Category: ആരോഗ്യം
ഒരുമാസം പഞ്ചസാര പൂര്‍ണമായി ഒഴിവാക്കിയാലോ? ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങള്‍ ഇവയാണ്
പഞ്ചസാര നമ്മള്‍ വിചാരിക്കുന്നതിലും അധികം പ്രശ്‌നക്കാരനാണ്. ഉയര്‍ന്ന രക്തസമ്മര്‍ദം, ശരീരഭാരം കൂടുക, പ്രമേഹം, ഫാറ്റിലിവര്‍ ഡിസീസ്, തുടങ്ങി നിരവധി പാര്‍ശ്വഫലങ്ങളാണ് ദിവസവും പഞ്ചസാര ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത്. എന്താണ് പരിഹാരം എന്നല്ലേ. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക എന്നതു തന്നെ. പഞ്ചസാരയ്ക്ക് നല്ല മധുരമാണെങ്കിലും ആരോഗ്യത്തിന് അത്ര മധുരമല്ല പഞ്ചസാര വലിയ തോതില്‍ ഉപയോഗിക്കുന്നത്. എന്ന് മാത്രമല്ല ഉപയോഗം
ഹൃദ്രോഗം, സ്ട്രോക്ക് മുതൽ അകാല മരണത്തിന് വരെ കാരണമായേക്കാം; ഉപ്പെന്ന വില്ലനെക്കുറിച്ച് ലോകാരോഗ്യ സംഘടന
നമ്മുടെ അടുക്കളകളിൽ ഒഴിച്ചുകൂടാനാകാത്ത ഒരു ഘടകമാണ് ഉപ്പ്. ഉപ്പില്ലാത്ത ഭക്ഷണത്തെക്കുറിച്ച് ചിന്തിക്കാൻ പോലുമാവില്ല. ഉപ്പ് കൂടിപ്പോയാലും കുറഞ്ഞു പോയാലും തീൻ മേശയിൽ ഒരു യുദ്ധത്തിനുള്ള സാധ്യത തന്നെയുണ്ട്. ശരീരത്തിലെ ജലത്തിന്റെയും ധാതുക്കളുടെയും സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് സഹായിക്കുന്ന സോഡിയം അമിതമായി ശരീരത്തിലെത്തിയാൽ എന്ത് സംഭവിക്കും ? ഉപ്പിന്റെ അമിതോപയോഗം മരണകാരണം വരെ ആയേക്കാം എന്നാണ് ലോകാരോഗ്യ സംഘടനയുടെ
നിങ്ങളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്നുണ്ടോ? എങ്കില്‍ അത് നിസ്സാരമെന്നോണം തള്ളിക്കളായാന്‍ വരട്ടെ; പാല്‍പിറ്റേഷന്‍ രോഗത്തിന്റെ ലക്ഷണവും ചികിത്സയും
നിങ്ങളുടെ ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്നുണ്ടോ? എങ്കില്‍ അത് നിസ്സാരമെന്നോണം തള്ളിക്കളായാന്‍ വരട്ടെ. ഹൃദയം ക്രമാരഹിതമായോ അസാധാരണ രീതിയിലോ മിടിക്കുന്ന അവസ്ഥയെയാണ് ‘അര്‍ഹിത്മിയ’ അഥവാ ‘പാല്‍പിറ്റേഷന്‍’. പലരും ഈ അസുഖമുള്ളതു അറിയുക പോലുമില്ല. എന്നാല്‍ ഇതിനെ അത്ര നിസ്സാരമായി കാണരുത്. വളരെ അപകടകാരിയായ ഒരു ലക്ഷണമാണിത്. എന്നാല്‍ ചിലരില്‍ ടെന്‍ഷന്‍, ഭയം, ദേഷ്യം, ഉത്കണ്ഠ
സ്ട്രോക്കെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വില്ലന്‍; എന്താണ് അവതാരകനും നടനുമായ മിഥുന്‍രമേശിനെ കീഴടക്കിയ ബെല്‍സ് പാള്‍സി, കാരണങ്ങളും ലക്ഷണങ്ങളുമറിയാം
സ്ട്രോക്കിന് സമാനമായ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ച് സ്ട്രോക്കാണെന്ന് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന ഒരു വില്ലനാണ് ബെല്‍സ് പാള്‍സി. ഇത്തരമൊരു രോഗത്തെക്കുറിച്ച് നമ്മളില്‍ പലരും അറിഞ്ഞുകാണുക ഒരു പക്ഷേ കൊവിഡിന് ശേഷമായിരിക്കും. മിനിസ്ക്രീനിലും ബിഗ്സ്ക്രീനിലുമെല്ലാം പ്രേക്ഷകപ്രീതിനേടിയ ചില സെലിബ്രെറ്റികളെ ഈ രോഗം കീഴ്പ്പെടുത്തിയതാണ് ബെല്‍സ് പാള്‍സിയെ മലയാളികള്‍ക്ക് സുപരിചിതമാക്കിയത്. പോപ് സിംഗര്‍ ജസ്റ്റിന്‍ ബീബര്‍ക്ക് സമാനമായ അസുഖം ബാധിച്ചത്
ചെമ്പരത്തി, തേങ്ങാ പാല്‍, കഞ്ഞിവെള്ളം; വെറും മൂന്ന് ചേരുവകള്‍ മാത്രം മതി തിളക്കവും ബലവുമുള്ള മുടിയ്ക്ക്, വീട്ടില്‍ തന്നെ തയ്യാറാക്കാം നല്ല അടിപൊളി ഹെയര്‍ പായ്ക്ക്
മുടി സംരക്ഷണമെന്നത് അത്ര എളുപ്പമുള്ള കാര്യമില്ല. ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ കാരണം പലര്‍ക്കും മുടി സംരക്ഷിക്കാന്‍ സമയം കിട്ടാറില്ല എന്നതാണ് സത്യം. ആഴ്ചയില്‍ ഒരിക്കലോ മാസത്തിലൊരിക്കലോ കൃത്യമായി മുടിയ്ക്ക് ഒരു സംരക്ഷണം നല്‍കേണ്ടത് വളരെ പ്രധാനമാണ്. മുടിയ്ക്ക് നല്ല ബലവും തിളക്കവും ആരോഗ്യവും നല്‍കാന്‍ വീട്ടില്‍ തന്നെ ഹെയര്‍ പാക്കുകള്‍ പരീക്ഷിക്കാവുന്നതാണ്. ഇത്തരത്തില്‍ എളുപ്പത്തില്‍ വീട്ടില്‍
അമിത വണ്ണം കാരണം ബുദ്ധിമുട്ടുന്നുണ്ടോ? ചിട്ടയായ ശീലത്തിലൂടെ നിയന്ത്രിക്കാം
അമിത വണ്ണവും ശരീര ഭാരം കൂടുന്നതും പലപ്പോഴും നിങ്ങളിൽ ചിലരെയൊക്കെ ബുദ്ധിമുട്ടിക്കുന്നുണ്ടാകും. പല കാരണങ്ങൾ കൊണ്ടാണ് ഇത്തരത്തിൽ ശരീര ഭാരം കൂടുന്നത്. അതിനാൽ കാരണം കണ്ടെത്തിയ ശേഷം കൃത്യമായ രീതിയിൽ പരിഹരിക്കുകയാണ് വേണ്ടത്. കൃത്യമായ ഭക്ഷണരീതിയിലൂടെ വ്യായാമത്തിലൂടെയും ശരീരഭാരം കുറയ്ക്കാനും നിയന്ത്രിക്കാനും സാധിക്കും. തടി കൂടുന്നതും നമ്മുടെ ഭക്ഷണരീതിയും തമ്മിൽ വലിയ രീതിയിൽ ബന്ധമുണ്ട്.
തൈര് ഉണ്ടോ വീട്ടില്‍; എങ്കില്‍ ഇനി മുടിയുടെ കാര്യം ഓര്‍ത്ത് ടെന്‍ഷന്‍ വേണ്ട, മുടിയുടെ ആരോഗ്യത്തിന് തൈര് എങ്ങനെ ഉപയോഗിക്കാം നോക്കാം വിശദമായി
കരുത്തുറ്റതും ഇടതൂര്‍ന്നതുമായ മുടിയിഴകള്‍ ആരാണ് ആഗ്രഹിക്കാത്തത്. എന്നാല്‍ ഇന്ന് മുടിയുടെ സൗന്ദര്യം നിലനിര്‍ത്താന്‍ പല തരം കൃത്രിമ മാര്‍ഗ്ഗങ്ങള്‍ നിലവിലുണ്ട്. എന്നാല്‍ അവയൊക്കെയും തുടര്‍ച്ചയായി കൂടുതല്‍ കാലം ഉപയോഗിക്കുമ്പോള്‍ മുടിക്ക് കേടുപാടുകള്‍ ഉണ്ടാക്കാന്‍ കാരണമാകും. മുടിയ്ക്ക് ഏറ്റവും മികച്ചതാണ് തൈര്. അത് തലയോട്ടിയെയും അതില്‍ പടരുന്ന ഏതെങ്കിലും അണുബാധകളെയും ബാക്ടീരിയകളെയും പരിപാലിക്കുന്നതിനാല്‍, ഇത് ആരോഗ്യകരമായ വളര്‍ച്ചയെ
തലവേദന, ക്ഷീണം, തലകറക്കം ശ്രദ്ധിക്കണം; സ്ത്രീകളിലെ ഈ പ്രശ്‌നങ്ങളുടെ കാരണം ഇതാവാം
പല സ്ത്രീകളും നേരിടുന്ന പ്രധാന പ്രശ്‌നമാണ് അനീമിയ. ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് നിശ്ചിത അളവില്‍ നിന്ന് കുറയുമ്പോഴാണ് അനീമിയ എന്ന അവസ്ഥയുണ്ടാകുന്നത്. കൃത്യമായ മരുന്നും ഭക്ഷണവും കഴിക്കാതിരുന്നാല്‍ ഇത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. രക്തപരിശോധനയിലൂടെയാണ് ഒരാള്‍ അനീമിക്ക് ആണോ എന്ന് കണ്ടെത്തുന്നത്. പ്രത്യേക കാരണമില്ലാതെ അമിതമായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍ അത് കാരണം അനീമിയയാണ്. എല്ലാ പ്രായക്കാരിലും
മുടികൊഴിച്ചിലുണ്ടോ? പ്രമേഹമാകാം കാരണം, പരിഹരിക്കാനുള്ള വഴികള്‍ അറിയാം
മുടികൊഴിച്ചില്‍ കൊണ്ട് പ്രശ്‌നമുണ്ടോ. പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചിലുണ്ടാവാം. ശരീരത്തില്‍ ആവശ്യമുള്ള പോഷകാംശങ്ങളുടെ കുറവുണ്ടായാല്‍ മുടി കൊഴിച്ചില്‍ വരാം. ടൈപ്പ് 2 പ്രമേഹവും മുടി കൊഴിച്ചിലിന് കാരണമാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയരുമ്പോള്‍ അത് കോശങ്ങള്‍ക്ക് ആവശ്യമായ ഊര്‍ജ്ജം നഷ്ടപ്പെടുത്തുന്നു. രക്തക്കുഴലുകള്‍ക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കുമ്പോള്‍ ശരീരത്തിലുടനീളം ഓക്‌സിജനും പോഷകങ്ങളും കൊണ്ടുപോകുന്നത് കൂടുതല്‍ പ്രയാസകരമാക്കുന്നു.
എന്റെ കരളേ…. ഫാറ്റി ലിവറിനെ ശ്രദ്ധിക്കണം, രോഗകാരണങ്ങളും ലക്ഷണങ്ങളും എന്തെല്ലാമെന്ന് വിശദമായി നോക്കാം
പ്രഷർ, ഷുഗർ, കൊളസ്‌ട്രോൾ ഈ വില്ലൻ ത്രിമൂർത്തികൾ കേരളത്തിലെ എല്ലാവർക്കും ഇപ്പോൾ അറിയാം. ഇവയുടെ ഇടയിലേക്ക് അടുത്തിടെ കയറിവന്ന മറ്റൊരു വില്ലനാണ് ഫാറ്റി ലിവർ. ഇന്ന് പലരേയും അലട്ടുന്ന പ്രശ്നമാണിത്. ഫാറ്റി ലിവർ ഒരു ജീവിതശൈലീ രോഗമാണ്. കരളിനെ ബാധിക്കുന്ന രോഗമാണ് ഫാറ്റിലവർ. എളുപ്പം ചെയ്യാവുന്ന ജീവിതശൈലീ വ്യതിയാനങ്ങളിലൂടെ ഈ രോഗത്തെ പ്രതിരോധിക്കാൻ സാധിക്കും. ശരീരത്തിന്റെ