Category: Push

Total 1835 Posts

സ്വന്തം വീടെന്ന സ്വപ്നം പൂവണിഞ്ഞു, സന്തോഷം പങ്കു വച്ച് നിരവധി കുടുംബങ്ങൾ; കുറ്റ്യാടി പഞ്ചായത്തിൽ ലൈഫ് പദ്ധതിയിൽ പൂർത്തീകരിച്ച വീടുകളുടെ താക്കോൽ കൈമാറി

കുറ്റ്യാടി: കുറ്റ്യാടി ഗ്രാമ പഞ്ചായത്തിൽ ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മാണം പൂർത്തീകരിച്ച വീടുകൾ കൈമാറി. കേരള സർക്കാരിൻ്റെ രണ്ടാം വാർഷികാഘോഷത്തിൻ്റെ ഭാഗമായി ലൈഫ് ഭവന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച വീടുകളുടെ താക്കോൽദാനമാണ് നടന്നത്. ലൈഫ് ഭവന പദ്ധതിയുടെ രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുത്തി കുറ്റ്യാടി പഞ്ചായത്തിൽ 55 കുടുംബങ്ങൾക്കാണ് ഭവന നിർമ്മാണം ആരംഭിച്ചത്. അതിൽ നിർമ്മാണം

മേപ്പയ്യൂര്‍ തുറയൂര്‍ പുഞ്ചയില്‍ ജാനു അന്തരിച്ചു

മേപ്പയ്യൂര്‍: തുറയൂരിലെ പുഞ്ചയില്‍ ജാനു അന്തരിച്ചു. എഴുപത്തിരണ്ട് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ കുമാരന്‍. മക്കള്‍: ഷീജ, ഷീബ, ഷൈമ, ഷിത, പരേതയായ ഹേമലത. മരുമക്കള്‍: ദാമോധരന്‍ പാലച്ചുവട്, ശശി കാക്കൂര്‍, രജീഷ് ഉള്യേരി, പവിത്രന്‍ കീഴ്പയ്യൂര്‍ (മുന്‍ ഗ്രമപഞ്ചായത്ത് അംഗം മേപ്പയ്യൂര്‍, അംബേദ്കര്‍ ബ്രിഗേഡ് ജില്ലാ ജനറല്‍ സെക്രട്ടറി കോഴിക്കോട്), സന്തോഷ് മുത്താമ്പി. സഹോദരന്‍: ബാലന്‍

സ്വന്തം വീടെന്ന സ്വപ്‌നം പൂവണിഞ്ഞ സന്തോഷവുമായി നിരവധിപേര്‍; മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധതിയില്‍ പൂര്‍ത്തീകരിച്ച വീടിന്റെ താക്കോല്‍ കൈമാറി

മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ പഞ്ചായത്തില്‍ ലൈഫ് പദ്ധിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ കൈമാറി. സംസ്ഥാന സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് 100 ദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച വീടിന്റെ താക്കോല്‍ ദാനം മേപ്പയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. പദ്ധതി പ്രകാരം വീട് പണി പൂര്‍ത്തീകരിച്ച ലക്ഷ്മി ദൂരൈ എന്നവര്‍ക്ക് താക്കോല്‍ കൈമാറിയാണ് ഉദ്ഘാടനം നടന്നത്.

അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍; കുറ്റ്യാടിയില്‍ വടയം റേഷന്‍ കടയ്ക്ക് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ച് കോണ്‍ഗ്രസ്

കുറ്റ്യാടി: അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. കുറ്റ്യാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടയം റേഷന്‍ കടയ്ക്ക് മുന്നില്‍ കരിങ്കൊടി കെട്ടി പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം മഹിളാ കോണ്‍ഗ്രസ്സ് സംസ്ഥാന സെക്രട്ടറി പി.സി ഷീബ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്

ബംഗളൂരുവില്‍ നിന്നും വില്‍പ്പനക്കായി കടത്താന്‍ ശ്രമിച്ച എംഡിഎംഎ പിടികൂടി; കോഴിക്കോട് സ്വദേശികളായ ദമ്പതികളടക്കം നാല് പേര്‍ അറസ്റ്റില്‍

സുല്‍ത്താന്‍ബത്തേരി: മുത്തങ്ങയില്‍ വാഹന പരിശോധനക്കിടെ കാറില്‍ കടത്താന്‍ ശ്രമിച്ച മാരക മയക്കുമരുന്നുമായി ദമ്പതികളടക്കം നാലുപേര്‍ പിടിയില്‍. കോഴിക്കോട് സ്വദേശികളായ നല്ലളം കെ.ജെ.കെ വീട്ടില്‍ ഫിറോസ് ഖാന്‍ (31), പാറപ്പുറം അരക്കിണര്‍ മിഥുന്‍ നിവാസ് പി.കെ യൂസഫലി (26), ഇയാളുടെ ഭാര്യ മാന്തോട്ടം വടക്കന്‍കണ്ടി ആയിഷ നിഹാല (22), കണ്ണൂര്‍ കക്കാട് പറയിലകത്ത് പി നദീര്‍ (26)

മലപ്പുറം മുന്നിയൂർ പഞ്ചായത്ത് മെമ്പറുടെ തലയിൽ തേങ്ങ വീണു; സംഭവം കണ്ട് പേടിച്ച തെങ്ങുകയറ്റക്കാരന് താഴെ വീണ് പരിക്ക്

തിരൂരങ്ങാടി: മലപ്പുറത്ത് തേങ്ങ തലയിൽ വീണ് ഗ്രാമപഞ്ചായത്ത് അംഗമായ യുവാവിന് പരിക്ക്. പടിക്കൽ സ്വദേശി പടിഞ്ഞാറെ പീടിയേക്കൽ സഫീറിനാണ് (25) പരിക്കേറ്റത്. മൂന്നിയൂർ പഞ്ചായത്ത് 6 -ാം വാർഡ് അംഗമാണ് സഫീർ. ഇന്നലെ രാവിലെ 7.30 ന് ആണ് സംഭവം. സഫീറിന്റെ തലയിൽ തേങ്ങ വീണത് കണ്ട് പേടിച്ച, തേങ്ങയിടാൻ കയറിയ വെളിമുക്ക് പാലക്കൽ സ്വദേശി

നാദാപുരത്ത് ഏഴ് വയസുകാരനെ തട്ടിക്കൊണ്ട് പോവാൻ ശ്രമം; ബംഗാൾ സ്വദേശി അറസ്റ്റിൽ

നാദാപുരം: നാദാപുരത്ത് ഏഴ് വയസുകാരന തട്ടിക്കൊണ്ട് പോവാൻ ശ്രമിച്ച ബംഗാൾ സ്വദേശി അറസ്റ്റിൽ. നാദാപുരം ശാദുലി റോഡ് അഹമ്മദ് മുക്കിൽ ബുധനാഴ്ച്ച രാവിലെ പത്ത് മണിയോടെയാണ് സംഭവം. ഇതര സംസ്ഥാന തൊഴിലാളിയെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി. വെസ്റ്റ് ബംഗാൾ സ്വദേശി മുസ്താഖ് ഷെയ്ഖ് (19) ആണ് പിടിയിലായത്. പുതുക്കുടി രഹനാസ് – ഷാഹിന ദമ്പതികളുടെ

‘മിനി അദാനിമാര്‍ സംസ്ഥാന ഖജനാവ് കൊള്ളയടിക്കുന്നു’: അരിക്കുളത്ത് എ.കെ കൃഷ്ണന്‍ മാസ്റ്റര്‍ 29ാം ചരമവാര്‍ഷികാചരണം സംഘടിപ്പിച്ചു

അരിക്കുളം: ബന്ധുക്കള്‍ തട്ടിക്കൂട്ടുന്ന കടലാസ് കമ്പനികള്‍ക്കും കോര്‍പറേറ്റ് സഹകരണ സംഘങ്ങള്‍ക്കും മുഖ്യമന്ത്രി കോടികള്‍ മറിച്ചു നല്‍കുകയാണെന്നും മിനി അദാനിമാര്‍ സംസ്ഥാന ഖജനാവ് കൊള്ളയടിക്കുകയാണെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി ആര്യാടന്‍ ഷൗക്കത്ത്. സ്വാതന്ത്ര്യ സമരസേനാനിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എ കെ കൃഷ്ണന്‍ മാസ്റ്ററുടെ 29ാം ചരമവാര്‍ഷികാചരണം ഊരള്ളൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിയുടെ ഫാസിസ്റ്റു ഭരണകൂടത്തിന് കീഴിലുള്ള

ബാലുശ്ശേരിയിൽ ബെെക്കും ടിപ്പറും കൂട്ടിയിടിച്ചുണ്ടായ അപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു

ബാലുശ്ശേരി: കൊയിലാണ്ടി – എടവണ്ണപ്പാറ സംസ്ഥാന പാതയിൽ കരുമലയിൽ ടിപ്പർ ലോറിയും ബെെക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പെൺകുട്ടി മരിച്ചു. കാരപ്പറമ്പ് നാരോത്ത് ലൈൻ ഉദയന്റെ മകൾ അതുല്യ (18) ആണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് മരണം. താമരശ്ശേരി ഭാഗത്ത് നിന്നും വരികയായിരുന്ന ബൈക്കും കണ്ണൂരില്‍ നിന്നും ചെങ്കല്ലുമായി വരികയായിരുന്ന ടിപ്പറും കരുമല

മാഹിയിൽ വീടിന്റെ പൂട്ട്പൊളിച്ച് മോഷണ ശ്രമം; കൊയിലാണ്ടി സ്വദേശി പിടിയിൽ

ന്യൂമാഹി: മോഷണം നടത്താനായി മാഹിയിലെ വീട്ടിൽ കയറിയ മധ്യവയസ്കൻ പിടിയിൽ. സണ്‍ഷെയ്ഡിന്റെ മൂലയില്‍ പതുങ്ങിയിരുന്ന ജബ്ബാറിനെ (56) യാണ് പിടികൂടിയത്. ന്യുമാഹി അഴീക്കലിലെ തബ്രീഷ്- ഫര്‍ദാന ഫാത്വിമ ദമ്പതികളുടെ എഫ്.ആര്‍ ഹൗസിൽ ഏപ്രിൽ 29 -ന് പുലർച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. കുഞ്ഞിന് ഛര്‍ദിയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പോയി തിരിച്ചെത്തിയതായിരുന്നു വീട്ടുകാർ. ഇതേ സമയം കവര്‍ച്ചക്കെത്തിയ ജബ്ബാർ

error: Content is protected !!