Category: കുറ്റ്യാടി

Total 202 Posts

രാജ്യത്ത് വർഗ്ഗിയത വളർത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് രമേശ് ചെന്നിത്തല; കുറ്റ്യാടിയിൽ പുനർ നിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി: കുറ്റ്യാടിയിൽ പുനർ നിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല നിർവഹിച്ചു. രാഷ്ട്രപതിയെ ക്ഷണിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലിമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് അങ്ങേയറ്റത്തെ തെറ്റാണെന്നും രാജ്യത്ത് വർഗ്ഗിയത വളർത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായി സർക്കാറിന്റെ അഴിമതിയുടെ നാറുന്ന

വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി: വളയം സ്വദേശി അറസ്റ്റില്‍

വളയം: വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വളയം സ്വദേശി അറസ്റ്റില്‍. കുണ്ടംചാലില്‍ നിസാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. പ്രതി നഗ്നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ഡോക്ടറോട് വിദ്യാര്‍ത്ഥി വിവരങ്ങള്‍ തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ

തൊട്ടില്‍പ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവം; പേരമകളെ പ്രതിയാക്കി കേസ്

തൊട്ടില്‍പ്പാലം: കേണ്ടാത്തറേമ്മല്‍ കദീശ(70)യുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ പേരമകളെ പ്രതിയാക്കി പോലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ചെയ്തു. പേരമകള്‍ അര്‍ഷിനയുടെ പേരിലാണ് തൊട്ടില്‍പ്പാലം പോലീസ് കേസ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ നേരത്തേ അസ്വാഭാവികമരണത്തിനായിരുന്നു കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ അര്‍ഷിനയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കദീശ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം

വളയത്ത് അജ്ഞാതസംഘം റോഡില്‍ സ്‌ഫോടകവസ്തു എറിഞ്ഞു; സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

വളയം: കുറുവന്തേരി റോഡില്‍ അജ്ഞാതസംഘം സ്‌ഫോടകവസ്തു എറിഞ്ഞു. വളയം കുറവന്തേരി റോഡില്‍ താമരശ്ശേരി പാലത്തിനടുത്താണ് റോഡില്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബോംബ് നിര്‍മാണ പരീക്ഷണമാണെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു. വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിച്ചു. നാടന്‍ബോംബ് നിര്‍മിക്കാന്‍ നടത്തിയ പരീക്ഷണസ്‌ഫോടനമായാണ്

വളയം സ്വദേശിയായ യുവതിയെയും രണ്ടര വയസ്സുള്ള മകനെയും കാണാനില്ലെന്ന് പരാതി

പേരാമ്പ്ര: നടുവത്തൂരിൽ നിന്ന് വളയം സ്വദേശിനിയെയും രണ്ടര വയസ്സുള്ള മകനെയും കാണ്മാനില്ലെന്ന് പരാതി. വളയം സ്വദേശിനി ആര്യയെയും മകനെയുമാണ് കാണാതായത്. കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നടുവത്തുരിലുള്ള ഭർത്താവിന്റെ വീടായ പെരുവശ്ശേരി നിന്നും രണ്ടര വയസ്സുള്ള മകനെയും കൂട്ടി പോയതിൽ പിന്നെ തിരികെ വന്നിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്. മലപ്പുറം സ്വദേശി അഭിഷേകിനൊപ്പമാണ്

ശക്തമായ ഇടിമിന്നല്‍; വളയത്ത് വീട്ടിലെ ഇലക്ട്രിക്ക് സാധനങ്ങള്‍ കത്തി നശിച്ചു, മേല്‍കൂരയ്ക്കും വിള്ളല്‍

[TOP1] വളയം: കഴിഞ്ഞ ദിവസം മഴയോടൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലില്‍ വീടിന് നാശം. വളയം അച്ചം വീട്ടിലെ നമ്പീച്ചുകുന്നുമ്മല്‍ സജീഷിന്റ വീട്ടിലെ വയറിങ് സാമഗ്രികള്‍ കത്തിനശിച്ചു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. വീട്ടിലെ ഫാന്‍, സ്വിച്ച് ബോര്‍ഡ് തുടങ്ങിയവയും കത്തിനശിച്ചു. വീടിന്റെ മേല്‍കൂരയ്ക്കും വിള്ളല്‍ വീണു. സജീഷും കുടുംബവും വീട്ടിനകത്ത് ഉണ്ടായിരുന്നെങ്കിലും അപകടം കൂടാതെ രക്ഷപ്പെട്ടുകയായിരുന്നു.

കെ.എസ്.ആര്‍.ടി.സി ബസില്‍ സഹയാത്രികയ്ക്ക് മുമ്പില്‍ നഗ്നതാ പ്രദര്‍ശനം, ദൃശ്യങ്ങള്‍ പകര്‍ത്തി ഉടനടി പ്രതികരിച്ച് യുവതി; കുറ്റ്യാടി സ്വദേശി അറസ്റ്റില്‍

കൊച്ചി: പട്ടാപ്പകല്‍ കെ.എസ്.ആര്‍.ടി.സി ബസില്‍ വെച്ച് സഹയാത്രക്കാരിയോട് മോശമായി പെരുമാറിയ കോഴിക്കോട് സ്വദേശിയായ യുവാവ് അറസ്റ്റില്‍. കുറ്റ്യാടി സ്വദേശി സവാദിനെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്തത്. യുവനടിയായ യുവതി തന്നെയാണ് തനിക്കുണ്ടായ അനുഭവം വീഡിയോയിലൂടെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടത്. യുവാവിനെതിരെ വീഡിയോ സഹിതമായിരുന്നു ചലച്ചിത്രതാരവും മോഡലുമായ യുവതി തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്. കോടതിയില്‍

അത്യാധുനിക സംവിധാനങ്ങളോടെ ഉദ്ഘാടനത്തിനൊരുങ്ങി കുറ്റ്യാടിയിലെ പുതിയ ഇന്ദിരാഭവന്‍; കെട്ടിടം കെ.സുധാകരൻ എം.പി ഞായറാഴ്ച നാടിന് സമര്‍പ്പിക്കും

കുറ്റ്യാടി: കുറ്റ്യാടി ടൗണില്‍ അത്യാധുനിക സംവിധാനങ്ങളോടെ പുനർനിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫീസ് ഇന്ദിരാഭവന്‍ ഉദ്ഘാടനത്തിനൊരുങ്ങി. ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് കെ.പി.സി.സി.പ്രസിഡൻ്റ് കെ.സുധാകരൻ എം.പി. ഉദ്ഘാടന കർമ്മം നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താക്കുറിപ്പിൽ അറിയിച്ചു. ടൗണിന്റെ ഹൃദയഭാഗത്ത് കൂടുതല്‍ സ്ഥല സൗകര്യത്തിലും അത്യാധുനിക രീതിയിലുമാണ് കെട്ടിടം പുനർനിർമ്മിച്ചിച്ചുള്ളത്. ഉദ്ഘാടന ചടങ്ങിൽ കെ.മുരളീധരൻ എം.പി, മുൻ കെപിസിസി

കുറ്റ്യാടി ചുരത്തില്‍ ബൈക്കും കാറും കൂട്ടിയിടിച്ച് അപകടം; യുവാക്കള്‍ക്ക് പരിക്ക്

കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ അഞ്ചാം വളവില്‍ അപകടം. കാര്‍ ബൈക്കിലിടിച്ച് ബൈക്ക് യാത്രികരായിരുന്ന യുവാക്കള്‍ക്ക് പരിക്ക്. തൊട്ടില്‍പ്പാലം സ്വദേശി വികേഷ്, മൊകേരി സ്വദേശി നിഖില്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. തിങ്കളാഴ്ച്ച രാത്രിയായിരുന്നു സംഭവം. ചുരം ഇറങ്ങി വരികയായിരുന്ന ബൈക്കിനെ ചുരം കയറി വന്ന കാര്‍ ഇടിച്ചാണ് അപകടമുണ്ടായത്. കാര്‍ മറ്റൊരു വാഹനത്തെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. അപകടശേഷം

പ്രസവത്തെ തുടര്‍ന്ന് മൂന്നുമാസമായി അബോധാവസ്ഥയിലായിരുന്ന എടച്ചേരി സ്വദേശിയായ യുവതി അന്തരിച്ചു

എടച്ചേരി: പ്രസവത്തെ തുടര്‍ന്ന് അബോധാവസ്ഥയിലായ യുവതി അന്തരിച്ചു. ഇരിങ്ങണ്ണൂര്‍ തോട്ടോളിയിലെ കൂടേന്റവിട മുഹമ്മദലിയുടെ ഭാര്യ വളയം സ്വദേശി സൗദയാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. മൂന്നു മാസം മുമ്പ് വടകര സ്വകാര്യ ആശുപത്രിയില്‍ വെച്ച് നടന്ന മൂന്നാമത്തെ പ്രസവത്തെത്തുടര്‍ന്ന് അബോധാവസ്ഥയിലാവുകയായിരുന്നു. സിസേറിയനിലൂടെ പുറത്തെടുത്ത കുഞ്ഞ് മൂന്നാമത്തെ ദിവസം തന്നെ മരണപ്പെട്ടിരുന്നു. തുടര്‍ന്ന് സൗദയെ വദഗ്ധ ചികിത്സയ്ക്കായ് കോഴിക്കോട്

error: Content is protected !!