Category: Push

Total 1835 Posts

മുഖക്കുരു നിങ്ങളെ അലട്ടുന്നുണ്ടോ? മുഖക്കുരു അകറ്റാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ പരീക്ഷിക്കാം ഈ ഫേസ് പാക്കുകള്‍…

മുഖക്കുരു വന്നാൽ പലർക്കും ടെൻഷനാണ്. ചിലപ്പോൾ മുഖത്ത് പാടുകള്‍ അവശേഷിപ്പിച്ചായിരിക്കും മുഖക്കുരു മടങ്ങുന്നത്. എത്ര ശ്രദ്ധിച്ചാലും ഇടക്കിടെ വരുന്ന മുഖക്കുരു വലിയൊരു സൗന്ദര്യപ്രശ്‌നമാണ്. ഏതു കാലാവസ്ഥയിലും ആരോഗ്യവും ചർമ്മവും നന്നായി കാത്തുസൂക്ഷിക്കുക എന്നത് വളരെ പ്രധാനമാണ്. ഇത്തരത്തിലുള്ള ചര്‍മ്മ പ്രശ്‌നങ്ങള്‍ തടയാനും ചര്‍മ്മം തിളങ്ങാനും വീട്ടില്‍ തന്നെ പരീക്ഷിക്കുന്ന ചില ഫേസ് പാക്കുകളെ പരിചയപ്പെടാം… ഒന്ന്…

ജോലിയാണോ നോക്കുന്നത്? പിള്ളപെരുവണ്ണ ഉൾപ്പെടെ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം, അറിയാം വിശദമായി

കോഴിക്കോട്: ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ താത്ക്കാലിക നിയമനം. ഓഴിവുകളും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം അധ്യാപക നിയമനം പിള്ളപെരുവണ്ണ ഗവ. എൽ.പി. സ്കൂളിൽ അധ്യാപക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. കൂടിക്കാഴ്ച 28-ന് രാവിലെ പത്തിന്. ആരോഗ്യമിത്ര തസ്തികയില്‍ നിയമനം കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ കാസ്പിന് കീഴില്‍ ആരോഗ്യമിത്ര തസ്തികയില്‍ ദിവസക്കൂലി അടിസ്ഥാനത്തില്‍

തുറയൂര്‍ പഞ്ചായത്തിൽ അങ്കണവാടി വര്‍ക്കര്‍/ ഹെല്പര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; വിശദാംശങ്ങൾ

തുറയൂര്‍: മേലടി ഐസിഡിഎസ് പ്രോജക്റ്റിലെ തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ അംഗണവാടി വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും തുറയൂര്‍ ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് മേലടി ഓഫീസില്‍ ലഭ്യമാണ്. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 9 വൈകിട്ട് 5 മണി. പൂരിപ്പിച്ച അപേക്ഷകള്‍ മേലടി ശിശുവികസന പദ്ധതി ഓഫീസില്‍ സമര്‍പ്പിക്കണം.

വിവാഹത്തലേന്ന് ഗാനമേളയ്ക്കിടെ വാക്ക് തർക്കം; വളയം ചെക്യാട് ഭാര്യ പിതാവിന്റെ ജ്യേഷ്ഠനെ സ്ക്കൂട്ടറിൽ കാറിടിച്ച് വീഴ്ത്തി വെട്ടി പരിക്കേൽപ്പിച്ചു

വളയം: ചെക്യാട് മഞ്ഞപ്പള്ളിയിൽ വിവാഹവീട്ടിലെ വഴക്കിനെ തുടർന്ന് ഒരാൾക്ക് വെട്ടേറ്റു. മഞ്ഞപ്പള്ളി നെല്ലിക്കാപറമ്പിലെ പൂത്തോളിക്കുഴിയിൽ സുരേന്ദ്രനെയാണ് ബന്ധു കാറിടിച്ച് വീഴ്ത്തിയ ശേഷം വെട്ടിപരിക്കേൽപ്പിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് വീടിന് സമീപത്താണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സുരേന്ദ്രനെ സഹോദരന്റെ മകളുടെ ഭർത്താവായ ശ്യാമപ്രസാദ് കാറിടിച്ച് വീഴ്ത്തിയശേഷം വെട്ടിപരിക്കേൽപ്പിക്കുകയായിരുന്നു. പുറത്താണ് രണ്ട് വെട്ടുകൾ ഏറ്റത്. സംഭവ സമയത്ത് റോഡിലുണ്ടായിരുന്ന സ്ത്രീ

സ്വയരക്ഷയ്ക്കൊപ്പം കുട്ടികളിൽ ആത്മവിശ്വാസവും; മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലെ ജൂഡോ അക്കാഡമിയ്ക്ക് തുടക്കമായി

മേപ്പയ്യൂര്‍: മേപ്പയൂര്‍ ജി.വി.എച്ച്.എസ്.എസിലെ ജൂഡോ അക്കാഡമിയുടെ ഉദ്ഘാടനം പേരാമ്പ്ര എം.എല്‍.എ. ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. കായിക യുവജന കാര്യാലയത്തിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ഗ്രാസ് റൂട്ട് ജൂഡോ പരിശീലന പദ്ധതിയാണ് ജൂഡോക. സംസ്ഥാനത്തെ പത്ത് ജില്ലാതല കേന്ദ്രങ്ങളില്‍ 8 മുതല്‍ 11 വരെയുള്ള കുട്ടികള്‍ക്കായാണ് ഈ പരിശീലന പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്തെ ജൂഡോയുടെ പ്രചരണവും വളര്‍ച്ചയുമാണ് ഈ

മേപ്പയ്യൂര്‍ കൊഴുക്കല്ലൂര്‍ പുതുശ്ശേരി മീത്തല്‍ നാരായണന്‍ അന്തരിച്ചു

മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ പുതുശ്ശേരി മീത്തല്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തെട്ട് വയസ്സായിരുന്നു. ഭാര്യ: ശാരദ. മക്കള്‍: പ്രീത, പരേതനായ പ്രദീപന്‍. മരുമക്കള്‍: വിനോദ് അരിക്കുളം, സുശീല മണിയൂര്‍. സഹോദരങ്ങള്‍: കുഞ്ഞിരാമന്‍, പാര്‍വതി, പരേതരായ ലക്ഷ്മി, ചന്തു കുറുപ്പ്, അമ്മാളു. സഞ്ചയനം ബുധനാഴ്ച്ച.

തൃശൂരില്‍ കാറും ബസും കൂട്ടിയിടിച്ച് അപകടം; ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

തൃശൂര്‍: തൃശൂര്‍ എറവില്‍ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ എല്‍ത്തുരുത്ത് സ്വദേശികളായ സി.ഐ. വിന്‍സന്റ് (61), ഭാര്യ മേരി (56), വിന്‍സന്റിന്റെ സഹോദരന്‍ തോമസ്, ജോര്‍ജ് എന്നിവരാണ് മരിച്ചത്. കാറിന്റെ അമിത വേഗമാണ് അപകട കാരണമെന്നാണ് ദൃക്‌സാക്ഷികളില്‍ നിന്നും ലഭിക്കുന്ന വിവരം. അപകട സ്ഥലത്ത് റോഡിന് വീതിയും

കോഴിക്കോട് കിണാശേരി സ്വദേശി അബ്ദുല്‍ റസാഖ് ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു

കോഴിക്കോട്: കിണാശേരി സ്വദേശി അബ്ദുല്‍ റസാഖ് സൗദിയിലെ ദമ്മാമില്‍ കുഴഞ്ഞ് വീണ് മരിച്ചു. അന്‍പത്തേഴ് വയസ്സായിരുന്നു. കഴിഞ്ഞ 25 വര്‍ഷമായി ദമ്മാം ജലവിയ്യയില്‍ ഇലക്ട്രിക്കല്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. സുലൈഖയാണ് ഭാര്യ. മൃതദേഹം ദമ്മാമില്‍ ഖബറടക്കുന്നതിനായുള്ള നിയമ നടപടി ക്രമങ്ങള്‍ക്കായി കെ.എം.സി.സി ജീവ കാരുണ്യ പ്രവര്‍ത്തനായ ഹുസൈന്‍ നിലമ്പൂര്‍ രംഗത്തുണ്ട്.

താമരശ്ശേരിയില്‍ വിവാഹ സല്‍ക്കാരത്തിനിടെ ലിഫ്റ്റില്‍ നിന്നും വീണ് പരിക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു

താമരശ്ശേരി: താമരശ്ശേരിയില്‍ ലിഫ്റ്റില്‍ നിന്നും വീണ് പരിക്കേറ്റ് മധ്യവയസ്‌കന്‍ മരിച്ചു. കൂടത്തായി പുറായില്‍ കാഞ്ഞിരാപറമ്പില്‍ ദാസന്‍(53) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് കൂടത്തായിലെ ഓഡിറ്റോറിയത്തിലായിരുന്നു അപകടം സംഭവിച്ചത്. വിവാഹ സല്‍ക്കാരത്തിനിടെ മുകളിലേക്ക് പോവുകയായിരുന്ന ലിഫ്റ്റിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ തലയടിച്ച് വീഴുകയായിരുന്നു. തലക്ക് പരിക്കേറ്റ ദാസനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഭാര്യ:

‘രാജനൊപ്പം നീല ഷർട്ട് ധരിച്ച മറ്റൊരാൾകൂടി ഉണ്ടായിരുന്നു, അയാൾ കടയിൽ നിന്ന് പുറത്തിറങ്ങിയിരുന്നില്ല’; വടകരയിലെ പല വ്യഞ്ജന കട ഉടമയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി സമീപത്തെ കടയുടമ

വടകര: വടകരയിൽ വ്യാപാരി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല്ലപ്പെട്ട രാജനൊപ്പം മറ്റൊരാൾകൂടി ഇന്നലെ രാത്രി കടയിലുണ്ടായിരുന്നതായി സമീപത്തെ കടയുടമ ആശോകൻ പറഞ്ഞു. നീല ഷർട്ട് ധരിച്ച ആളാണ് രാജനൊപ്പം കടയിലുണ്ടായിരുന്നതെന്നും ആളുടെ മുഖം കണ്ടില്ലെന്നും അശോകൻ പറഞ്ഞു. മാർക്കറ്റ് റോഡിലെ കടയിലാണ് വ്യാപാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പല വ്യഞ്ജന കട ഉടമ

error: Content is protected !!