Category: Push

Total 1835 Posts

കൂടരഞ്ഞിയിൽ സ്കൂൾ വിദ്യാർത്ഥികൾ ഓടിച്ചുകാർ നിയന്ത്രണം വിട്ടു മറിഞ്ഞു

കൂടരഞ്ഞി: കൂടരഞ്ഞിയിൽ സ്കൂൾ വിദ്യാർത്ഥികൾ ഓടിച്ച കാർ നിയന്ത്രണം വിട്ടു മറിഞ്ഞു. കരിങ്കുറ്റിക്കൽ വച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാർ റോഡരികിലെ മരത്തിൽ ഇടിച്ച ശേഷം മറിയുകയായിരുന്നു. കാറിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പുന്നക്കൽ ഭാഗത്ത് നിന്ന് കൂടരഞ്ഞിയിലേക്ക് വരികയായിരുന്നു കാറാണ് അപകടത്തിൽപ്പെട്ടത്. ശബ്ദം കേട്ട് ഓടി കൂടിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഗതാഗതക്കുരുക്കില്‍പ്പെട്ട വിദ്യാര്‍ഥികള്‍ പോലീസ് സ്റ്റേഷനിലെത്തി; കൃത്യ സമയത്ത് പരീക്ഷയ്ക്കായി സ്‌കൂളിലെത്തിച്ച് കൊല്ലങ്കോട് പോലീസ്

തിരുവനന്തപുരം: ഗതാഗതക്കുരുക്കില്‍പ്പെട്ട വിദ്യാര്‍ഥികളെ കൃത്യ സമയത്ത് പരീക്ഷയ്‌ക്കെത്തിച്ച് കൊല്ലങ്കോട് പോലീസ്. വണ്ടിത്താവളം കെ.കെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് വണ്‍ കൊമേഴ്‌സ് വിദ്യാര്‍ഥികളായ വിദ്യാര്‍ഥികളായ മീര, കാവ്യ, നവ്യ എന്നിവരെയാണ് സ്‌കൂളിലെത്തിച്ചത്. കൊല്ലങ്കോട്ടുനിന്ന് വടവന്നൂര്‍ വഴി വണ്ടിത്താവളത്തേക്ക് പോകുന്ന സ്വകാര്യ ബസിലായിരുന്നു ഇവര്‍ കയറിയിരുന്നത്. എന്നാല്‍ ഒന്നര കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ ആലമ്പള്ളം ചപ്പാത്തില്‍ വെച്ച് ഗതാഗതതടസം നേരിട്ടതിനെ

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചതായ പരാതി: അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയായ യുവതിയെ അറ്റന്‍ഡര്‍ പീഡിപ്പിച്ചതായ പരാതിയില്‍ അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിച്ചു. മെഡിക്കല്‍ കോളജ്. അഡീഷനല്‍ സൂപ്രണ്ട്, ആര്‍എംഒ, നഴ്സിങ് സൂപ്രണ്ട് എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍. സമിതിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. പരാതിയില്‍ അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി

വീട്ടില്‍ കഞ്ചാവ് വില്‍പ്പന: കുറ്റ്യാടിയില്‍ യുവാവ് പോലീസ് പിടിയില്‍

കുറ്റ്യാടി: വീട്ടില്‍ കഞ്ചാവ് വില്‍പ്പന നടത്തിയയാള്‍ പിടിയില്‍. നരിക്കൂട്ടുംചാല്‍ പാറോള്ളതില്‍ വിപിനെയാണ് (26) പോലീസ് പിടികൂടിയത്. ഇയാളുടെ കൈയില്‍നിന്ന് വില്‍പ്പനയ്ക്കായി സൂക്ഷിച്ച 150 ഗ്രാം കഞ്ചാവും പോലീസ് പിടിച്ചെടുത്തു. എസ്.ഐ. പി ഷമീര്‍, അഡീഷണല്‍ എസ്.ഐ. കെ മുനീര്‍, സിവില്‍ പോലീസ് ഉദ്യാഗസ്ഥരായ ഷിബിന്‍, രജനി എന്നിവരും സംഘത്തിലുണ്ടായിരുന്നു.

ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി ഐ.സി.യുവില്‍ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി

കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജാശുപത്രിയില്‍ യുവതിയെ ജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി. തൈറോയ്ഡ് ശസ്ത്രക്രിയക്ക് വിധേയയായ യുവതിയെയാണ് ആശുപത്രിജീവനക്കാരന്‍ പീഡിപ്പിച്ചതായി പരാതി ഉന്നയിക്കപ്പെട്ടിരിക്കുന്നത്. സര്‍ജറി വിഭാഗം തിയേറ്ററില്‍നിന്ന് തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റിയ യുവതിയാണ് സര്‍ജറി ഐ.സി.യു.വിലെ ഗ്രേഡ് വണ്‍ അറ്റന്‍ഡറുടെ പേരില്‍ പരാതി നല്‍കിയത്. ശനിയാഴ്ച ശസ്ത്രക്രിയക്കുശേഷം അനസ്‌തേഷ്യയുടെ മയക്കത്തിലായിരുന്ന യുവതിയെ തിയേറ്ററില്‍നിന്ന് ഐ.സി.യുവിലേക്ക് മാറ്റിയശേഷം അവിടെവെച്ച് ജീവനക്കാരന്‍

വര്‍ക്കലയില്‍ കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്ന് വീടിന് തീപിടിച്ചു; ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ രക്ഷപ്പട്ടത് തലനാരിഴക്ക്

തിരുവനന്തപുരം: വര്‍ക്കലയില്‍ കത്തിച്ചു വച്ചിരുന്ന വിളക്കില്‍ നിന്ന് വീടിനു തീപിടിച്ചു. തമിഴ്നാട് സ്വദേശിയായ ഗണേഷ് മൂര്‍ത്തിയും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്ന വീടിനാണ് തീപിടിച്ചത്. അപകട സമയത്ത് വീടിനുള്ളില്‍ ഉറങ്ങിക്കിടന്നിരുന്ന കുട്ടികള്‍ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. പത്തും പതിമൂന്നും വയസ്സായ രണ്ട് കുട്ടികളായിരുന്നു വീടിനുള്ളില്‍ ഉണ്ടായിരുന്നത്. അപകടം നടക്കുമ്പോള്‍ ഇന്‍സ്റ്റാള്‍മെന്റ് ഫര്‍ണിച്ചര്‍ വ്യാപാരിയായ ഗണേഷ് മൂര്‍ത്തി ജോലി സ്ഥലത്തായിരുന്നു.

ചീരയും പാവലും തക്കാളിയും പിന്നെ കഞ്ചാവും, എക്‌സൈസിനെ കണ്ട് പ്രതി ഓടി; കണ്ണൂരില്‍ അടുക്കള തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍

കണ്ണൂര്‍: കണ്ണൂര്‍ കൈതേരി കപ്പണയില്‍ വീടിനോട് ചേര്‍ന്നുള്ള അടുക്കള തോട്ടത്തില്‍ കഞ്ചാവ് ചെടികള്‍ കണ്ടെത്തി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികള്‍ കണ്ടെത്തി നശിപ്പിച്ചത്. അടുക്കളത്തോട്ടത്തില്‍ പാവലും തക്കാളി ചെടികളുടെയും സമീപത്താണ് കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തിയിരുന്നത് എക്‌സൈസ് സംഘത്തിന്റെ പരിശോധനയ്ക്കിടെ പ്രതി പി.വി. സിജിഷ് ഓടി രക്ഷപ്പെട്ടു. നേരത്തെയും ഇയാള്‍

‘നെയ്ത്ത് കലയെ പരിപോഷിപ്പിക്കണം’; വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നെയ്ത്ത് തൊഴിലാളികളെ ആദരിച്ച് നടുവത്തൂര്‍ സൗത്ത് എല്‍.പി.സ്‌കൂളില്‍ സമാദര സദസ്സ്

കീഴരിയൂര്‍: പരമ്പരാഗത നെയ്ത്ത് കലയെ പരിപോഷിപ്പിക്കണമെന്ന് മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത് പറഞ്ഞു. ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് മതിയായ പ്രതിഫലം ലഭിക്കാത്തതിനാല്‍ ഈ കുലത്തൊഴില്‍ അനാകര്‍ഷക മേഖലയായി മാറുകയാണ്. ഒരു കാലത്ത് ഗ്രാമീണ ജീവിതത്തിന് ഊടുംപാവും നല്‍കിയ നെയ്ത്ത് തൊഴില്‍ മേഖലയില്‍ സര്‍ക്കാറില്‍ നിന്നും ഇനിയും കൂടുതല്‍ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കുരുന്നുകളാണ്, വേണം പ്രത്യേക കരുതല്‍; വേനല്‍ച്ചൂട്, കുട്ടികളുടെ സംരക്ഷണത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തിരുവനന്തപുരം: വേനല്‍ക്കാലത്ത് കുഞ്ഞുങ്ങളെ പ്രത്യേകം കരുതണമെന്ന് മന്ത്രി വീണാ ജോര്‍ജ്. ചൂട് കൂടുതലാകുന്ന സാഹചര്യത്തില്‍ അംഗനവാടികളും ഡേകെയര്‍ സെന്ററുകളും പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രി അറിയിച്ചു. വനിതാ ശിശുവികസന വകുപ്പ് പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ 1. അംഗനവാടികളിലെ കുട്ടികളെ 10 മുതല്‍ 3.30 വരെയുള്ള സമയത്ത് പുറത്തുള്ള പ്രവര്‍ത്തനങ്ങളില്‍ പങ്കെടുപ്പിക്കരുത്. 2. അംഗനവാടിക്കുള്ളില്‍ വായുസഞ്ചാരം ഉറപ്പുവരുത്തണം. 3. വെള്ളം

കാരയാട് ആയോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു

കാരയാട്: കാരയാട് ആയോളി മീത്തല്‍ ദേവിയമ്മ അന്തരിച്ചു. തൊണ്ണൂറ്റി നാല് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കണാരന്‍ വൈദ്യര്‍. മക്കള്‍: കാര്‍ത്ത്യായനി (കാളിയത്ത് മുക്ക്), ചന്ദ്രന്‍, പ്രസന്ന ( മഞ്ഞക്കൂളം). മരുമക്കള്‍: ചന്ദ്രിക (കായണ്ണ), പരേതരായ കുഞ്ഞിക്കണ്ണന്‍ കെ.വി (കാളിയത്ത് മുക്ക്), ഗോപാലന്‍ (മഞ്ഞക്കുളം). സഹോദരങ്ങള്‍: ശങ്കരന്‍, നാരയണന്‍, കമലാക്ഷി, ശാന്ത, ജാനകി, പരേതരായ ചിരുതക്കുട്ടി, സരോജിനി,

error: Content is protected !!