Category: ആരോ​ഗ്യം

Total 152 Posts

ചൈനയിൽ വീണ്ടും വൈറസ് വ്യാപനം; എന്താണ് എച്ച്.എം.പി.വി വൈറസ്, ലക്ഷണങ്ങൾ അറിയാം

ചൈന: കൊവിഡ് പൊട്ടിപ്പുറപ്പെട്ട് അഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ചൈനയില്‍ വീണ്ടും മറ്റൊരു വൈറസ് വ്യാപനം. ഹ്യൂമന്‍ മെറ്റന്യൂമോ വൈറസാണ് (എച്ച്.എം.പി.വി) വ്യാപകമായി പടരുന്നത് കോവിഡിന് സമാനമായ പനി പോലുള്ള ലക്ഷണങ്ങളാണ് എച്ച്.എം.പി.വി ബാധിച്ചവരിലും കണ്ടുവരുന്നത്. ആശുപത്രികളും ശ്മശാനങ്ങളും നിറഞ്ഞുവെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. ഉദ്യോഗസ്ഥര്‍ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെങ്കിലും പകര്‍ച്ചവ്യാധിയുടെ പല വശങ്ങളും ഇപ്പോഴും വ്യക്തമല്ല. രോഗത്തെ എങ്ങനെ

കുട്ടികളുടെ നല്ല ആരോ​ഗ്യത്തിന് എന്തൊക്കെ നൽകാം എന്ന് അന്വേഷിക്കുന്ന രക്ഷിതാക്കളോട്; ഓർമ്മശക്തിയും പ്രതിരോധ ശേഷിയും വർധിപ്പിക്കാൻ എബിസി ജ്യൂസ് കുടിക്കുന്നത് ശീലമാക്കാം

കുട്ടികളുടെ നല്ല ആരോ​ഗ്യത്തിന് എന്തൊക്കെ നൽകാം എന്ന് അന്വേഷിക്കുകയാണ്‌ രക്ഷിതാക്കൾ. കുട്ടിയുടെ ഓർമ്മശക്തി വർധിപ്പിക്കാനും, പ്രതിരോധ ശേഷി കൂട്ടാനും സഹായിക്കുന്ന ഒരു ജ്യൂസ് ഉണ്ട്. എബിസി ജ്യൂസ്. ഈ പാനീയം പോഷക​ഗുണങ്ങൾ‌ നിറഞ്ഞതാണ്. ഓർമ്മശക്തി വർധിപ്പിക്കാനും പ്രതിരോധശേഷി കൂട്ടാനും ഈ ​ജ്യൂസ് കുടിയ്ക്കുന്നതിലൂടെ സാധിക്കും. കാരറ്റ്, ബീറ്റ്റൂട്ട്, ആപ്പിൾ എന്നിവ ഒന്നിച്ചുചേർത്ത് തയ്യാറാക്കുന്ന ജ്യൂസാണിത്. നിറവും

വീട് വൃത്തിയാക്കാന്‍ മടിയാണോ? ആ മടി അത്ര നല്ലതതിനല്ലെന്ന് പഠനം, നിങ്ങളെ പിടികൂടാന്‍ പോകുന്നത് ഗുരുതര രോഗം

വീട് വൃത്തിയാക്കാന്‍ മടിപിടിച്ചിരിക്കുന്നവരാണ് നമ്മളില്‍ ഭൂരിപക്ഷം പേരും. ഇന്ന് കരുതും നാളെയാവട്ടെയെന്ന്, നാളെ അടുത്തദിവസമാകട്ടെയെന്നും. അങ്ങനെ നീണ്ടുനീണ്ട് പോകും. എന്നാല്‍ ഈ മടി അത്ര നല്ലതിനല്ലെന്നാണ് പഠനങ്ങള്‍ പറയുന്നത്. വീടിനുള്ളിലെ പൊടിപടലങ്ങളില്‍ ധാരാളം രോഗാണുക്കള്‍ ഒളിഞ്ഞിരിപ്പുണ്ട്. കൂടാതെ നഗ്‌നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിയാത്ത പൂപ്പല്‍, ബാക്ടീരിയ, മൈക്രോ ടോക്‌സിനുകള്‍ തുടങ്ങിയവയും വീട്ടിനുള്ളിലുണ്ടാകും. വൃത്തിയാക്കാതെയിരുന്നാല്‍ പൊടിപടലങ്ങളുടെ തോത്

കട്ടന്‍ചായ സ്ഥിരമായി കുടിക്കുന്നവരാണോ നിങ്ങള്‍? അറിയാം ചായകുടി ആരോഗ്യത്തിനുണ്ടാക്കുന്ന മാറ്റങ്ങള്‍

മൂഡ് ഓഫ് ആയിരിക്കുന്ന സമയത്ത്, ക്ഷീണം തോന്നുമ്പോഴൊക്കെ ഒരു ഗ്ലാസ് കട്ടന്‍ചായ കുടിക്കാറില്ലേ, അപ്പോള്‍ ആകെ ഒരു ഉന്മേഷം തോന്നാറില്ലേ. അതെ, ദിവസവും ഒരു ഗ്ലാസ് കട്ടന്‍ ചായ കുടിക്കുന്നത് ശരീരത്തിന് ഒരുപാട് ആരോഗ്യഗുണങ്ങള്‍ പ്രദാനം ചെയ്യും. ദിവസം കൂടുതല്‍ ഉന്മേഷത്തോടെയും എനര്‍ജിയോടെയുമിരിക്കാന്‍ ബ്ലാക്ക് ടീ സഹായിക്കും. ബ്ലാക്ക് ടീയില്‍ പോളിഫെനോള്‍ എന്ന ആന്റി ഓക്സിഡന്റ്

പനിക്കൊപ്പം ശരീരത്തില്‍ കുമിളകളുമുണ്ടോ ? മങ്കി പോക്‌സിന്റെ ലക്ഷണമാവാം, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കണ്ണൂരില്‍ വീണ്ടും മങ്കി പോക്സ് സ്ഥിരീകരിച്ചിരിക്കുകയാണ്‌. അബുദാബിയില്‍ നിന്നെത്തിയ വയനാട് സ്വദേശിക്കാണ് രോഗം സ്ഥിരികരിച്ചത്. നിലവില്‍ പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ് ഇയാള്‍. മാത്രമല്ല ദുബായില്‍ നിന്നെത്തിയ മറ്റൊരാള്‍ക്കും രോഗലക്ഷണം കണ്ടെത്തിയിട്ടുണ്ട്. മങ്കി പോക്‌സ് വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ രോഗത്തെക്കുറിച്ചും രോഗലക്ഷണങ്ങളെക്കുറിച്ചും വിശദമായി അറിയാം. എന്താണ് മങ്കിപോക്സ് ? മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് വഴി

കൂർക്കംവലി കാരണം എല്ലാവരുടെ മുന്നിലും അപഹാസ്യരായോ? ഈ കാര്യങ്ങൾ ചെയ്തുനോക്കൂ

കൂർക്കം വലി നിരവധിയാളുകളെ അലട്ടുന്ന പ്രശ്‌നമാണ്. അത് അവരിലും അവർക്ക് ചുറ്റുമുള്ളവരിലും ഉണ്ടാക്കുന്ന അപകർഷതാ ബോധം വലുതാണ്. നിരവധി കാരണങ്ങൾ കൊണ്ടാണ് കൂർക്കംവലി ഉണ്ടാകുന്നത്. അമിതക്ഷീണംകൊണ്ടും അമിതഭാരത്തെ തുടർന്നുമെല്ലാം കൂർക്കംവലി വരാം. ഇതിന് പുറമേ മൂക്കിൽ ദശയുണ്ടാകുക, മൂക്കിന്റെ പാലം വളഞ്ഞിരിക്കുക, തൈറോയ്ഡ് അങ്ങനെ പല കാരണങ്ങൾ കൊണ്ടും കൂർക്കംവലി ഉണ്ടാകാം. പലപ്പോഴും കൂർക്കംവലി ശരീരഭാരവുമായി

ആര്‍ത്തവ സമയത്തെ വേദന എങ്ങനെ അകറ്റുമെന്ന ചിന്തയിലാണോ? ഈ കാര്യങ്ങള്‍ ചെയ്തുനോക്കൂ

ആര്‍ത്തവസമയം വലിയ അസ്വസ്ഥതകളുണ്ടാകാറുണ്ട്. വയറുവേദന, ഛര്‍ദ്ദി, നടുവേദന ഇങ്ങനെ പല പ്രശ്‌നങ്ങളുണ്ടാവാം. ആര്‍ത്തവ വേദന പ്രധാനമായും പ്രോസ്റ്റാഗ്ലാന്‍ഡിന്‍ എന്ന ഹോര്‍മോണുകള്‍ പുറപ്പെടുവിക്കുമ്പോഴാണ് ഉണ്ടാകുന്നത്. ഈ ഹോര്‍മോണുകള്‍ ഗര്‍ഭപാത്രം ചുരുങ്ങുന്നതിന് കാരണമാകുന്നു. ഉയര്‍ന്ന അളവിലുള്ള പ്രോസ്റ്റാഗ്ലാന്‍ഡിന്‍ ശക്തമായ സങ്കോചങ്ങളിലേക്ക് നയിച്ചേക്കാം. ഇത് കഠിനമായ ആര്‍ത്തവ വേദനയ്ക്ക് കാരണമാകും. കൂടാതെ, ഈ സങ്കോചങ്ങളില്‍ ഗര്‍ഭാശയത്തിലേക്കുള്ള രക്തയോട്ടം കുറയുന്നത് അസ്വസ്ഥത

എല്ലാ പനിയും തലവേദനയും മുണ്ടിനീരിന്റെ ലക്ഷണമല്ല, എങ്കിലും നിസാരനായി കാണരുത് മുണ്ടിനീരിനെ! ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

കണ്ണൂർ ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മുണ്ടിനീര് റിപ്പോർട്ട് ചെയ്തതോടെ ജനങ്ങള്‍ ആശങ്കയിലാണ്. വായുവിലൂടെ പകരുന്ന രോഗമായതിനാല്‍ മുണ്ടിനീരിനെ പലര്‍ക്കും പേടിയാണ്. എന്നാല്‍ തുടക്കത്തില്‍ തന്നെ കൃത്യമായ രീതിയില്‍ ശ്രദ്ധിച്ചാല്‍ ഒരുപരിധിവരെ നമുക്ക് മുണ്ടിനീരിനെ പ്രതിരോധിക്കാന്‍ സാധിക്കും. മുണ്ടിനീര്, മുണ്ടി വീക്കം, തൊണ്ടി വീക്കം എന്നീ പേരുകളിൽ അറിയപ്പെടുന്ന ഈ രോഗം മിക്സോ വൈറസ് പരൊറ്റിഡൈറ്റിസ് എന്ന

കെമിക്കലുകൾ വേണ്ട, ഏറെ സമയം ചെലവഴിക്കേണ്ട; മുടി കൊഴിച്ചിൽ തടയാൻ പേരയില ഇങ്ങനെ ഉപയോഗിച്ച് നോക്കൂ

മുടികൊഴിച്ചിൽ ഇത് ബഹുഭൂരിക്ഷം ആളുകളും അനുഭവിക്കുന്ന പ്രശ്‌നമാണ്. പോഷകാഹാരക്കുറവ്, ഉറക്കക്കുറവ്, ആരോഗ്യപ്രശ്‌നങ്ങൾ, മലിനീകരണം അങ്ങനെ മുടികൊഴിച്ചിലിന് കാരണങ്ങൾ പലതാണ്. മുടികൊഴിച്ചിലിന് പ്രതിവിധി തേടി പലതരം കെമിക്കലുകൾക്ക് പിന്നാലെ പോയി അതിന്റെ ദോഷങ്ങൾ പിന്നീട് അനുഭവിക്കേണ്ടിവരുന്നവരുമുണ്ട്. പ്രകൃതി ദത്തമായ ചില പൊടിക്കൈകളിലൂടെ മുടികൊഴിച്ചിൽ കുറേയെങ്കിലും കുറയ്ക്കാനാവും. അതിന് സഹായിക്കുന്ന വസ്തുക്കളിലൊന്നാണ് പേരയില. പല അസുഖങ്ങൾക്കും മരുന്നായി ഉപയോഗിയ്ക്കുന്ന

ഈ ഇല നിങ്ങൾ കരുതുംപോലെ ചില്ലറക്കാരനല്ല; മല്ലിയില ദിവസവും കഴിച്ചാൽ കൊളസ്ട്രോളിൽ നിന്ന് വരെ രക്ഷനേടാം

കറികളിലും മറ്റ് ഭക്ഷണപദാർത്ഥങ്ങളിലും ചേർക്കുന്ന മല്ലിയില ആള് ചില്ലറക്കാരനല്ല. മല്ലിയില കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന് ​ഗുണകരമാണെന്ന് ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ദഹനാരോഗ്യം നിലനിർത്തുന്നതിനും കൊളസ്‌ട്രോൾ സാധ്യത കുറയ്ക്കുന്നതിനും മല്ലിയില ഏറെ ഫലപ്രദമാണ്. മല്ലിയിലയുടെ ​ഗുണങ്ങൾ കൊളസ്ട്രോൾ സാധ്യത കുറയ്ക്കുന്നു മൃഗ പഠനങ്ങൾ കാണിക്കുന്നത് കൊളസ്‌ട്രോൾ അപകടസാധ്യത കുറയ്ക്കുന്നതിലൂടെ നിങ്ങളുടെ ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താൻ മല്ലിയില സഹായിക്കുന്നു എന്നാണ്.

error: Content is protected !!