പദ്ധതിയില്‍ ഭൂരഹിത, ഭവനരഹിത

‘ഒത്തുതീര്‍പ്പിനില്ല, സമരം തുടരും’; കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ കുടികിടപ്പ് സമരം നടത്തുന്ന ആദിവാസി യുവതിയെ തഹസില്‍ദാര്‍ സന്ദര്‍ശിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിന് മുന്‍പില്‍ ആദിവാസി യുവതിയുടെ കുടികിടപ്പ് സമരം തഹസില്‍ദാര്‍ യുവതിയുമായി ചര്‍ച്ച നടത്തി. പഞ്ചായത്ത് അധികൃതരുമായും കൊയിലാണ്ടി തഹസില്‍ദാര്‍ സി.പി. മണിയും ഡെപ്യൂട്ടി തഹസില്‍ദാര്‍ ശശിയും ചേര്‍ന്ന് സ്ഥലത്തെത്തി ചര്‍ച്ച നടത്തി. സരോജിനിയെ ഭൂരഹിത ഭവന രഹിത ലിസ്റ്റില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള റിപ്പോര്‍ട്ട് പഞ്ചായത്ത് ലൈഫ് മിഷന് നല്‍കിയിട്ടുള്ളതിനാല്‍ സ്ഥലവും വീടും സര്‍ക്കാര്‍

സഹോദരിമാരെ പീഡനത്തിനിരയാക്കിയ സംഭവം: കൂരാച്ചുണ്ട് സ്റ്റേഷനിൽ പോക്സോ കേസ്, പിന്നാലെ പോലീസുകാരന് സസ്പെൻഷൻ

കൂരാച്ചുണ്ട്: സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെ സസ്പെൻഡ് ചെയ്തു. വിനോദ് കുമാറിനെതിരെ കൂരാച്ചുണ്ട് പൊലീസ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്ത സാഹചര്യത്തിലാണ് നടപടി. സിപിഒ വിനോദ് കുമാറിനെതിരെയാണ് കോഴിക്കോട് റൂറൽ എസ് പി നടപടിയെടുത്തത്. നാദാപുരം കൺട്രോൾ റൂം ഡി വൈ എസ് പിക്ക് അന്വേഷണ

പ്രായപൂര്‍ത്തിയാകാത്ത സഹോദരിമാരായ കുട്ടികളെ പീഡിപ്പിച്ചു; സിവില്‍ പോലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത് കൂരാച്ചുണ്ട് പോലീസ്

കൂരാച്ചുണ്ട്: സഹോദരിമാരായ രണ്ട് കുട്ടികളെ പീഡിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ക്കെതിരെ പോക്‌സോ കേസ്. കോടഞ്ചേരി പൊലീസ് സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെതിരെയാണ് പോക്‌സോ വകുപ്പുകള്‍ ചുമത്തി കേസെടുത്തത്. കൂരാച്ചുണ്ട് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിനോദ് കുമാര്‍ ഒളിവിലാണെന്നാണ് വിവരം. കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നല്‍കിയത്. ഇവരെയും പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം

കലാ-കായിക മത്സരങ്ങളുടെ താളമേളമായി കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022; നവംബര്‍ 18 മുതല്‍ തുടക്കമാവും, മുന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കുന്നവര്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരം

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്ത് കേരളോത്സവം 2022- നവംബര്‍ 18 മുതല്‍ 26 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കേരള സംസ്ഥാന യുവജന ബോര്‍ഡും കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങള്‍ക്കായി കലാ-കായിക മത്സരങ്ങളാണ് ഒരുക്കുന്നത്. കായിക മത്സരങ്ങള്‍ നവംബര്‍ 18,19,20 തിയ്യതികളിലും കലാ മത്സരങ്ങള്‍ നവംബര്‍ 24,25,26 തിയ്യതികളിലുമാണ് നടക്കുന്നത്. മത്സരത്തില്‍

‘ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കുക, വീട് പണി പൂര്‍ത്തീകരിക്കുന്നതു വരെ സുരക്ഷിതമായി താമസിക്കാന്‍ സംവിധാനം ഏര്‍പ്പെടുത്തുക’; കൂരാച്ചുണ്ട് പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ആദിവാസി യുവതിയുടെ സമരം ഏഴാം ദിവസവും തുടരുന്നു

കൂരാച്ചുണ്ട്: ലൈഫ് പദ്ധതിയില്‍ ഭൂമിയും വീടും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്തോഫീസിന് മുന്നില്‍ ആദിവാസി യുവതിയുടെ കുടികിടപ്പ് സമരം ഏഴാം ദിവസവും തുടരുന്നു. കൂരാച്ചുണ്ട് മൂന്നാം വാര്‍ഡില്‍ ഓട്ടക്കാലത്തു താമസിക്കുന്ന മുണ്ടനോലിവയലില്‍ സരോജിനിയുടെ സമരമാണ് അധികൃതരില്‍ നിന്നും കൃത്യമായ നടപടികള്‍ ലഭ്യമാവാത്തതിനാല്‍ തുടര്‍ന്ന് കൊണ്ടിരിക്കുന്നത്. ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് ലഭ്യമാക്കുക, വീട് പണി പൂര്‍ത്തീകരിക്കുന്നതു

error: Content is protected !!