Category: കൂരാച്ചുണ്ട്
നാട്ടുകാര്‍ക്ക് പ്രിയങ്കരന്‍; നാല് പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും തനിച്ചാക്കി കൂരാച്ചുണ്ട് സ്വദേശി ശ്രീജേഷ് യാത്രയായി
കൂരാച്ചുണ്ട്: കുടുംബത്തിന്റെ കൈതാങ്ങായ ശ്രീജേഷ് പതിവുപോലെ അന്നും വീട്ടില്‍ നിന്ന് ജോലിക്കായി പോയതായിരുന്നു. എന്നാല്‍ വിധി കരുതിവച്ച അപകടം പെടുന്നനെ ശ്രീജേഷിന്റെ ജീവന് കവര്‍ന്നെടുക്കുകയായിരുന്നു. നാല് പിഞ്ചുകുഞ്ഞുങ്ങളെയും കുടുംബത്തെയും തനിച്ചാക്കിയാണ് ശ്രീജേഷ് എന്ന മുപ്പത്തെട്ടുകാരന് യാത്രയായത്. കൂരാച്ചുണ്ട് പൂവത്താംകുന്ന് കണ്ടോത്തുകണ്ടി ശ്രീജേഷ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിയ്ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. ഇന്നലെ ഉച്ചയ്ക്ക് 12
മരം മുറിക്കുന്നതിനിടെ മരത്തില്‍ നിന്ന് വീണ് അപകടം; കൂരാച്ചുണ്ട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
കൂരാച്ചുണ്ട്: മരം മുറിക്കുന്നതിനിടെ മരത്തില്‍നിന്നും വീണ് യുവാവ് മരച്ചു. കൂരാച്ചുണ്ട് പൂവത്താംകുന്ന് കണ്ടോത്തുകണ്ടി ശ്രീജേഷ് ആണ് മരിച്ചത്. മുപ്പത്തെട്ട് വയസ്സായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്. സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മരം മുറിയ്ക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. കൂട്ടാലിട സ്വകാര്യ ആശുപത്രിയിലും -മൊടക്കല്ലൂര്‍ മലബാര്‍ മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അച്ഛന്: പരേതനായ ഗോപാലന്.
കക്കയം സ്വദേശിനി ബൂട്ട് അണിയും, ഇന്ത്യൻ ഫുട്ബോൾ ടീമിനായി; പതിനാറുകാരി കുഞ്ഞാറ്റയ്ക്കിത് അഭിമാനകരമായ നേട്ടം
കൂരാച്ചുണ്ട്: ഇന്ത്യൻ വനിതാ ഫുട്ബോൾ ടീമിൽ ഇടം പിടിച്ച് കക്കയം സ്വദേശിനി. കക്കയം നീർവായകത്തിൽ കുഞ്ഞാറ്റയാണ് അഭിമാനകരമായ നേട്ടം കെെവരിച്ചത്. അണ്ടർ 17 ലേക്കുള്ള ഇന്ത്യൻ ടീമിലാണ് പതിനാറുകാരിയായ കുഞ്ഞാറ്റ തിരഞ്ഞെടുക്കപ്പെട്ടത്. ഷിൽജി, ഷാജി ദമ്പതികളുടെ മകളാണ് കുഞ്ഞാറ്റ. കണ്ണൂർ സ്പോർട് ഡിവിഷണൽ സ്കൂൾ വിദ്യാർത്ഥിനിയാണ് കുഞ്ഞാറ്റ. നിലവിൽ കേരള ടീമംഗമാണ്. Summary: Kakkayam native
കൂട്ടൂകാർക്കൊപ്പം സ്കൂളിലേക്ക് പോകുമ്പോൾ പിന്നിലൂടെ കുരച്ചെത്തി തെരുവുനായകൾ, നിലത്ത് വീണിട്ടും വിടാതെ ആക്രമണം തുടർന്നു; കൂരാച്ചുണ്ടിൽ വിദ്യാർത്ഥിയെ തെരുവുനായ ആക്രമിക്കുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ കാണാം
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യര്‍ത്ഥിയ്ക്ക് പരിക്ക്. ഇന്ന് രാവിലെ സ്കൂളിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെ തെരുവുനായകള്‍ ചാടി ആക്രമിക്കുയായിരുന്നു. ഒരു കുട്ടിയ്ക്കാണ് കൂടുതല്‍ പരിക്കേറ്റത്. നായ്ക്കള്‍ കുട്ടിയ്ക്കുനേരെ ആക്രമിക്കാന്‍ വന്നതോടെ മറ്റുകുട്ടികല്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഉടന്‍തന്നെ ഓടിക്കൂടിയ നാട്ടുകാര്‍ നായ്ക്കളില്‍ നിന്നും കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. പൂവത്താംകുന്ന് കൊടിമരത്തുംമൂട്ടില്‍ സിബിയുടെ മകന് ബ്ലസിനാണ് പരിക്കേറ്റത്.
തെരുവുനായ ആക്രമണം; കൂരാച്ചുണ്ടില്‍ സ്കൂള്‍ വിദ്യര്‍ത്ഥികള്‍ക്ക് പരിക്ക്
കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ തെരുവുനായയുടെ ആക്രമണത്തില്‍ സ്കൂള്‍ വിദ്യര്‍ത്ഥിയ്ക്ക് പരിക്ക്. പൂവത്താംകുന്ന് കൊടിമരത്തുംമൂട്ടില്‍ സിബിയുടെ മകന് ബ്ലസിനാണ് പരിക്കേറ്റത്. കൂരാച്ചുണ്ട് സ്കൂളില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. രാവിലെ ഒന്‍പത് മണിയോടെ സ്കൂളില്‍ പോവുയായിരുന്ന ബ്ലസിനെ ടാക്സി സ്റ്റാന്റിനടുത്തുവെച്ച് രണ്ട് തെരുവുനായകള്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നായയുടെ ആക്രമണത്തില്‍ മറ്റൊരു
വിദ്യാര്‍ഥികളുടെ അത്ലറ്റികസ്, ഗെയിംസ് കഴിവുകള്‍ക്ക് പ്രോത്സാഹനം; കൂരാച്ചുണ്ട് സെന്റ് തോമസ് സ്കൂളില്‍ സ്പോര്‍ട്സ് അക്കാദമിയ്ക്ക് തുടക്കമായി
കൂരാച്ചുണ്ട്: എല്‍.പി സ്കൂള്‍ തലം മുതല്‍ വിദ്യാര്‍ഥികളുടെ അത്ലറ്റികസ്, ഗെയിംസ് കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനും, വ്യക്തിത്വ വികസനത്തിനുമായി സെന്റ് തോമസ് സ്കൂളില്‍ സാന്തോം സ്പോര്‍ട്സ് അക്കാദമി രൂപീകരിച്ചു. യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് അക്കാദമി രൂപീകരിച്ചത്. സ്കൂള്‍ മാനേജര്‍ ഫാ വിന്‍സന്റ കണ്ടത്തില്‍ ഉദ്ഘാട ചെയ്തു. അക്കാദമി പ്രസിഡന്റ് ജോബി വാളിയംപ്ലാക്കല്‍ അധ്യക്ഷതവഹിച്ചു. പിടിഎ
കരുതലോടെ പ്രതിരോധിക്കാം അഞ്ചാംപനിയെ; രോഗ ലക്ഷണങ്ങളും, മുൻകരുതലുകളും എന്തെല്ലാമെന്ന് അറിയാം
നാദാപുരം : നാദാപുരത്തും സമീപ പഞ്ചായത്തുകളിലും അഞ്ചാം പനി പടരുന്ന സാഹചര്യത്തിൽ ആശങ്കയിലാണ് ജനങ്ങൾ.ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്ന നിർദേശവുമായി ആരോഗ്യ വകുപ്പും കൂട്ടിനുണ്ട്. രോഗങ്ങളെ അകറ്റി നിർത്താൻ പ്രതിരോധ വാക്സിനേഷൻ സ്വീകരിക്കണമെന്നും അവർ പറയുന്നു. എന്തെന്നാൽ നാദാപുരത്ത് രോഗം സ്ഥിരീകരിച്ച കുട്ടികളിൽ ആരും വാക്സിൻ സ്വീകരിച്ചിട്ടില്ലെന്നതും ആശങ്ക ഉയർത്തുന്നു. അഞ്ചാംപനി പടരുന്നത് തടയേണ്ടത് എങ്ങനെയെന്നും പ്രതിരോധ
ആദ്യകാല കുടിയേറ്റ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന കൂരാച്ചുണ്ട് വട്ടച്ചിറ കുമ്പുക്കല്‍ തോമസ് അന്തരിച്ചു
കൂരാച്ചുണ്ട്: ആദ്യകാല കുടിയേറ്റ കര്‍ഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന വട്ടച്ചിറ കുമ്പുക്കല്‍ തോമസ് അന്തരിച്ചു. തൊണ്ണൂറ്റിഒന്ന് വയസ്സായിരുന്നു. ഭാര്യ: പരേതയായ ഏലിക്കുട്ടി കല്ലാനോട് ഇടക്കരോട്ട് കുടുംബാംഗം. മക്കള്‍: അപ്പച്ചന്, ലിസിക്കുട്ടി, ജയിംസ്, പരേതനായ ജോയി. മരുമക്കള്‍: എല്‍സി മുളങ്ങാശ്ശേരി (ചെമ്പനോട), ലിസി മാളിയേക്കല്‍ (തോട്ടുമുക്കം), ജോസ് അഞ്ചാനിയ്ക്കല് (കൂവപ്പാെയില്), രാജി വെള്ളപ്ലാക്കല്‍ (വേനപ്പാറ). സംസ്കാരം ഇന്ന് കൂരാച്ചുണ്ട്
ശുചിത്വക്കുറവുള്ള ഭക്ഷണശാലകളുടെ നടത്തിപ്പുകാര്‍ക്ക് മുന്നറിയിപ്പ്; തലയാട്ട് വയലട കുടുംബാരോഗ്യകേന്ദ്രസംഘം പരിശോധന നടത്തി
എകരൂല്‍: മലയോരമേഖലയിലെ പ്രധാന അങ്ങാടിയായ തലയാട്ട് ഭക്ഷണശാലകളില്‍ വയലട കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ഹോട്ടലുകള്‍, ബേക്കറികള്‍, ചായക്കടകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ ഭക്ഷ്യവിഷബാധ സംഭവങ്ങളോടൊപ്പം മഞ്ഞപ്പിത്തംപോലുള്ള രോഗങ്ങള്‍ പടരുന്ന സാഹചര്യത്തിലാണ് ഭക്ഷ്യപരിശോധന നടത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കക്കയം ഡാം, കരിയാത്തുംപാറ, വയലട, മുള്ളന്‍പാറ എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കെത്തുന്ന പലരും തലയാട്ടിറങ്ങി
കരുതല്‍മേഖല: കക്കയത്ത് കിഫയുടെ നേതൃത്വത്തില്‍ പ്രതിരോധസദസ്സുകള്ക്ക് തുടക്കം
കൂരാച്ചുണ്ട്: കരുതല്‍മേഖലയുമായി ബന്ധപ്പെട്ട് കേരള ഇന്‍ഡിപെന്‍ഡന്‍സ് ഫാര്‍മേഴ്സ് അസോസിയേഷന് (കിഫ) കക്കയത്ത് കര്ഷകപ്രതിരോധസദസ്സുകള്ക്ക് തുടക്കമായി. കിഫ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിരോധ സദസ്സുകള്ളുടെ ഭാഗമായാണിത്. മലബാര്‍ വന്യജീവിസങ്കേതം റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് കക്കയം പഞ്ചവടി പാലത്തിന് സമീപത്തുനിന്ന് ആരംഭിച്ച കര്ഷകപ്രതിരോധറാലിയില് നൂറുകണക്കിന് കര്‍ഷകര്‍ അണിചേര്‍ന്നു. കക്കയം അങ്ങാടിയില്‍ നടന്ന പൊതുസമ്മേളനം കിഫ ചെയര്മാന് അലക്സ് ഒഴുകയില്‍ ഉദ്ഘാടനംചെയ്തു. ഷെല്ലി ജോസ്,