Category: Push
ജോലി തേടുകയാണോ? എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം; കൂടിക്കാഴ്ച ഇന്ന് (17/12/22)
കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം. ഡിസംബര്‍ 17 ന് രാവിലെ 10 മണിക്ക് ഒഴിവുളള തസ്തികകളിലേക്ക് കൂടിക്കാഴ്ച നടക്കും. പ്ലസ് ടു, ബിരുദം, എം.ബി.എ (എച്ച്.ആര്‍), ബിരുദാനന്തരബിരുദം, വൈബ് ഡിസൈനിംഗ്, ഡിപ്ലോമ, ഐ.ടി.ഐ, പോളി, ബി.ആര്‍ക്, എം.ആര്‍ക്, ബി.എഡ്, നേഴ്‌സിംഗ്, ബി.കോം വിത്ത് ടാലി തുടങ്ങിയ യോഗ്യതയുളളവര്‍ക്ക് പങ്കെടുക്കാം. താല്‍പര്യമുളള
സംസ്ഥാന കലോത്സവത്തിനൊരുങ്ങി കോഴിക്കോട്, പ്രധാന വേദി വിക്രം മൈതാനി, പന്തലിന്‍റെ കാല്‍നാട്ടി
കോഴിക്കോട്: കേരള സ്കൂൾ കലോത്സവം ബഹുജന പങ്കാളിത്തത്തോടെ ഒത്തൊരുമയോടുകൂടി നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ജനുവരി 3 മുതൽ 7 വരെ കോഴിക്കോട് ജില്ലയിൽ നടക്കുന്ന അറുപത്തിയൊന്നാമത് കേരള സ്കൂൾ കലോത്സവത്തിന്റ പന്തൽ കാൽ നാട്ടൽ കർമ്മം പ്രധാന വേദിയായ വിക്രം മൈതാനിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. കോഴിക്കോടിന്റെ പുറത്തുള്ള
മണിക്കൂറുകള്‍ നീളുന്ന വാദ്യമേളം, തുടര്‍ന്ന് അര്‍ധരാത്രിയില്‍ ആകാശത്ത് ദൃശ്യവിസ്മയം; കീഴൂര്‍ ആറാട്ട് ഉത്സവത്തോട് അനുബന്ധിച്ചുള്ള പ്രശസ്തമായ പൂവെടി ഇന്ന്, കാണാനായി ആയിരങ്ങളെത്തും
പയ്യോളി: ആകാശത്ത് ദൃശ്യവിസ്മയമൊരുക്കി കീഴൂര്‍ ശിവക്ഷേത്രത്തില്‍ ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായുള്ള ‘പൂവെടി’ ഇന്ന് നടക്കും. വെടിക്കെട്ട് കലയില്‍ അപൂര്‍വമായി കാണുന്ന പൂവെടികാണാന്‍ നാടിന്റെ നാനാഭാഗത്തുനിന്നുമായി നിരവധിപ്പേരാണ് ഇവിടേക്ക് എത്തിച്ചേരുക. ക്ഷേത്രത്തില്‍ നിന്നുള്ള ആറാട്ട് എഴുന്നളത്ത് പുറപ്പെട്ട് കഴിഞ്ഞാല്‍ പൂവെടിക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നു. ഇതിനിടയില്‍ ചൊവ്വ വയലില്‍ മൂന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. തുടര്‍ന്നു ആനപ്പുറത്ത് എഴുന്നള്ളിച്ച്
എത്തിയത് ലോക്കൽ പോലീസിനെ അറിയിക്കാതെ ടാക്സി കാറുകളിൽ, ഗേറ്റ് പൂട്ടി രാത്രിയോളം പരിശോധന; പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ ഉൾപ്പെടെ മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളുടെ വീട്ടില്‍ ഇ ഡി റെയ്ഡ്
കൊച്ചി: മലയാള സിനിമയിലെ മുന്‍നിര നിര്‍മ്മാതാക്കളുടെ വീട്ടില്‍ ഇന്‍കം ടാക്സിന്റെ വ്യാപക റെയ്ഡ്. നടനും നിര്‍മ്മാതാവുമായ പൃഥിരാജ്, ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റണി പെരുമ്പാവൂര്‍, ആന്റോ ജോസഫ് എന്നിവരുടെ വീടുകളിലായിരുന്നു ഇന്‍കം ടാക്സ് പരിശോധന. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ രഹസ്യമായാണ് ഇന്‍കംടാക്സ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഔദ്യോഗിക വാഹനങ്ങള്‍ ഒഴിവാക്കി വളരെ രഹസ്യമായി ആറ് ടാക്‌സി കാറുകളിലായാണ്
മാഹിയിൽ നിന്ന് വിദേശ മദ്യവുമായി പോകുന്നതിനിടയിൽ യുവാവ് പിടിയിൽ; ഒറ്റപ്പാലം സ്വദേശിയിൽ നിന്ന് പിടികൂടിയത് 12 ലിറ്റർ മദ്യം
വടകര: മാഹി റെയില്‍വേ സ്റ്റഷന്‍ പരിസരത്ത് വച്ച് 12 ലിറ്റര്‍ വിദേശ മദ്യവുമായി ഒറ്റപ്പാലം സ്വദേശി അറസ്റ്റില്‍. പില്ലത്ത് വീട്ടില്‍ ശ്രീജിത്ത് (26) ആണ് അറസ്റ്റിലായത്. അഴിയൂര്‍ ചുങ്കം ഭാഗത്ത് നിന്നും കാക്കടവിലേക്ക് പോകുന്ന റോഡില്‍ മാഹി റെയില്‍വേ സ്റ്റേഷന്‍ സമീപത്തുവച്ചാണ് ഇയാളെ പിടികൂടിയത്. വടകര എക്‌സൈസ് സംഘം പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. വില്‍പ്പനയ്ക്കായി
‘നാളികേര അധിഷ്ഠിത ഉല്പന്നങ്ങളിലൂടെ കുറ്റ്യാടി തേങ്ങക്ക് ഡിമാൻഡ് കൂട്ടും’; കർഷകർക്ക് താങ്ങേകാൻ വേളത്ത് നാളികേര പാർക്ക്, ശിലാസ്ഥാപനം 17ന്
കുറ്റ്യാടി: വേളം ഗ്രാമപഞ്ചായത്തിലെ മണിമലയിൽ ആരംഭിക്കുന്ന കുറ്റ്യാടി നാളീകേര പാർക്കിന്റെ ശിലാസ്ഥാപനം ആഘോഷമാക്കാനൊരുങ്ങി പ്രദേശവാസികളും പഞ്ചായത്ത് അധികൃതരും. പാർക്ക് യാഥാർഥ്യവുന്നതോടെ നാളീകേര കർഷകരുടെ നീണ്ട കാത്തിരിപ്പിനാണ് വിരാമമാവുന്നത്. പ്രവൃത്തിയുടെ ശിലാസ്ഥാപനം ഡിസംബർ 17ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിർവഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ എം എൽ എ അധ്യക്ഷത വഹിക്കും. നാളികേര
വടകര ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതകളും എന്തെല്ലാമെന്ന് നോക്കാം
കോഴിക്കോട്: വിവിധ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലിക നിയമനം നടത്തു. ഒഴിവുകൾ എന്തെല്ലാമെന്നും യോഗ്യതകളും വിശദമായി നോക്കാം. പാചകക്കാരെയും മേട്രന്‍മാരെയും നിയമിക്കുന്നു വടകര കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ ലേഡീസ് ഹോസ്റ്റലിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പാചകക്കാരെയും മേട്രന്‍മാരെയും നിയമിക്കുന്നു. 30 നും 50 വയസ്സിനും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പ്രവൃത്തി പരിചയമുള്ള സ്ത്രീകള്‍ അവരുടെ വയസ്സ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റോടുകൂടി
സെമസ്റ്റർ, ട്യൂഷൻ, ഹോസ്റ്റൽ ഫീസ് എന്നിവയെല്ലാം ലഭിക്കും; വിധവകളുടെ മക്കൾക്കായി ”പടവുകൾ” ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി, അപേക്ഷിക്കാൻ മറക്കല്ലേ..
കോഴിക്കോട്: വിധവകളായ വനിതകളുടെ മക്കളുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കായുള്ള വനിതാ ശിശു വികസന വകുപ്പിന്റെ ഉന്നത വിദ്യാഭ്യാസ ധനസഹായ പദ്ധതി’പടവുകൾ’ ലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന (എം.ബി.ബി.എസ്., എഞ്ചിനിയറിംഗ്, ബി.ഡി.എസ്, ബി. എച്ച്. എം.എസ്, ബി. എ. എം. എസ് എന്നിവയും, കേന്ദ്ര സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുള്ള പ്രൊഫഷണൽ കോഴ്സുകളും) വിധവകളുടെ മക്കളുടെ ട്യൂഷൻ
ജില്ലയിലെ വിദ്യാർത്ഥികൾക്കായുള്ള ഉപന്യാസ രചന, പ്രസംഗം, ക്വിസ് മത്സരം ഡിസംബർ 18ന്; കൂടുതൽ വിവരങ്ങൾ അറിയാം
കോഴിക്കോട്: ദേശീയ ഉപഭോക്തൃ വാരാചരണത്തിന്റെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി പൊതുവിതരണ വകുപ്പ് ഉപന്യാസ രചന, പ്രസംഗം, ക്വിസ് മത്സരം എന്നിവ സംഘടിപ്പിക്കുന്നു. ഡിസംബർ 18ന് രാവിലെ 9 മുതൽ സിവിൽ സ്റ്റേഷൻ യുപി സ്കൂളിലാണ് മത്സരം. ഉപന്യാസം, പ്രസംഗം മത്സര വിഷയങ്ങൾ മത്സരത്തിന് 10 മിനിറ്റ് മുമ്പ് നൽകും . ഒന്നും
കുറ്റ്യാടി സ്വദേശിയായ യുവതിയുടെ ആത്മഹത്യാശ്രമം: ഭര്‍തൃപിതാവ് അറസ്റ്റില്‍
കുറ്റ്യാടി: കുറ്റ്യാടിയില്‍ മൂന്ന് മക്കളുടെ അമ്മയായ യുവതി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച കേസില്‍ ഭര്‍ത്താവിന്റെ പിതാവ് അറസ്റ്റില്‍. പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച് പെരിങ്ങത്തൂര്‍ സ്വദേശിയായ യുവതി നല്‍കിയ പരാതിയിലാണ് വേളം സ്വദേശിയായ 63 കാരനെ കുറ്റ്യാടി സി.ഐ അറസ്റ്റ് ചെയ്ത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ബുധനാഴ്ച മക്കളെയും കൂട്ടി വീടുവിട്ടിറങ്ങിയ