Category: ആരോ​ഗ്യം

Total 105 Posts

പേരയ്ക്ക നിസ്സാരക്കാരനല്ല; ദിവസവും പേരയില വെള്ളമോ ഒരു പേരയ്ക്കയോ കഴിക്കൂ, ആരോ​ഗ്യം മെച്ചപ്പെടുത്താം

പേര മരത്തിന്റെ വേര് മുതൽ പേരയില നിറയെ ആരോഗ്യ ഗുണങ്ങളാണ്. അതുപോലെ തന്നെ ധാരാളം പോഷക ഗുണങ്ങളാൽ സമ്പന്നമാണ് പേരയ്ക്കയും. രുചികരവും വൈവിധ്യപൂർണ്ണവും എളുപ്പത്തിൽ ലഭ്യവുമായ പേരയ്ക്കയിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. പേരയ്ക്കയുടെ അറിയേണ്ട മികച്ച 5 ആരോഗ്യ ഗുണങ്ങൾ ഇതാ 1. കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു വിറ്റാമിൻ എ യുടെ സമ്പന്നമായ ഉറവിടമാണ് പേരയ്ക്ക.

വരണ്ട ചുമയും വിറയലോടുകൂടിയ പനിയും പിടികൂടിയിട്ട് ആഴ്ചകളായോ ? എങ്കില്‍ സൂക്ഷിക്കണം, ചെള്ള് പനിയുടെ ലക്ഷണമാവാം!!

കണ്ണൂർ മാലൂർ ഗ്രാമപഞ്ചായത്തില്‍ ചെ​ള്ള് പ​നി റിപ്പോര്‍ട്ട് ചെയ്തതോടെ ആളുകള്‍ ആശങ്കയിലാണ്. കഴലവീക്കമോ, വരണ്ട ചുമയോ പിടിപെട്ടാല്‍ ചെള്ള് പനിയാണോ എന്ന പേടിയിലാണ് മിക്കവരും. എന്നാല്‍ തുടക്കത്തില്‍ തന്നെ കൃത്യമായി ശ്രദ്ധിച്ച് പരിചരിച്ചാല്‍ ചെള്ള് പനിയെ പ്രതിരോധിക്കാന്‍ സാധിക്കും. ചെള്ള് പനിയുടെ ലക്ഷണങ്ങളും പ്രതിരോധ മാര്‍ഗങ്ങളെകുറിച്ചും വിശദമായി അറിയാം വിറയലോടുകൂടിയ പനി, തലവേദന, പേശിവേദന, ചുവന്ന

പല്ലിന്റെ മോണയിൽ നിന്ന് രക്തസ്രാവമുണ്ടാകാറുണ്ടോ? ശ്രദ്ധിക്കണം, നിസാരമാക്കരുത്

മോണയുടെയും പല്ലിന്റെയും മോശം അവസ്ഥ കാരണം ആൾക്കാരുടെ അടുത്തിരുന്ന് സംസാരിക്കാൻ വരെ മടിക്കുന്ന ആളുകളുണ്ട്. എന്നും രാവിലെയും രാത്രി കിടക്കുന്നതിനു മുൻപും പല്ല് തേയ്ക്കുക, ഫ്ലോസ് ചെയ്യുക, ഭക്ഷണം കഴിച്ചാലുടൻ വായ കഴുകുക എന്നീ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ തുടക്കത്തിൽ തന്നെ പല പ്രശ്നങ്ങളും തടയാവുന്നതാണ്. എന്നാൽ ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ മോണയുടെ ആരോഗ്യം തകരാറിലായെന്ന്

മുഖം തിളങ്ങാന്‍ പാര്‍ലറില്‍ പോയി മടുത്തോ ? എങ്കിലിതാ വീട്ടില്‍ തന്നെയുണ്ട് നാടന്‍വഴികള്‍

മുഖം തിളങ്ങാന്‍ പാര്‍ലറില്‍ പോയി മടുത്തവരാണോ നിങ്ങള്‍. എങ്കില്‍ ഇനി അല്‍പം നാടന്‍ വഴികള്‍ ശ്രമിച്ച് നോക്കിയാലോ. പാര്‍ലറില്‍ ചിലവാക്കുന്ന പൈസയുടെ പകുതി പോലും ഇല്ലാതെ എളുപ്പത്തില്‍ മുഖകാന്തി വര്‍ധിപ്പിക്കാന്‍ പറ്റുന്ന നിരവധി മാര്‍ഗങ്ങള്‍ വീട്ടില്‍ തന്നെയുണ്ട്. എന്നാല്‍ മറ്റ് അസുഖങ്ങളോ, ചര്‍മ രോഗങ്ങളോ ഉള്ളവര്‍ സൗന്ദര്യസൗരക്ഷണത്തിനായി എല്ലാം പരീക്ഷിച്ച്‌ നോക്കരുത്. കൃത്യമായി ഡോക്ടറുടെ പക്കല്‍

ഡെങ്കിപ്പനി ഭീഷണിയില്‍ കോഴിക്കോട്‌; കടുത്ത ശരീരവേദനയും പനിയുമുണ്ടെങ്കില്‍ ശ്രദ്ധിക്കുക, ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാവാം

കോഴിക്കോട്: ജില്ലയില്‍ വീണ്ടും ഡെങ്കിപ്പനി പടര്‍ന്നു പിടിക്കുന്നു എന്ന വാര്‍ത്ത കേട്ടതോടെ ജനങ്ങള്‍ ആശങ്കയിലാണ്. കഴിഞ്ഞ മാസം ദിവസേന ശരാശരി 21 പേരെ വീതമാണ് രോഗം ബാധിച്ച് സർക്കാർ ആശുപത്രികളിൽ പ്രവേശിപ്പിച്ചത്. ഡെങ്കിപ്പനി ലക്ഷണങ്ങളോടെ ചികിത്സയ്ക്ക് എത്തിയ 360 പേരിൽ 108 പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മാത്രമല്ല സർക്കാർ ആശുപത്രികളെ ആശ്രയിക്കുന്നതിന്റെ മൂന്നിരട്ടി പേർ

ഷുഗർ കൂടിയിട്ടുണ്ടോ?; ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ അറിയാം

വളരെയേറെപ്പേരെ അലട്ടുന്ന ജീവിതശൈലീ രോഗമാണ് പ്രമേഹം. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയേ ഈ രോഗത്തെ പ്രതിരോധിക്കാനാവൂ. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്ന രോ?ഗാവസ്ഥയെയാണ് പ്രമേഹം എന്ന് പറയുന്നത്. ഇന്ത്യയിൽ മാത്രം, ടൈപ്പ് 2 പ്രമേഹമുള്ള 77 ദശലക്ഷം മുതിർന്നവരുണ്ട്, കൂടാതെ 25 ദശലക്ഷത്തിലധികം പേർക്ക് ഈ അവസ്ഥ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു. പ്രമേഹത്തിന്റെ ലക്ഷണങ്ങളെ കുറിച്ച്

മങ്കിപോക്‌സ് ; ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണം, ഇന്ത്യയിലും ജാ​ഗ്രതാ നിർദേശം, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ്

  ഡൽഹി: ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രതാ നിർദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാർഡുകൾ സജ്ജമാക്കുക, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുക തുടങ്ങിയ മുൻകരുതൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവർക്ക്

തടി കുറയ്ക്കണോ? കൊറിയക്കാരുടെ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ

ഫിറ്റ്‌നസ് നിലനിർത്താൻ ശരീരഭാരം നിയന്ത്രണത്തിലാക്കേണ്ടത് വളരെ പ്രധാനമാണ്. അത് നിങ്ങളുടെ വ്യക്തിത്വം മെച്ചപ്പെടുത്തുന്നു. ഭാരം കൂടുകയാണെങ്കിൽ അത് കുറയ്ക്കുക എന്നതാണ് ഏറ്റവും വെല്ലുവിളി. ശരീരഭാരം കുറയ്ക്കാൻ ആളുകൾ പലതും ചെയ്യുന്നു. ചില ആളുകൾ ഭക്ഷണം കഴിക്കുന്നത് കുറയ്ക്കുന്നു. കൊറിയക്കാരുടെ രീതി ഒന്ന് പരീക്ഷിച്ച് നോക്കൂ.. പച്ചക്കറികൾ കൊറിയക്കാർ നോൺ-വെജിറ്റേറിയൻ ഭക്ഷണവും സീ ഫുഡും വളരെയധികം ആസ്വദിക്കുന്നു,

വീട്ടിലെ വാട്ടര്‍ ടാങ്ക് വൃത്തിയാക്കിയിട്ട് വർഷങ്ങളായോ ? എങ്കില്‍ ശ്രദ്ധിക്കണം, അമീബിക് മസ്തിഷ്‌ക ജ്വരം പിടിപെടാന്‍ സാധ്യതയുണ്ട്‌!!

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസ് (അമീബിക് മസ്തിഷ്‌ക ജ്വരം) തിരുവനന്തപുരത്ത് 3 പ്രദേശങ്ങളിൽ റിപ്പോർട്ട് ചെയ്തതോടെ ജനങ്ങള്‍ വീണ്ടും ആശങ്കയിലാണ്‌. എന്നാല്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ കൃത്യമായി പാലിച്ച്, ആരംഭത്തിൽ തന്നെ രോഗം കണ്ടെത്തി ചികിത്സ തുടങ്ങിയാല്‍ രോഗം ഒരു പരിധിവരെ ഭേദമാക്കാന്‍ സാധിക്കും. കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി കാണുന്ന രോഗമാണ്

തടി കുറയ്ക്കാനാണോ ലക്ഷ്യം? എങ്കില്‍ ഓട്‌സ് കഴിക്കേണ്ടത് ഇങ്ങനെയാണ്

ഭാരം കുറയ്ക്കാന്‍ ആഹാര കാര്യങ്ങളിൽ മാറ്റം വരുത്തുന്നവര്‍ ഏറെ ആശ്രയിക്കുന്ന ഒന്നാണ് ഓട്‌സ്. ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകളാലും നാരുകളാലും സമ്പന്നമായ ഓട്സ്. നാരുകള്‍ അടങ്ങിയ ഓട്‌സ് സുഗമമായ ദഹനത്തിനും സഹായിക്കുന്നു. കലോറി കുറഞ്ഞ ഓട്സ് ശരീരഭാരം കുറയ്ക്കുന്നതിന് മികച്ചതാണെന്ന് ബ്രിട്ടീഷ് ജേണല്‍ ഓഫ് ന്യൂട്രീഷനില്‍ പ്രസിദ്ധീകരിച്ച ഗവേഷണത്തില്‍ പറയുന്നു. വണ്ണം കുറയ്ക്കാനായി ഓട്‌സ് കഴിക്കേണ്ടത് കുതിര്‍ത്തുവെച്ചശേഷമാണ്. രാത്രിയില്‍

error: Content is protected !!