Category: കൂരാച്ചുണ്ട്
ചക്കിട്ടപാറ മലയോര മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷം; പരാതിയുമായി ജനപ്രതിനിധിയും പ്രദേശവാസികളും ഡി.എഫ്.ഒ യ്ക്ക് മുന്നില്‍
ചക്കിട്ടപാറ: ചക്കിട്ടപാറ മലയോര മേഖലയില്‍ വന്യമൃഗ ശല്യം കാരണം കൃഷി ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കുന്നില്ലെന്നാണ് പരാതിയുമായി ജനപ്രതിനിധിയും പ്രദേശവാസികളും പരാതിയുമായി ഡി.എഫ്.ഒ യ്ക്ക് മുന്നില്‍. പെരുവണ്ണാമൂഴി റെയിഞ്ച് ഓഫീസില്‍ വച്ചാണ് കൂടിക്കാഴ്ച നടത്തിയത്. കാട്ടുപോത്ത്, മലമാന്‍, പന്നി, കുരങ്ങ് എന്നിവയുടെ ശല്യം കാരണം കൃഷി ചെയ്യാനും സ്വതന്ത്രമായി സഞ്ചരിക്കാനും സാധിക്കുന്നില്ല, വൈകുന്നേരമാകുന്നതോടെ വന്യമൃഗങ്ങള്‍ കൂട്ടമായി
മലയോര ഹൈവേ റോഡ് വികസനം പരമ്പരാഗതമായ കൂരാച്ചുണ്ട് അങ്ങാടിയെ നശിപ്പിക്കും: ആക്ഷന്‍ കമ്മറ്റിരൂപീകരിച്ച് കെട്ടിട ഉടമസ്ഥന്മാരുടെ കൂട്ടായ്മ
കൂരാച്ചുണ്ട്: മലയോര ഹൈവേയുടെ ഭാഗമായി 12 മീറ്റര്‍ വീതിയില്‍ പരമ്പരാഗതമായ കൂരാച്ചുണ്ട് അങ്ങാടിയെ നശിപ്പിച്ചു കൊണ്ടുള്ള റോഡ് വികസനത്തിനെതിരെ കെട്ടിട ഉടമസ്ഥന്മാരുടെ കൂട്ടായ്മ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. മലയോര ഹൈവേ ആദ്യ അലൈന്മെന്റില് മാറ്റം വരുത്തി കൂരാച്ചുണ്ട് ടൗണ്‍ പൂര്‍ണമായി താറുമാറാക്കുന്ന രീതിയില്‍ നടപ്പിലാക്കണമെന്ന് ഒരു വിഭാഗം വാശിപിടിക്കുന്നുവെന്നും ആദ്യ അലൈന്മെന്റ് നരിനട, ഓട്ടപ്പാലം വഴികടന്നു
കൂരാച്ചുണ്ട് ഒറ്റപ്ലാക്കല്‍ മറിയം ദേവസ്യ അന്തരിച്ചു
കൂരാച്ചുണ്ട്: പരേതനായ ഒറ്റപ്ലാക്കല്‍ ദേവസ്യയുടെ ഭാര്യ മറിയം ദേവസ്യ അന്തരിച്ചു. തൊണ്ണൂറ്റി ഒന്ന് വയസ്സായിരുന്നു. തേര്‍ത്തല്ലി കട്ടക്കയം കുടുംബാംഗമാണ്. മക്കള്‍: മേരി വര്‍ഗ്ഗീസ്, ജോസഫ്, ചിന്നമ്മ സെബാസ്റ്റ്യന്‍, ബേബി, മാത്യു, ലൂസി ജോണി, ഷാജു (USA), സിബി. മരുമക്കള്‍: വര്‍ഗ്ഗീസ് നാഴൂരിമറ്റം വട്ടച്ചിറ, കൊച്ചുറാണി അരഞ്ഞാണി പുത്തന്‍ പുര തിരുവാമ്പാടി, സെബാസ്റ്റ്യന്‍ കളമ്പന്‍ കുഴി കല്ലാനോട്
കുടുംബാംഗങ്ങൾക്കൊപ്പം കുളിക്കാനിറങ്ങി; പെരുവണ്ണാമൂഴി റിസര്‍വോയറില്‍ യുവാവ് മുങ്ങിമരിച്ചു
കൂരാച്ചുണ്ട്: കല്ലാനോട് അകമ്പടിത്താഴെ ഭാഗത്ത് പെരുവണ്ണാമൂഴി റിസര്‍വോയറിന്റെ ഭാഗമായ സ്ഥലത്ത് കുടുംബാംഗങ്ങള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെ യുവാവ് മുങ്ങിമരിച്ചു. കോഴിക്കോട് കോവൂര്‍ സ്വദേശിയുമായ പുല്ലൂരാംപാറ പന്തലാടിക്കല്‍ ടോമിയുടെ മകന് അമല്‍ ടോമി (27) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ടാണ് സംഭവം. അമലിന്റെ ഭാര്യ മീരയുടെ കല്ലാനോട്ടുള്ള മുറിഞ്ഞകല്ലേല്‍ വീട്ടിലെത്തിയ അമല്‍ വീട്ടുകാരോടൊപ്പം പുഴയിലെത്തി കുളിക്കുന്നതിനിടെയാണ് അപകടം. ആശുപത്രിയില്‍
ലോട്ടറിക്കാരന് ലോട്ടറി അടിച്ച പോലെ വാഹനാപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് കൂരാച്ചുണ്ടിലെ ഉണ്ണി
കൂരാച്ചുണ്ട്: അങ്ങാടിയില്‍ ലോട്ടറി വില്‍ക്കുന്ന ഉണ്ണിച്ചേട്ടന് ഇന്നലെ സ്വന്തം ജീവന് തന്നെയാണ് ലോട്ടറിയായി ലഭിച്ചിരിക്കുന്നത്. ലോട്ടറി വില്‍ക്കുന്നതിനിടയില്‍ സ്വന്തം ഇരിപ്പിടത്തില്‍ നിന്നും മാറിയ സമയത്താണ് കൂരാച്ചുണ്ടില്‍ വാഹനാപകടം നടക്കുന്നത്. അപകടത്തിനിടെ കാര്‍ അദ്ദേഹത്തിന്റെ ഇരിപ്പിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അവിടെ നിന്ന് മാറിയത് കൊണ്ട് മാത്രം സ്വന്തം ജീവന് തിരിച്ചു കിട്ടിയതിന്റെ ഞെട്ടലിലാണ് ഉണ്ണി. വാഹനാപകടത്തില്‍
കൂരാച്ചുണ്ടിന്റെ അഭിമാനം; സന്തോഷ് ട്രോഫി ഫുട്ബോള്‍ താരം അര്ജുന് ബാലകൃഷ്ണന് ജന്മനാടിന്റെ ജനകീയ സ്വീകരണം
കൂരാച്ചുണ്ട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തില്‍ കേരളത്തിനായി കളിക്കളത്തില്‍ ഇറങ്ങി മലയോര ഗ്രാമത്തിന് അഭിമാനമായി മാറിയ കൂരാച്ചുണ്ടുകാരന്‍ പൂവ്വത്തും ചോലയിലെ നടുക്കണ്ടി പറമ്പില്‍ അര്ജുന് ബാലകൃഷ്ണന് ജന്മനാട്ടില് സ്വീകരണം നല്കി. കെ.എം.സച്ചിന് ദേവ് എം.എല്‍.എയും അര്ജുന് ബാലകൃഷ്ണനെ വീട്ടിലെത്തി ആദരിച്ചു. കൂരാച്ചുണ്ട് സെന്റ് തോമസ് യുപി സ്കൂള്‍, സാന്തോം സ്പോര്‍ട്സ് അക്കാഡമി, ഫെയ്സ് ടു ഫെയ്സ്,
കല്ലാനോട് കോതമ്പനാനിയില്‍ റോസമ്മ അന്തരിച്ചു
കല്ലാനോട്: കല്ലോട് കോതമ്പനാനിയില്‍ റോസമ്മ അന്തരിച്ചു. തൊണ്ണൂറ്റെട്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: ആദ്യകാല കുടിയേറ്റ കര്‍ഷകനായ പരേതനായ സെബാസ്റ്റ്യന്‍. മക്കള്‍: കെ.എസ്. ലീല (കൂടരഞ്ഞി), കെ.എസ്. മാത്യു (റിട്ട. കാത്തലിക് സിറിയന്‍ ബാങ്ക് ഓഫീസര്‍), ഡോ. മേഴ്സി (റിട്ട. ഗൈനക്കോളജിസ്റ്റ് അസംപ്ഷന്‍ ആശുപത്രി ബത്തേരി), നിര്‍മല്‍ റോസ് (റിട്ട. അധ്യാപിക കരിമ്പ പാലക്കാട്), പൗളിന് (റിട്ട. ഫാര്‍മസിസ്റ്റ്
കളഞ്ഞുകിട്ടിയ പണം ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു; മാതൃകാപരമായ പ്രവര്‍ത്തനത്തിന് കൈയ്യടി നേടി കൂരാച്ചുണ്ട് സ്വദേശി
കൂരാച്ചുണ്ട്: വഴിയില്‍ നിന്നും കളഞ്ഞു കിട്ടിയ പണവും രേഖകളും ഉടമസ്ഥനെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ച് കൂരാച്ചുണ്ട് സ്വദേശി. ഇരുപത്തിയെട്ടാം മൈല്‍ നാല് സെന്റ് കോളനിയിലെ സി.പി.എം. പ്രവര്ത്തകന് കദളിക്കാട്ടില്‍ സത്യനാണ് സത്യസന്ധമായ പ്രവൃത്തിയിലൂടെ മാതൃകയായത്. കരിയാത്തും പാറ ടൂറിസ്റ്റ് കേന്ദ്രത്തില്‍ കുടുംബത്തോടൊപ്പം കാഴ്ചകള്‍ കാണാനാനെത്തിയ എളേറ്റില്‍ വട്ടോളിയിലെ ഓട്ടോറിക്ഷ തൊഴിലാളിയുടെ പണവും രേഖയുമടങ്ങുന്ന പേഴ്സാണ് സത്യന് വഴിയില്‍
കൂരാച്ചുണ്ടിലുണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ കിനാലൂര്‍ സ്വദേശിയായ യുവാവ് മരിച്ചു
ബാലുശ്ശേരി: കൂരാച്ചുണ്ട് പൂവ്വത്തുംചോലയിൽ കഴിഞ്ഞ ദിവസമുണ്ടായ ബൈക്കപകടത്തിൽ കിനാലൂർ സ്വദേശിയായ യുവാവ് മരിച്ചു. കിനാലൂർ കാപ്പിയിൽ പ്രമോദ് കുമാർ ആണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു. കക്കയം കെ.എസ്.ഇ.ബി. കോളനിയിൽ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയാണ് വിമുക്തഭടൻ കൂടിയായ പ്രമോദ്. വ്യാഴാഴ്ച രാത്രി സഹപ്രവർത്തകന്റെ ഗൃഹപ്രവേശനച്ചടങ്ങിന് ശേഷം താമസസ്ഥലത്തേക്ക് മടങ്ങുമ്പോളാണ് അപകടം സംഭവിച്ചത്. രാത്രി 11 മണിയോടെയാണ്
മികച്ച പ്രകടനം കാഴ്ചവെച്ച് കൂരാച്ചുണ്ട് സ്വദേശി അര്ജുന്; സന്തോഷ് ട്രോഫിയിൽ ഒഡീഷയെ തോല്‍പ്പിച്ച് സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി കേരളം
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോളിലെ നിര്‍ണായക മത്സരത്തില്‍ ഒഡീഷയെ തോല്‍പ്പിച്ച് കേരളം. ആതിഥേയരായ ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ കേരളം സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തിയത്. കൂരാച്ചുണ്ടുകാരനായ അര്ജുന് കേരളത്തിനായി ബൂട്ടണിഞ്ഞിരുന്നു. മികച്ച പ്രകടനമാണ് അര്ജുന് കാഴ്ചവെച്ചത്. പെനല്‍റ്റിയിലൂടെ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. അടുത്ത മത്സരത്തില്‍ പഞ്ചാബിനെക്കൂടി തോല്‍പ്പിച്ചാല്‍