Category: Push

Total 1835 Posts

ഒ.പി ടിക്കറ്റെടുക്കാന്‍ വരിനിന്നു, കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ യുവതിയുടെ സ്വര്‍ണമാല കവര്‍ന്നു; അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

കുറ്റ്യാടി: കുറ്റ്യാടി ഗവ. താലൂക്ക് ആശുപത്രിയില്‍ ഒ.പി ടിക്കറ്റെടുക്കാന്‍ വരിനിന്ന യുവതിയുടെ സ്വര്‍ണമാല കവര്‍ന്ന സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ചയാഴ്ചയാണ് സംഭവം നടന്നത്. ഊരത്ത് കാരങ്കോട്ട് ലീലയുടെ രണ്ടു പവന്‍ മാലയാണ് മോഷ്ടിച്ചത്. ഒ.പി ടിക്കറ്റിന് വരിനില്‍ക്കുകയായിരുന്ന ലീലയുടെ മാല രണ്ടു യുവതികള്‍ ചേര്‍ന്ന് പൊട്ടിച്ചുകൊണ്ടുപോകുകയായിരുന്നു. തന്ത്രപരമായി മാലപൊട്ടിക്കുന്ന രംഗങ്ങള്‍ ആശുപത്രിയിലെ സി.സി.ടി.വി ക്യാമറയില്‍

വരുംദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ജനങ്ങൾ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശം

തിരുവനന്തപുരം: കേരളത്തിൽ വരുംദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏപ്രിൽ 15 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഏപ്രിൽ 16 മുതൽ 18 വരെ ഇടിമിന്നലോടു കൂടിയ മഴയ്‌ക്കൊപ്പം 30 മുതൽ 40 കി.മീ വരെ വേഗത്തിൽ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇടിമിന്നൽ

‘തട്ടിക്കൊണ്ടുപോയതിന് പിന്നിൽ സഹോദരൻ, സ്വത്ത് തട്ടിയെടുക്കാൻ ശ്രമം’; താമരശ്ശേരിയിൽ നിന്ന് തട്ടിക്കൊണ്ടപോയ പ്രവാസി ഷാഫിയുടെ പുതിയ വീഡിയോ പുറത്ത്

താമരശ്ശേരി: താമരശ്ശേരിയില്‍ പരപ്പന്‍പൊയിലില്‍നിന്ന് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയ പ്രവാസി ഷാഫിയുടെ പുതിയ വീ‍ഡിയോ പുറത്ത്. സഹോദരന്‍ നൗഫലാണ് തട്ടിക്കൊണ്ടു പോയതെന്നാണ് ഷാഫി വീഡിയോയില്‍ ആരോപിക്കുന്നത്. ഇസ്ലാം മതവിശ്വാസ പ്രകാരം പെണ്‍കുട്ടികളുള്ളവര്‍ മരണപ്പെട്ടാല്‍ സ്വത്ത് മുഴുവന്‍ സഹോദരന് ലഭിക്കുമെന്നും ഇതിനു വേണ്ടി സഹോദരന്‍ നൗഫല്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുകയാണ് എന്നുമാണ് ഷാഫിയുടെ ആരോപണം. നൗഫലിനെ ശ്രദ്ധിക്കണമെന്ന് വാപ്പ നേരത്തെ

ഓട്ടോറിക്ഷ ഓടിക്കുമ്പോള്‍ പൊടി പാറി; ഉള്ളിയേരിയില്‍ വീടിന് തീയിടുകയും കസേരകള്‍ കിണറ്റിലിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍

ഉള്ളിയേരി: വീട്ടില്‍ അതിക്രമിച്ച് കയറി വയോധികയെ അസഭ്യം പറയുകയും വീടിന് തീയിടുകയും ചെയ്ത യുവാവ് അറസ്റ്റില്‍. ഉള്ളിയേരി പുതുവയല്‍കുനി ഫായിസ് (25) ആണ് അറസ്റ്റിലായത്. മലപ്പുറത്തെ അരീക്കോടുള്ള ലോഡ്ജില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് പേരാമ്പ്ര കോടതിയില്‍ ഹാജരാക്കും. കേസിന് ആസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാസമായിരുന്നു. ഉള്ളിയേരിയ്ക്ക് സമീപം തെരുവത്ത് കടവില്‍

താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കിണറ്റില്‍ വീണ് മരിച്ചു

കോഴിക്കോട്: താമരശ്ശേരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റ് കിണറ്റില്‍ വീണ് മരിച്ചു. ഹാജറ കൊല്ലരുക്കണ്ടിയാണ് മരിച്ചത്. അന്‍പത് വയസ്സായിരുന്നു. വനിതാ ലീഗ് നേതാവായിരുന്നു. വീട്ടിന് പിറകുവശത്തുള്ള കിണറ്റില്‍ വീണാണ് ഹാജറ മരിച്ചത്. ഇന്ന് വൈകുന്നേരം മൂന്നു മണിയോടെയാണ് ഹാജറയെ വീട്ടില്‍ കാണാതായതിനെ തുടര്‍ന്ന് നടത്തിയ തെരച്ചലില്‍ വീട്ടിന് പിറകുവശത്തെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ നാട്ടുകാര്‍ കിണറ്റില്‍ നിന്നും

വേളം പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍

വേളം: വേളം പഞ്ചായത്തില്‍ വിവിധയിടങ്ങളില്‍ ഇന്ന് ഹര്‍ത്താല്‍. അന്തരിച്ച കോണ്‍ഗ്രസ് നേതാവും വേളം പഞ്ചായത്ത് പതിനേഴാം വാര്‍ഡ് മെമ്പറുമായിരുന്ന വി.പി സുധാകരന്‍ മാസ്റ്ററോടുള്ള ആദരസൂചകമായാണ് ഹര്‍ത്താല്‍ നടത്തുന്നത്. പഞ്ചായത്തിലെ കാക്കുനി, തീക്കുനി, നമ്പാംവയല്‍, പൂളക്കൂല്‍, പൂമുഖം എന്നീ ടൗണുകളിലാണ് ഹര്‍ത്താല്‍. രാവിലെ 11 മണിയ്ക്ക് തീക്കുനിയില്‍ സര്‍വകക്ഷി അനുശോചനയോഗവും ചേരും. ചൊവ്വാഴ്ച്ച ഉച്ചയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ

കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകനും വേളം മണ്ഡലം ജനറല്‍ സെക്രട്ടറിയും; ഏവര്‍ക്കും പ്രിയങ്കരനായ വാര്‍ഡ് മെമ്പര്‍ വി.പി. സുധാകരന്റെ സംസ്‌കാരം നാളെ രാവിലെ

വേളം: കോണ്‍ഗ്രസ്സിന്റെ സജീവ പ്രവര്‍ത്തകന്‍ ഏവര്‍ക്കും പ്രിയങ്കരനുമായ വേളം ഗ്രാമ പഞ്ചായത്ത് അംഗം വി.പി. സുധാകരന്റെ വേര്‍പാടിന്റെ തീരാദുഃഖത്തിലാണ് നാടും നാട്ടുകാരും. രാഷ്ട്രീയ പ്രവര്‍ത്തനായിരുന്ന അദ്ദേഹം ആയഞ്ചേരി ചീക്കിലോട് യു.പി. സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്നു. കോണ്‍ഗ്രസ് വേളം മണ്ഡലം ജനറല്‍ സെക്രട്ടറി, ചേരാപുരം അഗ്രിക്കള്‍ച്ചറല്‍ വെല്‍ഫെയര്‍ സൊസൈറ്റി പ്രസിഡന്റ്, കോട്ടയുള്ളതില്‍ ശിവ ക്ഷേത്ര കമ്മിറ്റി വൈസ്

വേളം ഗ്രാമ പഞ്ചായത്ത് അംഗം വലിയപാതിരിക്കോട്ട് വി.പി. സുധാകരൻ അന്തരിച്ചു

വേളം: വേളം ഗ്രാമ പഞ്ചായത്ത് അംഗം വലിയപാതിരിക്കോട്ട് വി.പി. സുധാകരൻ അന്തരിച്ചു. അൻപത്തിയേഴ് വയസ്സായിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പേരാമ്പ്രയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വേളം ഗ്രാമ പഞ്ചായത്തിലെ 17-ാം വാർഡായ പലോടിക്കുന്നിലെ മെമ്പറാണ് അദ്ദേഹം. മൃതശരീരം ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ വേളം കമ്മ്യൂണിറ്റി

താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട പിക്കപ്പിന്റെ ഡ്രൈവറെ മര്‍ദ്ദിച്ച് വാഹനം തട്ടികൊണ്ടുപോയി; 65000ത്തോളം രൂപ കവര്‍ന്ന ശേഷം വാഹനം ഉപേക്ഷിച്ചു

താമരശ്ശേരി: താമരശ്ശേരിയില്‍ നിര്‍ത്തിയിട്ട പിക്കപ്പ് വാഹനം അര്‍ദ്ധരാത്രി തട്ടിക്കകൊണ്ടുപോയി കവര്‍ച്ച നടത്തി. വ്യജനമ്പര്‍ പ്ലേറ്റ് പതിച്ച ഇന്നോവയിലെത്തിയ സംഘം ഡ്രൈവര്‍ ഷാഹിദിനെ മര്‍ദ്ദിച്ച് പിക്കപ്പുമായി കടന്നു കളയുകയായിരുന്നു. വാഹനത്തിന്റെ ഡാഷ് ബോക്‌സില്‍ സൂക്ഷിച്ചിരുന്ന 65000ത്തോളം രൂപ കവര്‍ന്ന സംഘം വാവാട്ടിനു സമീപം പിക്കപ്പ് ഉപേക്ഷിച്ചു. വയനാട്ടില്‍ നിന്നും വാഴക്കുല കയറ്റാനായി പോയി തിരികെ വരുംമ്പോള്‍ വെസ്റ്റ്

ജീവിതം തുടരുമുമ്പേ അസുഖം തളര്‍ത്തി; ഇരുവൃക്കകളും തകരാറിലായി ചികിത്സയില്‍ കഴിയുന്ന നരക്കോട് സ്വദേശിയായ യുവതിയ്ക്ക് സഹായത്തിനായി കൈകോര്‍ക്കാം

നരക്കോട്: ഒരു വര്‍ഷത്തിലേറെയായി ഇരുവൃക്കകളും തകരാറിലായ മേപ്പയ്യൂര്‍ സ്വദേശിയായ യുവതി സുമനസ്സുകകളുടെ സഹായം തേടുന്നു. മേപ്പയ്യൂര്‍ നരക്കോട് കുട്ടിപ്പറമ്പില്‍ ജുബിഷ (29)യാണ് സാഹായത്തിനായി കാത്തിരിക്കുന്നത്. ജുബിഷയുടെ തുടര്‍ ചികിത്സയ്ക്കായി മുപ്പത്തഞ്ച് ലക്ഷത്തോളം രൂപയാണ് സ്വരുപിക്കേണ്ടതായുള്ളത്. 2022 ഫെബ്രുവരിയിലാണ് ജുബിഷ അസുഖ ബാധിതയാവുന്നത്. ഇരുവൃക്കകളും തകരാറിലായതിനെത്തുടര്‍ന്ന് 3 തവണ ഡയാലിലിസ് ചെയ്തു. എന്നാല്‍ അസുഖം കൂടുതലായി ബാധിച്ചതിനാല്‍

error: Content is protected !!