Category: Push

Total 1835 Posts

പാറശ്ശാലയില്‍ അങ്കണവാടിയിലെത്തിയ മൂന്നരവയസ്സുകാരനെ അടിച്ചും നുള്ളിയും പരിക്കേല്‍പ്പിച്ചു; കരച്ചില്‍ ജലദോഷം കൊണ്ടെന്ന് മറുപടി: ആയയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: പാറശ്ശാലയില്‍ അങ്കണവാടിയിലെത്തിയ മൂന്നരവയസ്സുകാരനെ ആയ അടിച്ചും നുള്ളിയും പരിക്കേല്‍പ്പിച്ചു. കുട്ടിയെ പരിക്കേല്‍പ്പിച്ചതായി കാട്ടി രക്ഷിതാക്കള്‍ പൊഴിയൂര്‍ പൊലീസില്‍ പരാതി നല്‍കുകി. സംഭവത്തില്‍ അങ്കണവാടി ആയ സിന്ധുവിന്റെ പേരില്‍ പൊഴിയൂര്‍ പൊലീസ് കേസെടുത്തു. പാറശ്ശാല കാരോട് ചാരോട്ടുകോണം വാര്‍ഡിലെ അങ്കണവാടിയില്‍ ബുധനാഴ്ച വൈകീട്ട് മൂന്നരയ്ക്കാണ് സംഭവം. കുട്ടിയെ കൂട്ടാനായി അമ്മ അങ്കണവാടിയില്‍ എത്തിയപ്പോള്‍ കരഞ്ഞ് അവശനിലയിലായിരുന്നു

Kerala Lottery Results | Nirmal Lottery NR 321 Result | Bhagyakuri | നിർമ്മൽ ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ നിർമൽ NR 321 ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച തിരിഞ്ഞ് മൂന്ന് മണിക്കായിരുന്നു ഫലം പ്രഖ്യാപനം നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.keralalotteries.com ല്‍ ഫലം ലഭ്യമാകും. എല്ലാ വെള്ളിയാഴ്ചയും നറുക്കെടുക്കുന്ന ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം.

”’ഭര്‍ത്താവുള്ളതല്ലേ, ഇങ്ങനെ ചെയ്തുവെന്ന് വിചാരിച്ചിട്ട് ഒരു ബുദ്ധിമുട്ടുമില്ലല്ലോ’ അത്ര തരംതാണ രീതിയില്‍ സംസാരിച്ചു” മൊഴിതിരുത്താന്‍ ആവശ്യപ്പെട്ട് ആ ആറ് ജീവനക്കാർ മാനസികമായി പീഡിപ്പിക്കുകയായിരുന്നെന്ന് മെഡിക്കല്‍ കോളേജ് ഐ.സി.യുവില്‍ പീഡനത്തിന് ഇരയായ യുവതി

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയെന്ന് പീഡനത്തിന് ഇരയായ യുവതി. ഒരു ചാനലിനോട് സംസാരിക്കുകയായിരുന്നു അവര്‍. ജീവനക്കാര്‍ ഓരോരുത്തരായാണ് തന്നെ വന്നുകണ്ട് ഈ രീതിയില്‍ സംസാരിച്ചത്. രണ്ടുദിവസങ്ങളിലായാണ് ഇവര്‍ വന്നതെന്നും യുവതി പറഞ്ഞു. ‘മാനസികമായി അങ്ങേയറ്റം ഹരാസ് ചെയ്യുകയായിരുന്നു. എന്നോട് പറഞ്ഞത് ‘ഭര്‍ത്താവുള്ളതല്ലേ, ഇങ്ങനെ ചെയ്തുവെന്ന് വിചാരിച്ചിട്ട് ഒരു ബുദ്ധിമുട്ടുമില്ലല്ലോ. അത്രത്തോളം മോശമായി

സരോവരം പീഡനക്കേസ്: തെളിവില്ല, നടുവണ്ണൂര്‍ സ്വദേശിയെ വെറുതെവിട്ടു, വിധി വന്നത് മതപരിവര്‍ത്തന ശ്രമമെന്ന ആരോപണത്തിന്റെ പേരില്‍ വിവാദമായ കേസില്‍

നടുവണ്ണൂര്‍: സരോവരത്ത് ജ്യൂസില്‍ ലഹരിമരുന്ന് കലര്‍ത്തി നല്‍കിയ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനത്തിന് ശ്രമിക്കുകയും ചെയ്‌തെന്ന കേസില്‍ നടുവണ്ണൂര്‍ സ്വദേശിയെ കോടതി വെറുതെ വിട്ടു. സ്‌പെഷ്യല്‍ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി കെ.പ്രിയയുടേതാണ് വിധി. നടുവണ്ണൂര്‍ കുറ്റിക്കണ്ടിയില്‍ മുഹമ്മദ് ജാസിമിനെയാണ് കോടതി വെറുതെ വിട്ടത്. പ്രതിക്കെതിരായ കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് കസ്റ്റഡിയില്‍. കൂരാച്ചുണ്ട് സ്വദേശിയാണ് കസ്റ്റഡിലായത്. ആണ്‍ സുഹൃത്തിന്റെ ഉപദ്രവത്തെ തുടര്‍ന്ന് യുവതി കെട്ടിടത്തില്‍ നിന്ന് ചാടിയതാണെന്നാണ് റിപ്പോര്‍ട്ട്. യുവതിയുടെ കയ്യില്‍ മുറിവേറ്റ പാടുണ്ട്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ് യുവതി. യുവതി അപകടനില തരണം ചെയ്തതായി

മദ്യപിക്കുന്ന ഫോട്ടോയും വീഡിയോയുമൊന്നും പോസ്റ്റ് ചെയ്യല്ലേ, പണി പിന്നാലെ വരും! കള്ള് കുടിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത യുവതിയെ എക്‌സൈസ് അറസ്റ്റ് ചെയ്തു (വീഡിയോ കാണാം)

തൃശൂര്‍: കള്ളുകുടിക്കുന്ന വീഡിയോ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റു ചെയ്തതിന്റെ പേരില്‍ യുവതിയ്‌ക്കെതിരെ കേസ്. ചേര്‍പ്പ് സ്വദേശിനിയായ യുവതിയെയാണ് എക്‌സൈസ് കേസെടുത്ത് അറസ്റ്റു ചെയ്തിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ മദ്യപാനം പ്രചരിപ്പിച്ചതിനാണ് തൃശൂര്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നടപടി. അറസ്റ്റ് ചെയ്ത ഇവരെ ജാമ്യത്തില്‍ വിട്ടു. സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റു ചെയ്യാന്‍ വേണ്ടി മാത്രം എടുത്ത വീഡിയോ ആയിരുന്നു ഇതെന്നും

കൂടരഞ്ഞിയിൽ വീട് കുത്തിത്തുറന്ന് മോഷണം; 20 ഓളം മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ

തിരുവമ്പാടി: മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലായി 20 ഓളം മോഷണക്കേസുകളിൽ പ്രതിയായ യുവാവ് പോലീസ് പിടിയിൽ. മലപ്പുറം മഞ്ചേരി മക്കരപറമ്പ് അബ്ദുല്ലത്തീഫാണ് (27) പിടിയിലായത്. കൂടരഞ്ഞി പട്ടോത്ത് താന്നിക്കൽ അബ്ദുൽ കരീമിന്റെ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരി അഞ്ചിനായിരുന്നു കേസിനാസ്പദമായ സംഭവം. വീട്ടുകാർ ആശുപത്രിയിൽ പോയിരുന്നസമയത്ത് വീട്

നിലമ്പൂരില്‍ പുള്ളിമാനെ വെടിവെച്ച് കൊന്ന് വില്‍പ്പന നടത്താനായി സഞ്ചിയിലാക്കി; യുവാവ് വനപാലകരുടെ പിടിയില്‍

മലപ്പുറം: നിലമ്പൂരില്‍ പുള്ളിമാനെ വെടിവെച്ച് കൊന്ന് സഞ്ചിയിലാക്കി വില്‍പ്പന നടത്താന്‍ ശ്രമിച്ച യുവാവ് വനപാലകരുടെ പിടിയില്‍. എരുമുണ്ട സ്വദേശി അയൂബാണ് പിടിയിലായത്. ഇയാള്‍ക്കൊപ്പം കൂടെയുണ്ടായിരുന്ന മുജീബ് എന്നയാള്‍ ഓടി രക്ഷപ്പെട്ടു. കാഞ്ഞിരപുഴ ഡിവിഷനില്‍പ്പെടുന്ന വൈലാശ്ശേരി കാനക്കുത്ത് റിസര്‍വ് വനത്തില്‍ വെച്ചാണ് പുള്ളിമാനെ വെടിവെച്ച് കൊന്നത്. ശേഷം ആന്തരികാവശിഷ്ടങ്ങള്‍ നീക്കം ചെയ്ത് വില്‍പനയ്ക്കായ് സഞ്ചിയിലാക്കി വനമേഖലയില്‍ നിന്നും

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കാഷ്വാലിറ്റി സേവനം ഇനി പിഎംഎസ്എസ്‌വൈ ബ്ലോക്കില്‍; മാര്‍ച്ച് 25ന് പ്രവര്‍ത്തനമാരംഭിക്കും

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കാഷ്വാലിറ്റി സേവനം മാര്‍ച്ച് 25ന് രാവിലെ 10 മണി മുതല്‍ പുതുതായി നിര്‍മ്മിച്ച പിഎംഎസ്എസ്‌വൈ ബ്ലോക്കില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ആക്‌സിഡന്റ് എമര്‍ജന്‍സി, ഓപ്പറേഷന്‍ തിയേറ്ററുകള്‍, അനുബന്ധ ഐ.സി.യുകള്‍ എന്നിവ ഇനി പുതിയതായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച പിഎംഎസ്എസ്‌വൈ ബ്ലോക്കിലായിരിക്കും. റോഡപകടം സംഭവിച്ചോ മറ്റ് അത്യാഹിതങ്ങളില്‍പ്പെട്ടോ അടിയന്തിര ചികിത്സ ആവശ്യമായി വരുന്നവരെ

Kerala Lottery Result Today Karunya Plus KN 462 Winners List 80 ലക്ഷം നേടിയ ഭാ​ഗ്യശാലി നിങ്ങളാണോ? കാരുണ്യ പ്ലസ് ലോട്ടറി നറുക്കെടുത്തു; സമ്മാനാർഹമായ ടിക്കറ്റുകളുടെ പൂർണ്ണമായ ഫലം ഇതാ…

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് ലോട്ടറിയുടെ KN – 462 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ഭാ​ഗ്യക്കുറിയുടെ വില 40 രൂപയാണ്. 80 ലക്ഷം രൂപയാണ്

error: Content is protected !!