Category: സ്പെഷ്യല്‍
വടകര റെയില്‍വേ പോലീസിന്റെ ജാഗ്രത; സമയോചിതമായ ഇടപെടലില്‍ അടുത്തിടെ തിരികെ ഏല്‍പ്പിച്ചത് സ്വര്‍ണാഭരണങ്ങള്‍ അടങ്ങിയ രണ്ട് ബാഗുകള്‍, കൈയ്യടിച്ച് ജനം
വടകര: വടകര റെയില്‍വേ പോലീസിന്റെ സമയോചിതമായ ഇടപെടലില്‍ വീണ്ടും നഷ്ടമായ ബാഗ് ഉടമയ്ക്ക് തിരികെ ലഭിച്ചു. പ്ലാറ്റ്‌ഫോമില്‍ മറന്നുവെച്ച സ്വര്‍ണാഭരണങ്ങളും വിലപ്പെട്ട സാധനങ്ങളും അടങ്ങിയ ബാഗാണ് കഴിഞ്ഞ ദിവസം വടകര റെയില്‍വേ പോലീസിന്റെ ജാഗ്രതയില്‍ ഉടമയ്ക്ക് തിരികെ ലഭിച്ചത്. വില്യാപ്പള്ളി കുറ്റിപ്പുനത്തില്‍ കെ.പി നൗഷാദിനാണ് നഷ്ടപ്പെട്ടു പോയ ബാഗ് തിരികെ ലഭിച്ചത്. ജൂണ്‍ അഞ്ചിനാണ് വടകര
ചെമ്മീന്‍ കറിവെച്ചും വറുത്തും മടുത്തോ? എങ്കില്‍ ഇനി അടിപൊളി ബിരിയാണിയുണ്ടാക്കിയാലോ, ഇതാ റസിപ്പി
കഴിഞ്ഞ കുറച്ചുദിവസമായി ചെമ്മീനായിരിക്കും മിക്ക വീട്ടിലും വാങ്ങിയ മീന്‍. ചോമ്പാല ഹാര്‍ബറില്‍ ചെമ്മീന്‍ ചാകര വന്നതിന് പിന്നാലെ വടകര കൊയിലാണ്ടി മേഖലകളില്‍ ചെമ്മീന്‍ സുലഭമാണ്. മൂന്നൂറു നാനാറൂം രൂപമുടക്കി മത്തിയും മറ്റു മീനുകളും വാങ്ങാന്‍ കഴിയാത്തവരെല്ലാം ഇപ്പോള്‍ ചെമ്മീന് പിറകേയാണ്. ഇക്കാലത്തിനിടെ മറ്റുമീനുകള്‍ക്കെല്ലാം വില കുതിച്ചുയര്‍ന്നപ്പോള്‍ അതൊന്നും ചെമ്മീനെ വലിയ തോതില്‍ ബാധിച്ചിട്ടില്ല. ചാകര കൂടിയായതോടെ
മഴ നനഞ്ഞൊരു യാത്ര പോയാലോ?; മഴക്കാലത്ത് സന്ദർശിക്കേണ്ട ഏഴ് സ്ഥലങ്ങളിതാ…
വർഷത്തിലെ ഏറ്റവും മികച്ച സമയങ്ങളിലൊന്നാണ് മൺസൂൺ കാലം. ഉയർന്ന പ്രദേശങ്ങളിലെ സമൃദ്ധമായ സസ്യജാലങ്ങൾ, തടാകങ്ങളിൽ നിന്ന് ശക്തമായിഒഴുകുന്ന വെള്ളം, ഇവയെല്ലാം മഴക്കാലത്തെ യാത്ര മനോഹരമാക്കുന്നു. ഈ മഴക്കാലത്ത് യാത്ര ചെയ്യാൻ നിങ്ങളെ സഹായിക്കുന്ന ഇന്ത്യയിലെ ഏറ്റവും മികച്ച 7 മൺസൂൺ ഡെസ്റ്റിനേഷനുകൾ ഇവയാണ്. 1. മൂന്നാർ, കേരളം മലനിരകൾ, വെള്ളിനിറത്തിലുള്ള മൂടൽമഞ്ഞ്, കൂറ്റൻ തേയിലത്തോട്ടങ്ങൾ തുടങ്ങിയവ
നാദാപുരം ടു പാരിസ്; പാരിസ് ഒളിംപിക്സിനുള്ള ടിക്കറ്റ് ഉറപ്പിച്ച് നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ
നാദാപുരം: ‘റോഡ് ടു പാരിസ്’ റാങ്കിങ്ങിൽ 21-ാം സ്ഥാനത്തെത്തിയാണ് ട്രിപ്പിൾ ജംപ് താരമായ നാദാപുരം സ്വദേശി അബ്ദുള്ള അബൂബക്കർ പാരിസിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചിരിക്കുന്നത്. ഒളിംപിക്സ് എന്ന് പറയുന്നത് ഏതൊരു കായിക താരത്തിന്റേയും സ്വപ്നമാണ്. ആ വേദിയിലേക്ക് പോകാനാണ് അബ്ദുള്ള അബൂബക്കറിന് അവസരം ലഭിച്ചിരിക്കുന്നത്. സായി ബാംഗ്ലൂർ കേന്ദ്രത്തിലായിരുന്നു ഇതുവരേയുള്ള അബ്ദുള്ളയുടെ പരിശീലനം. അത്ലറ്റിക്
കെ.എസ്.ബിമൽ; അസാധാരണ സാഹചര്യങ്ങളിൽ നിർഭയനായി നടന്നു കാണിച്ച ഒരാൾ…
അനൂപ് അനന്തൻ ‘ഓര്‍മ്മകള്‍ക്കില്ല ചാവും ചിതകളുംഊന്നുകോലും ജരാനര ദുഃഖവും’ കൂട്ടുകാർക്ക് കൂടപിറപ്പ്, കുട്ടികൾക്ക് പ്രിയപ്പെട്ട അധ്യാപകൻ, സാഹിത്യാസ്വാദകർക്ക് സാഹിത്യകാരൻ, നാടകാസ്വാദകർക്ക് നാടകക്കാരൻ, തൊട്ടറിഞ്ഞവർക്കെല്ലാം സഖാവ്… കുടുംബത്തിന് എല്ലാമെല്ലാം… ഇങ്ങനെയൊരാളിനെ കെ.എസ്.ബിമൽ എന്ന് വിളിക്കാം. ബിമലിനെ കുറിച്ച് എഴുതുമ്പോൾ, ബിമൽ നമ്മെ വിട്ടു പിരിയുന്നതിന്റെ മണിക്കൂറുകൾക്ക് മുൻപുള്ള പോണ്ടിച്ചേരിയിൽ നിന്നുളള പി.സി.രാജേഷിന്റെ ഫോൺ വിളിയാണ് ഓർമ്മ. ഇനി
‘ഡാവിഞ്ചി ഒരു സ്റ്റേറ്റ് അവാര്‍ഡ് സ്വന്തമാക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു, കാരണം കഥാപാത്രത്തോട് കാണിക്കുന്ന ആത്മാര്‍ത്ഥത അത്രയേറെയായിരുന്നു’; ചക്കിട്ടപ്പാറ സ്വദേശിയും സംവിധായകനുമായ ജിന്റോ തോമസിന്റെ കുറിപ്പ് ശ്രദ്ധേയമാവുന്നു
ചക്കിട്ടപ്പാറ: പല്ലൊട്ടി പല്ലൊട്ടി 90സ് കിഡ്സ് എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലചിത്ര അവാര്‍ഡ് നേടിയ ഡാവിഞ്ചിയോടൊപ്പമുള്ള ഓര്‍മകള്‍ പങ്കുവച്ച് ചക്കിട്ടപ്പാറ സ്വദേശിയും തിരക്കഥാകൃത്തും അന്തോണി എന്ന സിനിമയുടെ സംവിധായകനുമായ ജിന്റോ തോമസ്. നാടകത്തെയും സിനിമയെയും ഒരേ പോലെ മനസ്സില്‍ കൊണ്ടു നടക്കുന്ന ഡാവിഞ്ചിയെ ആദ്യം കണ്ടു മുട്ടിയതും തുടര്‍ന്ന് ഒപ്പം പ്രവര്‍ത്തിച്ചതുമെല്ലാം സ്‌നേഹപൂര്‍വ്വം
‘25,000 രൂപ ധനസഹായം നൽകി, റേഷൻ കാർഡ് ബി.പി.എൽ ആക്കി, എന്നിട്ടും മുഖ്യമന്ത്രിക്ക് മതിയായില്ല’; ജനസമ്പർക്ക പരിപാടിയിൽ ഉമ്മൻ ചാണ്ടി നൽകിയ കരുതൽ ഓർത്ത് നടുവണ്ണൂർ സ്വദേശി സുവർണ്ണൻ നായർ
കൊയിലാണ്ടി: മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടിക്ക് അന്ത്യാഞ്ജലി അർപ്പിക്കുകയാണ് കേരളം. മുഖ്യമന്ത്രി എന്ന നിലയിലും എം.എൽ.എ എന്ന നിലയിലുമെല്ലാം ഉമ്മൻ ചാണ്ടി തങ്ങൾക്കായി ചെയ്തു തന്ന കാര്യങ്ങൾ ഓർക്കുകയാണ് കേരളത്തിലുടനീളമുള്ള നിരവധി പേർ. അത്തരത്തിൽ ഉമ്മൻ ചാണ്ടിയിൽ നിന്ന് ലഭിച്ച കരുതലും സഹായവും ഓർത്തെടുക്കുകയാണ് നടുവണ്ണൂർ കരുമ്പാ പൊയിൽ സ്വദേശി സുവർണ്ണൻ നായർ.
”ആദ്യം ബബീഷ് കിണറ്റിലേക്ക് ചാടി, പിന്നാലെ രാജേട്ടനും ലക്ഷ്മണേട്ടനും”; കിണറ്റില്‍ വീണ സിനാനെ രക്ഷപ്പെടുത്തിയ കഥ ദൃക്സാക്ഷി അനൂപ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറയുന്നു
”ചെറിയോന്‍ വെള്ളം കോരാന്‍ പോയതായിരുന്നു, അയിന്റടേല്‍ വെള്ളത്തില് പാമ്പിനപ്പോലെ എന്തിനെയോ കണ്ട് കിണറ്റിലേക്ക് ഏന്തി നോക്കിയതാ. അന്നേരാണ് കാലുപൊന്തി വീണത്. 18 കോലിന്റെടത്ത് ആഴമുള്ള കിണറാ…….ബബീഷ് അന്നേരം കിണറ്റിലേക്ക് എടുത്ത് ചാടിയില്ലായിരുന്നെങ്കില്‍! ഇന്നലെ കണ്ണമ്പത്ത് കിണറ്റില്‍ വീണ സിനാന്‍ എന്ന കുട്ടിയെ അയല്‍ക്കാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തിയ കഥ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറയുമ്പോള്‍ നാട്ടുകാരനായ
കുട്ടി കിണറ്റില്‍ വീണതറിഞ്ഞ് ഓടിയെത്തി, ഉടനെ കയറുമായി കിണറ്റില്‍ ഇറങ്ങി താങ്ങിനിര്‍ത്തി; അരിക്കുളം സ്വദേശി സിനാന് പുതുജീവന്‍ നല്‍കിയത് അയല്‍വാസികളുടെ കൃത്യസമയത്തെ ഇടപെടല്‍
അരിക്കുളം: ”വൈകുന്നേരം പണി കയറി വന്ന് വീട്ടിലിരുന്ന് ചോറ് തിന്നുമ്പോഴാണ് പുറത്തെന്തോ ബഹളം കേള്‍ക്കുന്നതായി അമ്മ പറഞ്ഞത്. അടുത്തുള്ള സുഹൃത്തിന്റെ വീട്ടിലേക്ക് കൈ പോലും കഴുകാതെ ഓടി. അവിടെയെത്തിയപ്പോഴാണ് സുഹൃത്ത് നിസാറിന്റെ മകന്‍ കിണറ്റില്‍ വീണതു കണ്ടു. കിണറിന്റെ പണിക്ക് പോയി പരിചയമുളളതിനാല്‍ രണ്ടാമതൊന്ന് ആലോചിക്കാതെ കിണറ്റില്‍ ഇറങ്ങുകയായിരുന്നു.” ഇന്നലെ നടന്ന സംഭവങ്ങള്‍ ഓര്‍ത്തുകൊണ്ട് അരിക്കുളം
‘സാഹസിക വിനോദങ്ങളോടും യാത്രകളോടുമുള്ള താൽപര്യം റെക്കോഡുകൾ മറികടന്ന് മുന്നേറാനുള്ള പ്രചോദനം’; സ്‌കൈ ഡൈവിങില്‍ 43,000 അടി ഉയരത്തില്‍ നിന്നും ഏഴ് മിനിറ്റിനുള്ളില്‍ ഭൂമിയിലെത്തി ഏഷ്യന്‍ റെക്കോഡ് സ്വന്തമാക്കിയ ബാലുശ്ശേരി പനായി സ്വദേശി ജിതിന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിക്കുന്നു
ബാലുശ്ശേരി: ‘സാഹസിക വിനോദങ്ങളോടും യാത്രകളോടുമുള്ള താല്‍പര്യമാണ് ലോക, ഏഷ്യന്‍ റെക്കോഡുകളിലേക്കെത്തിച്ചത്’. സ്‌കൈ ഡൈവിങില്‍ ലോകറെക്കോഡും ഏഷ്യന്‍ റെക്കോഡും സ്വന്തമാക്കിയ ബാലുശ്ശേരി പനായി സ്വദേശി ജിതിന്‍ വിജയന്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് സംസാരിച്ചു. എറണാകുളത്ത് ഐ.ടി. കമ്പനിയുടെ ഡയറക്ടറായ ജിതിന്‍ അമേരിക്കയിലെ ടെന്നസിലിയില്‍ ജൂലൈ ഒന്നിന് നടന്ന സ്‌കൈ ഡൈവിങില്‍ 43,000 അടി ഉയരത്തില്‍ വിമാനത്തില്‍