Category: Push

Total 1835 Posts

വേനലാണ്, ചർമ്മത്തിനും വേണം കൂടുതല്‍ കരുതൽ; ചർമ്മ സംരക്ഷത്തിന് ഇതാ ചില പൊടികെെകൾ

വേനൽക്കാലം ഇങ്ങെത്തിക്കഴിഞ്ഞു. പുറത്തേക്കിറങ്ങാൻ പോലും വയ്യാത്ത ചൂടാണ് പലപ്പോഴും. അതുകൊണ്ടുതന്നെ ചര്‍മ്മരോഗങ്ങളും കൂടാന്‍ സാധ്യത ഏറെയാണ്. വേനൽകാലത്ത് ആരോഗ്യ സംരക്ഷണം പോലെ തന്നെ പ്രധാനമാണ് ചർമ സംരക്ഷണവും. നമ്മുടെ വീടുകളില്‍ തന്നെ ലഭിക്കുന്ന പ്രകൃതി ചേരുവകള്‍ ഉപയോഗിച്ച്, ദോഷകരമായ അള്‍ട്രാവയലറ്റ് കിരണങ്ങളില്‍ നിന്ന് നമ്മുടെ ചര്‍മ്മത്തെ സംരക്ഷിക്കാൻ സാധിക്കും. വേനൽക്കാലത്ത് ചർമ്മത്തെ സംരക്ഷിക്കാനുള്ള ചില മാർഗങ്ങളിതാ…

നാളെയാണോ ഡോക്ടറെ കാണാനായി പോകുന്നത്, മറ്റൊരു ദിവസത്തേക്ക് മാറ്റിക്കോളൂ; വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ഡോക്ടർമാരുടെ പണിമുടക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (17/03/23) വ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പണിമുടക്കുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്‌ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ആശുപത്രികളും, ആരോ​ഗ്യ പ്രവർത്തകർക്കും, ഡോക്ടർമാർക്ക് നേരെയുമുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. അത്യാഹിതവിഭാഗം

Kerala Lottery Result Today Karunya Plus KN 461 Winners List 80 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു; സമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണ്ണമായ ഫലം ഇതാ…

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 461 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ് ഒന്നാം

പത്ത് വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയി; വിവാഹത്തട്ടിപ്പുകാരൻ മാവൂർ പോലീസിന്റെ പിടിയിൽ

മാവൂർ: പത്ത് വർഷം മുമ്പ് ജാമ്യത്തിലിറങ്ങി ഒളിവിൽപ്പോയ വിവാഹത്തട്ടിപ്പുകാരൻ മാവൂർ പോലീസിന്റെ പിടിയിൽ. വിഴിഞ്ഞം സ്വദേശി ബിനു സക്കറിയ(47)യെ ആണ് അറസ്റ്റ് ചെയ്തത്. മാവൂർ അടുവാട് താമസിച്ചിരുന്ന ആദ്യ ഭാര്യയുടെ പരാതിയിൽ 2013 ൽ ഇയാളെ മാവൂർ പോലീസ് അറസ്റ്റുചെയ്തിരുന്നു. എന്നാൽ ജാമ്യത്തിലിറങ്ങിയ പ്രതി വിചാരണയ്ക്ക് ഹാജരാകാതെ പലജില്ലകളിലായി ഒളിവിൽ കഴിയുകയായിരുന്നു. കോട്ടയത്തു നിന്നാണ് പ്രതിയെ

മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വനിത ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ക്യാമറ വച്ചു; 20 കാരനായ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ

ഉള്ളിയേരി: മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളേജ് (എം.എം.സി) ആശുപത്രിയിൽ വനിതാ ജീവനക്കാർ വസ്ത്രം മാറുന്ന മുറിയിൽ ക്യാമറവെച്ച ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. സ്വകാര്യ മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരൻ സരുൺ രാജ് (20) ആണ് ക്യാമറാ ഫോൺ വെച്ചതിന് അറസ്റ്റിലായത്. വസ്ത്രം മാറുന്ന മുറിയിൽ മൊബൈൽ ഫോൺ വയ്ക്കുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ മാനേജ്മെൻറും ജീവനക്കാരും പോലീസിൽ പരാതി

വാഹനാപകടത്തില്‍ പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു; അത്യാഹിത വിഭാഗത്തിലെത്തിച്ച 20 കാരനില്‍ നിന്ന് എം.ഡി.എം.എ പിടികൂടി

കോഴിക്കോട്: വാഹനാപകടത്തിൽ പരിക്കേറ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച 20 കാരനിൽ നിന്ന് എം.ഡി.എം.എ പിടികൂടി. മലപ്പുറം തവനൂർ കുറ്റിയാട്ടിൽ വീട്ടിൽ മുസ്തഫയുടെ മകൻ മുഹമ്മദ് ഫായിസ് ആണ് മെഡിക്കൽ കോളേജ് പോലീസിന്റെ പിടിയിലായത്. 0.360 ഗ്രാം എം.ഡി.എം.എ ആണ് യുവാവിൽ നിന്ന് പിടികൂടിയത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവിനെ മഞ്ചേരി ആശുപത്രിയിൽ നിന്ന് മെഡിക്കൽ

പുക ഉയരുന്നത് കണ്ട കുടുംബാംഗങ്ങള്‍ പുറത്തേക്കോടി രക്ഷപ്പെട്ടു; മരുതോങ്കര അടുക്കത്ത് തീപിടിത്തത്തില്‍ വീട് ഭാഗികമായി നശിച്ചു

കുറ്റ്യാടി: മരുതോങ്കര പഞ്ചായത്തിലെ അടുക്കത്ത് തീപിടിത്തത്തില്‍ വീട് ഭാഗികമായി നശിച്ചു. കൊളക്കാട്ടില്‍ അന്ത്രുവിന്റെ വീടിനാണ് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വീട്ടിലെ ഡൈനിംഗ് ഹാളിലെ ഫ്രിഡ്ജ് കത്തി തീ ആളിപ്പടരുകയായിരുന്നു. കടുത്ത പുക ഉയരുന്നത് കണ്ട കുടുംബാംഗങ്ങള്‍ പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നു. തീപിടത്തില്‍ വീട്ടുപകരണങ്ങള്‍ കത്തി നശിച്ചു. സംഭവ

കെ റെയിൽ വേണ്ട കേരളം മതി; സില്‍വര്‍ ലൈന്‍ വിരുദ്ധ ജനകീയ സമിതി കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു

കുറ്റ്യാടി: കെ റെയിൽ വേണ്ട കേരളം മതി എന്ന മുദ്രാവാക്യമുയര്‍ത്തി സില്‍വര്‍ ലൈന്‍ വിരുദ്ധ സമിതി നിയോജ മണ്ഡലം കണ്‍വീനര്‍ ടി.സി. രാമചന്ദ്രന്‍ നയിച്ച കേരള സംരക്ഷണ ജാഥ കുറ്റ്യാടിയില്‍ സമാപിച്ചു. സില്‍വര്‍ ലൈന്‍ പദ്ധതി ഉപേക്ഷിക്കുക, പശ്ചിമഘട്ടത്തെ സംരക്ഷിക്കുക, സമരക്കാരുടെ പേരിലുള്ള കള്ളക്കേസുകള്‍ പിന്‍വലിക്കുക എന്നീ ആവിശ്യങ്ങള്‍ ഉന്നയിച്ചാണ് ജാഥ നടത്തിയത്. സമരസമിതി ചെയര്‍മാന്‍

‘കഴുത്തിന് ഞെക്കിപിടിച്ചു, നഖം കൊണ്ട് മുറിവേൽപ്പിപ്പിച്ചു’; കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ച് ബ്ലോക്ക് പ്രസിഡന്റ് കെ.പി ചന്ദ്രി

കുറ്റ്യാടി: കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ സ്ത്രീകളായ രോ​​ഗികളോട് മോശമായി പെരുമാറിയ ഡോക്ടർ ലഹരിക്ക് അടിമ. അദ്ദേഹത്തിനെതിരെ നേരത്തെയും ആരോപണം ഉയർന്നിരുന്നുവെന്ന് കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട്. ജോലി സമയത്ത് ലഹരി ഉപയോ​ഗിച്ചതിനെതിരെ നേരത്തെ ഡോക്ടർക്കെതിരെ പരാതി ഉയർന്നിരുന്നു. മന്ത്രി അടക്കമുള്ളവർക്ക് പരാതിയും നൽകിയിരുന്നുവെന്നും അവർ പറഞ്ഞു.

‘ഇഞ് ഡോക്ടറാണേൽ ഡോക്ടറ പണി എടുക്കണം’; ​കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ ഡോക്ടറോട് കയർത്ത് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി ചന്ദ്രി, വെെറലായി വീഡിയോ

​ കുറ്റ്യാടി: സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ ഡോക്ടറോട് വിശദീകരണം തേടുന്ന കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ വീഡിയോ വെെറലായി. പ്രസിഡന്റ് കെ.പി ചന്ദ്രിയും ഡോക്ടറും തമ്മിലുള്ള സംഭാഷണ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഡോക്ടറാണേൽ സ്വന്തം പണി എടുക്കണമെന്നാണ് പ്രസിഡന്റ് ഡോക്ടറോട് പറയുന്നത്. സംഭവത്തിൽ നന്മണ്ട സ്വദേശി ഡോക്ടര്‍ വിപിനെ കുറ്റ്യാടി

error: Content is protected !!