Category: കുറ്റ്യാടി
കുറ്റ്യാടിയിൽ നിന്നും കാണാതായ യുവാവിനെ തിരൂരിൽ നിന്നും കണ്ടെത്തി
കുറ്റ്യാടി: കുറ്റ്യാടിയില്‍ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി. കുളങ്ങരത്താഴ പന്തലംകണ്ടി ഗഫൂറിനെയാണ് കണ്ടെത്തിയത്. മുപ്പത്തിനാല് വയസ്സായിരുന്നു. ഇന്ന് തിരൂരില്‍ നിന്നുമാണ് ഇയാളെ കണ്ടെത്തിയത്. ഇന്നലെ 11 മണി മുതലാണ് ഗഫൂറിനെ കാണാതായത്. തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
കുറ്റ്യാടി കുളങ്ങരത്താഴ സ്വദേശി പന്തലംകണ്ടി ഗഫൂറിനെ കാണ്മാനില്ലെന്ന് പരാതി
കുറ്റ്യാടി: കുളങ്ങരത്താഴ സ്വദേശി പന്തലംകണ്ടി ഗഫൂറിനെ കാണ്മാനില്ലെന്ന് പരാതി. മുപ്പത്തിനാല് വയസ്സായിരുന്നു. ഇന്നലെ രാവിലെ 11 മണി മുതലാണ് ഗഫൂറിനെ കാണാതായത്. എന്തെങ്കിലും വിവരം കിട്ടുന്നവര്‍ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 9946226946 എന്ന നമ്പറിലോ അറിയിക്കുക.
നാടിന് തീരാനൊമ്പരമായി കക്കട്ടില്‍ മണിയൂര്‍ താഴെ അമ്മയുടെയും കുഞ്ഞിന്റെയും മരണം; സംസ്കാരം ഇന്ന്
കക്കട്ടില്‍: നാടിന് തീരാദു:ഖമായി കക്കട്ടില്‍ മണിയൂര്‍ താഴെയില്‍ അമ്മയുടെയും കുഞ്ഞിന്റെയും മരണം. നടുവിലക്കണ്ടിയില്‍ ഷിബിന്റെ ഭാര്യ മുള്ളമ്പത്ത് സ്വദേശിനി വിസ്മയെയും(24) ഏഴുമാസം പ്രായമായ മകള്‍ ഹഷ്വികയെയും ഇന്നലെയാണ് വീടിനടുത്തുള്ള പൊതു കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. അപ്രതീക്ഷിതമായുണ്ടായ രണ്ട് മരണത്തില്‍ നിന്നും നടുക്കം മാറാതെ കഴിയുകയാണ് പ്രദേശവാസികളും ബന്ധുക്കളും. വീടിന് മുന്‍ വശത്തെ ജലനിധി പൊതു
വിനോദ, വിജ്ഞാന പ്രദര്‍ശനങ്ങളുമായി കുറ്റ്യാടിച്ചന്ത; വര്‍ണാഭമായ ഘോഷയാത്രയോടെ തുടക്കം
കുറ്റ്യാടി: കുറ്റ്യാടി നടോല്‍ മുത്തപ്പന് ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വര്‍ഷംതോറും നടത്തിവരാറുള്ള ചന്തയ്ക്ക് പുതുവത്സരദിനത്തില്‍ തുടക്കം. വര്‍ണാഭമായ ഘോഷയാത്രയോടെ ആരംഭിച്ച ചന്ത കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. ഉദ്ഘാടനംചെയ്തു.കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുവര്‍ഷം മുടങ്ങിയ ചന്ത ഇത്തവണ വളരെ വിപുലമായരീതിയിലാണ് നടക്കുന്നത്. ചന്തയുടെ ഭാഗമായി വിവിധ വിനോദ, വിജ്ഞാന പ്രദര്‍ശനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. 1967-ല്‍ കേളോത്ത് അമ്മദ് പഞ്ചായത്ത് പ്രസിഡന്റായിരുന്നപ്പോഴായിരുന്നു
‘ലാളിത്യവും വിനയവും നിറഞ്ഞ പെരുമാറ്റം, നാടിന്റെ വികസന കാര്യങ്ങളിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യം’; വേളത്തെ ഒ.പി രാഘവന്റെ വേർപാടിലൂടെ നാടിന് നഷ്ടമായത് നിസ്വാർത്ഥനായ പൊതുപ്രവർത്തകനെ
വേളം: പ്രമുഖ സിപിഐ നേതാവും മുൻ വേളം ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന ഒ.പി രാഘവന്റെ വേർപാടിലൂടെ നാടിന് നഷ്ടമായത് നിസ്വാർത്ഥനായ പൊതുപ്രവർത്തകനെ. നാലു പതിറ്റാണ്ടിലേറെക്കാലം പൊതു രംഗത്ത് സജീവമായി ഇടപെട്ടിരുന്ന വ്യക്തിയായിരുന്നു ഒ.പി രാഘവൻ. തികഞ്ഞ ആത്മാർത്ഥതയും അർപ്പണ മനോഭാവവും സത്യസന്ധതയും പുലർത്തിയ പൊതുപ്രവർത്തകനായിരുന്നു അദ്ദേഹം. എന്നും സാധാരണക്കാരോടൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിലും
കക്കട്ടിൽ അമ്മയും പിഞ്ചുകുഞ്ഞും കിണറ്റിൽ മരിച്ച നിലയിൽ
കുറ്റ്യാടി: കക്കട്ടിൽ യുവതിയെയും പിഞ്ചുകുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. കുന്നുമ്മൽ പഞ്ചായത്ത് മണിയൂർ താഴെ നെടുവിലക്കണ്ടി വിസ്മയ(24), എഴ് മാസം പ്രായമായ മകൾ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. വീട്ടിന് സമീപത്തെ പൊതു കിണറിലാണ് വിസ്മയയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കാണപ്പെട്ടത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിരക്ഷാ സ്ഥലത്തെത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. സീനിയർ ഫയർ
ട്രാൻസ് ഫോർമറിൽ നിന്ന് ഫ്യൂസ് മോഷ്ടിച്ചു; കുറ്റ്യാടി സ്വദേശിയായ കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്റ്റിൽ
കുറ്റ്യാടി: ട്രാൻസ് ഫോർമറിൽ നിന്ന് ഫ്യൂസ് മോഷ്ടിച്ച കേസിൽ കെ.എസ്.ഇ.ബി ജീവനക്കാരൻ അറസ്റ്റിൽ. കുറ്റ്യാടി മുണ്ടേശ്വരത്ത് വിനോദ് കുമാറാണ് അറസ്റ്റിലായത്. ഡിസംബർ 10-നാണ് കേസിനാസ്പദമായ സംഭവം. ഊരത്തും വളയന്നൂരിലുമുള്ള രണ്ട് ട്രാസ്ഫോമറുകളിൽ നിന്നായി ആറ് ഫ്യൂസാണ് പ്രതി മോഷ്ടിച്ചത്. എസ്.ഐ ദിലീപ് കുമാറിന്റെ നേതൃത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പെരുവണ്ണാമൂഴിയിലും തൊട്ടിൽപാലത്തും