Category: കുറ്റ്യാടി

Total 202 Posts

വെള്ളമെത്തിയത് രണ്ട് ദിവസം മാത്രം, മുന്നറിയിപ്പില്ലാതെ കനാല്‍ അടച്ചു; ജലസേചന വകുപ്പ് ഓഫീസിന് മുന്നില്‍ ധര്‍ണയുമായി വേളം പഞ്ചായത്ത്

വേളം: കനാലിലെ വെള്ളം വേളം പഞ്ചായത്തിലെ മുഴുവന്‍ ഭാഗങ്ങളിലേക്കും ആവശ്യാനുസരണം തുറന്ന് വിട്ടില്ലെന്നാരോപിച്ച് പ്രസിഡന്റുള്‍പ്പെടെയുള്ള പഞ്ചായത്തംഗങ്ങള്‍ ധര്‍ണ നടത്തി പ്രതിഷേധിച്ചു. ഇന്ന് രാവിലെ പേരാമ്പ്ര ജലസേചന വകുപ്പ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിന് മുന്നില്‍ നടന്ന ധര്‍ണ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ ഉദ്ഘാടനം ചെയ്തു. മാര്‍ച്ച് 23 ന് തുറന്ന കനാല്‍ 25ഓടെയാണ് കനാല്‍ അടച്ചത്.

വേളം ഗ്രാമ പഞ്ചായത്ത് അംഗം വലിയപാതിരിക്കോട്ട് വി.പി. സുധാകരൻ അന്തരിച്ചു

വേളം: വേളം ഗ്രാമ പഞ്ചായത്ത് അംഗം വലിയപാതിരിക്കോട്ട് വി.പി. സുധാകരൻ അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വേളം ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡായ പലോടിക്കുന്നിലെ മെമ്പറാണ് അദ്ദേഹം. മൃതശരീരം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വേളം കമ്മ്യൂണിറ്റി

‘അനുഭവവും, അറിവും സമൂഹത്തിന് പകരാൻ അധ്യാപകർ തയ്യാറാകണം’; വിരമിച്ച അധ്യാപകരെ ആദരിച്ച് ‘സ്മാർട്ട് കുറ്റ്യാടി

കുറ്റ്യാടി: ‘സ്മാർട്ട് കുറ്റ്യാടി’ വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ വിരമിച്ച അധ്യാപകരെ ആദരിച്ചു. കുറ്റ്യാടി നിയോജക മണ്ഡല പരിധിയിലെ വിരമിച്ച അധ്യാപകര്‍ക്കായാണ് ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. കീഴൽ യു.പി.സ്കൂളിൽ വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ബിജുളയുടെ അദ്ധ്യക്ഷതയില്‍ നടന്ന പരിപാടി കെ.പി.കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് കേരളാ സർക്കാർ

കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം; വിശദാംശങ്ങളറിയാം

കുറ്റ്യാടി: കായക്കൊടി കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്റ്റാഫ് നഴ്സ് നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലാണ് നിയമനം. താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 12 ന് വൈകുന്നേരം നാലുമണിക്ക് മുമ്പ് രേഖകളുമായി കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഓഫീസിന് മുന്നില്‍ എത്തിച്ചേരണമെന്ന് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

കുറ്റ്യാടി ഡേ മാർട്ട് സൂപ്പർമാർക്കറ്റ് ഗോഡൗണില്‍ വൻതീപിടുത്തം; ആളിപ്പടർന്ന തീയിൽ നിലംപതിച്ച് കെട്ടിടത്തിന്റെ മേല്‍ക്കൂര, എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം

കുറ്റ്യാടി: കുറ്റ്യാടിയിലെ ഗോഡൗണില്‍ വന്‍ തീപിടുത്തം. മരുതോങ്കര റോഡിലെ ഡേ മാർട്ട് സൂപ്പർ മാർക്കറ്റിലാണ് തീ പടര്‍ന്ന് പിടിച്ചത്. ഭക്ഷ്യവസ്തുക്കളുൾപ്പെടെ ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന ഒട്ടേറെ സാധനങ്ങൾ കത്തിനശിച്ചു. എഴുപതുലക്ഷത്തിലധികം രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഡേ മാർട്ട് അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി പന്ത്രണ്ട് മണിക്കായിരുന്നു സംഭവം. കടയുടെ പിൻവശത്ത് നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട പരിസരവാസികൾ

കടുത്ത വേനല്‍ കക്കയം ഡാം റിസര്‍വോയറില്‍ ജലനിരപ്പ് താഴ്ന്നു; വൈദ്യുത ഉത്പാദനവും കുറഞ്ഞു

പേരാമ്പ്ര: വേനലായതോടെ കുറ്റ്യാടി ജലവൈദ്യുത പദ്ധതിയിലെ കക്കയം ഡാം റിസര്‍വോയറില്‍ ജലനിരപ്പ് താഴ്ന്നു. ഇതോടെ ഇവിടെ പ്രതിദിനം ഉത്പാദിപ്പിക്കപ്പെടുന്ന വൈദ്യുതിയുടെ അളവും കുറഞ്ഞതായി അധികൃതര്‍ പറഞ്ഞു. ദിവസം അഞ്ച് ദശലക്ഷം യൂണിറ്റാണ് കക്കയത്തെ പരമാവധി വൈദ്യുത ഉത്പാദനശേഷി. സ്റ്റേറ്റ് ലോഡ് ഡെസ്പാച്ച് സെന്ററിന്റെ നിര്‍ദേശപ്രകാരം ഇപ്പോള്‍ 1.2 ദശലക്ഷം യൂണിറ്റ് മാത്രമാണ് പ്രതിദിനം ഉത്പാദിപ്പിക്കുന്നത്. കൂടുതല്‍

കുറ്റ്യാടി ടൗണിലെ വൈദ്യുതി മുടക്കത്തിന് ഇനി പരിഹാരം; പ്രത്യേക ഫീഡര്‍ ലൈന്‍ സ്ഥാപിക്കല്‍ പ്രവൃത്തി അവസാനഘട്ടത്തില്‍

കുറ്റ്യാടി: കുറ്റ്യാടിയിലെ വൈദ്യുതി തടസ്സത്തിന് പരിഹാരമായി പ്രത്യേക ഫീഡര്‍ ലൈന്‍ വരുന്നു. കുറ്റ്യാടി 110 കെ.വി സബ്‌സ്റ്റേഷനില്‍ നിന്നുള്ള വിവിധ ഫീഡര്‍ ലൈനുകളുടെ പരിധിയിലായതിനാല്‍ ടൗണില്‍ അടിക്കടി വൈദ്യുതി മുടങ്ങുന്ന സാഹചര്യം ഉണ്ടായിരുന്നു. ഈ പ്രശ്‌നത്തിന് പരിഹരമായാണ് പ്രത്യേക ഫീഡര്‍ ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി നടക്കുന്നത്. ഇതിന്റെ പ്രവൃത്തികള്‍ ഉടന്‍ തന്നെ പൂര്‍ത്തിയാവുമെന്ന് അധികൃതര്‍ അറിയിച്ചു.

ഇത് പരിമിതികളെ തോല്‍പ്പിച്ച പരിധിയില്ലാ നേട്ടം; കുറ്റ്യാടി തണല്‍ സ്കൂളിലെ സനുരാജും നാഫിസും സംസ്ഥാന സെറിബ്രല്‍ പാള്‍സി അത്ലറ്റിക്സിലേക്ക്

പേരാമ്പ്ര: പരിമിതികളോട് പൊരുതി മിന്നുന്ന നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കുറ്റ്യാടി തണല്‍ സ്കൂളിലെ സനുരാജും നാഫിസും. തങ്ങളുടെ കായികപരമായ കഴിവുകളുമായി അവര്‍ കയറിച്ചെല്ലാനൊരുങ്ങുന്നത് സംസ്ഥാന സെറിബ്രല്‍ പാള്‍സ് അത്ലറ്റിക്സ് മത്സരത്തിലേക്കാണ്. കുറുവന്തേരി സ്വദേശി ഇളയിടം രാജന്റെയും സീനയുടെയും മകന്‍ സനുരാജ് ഡിസ്ക്സ്ത്രോ ജാവലിന്‍ ത്രോ മത്സരത്തിലും പാലേരി ചെറിയ കുമ്പളം സ്വദേശി ചാലക്കര മീത്തല്‍ മുഹമ്മദ് റാഫിയുടെയും

വീടുകളിലെ ജൈവ മാലിന്യങ്ങള്‍ ഇനി ഒരു പ്രശ്‌നമാവില്ല; വേളം പഞ്ചായത്തില്‍ ബയോ ബില്‍ വിതരണം ചെയ്തു

വേളം: വീടുകളിലെ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിച്ച് ജൈവവളങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന പദ്ധതിക്ക് വേളം പഞ്ചായത്തില്‍ തുടക്കമയി. 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പഞ്ചായത്തിലെ 17 വാര്‍ഡുകളില്‍ നിന്നും തെരഞ്ഞടുത്ത കുടുംബങ്ങള്‍ക്ക് ബയോ ബിന്‍ വിതരണം ചെയ്തത്. പൂളക്കുല്‍ കമ്മ്യുണിറ്റി ഹാളില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് നെയിമ കുളമുള്ളതില്‍ വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.സി ബാബു

കുറ്റ്യാടി-കക്കട്ട് കുരുക്കഴിക്കാന്‍ 5.5 കോടി; പ്രദേശത്തെ സംസ്ഥാനപാതാ പുനരുദ്ധാരണത്തിന് ഭരണാനുമതിയായി

കുറ്റ്യാടി: സംസ്ഥാന പാതയില്‍ കുറ്റ്യാടി മുതല്‍ കക്കട്ട് വരെയുള്ള റോഡ് പുനരുദ്ധാരണത്തിന് ഫണ്ട് അനുവദിക്കുന്ന കാര്യത്തില്‍ തീരുമാനമായതായി കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ യുടെ ഓഫീസ് വൃത്തങ്ങള്‍. 5.5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായാണ് വിവരം. പാവങ്ങാട്, ഉള്ള്യേരി, കുറ്റ്യാടി, കണ്ണൂര്‍, ചൊവ്വ സംസ്ഥാന പാതയില്‍ ഏറ്റവും കൂടുതല്‍ ഗതാഗതക്കുരുക്ക് നിലനില്‍ക്കുന്ന പ്രദേശമാണ് കുറ്റ്യാടി മുതല്‍ കക്കട്ട്

error: Content is protected !!