Category: കുറ്റ്യാടി
കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം; നന്മണ്ട സ്വദേശിയായ ഡോക്ടര്‍ക്ക് സസ്പെന്ഷന്
കുറ്റ്യാടി: കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. ചികിത്സതേടിയെത്തിയ സ്ത്രീകളോട് മദ്യപിച്ച്, അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 14ന് വൈകീട്ട് നാല് മണിക്കാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ വിപിന്‍ ഒ.പിയില്‍ തന്നെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ്
പോലീസ് പരിശോധന; 9.5 ലിറ്റര്‍ മദ്യവുമായി വേളം സ്വദേശി അറസ്റ്റില്‍
വേളം: വില്‍പ്പനയ്ക്കായി എത്തിച്ച മദ്യവുമായി വേളം പള്ളിയത്ത് സ്വദേശി പിടിയില്‍. പള്ളിയത്ത് സ്വദേശി രതീഷാണ് അറസ്റ്റിലായത്. കുറ്റ്യാടി സി.ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് 9.5 ലിറ്റര്‍ മദ്യവുമായി ഇയാള്‍ പിടിയിലാവുന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.
പുക ഉയരുന്നത് കണ്ട കുടുംബാംഗങ്ങള്‍ പുറത്തേക്കോടി രക്ഷപ്പെട്ടു; മരുതോങ്കര അടുക്കത്ത് തീപിടിത്തത്തില്‍ വീട് ഭാഗികമായി നശിച്ചു
കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് തീപിടിത്തത്തില്‍ വീട് ഭാഗികമായി നശിച്ചു. കൊളക്കാട്ടില് അന്ത്രുവിന്റെ വീടിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടിലെ ഡൈനിംഗ് ഹാളിലെ ഫ്രിഡ്ജ് കത്തി തീ ആളിപ്പടരുകയായിരുന്നു. കടുത്ത പുക ഉയരുന്നത് കണ്ട കുടുംബാംഗങ്ങള്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തീപിടത്തില്‍ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. സംഭവ
കെ റെയിൽ വേണ്ട കേരളം മതി; സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു
കുറ്റ്യാടി: കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി നിയോജ മണ്ഡലം കണ്‍വീനര്‍ ടി.സി. രാമചന്ദ്രന് നയിച്ച കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുക, പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, സമരക്കാരുടെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തിയത്. സമരസമിതി ചെയര്മാന്
‘ഇഞ് ഡോക്ടറാണേൽ ഡോക്ടറ പണി എടുക്കണം’; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഡോക്ടറോട് കയർത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, വെെറലായി വീഡിയോ
കുറ്റ്യാടി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് വിശദീകരണം തേടുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീഡിയോ വെെറലായി. പ്രസിഡന്റ് കെ.പി ചന്ദ്രിയും ഡോക്ടറും തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോക്ടറാണേൽ സ്വന്തം പണി എടുക്കണമെന്നാണ് പ്രസിഡന്റ് ഡോക്ടറോട് പറയുന്നത്. സംഭവത്തിൽ നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെ കുറ്റ്യാടി
കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറി; നന്മണ്ട സ്വദേശിയായ ഡോക്ടർ അറസ്റ്റില്‍
കുറ്റ്യാടി: ചികിത്സതേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ഹോസ്പിറ്റലിലെ ഡോക്ടര്‍ അറസ്റ്റില്‍. നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെയാണ് കുറ്റ്യാടി സി.ഐ ഇ.കെ.ഷിജുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ വിപിന്‍ ഒ.പിയില്‍ തന്നെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.വൈകിട്ട് 4 മണിക്കാണ് സംഭവം. രോഗികള്‍ ബഹളമുണ്ടാക്കിയതോടെ ആശുപത്രിയില്‍ എച്ച്.എം.സി
വേളം തീക്കുനിയില്‍ വീണ്ടും അജ്ഞാതജീവി; വീട്ടമ്മ കണ്ടത് പൂച്ചയുടെ പിറകെ ഓടുന്നതായി
വേളം: വേളം തീക്കുനി തൂവമലയില് വീണ്ടും അജ്ഞാതജീവിയെ കണ്ടതായി പ്രദേശവാസികള്‍. മൂന്നാം വാര്‍ഡില്‍ ഇന്ന് സന്ധ്യയോടെയാണ് സംഭവം. കളരികെട്ടിയ പറമ്പില്‍ സലാമിന്റെ ഭാര്യയാണ് അജ്ഞാത ജീവിയെ കണ്ടത്. വീടിന്റെ ഗ്രില്‍സ് അടയ്ക്കുന്നതിനിടെ പൂച്ചയുടെ പിറകെ അജ്ഞാതജീവി ഓടുന്നതായാണ് വീട്ടമ്മ കണ്ടത്. നാട്ടുകാര്‍ ചേര്‍ന്ന് പ്രദേശത്ത് തിരച്ചില്‍ നടത്തി. കഴിഞ്ഞ ദിവസവും പ്രദേശത്ത് അജ്ഞാത ജീവിയെ കണ്ടതായി
കുറ്റ്യാടി – മയ്യഴി പുഴകളെ ബന്ധിപ്പിക്കുന്ന സ്വപ്ന പദ്ധതി; വടകര – മാഹി കനാൽ 2025 ഓടെ പൂർത്തിയാക്കുമെന്ന് കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എൽ.എയുടെ സബ്മിഷന് മുഖ്യമന്ത്രിയുടെ മറുപടി
വടകര: വടകര-മാഹി കനാല്‍ ജലപാതാ വികസനം 2025-ല്‍ പൂര്‍ത്തിയാക്കുക എന്ന ലക്ഷ്യത്തോടെ പ്രവൃത്തികള്‍ ആവിഷ്ക്കരിച്ച് നടപ്പിലാക്കി വരുന്നതായി മുഖ്യമന്ത്രി. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം.എൽ.എയുടെ സബ്മിഷന് നല്കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവൃത്തിയുടെ സ്ഥലം ഏറ്റെടുപ്പിനായി 25.30 കോടിരൂപ അനുവദിച്ചതോടെ 17.61 കിലോമീറ്ററോളമുള്ള കനാല്‍ പ്രവൃത്തി അഞ്ച് ഘട്ടങ്ങളിലായി പുരോഗമിക്കുകയാണ്. 3 ആം റീച്ചിലെ
ലൈഫ് പദ്ധതി അട്ടിമറിക്കുന്നതായി പരാതി; വേളത്ത് എല്‍.ഡി.എഫ്. അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി, ഭവനപദ്ധതിക്ക് മതിയായ തുക വകയിരുത്തിയില്ലെന്ന് ആരോപണം
വേളം: വേളം പഞ്ചായത്തില്‍ ലൈഫ് ഭവനപദ്ധതി അട്ടിമറിക്കുന്നതായി ആരോപിച്ച് എല്‍.ഡി.എഫ്. അംഗങ്ങള്‍ ഭരണസമിതി യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയി. വാര്‍ഷികപദ്ധതി അംഗീകരിക്കാന്‍ ചേര്‍ന്ന യോഗത്തില്‍ ഭവനപദ്ധതിക്ക് മതിയായ തുക വകയിരുത്തിയില്ലെന്ന് ആരോപിച്ചാണ് എല്‍.ഡി.എഫ്. അംഗങ്ങള്‍ ഇറങ്ങിപ്പോയത്. നാമമാത്രമായ തുകവകയിരുത്തി പദ്ധതി അട്ടിമറിക്കാനാണ് നീക്കം. വേളം ഗ്രാമപ്പഞ്ചായത്തില്‍ ഭൂരഹിത-ഭവനരഹിതരായി 257 പേരെയാണ് തിരഞ്ഞെടുത്തത്. അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും വീട് നല്‍കണമെന്നും
ഒന്നരവര്‍ഷം കഴിഞ്ഞിട്ടും നീതി ലഭിച്ചില്ല, ബഡ്സ് നിയമം ചുമത്തി കേസ് പുനരന്വേഷിക്കണം; കുറ്റ്യാടി ഗോള്‍ഡ് പാലസ് തട്ടിപ്പില്‍ സമരം ശക്തമാക്കുമെന്ന് ആക്ഷന്‍ കമ്മിറ്റി
കുറ്റ്യാടി: ഗോള്‍ഡ് പാലസ് തട്ടിപ്പ് കേസ് ബഡ്സ് നിയമം ചുമത്തി പുനരന്വേക്ഷിക്കണമെന്ന് ആക്ഷന്‍ കമ്മിറ്റി പ്രതിഷേധ സംഗമത്തില്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു. 25 കോടിയിലധികം തട്ടിപ്പ് നടന്ന കേസില്‍ സാധാരണ വഞ്ചനാ കുറ്റം മാത്രമാണ് ചുമത്തിയതെന്നും പ്രതികള്‍ യഥേഷ്ട്ടം സമൂഹത്തില്‍ ഇറങ്ങി വിഹരിച്ച് ഇരകളെ സ്വാധീനിക്കാന്‍ ശ്രമിക്കുകയാണെന്നും യോഗം കുറ്റപെടുത്തി. കുളങ്ങരതാഴ ചേര്‍ന്ന പ്രതിഷേധ സംഗമം സിപിഎം