Category: സ്പെഷ്യല്‍

Total 493 Posts

‘ആദ്യമായാണ് സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുത്തത്, ഇതുവരെ എത്തി നിൽക്കുമ്പോൾ സന്തോഷമുണ്ട്’; ദേശീയ ​ഗണിത ശാസ്ത്രമേളയിൽ പങ്കെടുക്കാൻ ഹരിയാനയിലേക്ക് പോകാനൊരുങ്ങുന്നതിന്റെ സന്തോഷം പങ്കുവച്ച് മുയിപ്പോത്ത് സ്വദേശിനി

വടകര: ആദ്യമായി പത്താംക്ലാസിൽ പഠിക്കുമ്പോഴാണ് സ്കൂൾ ശാസ്ത്രമേളയിൽ പങ്കെടുക്കുന്നത്. തുടക്കം മോശമായില്ല. ​ഗണിത ശാസ്ത്ര മേളയിൽ ദേശീയ തലത്തിലേക്ക് മത്സരിക്കാൻ പോകുമ്പോൾ സന്തോഷമുണ്ടെന്ന് നജ ഫാത്തിമ വടകര ഡോട് ന്യൂസനോട് പറഞ്ഞു. ഹരിയാനയിലെ റായി സോനിപതില്‍ 26 മുതല്‍ നടക്കുന്ന ദേശീയ ശാസ്ത്രമേളയില്‍ കേരളത്തെ പ്രതിനിധീകരിച്ചാണ് പ്ലസ് വൺ വിദ്യാർത്ഥിനി നജ പങ്കെടുക്കുന്നത്. പത്താം ക്ലാസ്സിലെ

മഞ്ഞുപുതച്ച കുന്നിന്‍മുകളിലെ ദൃശ്യഭംഗി; ‘വടകരയുടെ ഊട്ടി’യിലേക്ക് ഒരു യാത്ര പോയാലോ ?

കുന്നുകളും മലകളും കാണാന്‍ ഇഷ്ടമുള്ള ഒരുപാട് പേരുണ്ടാവും നമുക്കിടയില്‍. ആരോഗ്യകരമായ ബുദ്ധിമുട്ടുകളും മറ്റും കാരണം ഇവരില്‍ പലര്‍ക്കും ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനാവാറില്ല. അത്തരം ആളുകള്‍ക്ക് കൂടി എളുപ്പത്തില്‍ എത്താന്‍ കഴിയുന്ന ഒരിടമാണ് വടകരയ്ക്ക് അടുത്തുള്ള പയംകുറ്റിമല. ഈ ഡിസംബറില്‍ അതിരാവിലെ എത്തിയാല്‍ കാണാം മഞ്ഞില്‍മൂടിയ പയംകുറ്റിമല. വില്യാപ്പള്ളി പഞ്ചായത്തിലുള്ള പയംകുറ്റിമല സമുദ്രനിരപ്പില്‍നിന്ന് രണ്ടായിരത്തിലേറെ ഉയരത്തിലാണ് സ്ഥിതിചെയ്യുന്നത്.

ഉരുൾപ്പൊട്ടലിൽ കുഞ്ഞ് നഷ്ടപ്പെട്ട അമ്മയായി വേദിയിൽ നിറഞ്ഞാടി, കാണികളുടെ കണ്ണ് ഈറനണിയിച്ചു; ജില്ലാ കലോത്സവം നാടോടിനൃത്തത്തിൽ എ ​ഗ്രേഡ് നേടി കല്ലാച്ചി ജിയുപി സ്കൂളിലെ അ‍ഞ്ചാംക്ലാസുകാരി

കല്ലാച്ചി: വയനാട്, വിലങ്ങാട് ഉരുൾപ്പൊട്ടലിലെ ഹൃദയം നുറുങ്ങുന്ന കാഴ്ചകൾ മലയാളിയുടെ മനസിൽ നിന്ന് മാഞ്ഞിട്ടില്ല. ഇതിനിടെയാണ് കല്ലാച്ചി ജി യു പി സ്കൂളിലെ പാർവ്വണയുടെ നാടോടി നൃത്തം ശ്രദ്ദേയമായത്. ജില്ലാ കലോത്സവ വേദിയിൽ അരങ്ങേറിയ നാടോടി നൃത്ത മത്സരത്തിൽ ഉരുൾപ്പൊട്ടലിൽ കുഞ്ഞ് നഷ്ടപ്പെട്ട അമ്മയായി പാർവ്വണ നിറഞ്ഞാടി. നൃത്ത പരിശീലകൻ സുരേന്ദ്രൻ കല്ലാച്ചിയാണ് പാർവ്വണയ്ക്ക് വേണ്ടി

ചടുലതയാര്‍ന്ന ചുവടുകള്‍, നിറഞ്ഞ കൈയ്യടി; ചോമ്പാല ഉപജില്ലാ കലോത്സവത്തില്‍ മനം കവര്‍ന്ന് മടപ്പള്ളി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളിന്റെ ഗോത്രകലകൾ

വടകര: മലപ്പുലയാട്ടം, പളിയ നൃത്തം, മം​ഗലം കളി തുടങ്ങിയവ പുതിയ മത്സര ഇനങ്ങളായിട്ടും താളം പിഴച്ചില്ല. എ ​ഗ്രേഡ് തന്നെ ചോമ്പാല ഉപജില്ലാ കലോത്സവത്തിൽ നേടിയെടുത്ത് മടപ്പള്ളി വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ ടീമുകൾ. ഹയർസെക്കണ്ടറി വിഭാ​ഗം മത്സരത്തിലാണ് ഒന്നാം സ്ഥാനവും എ ​ഗ്രേഡും കരസ്ഥമാക്കിയത്. ​ഗോത്രവിഭാ​ഗക്കാരുടെ കലകൾക്ക് അം​ഗീകാരം നൽകുന്നതിന്റെ ഭാ​ഗമായാണ് ഇത്തവണ മാവിലരുടെയും മലവേട്ടുവരുടെയും

വടകര എസ്.ജി.എം.എസ്.ബി സ്‌ക്കൂളിലെ ‘കുട്ടി കണ്ടുപിടുത്തങ്ങള്‍ക്ക്’ വീണ്ടും കൈയ്യടി; ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ നേടിയെടുത്തത്‌ യു.പി വിഭാഗത്തില്‍ ഓവറോൾ ചാമ്പ്യന്‍ഷിപ്പ്

വടകര: വടകര ഉപജില്ലാ ശാസ്‌ത്രോത്സവത്തില്‍ യു.പി വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് നിലനിര്‍ത്തി എസ്.ജി.എം.എസ്.ബി സ്‌ക്കൂള്‍. ഇന്നലെ കോട്ടക്കല്‍ കുഞ്ഞാലിമരക്കാര്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ വച്ച് നടന്ന മത്സരത്തില്‍ 34 വിദ്യാര്‍ത്ഥികളാണ് സ്‌ക്കൂളിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്‌. യു.പി വിഭാഗം ഗണിതശാസ്ത്രമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള എന്നിവയിലും, എൽ.പി വിഭാഗം സാമൂഹ്യശാസ്ത്രമേളയിലും ആണ് എസ്.ജി.എം.എസ്.ബി സ്‌ക്കൂള്‍ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്.

കൂത്താളിയിലെ കുട്ടികള്‍ ഇനി ‘വേറെ ലെവല്‍’; സൗജന്യ നീന്തല്‍ പരിശീലനവുമായി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ്

കൂത്താളി: കുളങ്ങളിലും മറ്റും നീന്തി കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ജാഗ്രത ക്ലാസുകള്‍ നല്‍കുന്നതിനേക്കാള്‍ നല്ലത് കുട്ടികള്‍ക്ക് നീന്തല്‍ തന്നെ പഠിപ്പിച്ചു കൊടുത്താലോ എന്ന ചോദ്യത്തില്‍ നിന്നാണ് കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിൾ ട്രസ്റ്റ് കുട്ടികള്‍ക്കായി സൗജന്യ നീന്തല്‍ പരിശീലനം ആരംഭിച്ചത്. പിന്നാലെ നാട്ടുകാരും ഉത്സാഹത്തോടെ ട്രസ്റ്റിനൊപ്പം കൂടിയതോടെ പരിപാടി ഉഷാറായി. പദ്ധതിയെക്കുറിച്ച് പറഞ്ഞപ്പോള്‍ തന്നെ നീന്തല്‍

പതിവ് തെറ്റിയില്ല, ചുവന്ന പട്ടുടുത്ത്, കുടമണി കിലുക്കി, മിണ്ടാതെ അവരെത്തി; കടത്തനാട്ടിലെ വീടുകളിൽ ഐശ്വര്യത്തിന്റെ വരവറിയിച്ച് ഓണപ്പൊട്ടന്മാര്‍

വടകര: കുടമണി കിലുക്കി, ഓലക്കുട ചൂടി കടത്തനാട്ടിലെ നാട്ടുവഴികളില്‍ ഓണപ്പൊട്ടന്മാര്‍ എത്തിത്തുടങ്ങി. മലബാറുകാരെ സംബന്ധിച്ച് ഓണമെന്നാല്‍ ഓണപ്പൊട്ടനാണെല്ലാം. ഒരുതരത്തില്‍ പറഞ്ഞാല്‍ മലബാറുകാരുടെ മഹാബലി തമ്പുരാനാണ്‌ ഓണപ്പൊട്ടന്‍. ഉത്രാടം നാളില്‍ മണികിലുക്കി ഓടി വരുന്ന ഓണപ്പൊട്ടന്മാര്‍ നാട്ടുമ്പുറത്തെ മനോഹരമായ ഓണകാഴ്ചകളിലൊന്നാണ്‌. നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതത്തിന് ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച്, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച

”ഞാന്‍ ഇപ്പം പറഞ്ഞതേയൂള്ളു, അപ്പോഴേക്കും ഫേസ്ബുക്ക് ഇതറിഞ്ഞോ!! സംശയിക്കേണ്ട, നമ്മുടെ ഫോണ്‍ എല്ലാം കേള്‍ക്കുന്നുണ്ട്, ചോര്‍ത്തികൊടുക്കുന്നുമുണ്ട്‌

‘ഞാന്‍ ഇപ്പം പറഞ്ഞതേയൂള്ളു, അപ്പോഴേക്കും ഫേസ്ബുക്ക് ഇതറിഞ്ഞോ!! പലപ്പോഴും നമ്മള്‍ സുഹൃത്തുക്കളോട് പറഞ്ഞ വാചകങ്ങളാണിത്‌. പുതിയ ഡ്രസോ, ബാഗോ, ഫോണോ അങ്ങനെ എന്തെങ്കിലും സാധനം വാങ്ങണമെന്ന് ഫോണിലൂടെ ആരോടെങ്കിലോ ഷെയര്‍ ചെയ്താല്‍ പിന്നെ രണ്ട് ദിവസത്തേക്ക് നമ്മുടെ ഫേസ്ബുക്കിലും മറ്റും ആ ഉത്പന്നവുമായി ബന്ധപ്പെട്ട പരസ്യങ്ങളായിരിക്കും. പലപ്പോഴും പലര്‍ക്കും ഉണ്ടായിട്ടുള്ള അനുഭവമാണിത്. അന്നൊക്കെ ഫോണ്‍ നമ്മുടെ

”സ്‌ഫോടനത്തിന്റെ പ്രഹരശേഷിയില്‍ ബ്രിട്ടീഷ് പൊലീസ് സംവിധാനമാകെ പകച്ചു” കീഴരിയൂര്‍ ബോംബ് നിര്‍മ്മാണ പദ്ധതിയും, തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളും – നിജീഷ് എം.ടി എഴുതുന്നു

കേരളത്തില്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മറ്റിക്കകത്ത് രണ്ട് സംസ്ഥാന കോണ്‍ഗ്രസ് കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വന്നിരുന്ന കാലം, അധികാരവും, ആശയവും തമ്മിലടിച്ച് കേരളത്തിലെ ദേശീയ സ്വാതന്ത്ര്യ സമര രാഷ്ട്രീയ പ്രവര്‍ത്തനം ഇഴഞ്ഞ് നീങ്ങിയ കാലത്താണ് ക്വിറ്റ് ഇന്ത്യാ സമാരാഹ്വാനം ഉണ്ടായത്. കേരളത്തിലെ മുതിര്‍ന്ന നേതാവ് ജനാബ് മുഹമ്മദ് അബ്ദുറഹ്‌മാന്‍ സാഹിബ് 1940 മുതല്‍ ജയില്‍ ശിക്ഷ അനുഭവിക്കുകയായിരുന്നു.

വെറുതേ ഒരു ജീവിതം

ഒഞ്ചിയം ഉസ്മാൻ ഒരിയാന സമയം കഴിഞ്ഞു.എന്റെ റസിഡന്റ് പെർമിറ്റിന്റെ കാലാവധി തീർന്നു. ഇനി ഇവിടെ തങ്ങാൻ അനുവാദമില്ല . നീ സങ്കടപ്പെടല്ല. കരയാതിരിക്കൂ..മൈലാഞ്ചിയായി നിന്റെ അരികിൽ തന്നെ ഞാൻ ഉണ്ടാവും. പിന്നെന്തിനാ ഇങ്ങനെ നിലവിളിക്കുന്നത് ? നിനക്ക് എന്നെ വന്ന് കാണാലോ. തൊടാലോ. സംസാരിക്കാലൊ. ചേർന്ന് നിന്ന് തഴുകാലൊ. എന്തായിത് ? എന്തിനാണിങ്ങനെ മാറത്തടിച്ച് വിങ്ങിപ്പൊട്ടുന്നത്.

error: Content is protected !!