Category: Push

Total 1835 Posts

തടി കുറയ്ക്കാനായി നട്‌സും ജ്യൂസും കഴിക്കുന്നവരാണോ? എന്നാല്‍ ചില സമയങ്ങളിലെ ഇവയുടെ ഉപയോഗം അമിതവണ്ണത്തിന് കാരണമാകാം; ശരീരഭാരം നിയന്ത്രിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തടി കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ പ്രധാനമായും ശ്രദ്ധിക്കേണ്ടത് കഴിക്കുന്ന ആഹാരം ഏതൊക്കെ സമയങ്ങളില്‍ കഴിക്കണം എന്നുള്ളതാണ്. ഏത് സമയത്ത് ഏത് ആഹാരം എത്ര അളവില്‍ കഴിക്കാം എന്ന കാര്യത്തില്‍ വ്യക്തമായ ധാരണ ഉണ്ടാവേണ്ടത് അത്യവശ്യമാണ്. ഇങ്ങനെ കൃത്യമായ സമയ ക്രമം പാലിച്ചാല്‍ മാത്രമേ തടിയും വയറുമെല്ലാം വേഗത്തില്‍ കുറച്ചെടുക്കാന്‍ സാധിക്കുകയുള്ളൂ. അതുപോലെ, രാത്രിയില്‍ കഴിക്കുന്ന ആഹാരത്തിലും നല്ലപോലെ

പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ 30 ദിവസം കഴിഞ്ഞ് നീക്കണം; ഇല്ലെങ്കില്‍ പണികിട്ടും! ചതുരശ്രയടിക്ക് 20 രൂപ പിഴയും ചെലവും ഈടാക്കാന്‍ നിര്‍ദ്ദേശം

പേരാമ്പ്ര: അനധികൃത പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കല്‍, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളുടെ നിരോധനം എന്നിവയ്ക്ക് ഏകീകൃത മാര്‍ഗരേഖയുമായി സര്‍ക്കാര്‍. പ്രോഗ്രാം വിവരങ്ങള്‍ അടങ്ങിയ ബാനറുകള്‍, ബോര്‍ഡുകള്‍ എന്നിവ പരിപാടി കഴിഞ്ഞതിന്റെ അടുത്തദിവസവും തീയതി രേഖപ്പെടുത്താത്ത സ്ഥാപനങ്ങളുടെയും മറ്റും പരസ്യബാനര്‍, ബോര്‍ഡുകള്‍ എന്നിവ പരമാവധി 30 ദിവസം കണക്കാക്കി സ്ഥാപിച്ചവര്‍തന്നെ എടുത്തുമാറ്റണമെന്നുമാണ് നിര്‍ദ്ദേശം. പുതുക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ അനുവദിച്ച ദിവസം

ആദ്യ നാല് മത്സരങ്ങളിൽ മൂന്ന് ഹാട്രിക്കുകൾ, ഇന്ന് അഞ്ച് ഗോളുകൾ കൂടി തന്റെ അക്കൗണ്ടിലേക്ക്: ഗംഭീര പ്രകടനവുമായി കൂരാച്ചുണ്ടുകാരി ഷിൽജി ഷാജി; ഭൂട്ടാനെ 9 – 0 ന് തറപറ്റിച്ച് ഇന്ത്യ

കൂരാച്ചുണ്ട്: സാഫ് അണ്ടർ – 17 വനിതാ ചാമ്പ്യൻഷിപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ ഇന്ത്യയുടെ അഭിമാന താരമായി കൂരാച്ചുണ്ടുകാരി കുഞ്ഞാറ്റ എന്ന ഷിൽജി ഷാജി. ഭൂട്ടാനെതിരെ 9-0ന്റെ ഉജ്ജ്വല വിജയമാണ് ഇന്ത്യൻ അണ്ടർ – 17 വനിതാ ടീം നേടിയെടുത്തത്. ഷിൽജി ഷാജി അഞ്ചു ഗോളുകളുമായി ഇന്ന് ഇന്ത്യയുടെ മികച്ച താരമായി. ഇന്ത്യക്കായി ആദ്യ നാല്

സ്മാര്‍ട്ട് കുറ്റ്യാടി: പ്രപഞ്ച വിജ്ഞാനവുമായി ബന്ധപ്പെട്ട അറിവുകള്‍ പകരുന്നതിനായി ഇന്‍ട്രോ ടു ആസ്‌ട്രോ സജ്ജമായി

  കുറ്റ്യാടി: പ്രപഞ്ച വിജ്ഞാനവുമായി ബന്ധപ്പെട്ട അറിവുകള്‍ പകരുന്നതിനും ഇത്തരം വിഷയവുമായി ബന്ധപ്പെട്ട് അധ്യാപകരെ സജ്ജരാക്കാനും സ്മാര്‍ട്ട് കുറ്റ്യാടിയുടെ ഭാഗമായി ഇന്‍ട്രോ ടു ആസ്‌ട്രോ കോഴ്‌സിന് ആരംഭമായി. ഇന്‍ട്രോ ടു ആസ്‌ട്രോ എന്ന കോഴ്‌സിലേക്ക് അഡ്മിഷന്‍ ഓണ്‍ലൈന്‍ വഴി ലഭിച്ചവര്‍ക്ക്, കോഴ്‌സിന്റെ സിലബസ് പരിചയപ്പെടുത്തുന്നതിനും, ക്ലാസ് തുടങ്ങുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനും വേണ്ടി മന്ത്രത്തൂര്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച്

കണ്ണില്ലാ ക്രൂരത വനത്തില്‍ കയറിയും; പാലക്കാട് കല്ലടിക്കോട് ഗര്‍ഭിണിയായ മ്ലാവിനെ അഞ്ച് പേര്‍ ചേര്‍ന്ന് വെടിവച്ചു കൊന്നു, രണ്ട് പേര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കല്ലടിക്കോട് മാലക്കല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ല ഗര്‍ഭിണിയായ മ്ലാവിനെ വെടിവച്ചു കൊന്നു. ഇന്നലെ അര്‍ധരാത്രിയോടെയാണ് സംഭവം. വെടിയൊച്ച കേട്ട് വനത്തിനകത്ത് നടത്തിയ തെരച്ചിലിലാണ് മ്ലാവിനെ കണ്ടെത്തിയത്. 300 കിലോ ഭാരമുള്ള മ്ലാവാണ് വെടിയേറ്റ് ചത്തത്. സംഭവ സ്ഥലത്ത് വച്ച് രണ്ട് പേരെ വനവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടി. മറ്റ് മൂന്ന് പേര്‍ വാഹനത്തില്‍ കയറി

കോഴിക്കോട് ദേവഗിരി കോളേജില്‍ റാഗിങ്; സീനിയര്‍ വിദ്യാര്‍ത്ഥികളുടെ മര്‍ദ്ദനത്തില്‍ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥിക്ക് കണ്ണിന് പരിക്ക്, പോലീസ് കേസെടുത്തു

കോഴിക്കോട്: കോഴിക്കോട് ദേവഗിരി സെയ്ന്റ് ജോസഫ്സ് കോളേജില്‍ റാഗിങ്ങിനെത്തുടര്‍ന്ന് ഒന്നാം വര്‍ഷ ഡിഗ്രിവിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ത്ഥി സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ നാലുപേരെ സസ്‌പെന്‍ഡ് ചെയ്തു. എ മുഹമ്മദ് അര്‍ഫസ്, കെ മുഹമ്മദ് ഷഹീദ്, അഷിര്‍ അഷ്റഫ്, ഷൈനു ഷാമില്‍ എന്നിവരെയാണ് കോളേജില്‍നിന്ന് സസ്‌പെഡ്

തടങ്കലില്‍വെച്ച് ബലമായി നിരന്തരം പീഡിപ്പിച്ചു, ഇരുമ്പുകമ്പികൊണ്ടടക്കം അടിച്ചുവെന്ന് മൊഴി; റഷ്യന്‍യുവതിയെ പീഡിപ്പിച്ച കേസിൽ കൂരാച്ചുണ്ട് സ്വദേശി റിമാന്റിൽ

പേരാമ്പ്ര: കൂരാച്ചുണ്ട് സ്വദേശിയായ സുഹൃത്തിന്റെ പീഡനത്തെത്തുടര്‍ന്ന് ആശുപത്രിയിലായ റഷ്യന്‍യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റിന് മുമ്പാകെ രേഖപ്പെടുത്തി. പേരാമ്പ്ര ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) യിലെ മജിസ്ട്രേറ്റ് ഡിന്‍സി ഡേവിസിന്റെ മുമ്പാകെയാണ് യുവതി മൊഴി രേഖപ്പെടുത്തിയത്. ശനിയാഴ്ച വൈകുന്നേരം മൂന്നുമണിയോടെയാണ് യുവതി രഹസ്യമൊഴി നല്‍കിയത്. ക്രിമിനല്‍നിയമത്തിലെ സെക്ഷന്‍ 164 പ്രകാരമായിരുന്നു മൊഴിയെടുപ്പ്. റഷ്യന്‍ഭാഷമാത്രം അറിയുന്ന യുവതിക്ക്, ദ്വിഭാഷിയുടെ

പത്തടിയോളം താഴ്ച്ചയും ധാരാളം വെള്ളവുമുള്ള കിണറ്റില്‍ അബദ്ധത്തില്‍ വീണു; മേപ്പയ്യൂരില്‍ യുവതിയ്ക്ക് രക്ഷകരായെത്തി പേരാമ്പ്ര അഗ്നി രക്ഷാസേന

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്ത് ആറാം വാര്‍ഡായ ചങ്ങരംവെള്ളിയില്‍ കിണറ്റില്‍ വീണ യുവതിയെ രക്ഷിച്ചു. പട്ടോറക്കല്‍ ഹൗസില്‍ അഡ്വ. അബ്ദുള്‍ ജലീലിന്റെ ഭാര്യ സീനത്ത് (40) ആണ് കിണറ്റില്‍ വീണത്. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പത്ത് മീറ്റര്‍ താഴ്ച്ചയും ധാരാളം വെള്ളവുമുള്ള വീട്ടുമുറ്റത്തെ കിണറ്റില്‍ അബദ്ധത്തില്‍ വീഴുകയായിരുന്നു യുവതി. വിവരമറിയിച്ചതിനെത്തുടര്‍ന്ന് പേരാമ്പ്രയില്‍ നിന്നും അഗ്രി

ട്യൂഷന് പോകുകയായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി, വിവരം ആരോടും പറയരുതെന്ന് ഭീഷണി; മാവൂരില്‍ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍

മാവൂര്‍: ട്യൂഷന് പോകുകയായിരുന്ന പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ ബസ് ജീവനക്കാരന്‍ അറസ്റ്റില്‍. ബനാറസ് ബസിലെ കണ്ടക്ടര്‍ കല്‍പ്പള്ളി സ്വദേശി പുന്നോത്ത് മുഹമ്മദ് സിനാനെ (22)യാണ് മാവൂര്‍ പോലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ പ്രവൃത്തിയെ എതിര്‍ത്ത കുട്ടിയോട് ആരോടും പറയരുതെന്നും ഇയാള്‍ ഭീഷണിപ്പെടുത്തിയിരുന്നു. പ്രതിയെ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. എസ്.ഐ. മഹേഷ്, സീനിയര്‍ സിവില്‍പോലീസ് ഓഫീസര്‍

കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍

കൂരാച്ചുണ്ട്: കൂരാച്ചുണ്ടില്‍ റഷ്യന്‍ യുവതി കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍. കൂരാച്ചുണ്ട് ഓലക്കുന്നത്ത് ആഖിലിനെ(28)യാണ് കൂരാച്ചുണ്ട് പൊലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് ഗ്രാം കഞ്ചാവ് സഹിതമാണ് വീട്ടില്‍നിന്ന് പൊലീസ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ദിവസമായിരുന്നു കൂരാച്ചുണ്ടില്‍ താമസിച്ചിരുന്ന റഷ്യന്‍ യുവതി കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന്

error: Content is protected !!