Category: കുറ്റ്യാടി

Total 203 Posts

കുറ്റ്യാടിത്തേങ്ങയ്ക്ക് ഭൗമസൂചികാപദവി; കാവിലുമ്പാറ പഞ്ചായത്തില്‍ സെമിനാര്‍, കുറ്റ്യാടി തേങ്ങ വിത്തുതേങ്ങയായി സംഭരിക്കുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും കര്‍ഷകരെയും ഉള്‍പ്പെടുത്തി സൊസൈറ്റി രൂപവത്കരിക്കും

തൊട്ടില്‍പ്പാലം: കുറ്റ്യാടിത്തേങ്ങയ്ക്ക് ഭൗമസൂചികാപദവി ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി കാവിലുമ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നൂതനപദ്ധതി സെമിനാര്‍ നടന്നു. പ്രവര്‍ത്തനങ്ങള്‍ക്കുമുന്നോടിയായി കുറ്റ്യാടി തേങ്ങ വിത്തുതേങ്ങയായി സംഭരിക്കുന്ന കാവിലുമ്പാറ, മരുതോങ്കര, കായക്കൊടി, ചക്കിട്ടപാറ, ഉള്ളിയേരി പഞ്ചായത്തുകളിലെ ജനപ്രതിനിധികള്‍, കര്‍ഷകര്‍ എന്നിവരെ ഉള്‍പ്പെടുത്തി സൊസൈറ്റി രൂപവത്കരിക്കാന്‍ തീരുമാനമായി. കുറ്റ്യാടി തേങ്ങയ്ക്ക് ഭൗമസൂചികാപദവി ലഭിക്കുന്നതിന് കാവിലുമ്പാറ പഞ്ചായത്ത് 2022-23 വര്‍ഷത്തിലെ പ്രത്യേകപദ്ധതിക്ക് സര്‍ക്കാരില്‍നിന്ന് അനുമതി

ടെറസില്‍ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയില്‍ കാല്‍വഴുതി വീണു; നരിപ്പറ്റയിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് മരിച്ചു

കക്കട്ടില്‍: നരിപ്പറ്റ മീത്തല്‍ വയലിലെ മുസ്ലിം യൂത്ത് ലീഗ് പ്രാദേശിക നേതാവ് വീടിന്റെ ടെറസില്‍ നിന്ന് കാല്‍വഴുതി വീണ് മരിച്ചു. യൂത്ത് ലീഗ് ശാഖ ഭാരവാഹിയും എസ്.കെ.എസ്.എസ്.എഫ് സജീവ പ്രവര്‍ത്തകനുമായ തെറ്റത്ത് അനസാണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസ്സായിരുന്നു. ടെറസില്‍ വീണ തേങ്ങ താഴേക്ക് ഇടുന്നതിനിടയില്‍ കാല്‍വഴുതി വീഴുകയായിരുന്നു. പരേതനായ തെറ്റത്ത് അമ്മതിന്റെയും കുഞ്ഞാമിയുടെയും മകനാണ്. ഭാര്യ:

മണിയൂര്‍ ബ്രാഞ്ച്, ആയഞ്ചേരി കനാല്‍ ഭാഗങ്ങള്‍ നവീകരിക്കും; കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ പുനരുദ്ധാരണത്തിനായി 10 കോടി രൂപ

കുറ്റ്യാടി: കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ പുനരുദ്ധാരണത്തിനായി 10 കോടി രൂപയുടെ ഭരണാനുമതി നല്‍കി സര്‍ക്കാര്‍ ഉത്തരവായി. എട്ട് നിയോജക മണ്ഡലങ്ങളിലായി തകരാറിലായി കിടക്കുന്ന കുറ്റ്യാടി ഇറിഗേഷന്‍ പദ്ധതിയുടെ നിര്‍മ്മാണങ്ങളുടെ അടിയന്തിര പുനരുദ്ധാരണത്തിനായാണ് അനുമതി ലഭിച്ചത്. 2021 വര്‍ഷം നിലവിലുണ്ടായ തകരാറുകള്‍ പ്രകാരം സമര്‍പ്പിച്ച പ്രപ്പോസലിനാണ് അംഗീകാരം ലഭിച്ചത്. കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മംഗലാട് അക്യൂഡക്റ്റ്, പൊയില്‍പാറ ഭാഗത്തുള്ള

വീട്ടില്‍ കഞ്ചാവ് വില്‍പ്പന: കുറ്റ്യാടിയില്‍ യുവാവ് പോലീസ് പിടിയില്‍

കുറ്റ്യാടി: വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. നരിക്കൂട്ടുംചാല്‍ പാറോള്ളതില്‍ വിപിനെയാണ് (26) പോലീസ് പിടികൂടിയത്. ഇയാളുടെ കൈയില്‍നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 150 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. എസ്.ഐ. പി ഷമീര്‍, അഡീഷണല്‍ എസ്.ഐ. കെ മുനീര്‍, സിവില്‍ പോലീസ് ഉദ്യാഗസ്ഥരായ ഷിബിന്‍, രജനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

അംബേദ്കര്‍ ഗ്രാമ വികസന പദ്ധതി; കുറ്റ്യാടി നിയോജകമണ്ഡലത്തിലെ മൂന്ന് പട്ടികജാതി കോളനികള്‍ക്ക് ഒരു കോടി രൂപ അനുവദിച്ചു

കുറ്റ്യാടി: നിയോജകമണ്ഡലത്തിലെ മൂന്ന് പട്ടികജാതി കോളനികള്‍ക്ക് ഒരു കോടി രൂപ വീതം അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. വേളം ഗ്രാമപഞ്ചായത്തിലെ ചോയി മഠം പട്ടികജാതി കോളനിക്കും ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ വാളാഞ്ഞി കുളങ്ങരത്ത് പട്ടികജാതി കോളനിക്കും അംബേദ്കര്‍ ഗ്രാമ വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍വഹണം നടത്താനുള്ള അംഗീകാരം ലഭിച്ചു. കൂടാതെ വേളം ഗ്രാമപഞ്ചായത്തിലെ കൂളിക്കുന്ന് പട്ടിക ജാതി കോളനിയും

കുറ്റ്യാടി കണ്ണങ്കണ്ടി അമ്മദ് ഹാജിയുടെ മകൾ കടമണ്ണിൽ സൈനബ അന്തരിച്ചു

കുറ്റ്യാടി: കണ്ണങ്കണ്ടി അമ്മദ് ഹാജിയുടെ മകൾ കടമണ്ണിൽ സൈനബ അന്തരിച്ചു. ഭർത്താവ്: പരേതനായ വരപ്പുറത്ത് മൊയ്തു. മക്കൾ: വരപ്പുറത്ത് ഫിറോസ്, ഫൈസൽ, ഫസ്ജർ, ഫാസിർ. സഹോദരങ്ങൾ: കണ്ണങ്കണ്ടി മൊയ്തു, പരീദ്, ഇക്ബാൽ, കരുവോത്ത് സാറ, നെല്ലിയുള്ളതിൽ റാബിയ.

കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവം; നന്മണ്ട സ്വദേശിയായ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കുറ്റ്യാടി: കുറ്റ്യാടി ഗവണ്മെന്റ് താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ചികിത്സതേടിയെത്തിയ സ്ത്രീകളോട് മദ്യപിച്ച്, അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്നാണ് നടപടി. മാര്‍ച്ച് 14ന് വൈകീട്ട് നാല് മണിക്കാണ് കേസിനാസ്പദമായ സംഭവം. മദ്യലഹരിയില്‍ ആശുപത്രിയിലെത്തിയ വിപിന്‍ ഒ.പിയില്‍ തന്നെ കാണാനെത്തിയ മൂന്ന് സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ്

പോലീസ് പരിശോധന; 9.5 ലിറ്റര്‍ മദ്യവുമായി വേളം സ്വദേശി അറസ്റ്റില്‍

വേളം: വില്‍പ്പനയ്ക്കായി എത്തിച്ച മദ്യവുമായി വേളം പള്ളിയത്ത് സ്വദേശി പിടിയില്‍. പള്ളിയത്ത് സ്വദേശി രതീഷാണ് അറസ്റ്റിലായത്. കുറ്റ്യാടി സി.ഐ ഷമീറിന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച്ച രാത്രിയില്‍ നടത്തിയ പരിശോധനയിലാണ് 9.5 ലിറ്റര്‍ മദ്യവുമായി ഇയാള്‍ പിടിയിലാവുന്നത്. വിശദമായ ചോദ്യം ചെയ്യലിനു ശേഷം പ്രതിയെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കി.

പുക ഉയരുന്നത് കണ്ട കുടുംബാംഗങ്ങള്‍ പുറത്തേക്കോടി രക്ഷപ്പെട്ടു; മരുതോങ്കര അടുക്കത്ത് തീപിടിത്തത്തില്‍ വീട് ഭാഗികമായി നശിച്ചു

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് തീപിടിത്തത്തില്‍ വീട് ഭാഗികമായി നശിച്ചു. കൊളക്കാട്ടില്‍ അന്ത്രുവിന്റെ വീടിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടിലെ ഡൈനിംഗ് ഹാളിലെ ഫ്രിഡ്ജ് കത്തി തീ ആളിപ്പടരുകയായിരുന്നു. കടുത്ത പുക ഉയരുന്നത് കണ്ട കുടുംബാംഗങ്ങള്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തീപിടത്തില്‍ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. സംഭവ

കെ റെയിൽ വേണ്ട കേരളം മതി; സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു

കുറ്റ്യാടി: കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി നിയോജ മണ്ഡലം കണ്‍വീനര്‍ ടി.സി. രാമചന്ദ്രന്‍ നയിച്ച കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുക, പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, സമരക്കാരുടെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തിയത്. സമരസമിതി ചെയര്‍മാന്‍

error: Content is protected !!