Category: കുറ്റ്യാടി

Total 217 Posts

ഒഡീഷ ട്രെയിന്‍ ദുരന്തം: അതിഥി തൊഴിലാളിയുടെ മരണത്തില്‍ ഞെട്ടി കുറ്റ്യാടി, നോവായി സദ്ദാം ഹുസെെന്‍!

കോഴിക്കോട്: ഒഡീഷയിലെ ട്രെയിന്‍ ദുരന്തത്തില്‍ കേരളത്തിലെ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം. പശ്ചിമ ബംഗാള്‍ സ്വദേശിയായ സദ്ദാം ഹുസൈനാണ് മരിച്ചത്. ഈ വാര്‍ത്ത പുറത്ത് വന്നതോടെ സദ്ദാമിന്റെ മരണത്തിന്റെ ഞെട്ടലിലാണ് കുറ്റ്യാടി. കഴിഞ്ഞ പത്ത് വര്‍ഷത്തിലധികമായി കുറ്റ്യാടി, കക്കട്ട് മേഖലകളില്‍ ജോലി ചെയ്തു വരികയാണ് സദ്ദാം. കുറ്റ്യാടിയിലെ ഡേമാര്‍ട്ട് ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജോലിക്കാരനാണ് സദ്ദാം. അവധിയെടുത്ത് നാട്ടില്‍

അടച്ച പണം തിരികെ നല്‍കാതെ നിക്ഷേപകരെ വഞ്ചിച്ചു; കുറ്റ്യാടിലെ ധനകോടി ചിട്ടിതട്ടിപ്പുകേസിലെ ഇരകള്‍ സമരത്തിലേക്ക്

കുറ്റ്യാടി: ധനകോടി ചിട്ടി ഫണ്ട് തട്ടിപ്പുകേസില്‍ ഇരകളായവര്‍ സമരത്തിലേക്ക്. ചിട്ടിയില്‍ നിക്ഷേപിച്ച പണം തിരികെ നല്‍കാതെ ജനങ്ങളെ വഞ്ചിച്ച ധനകോടി ചിട്ടി ഉടമകള്‍ക്കെതിരെ നടപടി വേണമെന്നും പണം തിരികെ ലഭിക്കണമെന്ന ആവശ്യവുമായാണ് സമരം നടത്തുന്നത്. ഇതിന്റെ ഭാഗമായി ആക്ഷന്‍കമ്മിറ്റി രൂപവത്കരിച്ചു. ഇടപാടുകാരുടെ സംഖ്യ തിരികെ കിട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ പ്രക്ഷോഭപരിപാടികള്‍ ആരംഭിക്കുമെന്ന് ആക്ഷന്‍കമ്മിറ്റി കുറ്റ്യാടിയില്‍

വേളം കുറിച്ചകം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തുമ്പോഴും ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ പകുതിയിലേറെ കുറഞ്ഞു

വേളം: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. 126 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.എം കുമാരന്‍ മാസ്റ്ററാണ് വിജയിച്ചത്. എന്നാല്‍ എല്‍.ഡി.എഫിന് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഭൂരിപക്ഷം താഴുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ 294 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിലെ കെ.കെ മനോജ് വാര്‍ഡില്‍ വിജയിച്ചത്. എന്നാല്‍ ഇത്തവണ ഇത്

ഉപതിരഞ്ഞെടുപ്പ്; വേളം പഞ്ചായത്ത് കുറിച്ചകം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി

വേളം: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. 126 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.എം കുമാരന്‍ മാസ്റ്ററാണ് വിജയിച്ചത്. ചൊവ്വാഴ്ചയായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ 83.3 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 1321 വോട്ടര്‍മാരില്‍ 1107 പേര്‍ വോട്ടുചെയ്തിരുന്നു. യു.ഡി.എഫിനായി വിദ്യാര്‍ഥിനേതാവ് ശാനിബ് ചെമ്പോടും ബി.ജെ.പി സ്ഥാനാര്‍ഥിയായി ടി.എം.

വേളം പഞ്ചായത്തിലെ കുറിച്ചകം വാര്‍ഡ് ഉപതിരഞ്ഞെടുപ്പിന്റെ വിധി അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; നെഞ്ചിടിപ്പോടെ മുന്നണികള്‍

വേളം: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകത്തം വാര്‍ഡില്‍ ചൊവ്വാഴ്ച നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഇന്ന്. രാവിലെ പത്ത് മണിയോടെ ആരംഭിക്കുന്ന വോട്ടെണ്ണലിന്റെ ആദ്യ ഫലസൂചനകള്‍ ഏറെ വൈകാതെ തന്നെ പുറത്ത് വരും. വോട്ടെടുപ്പില്‍ 83.3 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. വലിയ വിജയ പ്രതീക്ഷയാണ് മൂന്ന് മുന്നണികള്‍ക്കും. ആകെയുള്ള 1321 വോട്ടര്‍മാരില്‍ 1107 പേര്‍ വോട്ടുചെയ്തു. സിറ്റിങ് സീറ്റില്‍

രാജ്യത്ത് വർഗ്ഗിയത വളർത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് രമേശ് ചെന്നിത്തല; കുറ്റ്യാടിയിൽ പുനർ നിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു

കുറ്റ്യാടി: കുറ്റ്യാടിയിൽ പുനർ നിർമ്മിച്ച മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഓഫിസ് കെട്ടിടത്തിന്റെ ഉദ്ഘാടനം മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല നിർവഹിച്ചു. രാഷ്ട്രപതിയെ ക്ഷണിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലിമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത് അങ്ങേയറ്റത്തെ തെറ്റാണെന്നും രാജ്യത്ത് വർഗ്ഗിയത വളർത്താനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. പിണറായി സർക്കാറിന്റെ അഴിമതിയുടെ നാറുന്ന

വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തി: വളയം സ്വദേശി അറസ്റ്റില്‍

വളയം: വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ നഗ്നതാ പ്രദര്‍ശനം നടത്തിയ വളയം സ്വദേശി അറസ്റ്റില്‍. കുണ്ടംചാലില്‍ നിസാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ കേസും ചുമത്തിയിട്ടുണ്ട്. പ്രതി നഗ്നതാ പ്രദര്‍ശനം നടത്തിയതിനെ തുടര്‍ന്ന് മാനസികാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇതിനിടെ ഡോക്ടറോട് വിദ്യാര്‍ത്ഥി വിവരങ്ങള്‍ തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് വിദ്യാര്‍ത്ഥിയുടെ അമ്മ

തൊട്ടില്‍പ്പാലത്ത് വയോധിക കൊല്ലപ്പെട്ട സംഭവം; പേരമകളെ പ്രതിയാക്കി കേസ്

തൊട്ടില്‍പ്പാലം: കേണ്ടാത്തറേമ്മല്‍ കദീശ(70)യുടെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ ഇവരുടെ പേരമകളെ പ്രതിയാക്കി പോലീസ് കൊലപാതകക്കേസ് രജിസ്റ്റര്‍ചെയ്തു. പേരമകള്‍ അര്‍ഷിനയുടെ പേരിലാണ് തൊട്ടില്‍പ്പാലം പോലീസ് കേസ് രേഖപ്പെടുത്തിയത്. സംഭവത്തില്‍ നേരത്തേ അസ്വാഭാവികമരണത്തിനായിരുന്നു കേസെടുത്തത്. കോഴിക്കോട് മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനാല്‍ അര്‍ഷിനയുടെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. തിങ്കളാഴ്ച അര്‍ധരാത്രി കഴിഞ്ഞാണ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കദീശ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം

വളയത്ത് അജ്ഞാതസംഘം റോഡില്‍ സ്‌ഫോടകവസ്തു എറിഞ്ഞു; സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്

വളയം: കുറുവന്തേരി റോഡില്‍ അജ്ഞാതസംഘം സ്‌ഫോടകവസ്തു എറിഞ്ഞു. വളയം കുറവന്തേരി റോഡില്‍ താമരശ്ശേരി പാലത്തിനടുത്താണ് റോഡില്‍ സ്‌ഫോടകവസ്തു എറിഞ്ഞത്. ബുധനാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം. ബോംബ് നിര്‍മാണ പരീക്ഷണമാണെന്നാണ് സൂചനയെന്ന് പോലീസ് പറഞ്ഞു. വളയം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സ്‌ഫോടനം നടന്ന സ്ഥലത്തുനിന്ന് അവശിഷ്ടങ്ങള്‍ പോലീസ് ശേഖരിച്ചു. നാടന്‍ബോംബ് നിര്‍മിക്കാന്‍ നടത്തിയ പരീക്ഷണസ്‌ഫോടനമായാണ്

വളയം സ്വദേശിയായ യുവതിയെയും രണ്ടര വയസ്സുള്ള മകനെയും കാണാനില്ലെന്ന് പരാതി

പേരാമ്പ്ര: നടുവത്തൂരിൽ നിന്ന് വളയം സ്വദേശിനിയെയും രണ്ടര വയസ്സുള്ള മകനെയും കാണ്മാനില്ലെന്ന് പരാതി. വളയം സ്വദേശിനി ആര്യയെയും മകനെയുമാണ് കാണാതായത്. കൊയിലാണ്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. നടുവത്തുരിലുള്ള ഭർത്താവിന്റെ വീടായ പെരുവശ്ശേരി നിന്നും രണ്ടര വയസ്സുള്ള മകനെയും കൂട്ടി പോയതിൽ പിന്നെ തിരികെ വന്നിട്ടില്ലെന്നാണ് പരാതിയിൽ പറയുന്നത്. മലപ്പുറം സ്വദേശി അഭിഷേകിനൊപ്പമാണ്

error: Content is protected !!