Category: Push

Total 1835 Posts

അലർച്ച കേട്ട് ഓടിയെത്തിയ അമ്മ കണ്ടത് കത്തുന്ന മകനെ; തൃശ്ശൂരിൽ ഭിന്നശേഷിക്കാരനായ മകനെ അച്ഛൻ തീകൊളുത്തി കൊന്നു

തൃശ്ശൂർ: തൃശ്ശൂരിലെ കേച്ചേരിയിൽ മകനെ അച്ഛൻ തീകൊളുത്തി കൊന്നു. മാനസിക വൈകല്യമുള്ള മകൻ സഹദ് (23) നെയാണ് അച്ഛൻ സുലൈമാൻ കൊലപ്പെടുത്തിയത്. സഹദിനെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുലൈമാനെ പൊലീസ് അറസ്റ്റ് ചെയ്തു. രാവിലെ പത്തരയോടെ കേച്ചരിക്കടുത്ത് പട്ടിക്കരയിലാണ് സംഭവം. തലേദിവസം വാങ്ങി കരുതിയിരുന്ന ഡീസൽ, മുറിയിൽ നിൽക്കുക ആയിരുന്ന സഹദിന്റെ

കറിക്കത്തികൊണ്ട് ഭർത്താവിനെ കുത്തിക്കൊലപ്പെടുത്തി; മലപ്പുറത്ത് യുവതി പിടിയിൽ

മലപ്പുറം: മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ കറിക്കത്തി ഉപയോ​ഗിച്ച് കുത്തി കൊലപ്പെടുത്തിയത്. ഭാര്യ നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു. വീട്ടില്‍നിന്ന് ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് കുത്തേറ്റനിലയില്‍ കുഞ്ഞിമുഹമ്മദിനെ കണ്ടത്. ഉടന്‍തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ബുധനാഴ്ച ദമ്പതിമാര്‍

കെ.എസ്.ആർ.ടി.സി ബസുമായി കാർ കൂട്ടിയിടിച്ചു; വാവ സുരേഷിന് പരിക്ക്

തിരുവനന്തപുരം: വാഹനാപകടത്തിൽ വാവ സുരേഷിന് പരിക്ക്. വാവാ സുരേഷ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് കെ.എസ്.ആര്‍.ടി.സി ബസിലിടിച്ചാണ് അപകടം. തിരുവനന്തപുരത്തുനിന്നും നിലമേല്‍ ഭാഗത്തേക്ക് പോവുകയായിരുന്നു വാവ സുരേഷ്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാറിന് മുന്നില്‍ പോയിരുന്ന കാര്‍ നിയന്ത്രണം തെറ്റി മണ്‍തിട്ടയിലിടിച്ചതിന് ശേഷം വാവാ സുരേഷ് സഞ്ചരിച്ച കാറിലിടിച്ചു. തുടര്‍ന്ന് അദ്ദേഹം സഞ്ചരിച്ച കാര്‍ നിയന്ത്രണം തെറ്റി

മാധ്യമ പ്രവര്‍ത്തകനും ചെറുവണ്ണൂര്‍ സ്വദേശിയുമായ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസ്: ശ്രീറാമിനും വഫയ്ക്കും കോടതിയില്‍നിന്ന് അനുകൂല വിധി, നരഹത്യ വകുപ്പ് ഒഴിവാക്കി, വാഹന അപകട കേസായി മാത്രം വിചാരണ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ വാഹനമിടിച്ച് മരിച്ച കേസില്‍ പ്രതികള്‍ക്കെതിരേ ചുമത്തിയ മനഃപൂര്‍വമായ നരഹത്യാക്കുറ്റം കോടതി ഒഴിവാക്കി. ഒന്നാംപ്രതിയും ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ ശ്രീറാം വെങ്കിട്ടരാമന്‍, രണ്ടാംപ്രതി വഫ ഫിറോസ് എന്നിവരെയാണ് നരഹത്യാക്കുറ്റത്തില്‍നിന്ന് കോടതി ഒഴിവാക്കിയത്. കേസിലെ പ്രതികളായ രണ്ടുപേരും സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയിലാണ് തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി വിധി പറഞ്ഞത്. അതേസമയം, മനഃപൂര്‍വമല്ലാത്ത

ഗിഫ്റ്റ് കൂപ്പൺ പർചേസ് ചെയ്യലോ പണമോ ആവശ്യപ്പെട്ടേക്കാം, ചതിക്കപ്പെടരുതേ! മുന്നറിയിപ്പുമായി കേരള പോലീസ്, സഹായത്തിനായി ഈ നമ്പറിൽ ബന്ധപ്പെടാം.. (വീഡിയോ കാണാം)

കോഴിക്കോട്: ഓൺലൈൻ സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് മുന്നറിയിപ്പുമായി പൊലീസ്. സമൂഹമാധ്യമങ്ങളിലെ ഫോട്ടോ ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി ഫ്രണ്ട് ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്ക് സന്ദേശം അയച്ച് പണം ആവശ്യപ്പെടുന്നതുമായി ബന്ധപ്പെട്ട പരാതികൾ ഉയർന്നു വരുന്ന സാഹചര്യത്തിലാണ് പൊലീസിന്റെ മുന്നറിയിപ്പ്. ഒരു നമ്പര്‍ അയച്ച് അതിലേക്ക് ഓൺലൈൻ വഴി പണം അയയ്ക്കൽ, ഗിഫ്റ്റ് കൂപ്പൺ പർചേസ് ചെയ്ത്

ഒ.എല്‍.എക്‌സ് വഴി ഐപാഡ് വാങ്ങാനെന്ന വ്യാജേന അടുത്തുകൂടി, ഓണ്‍ലൈന്‍ തട്ടിപ്പിലൂടെ നല്ലളം സ്വദേശിയായ പ്രവാസിയില്‍ നിന്നും 20 ലക്ഷം കവര്‍ന്നു; നൈജീരിയന്‍ സ്വദേശി പിടിയില്‍

കോഴിക്കോട്: നല്ലളം സ്വദേശിയായ പ്രവാസിയില്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയ കേസില്‍ നൈജീരിയന്‍ സ്വദേശി അറസ്റ്റില്‍. ബംഗളൂരു വിദ്യാരണ്യപുരയില്‍ വ്യാജ വിലാസത്തില്‍ താമസിച്ചുവരുകയായിരുന്ന നൈജീരിയന്‍ പൗരന്‍ ഇമ്മാനുവല്‍ ജയിംസ് ലെഗ്‌ബെട്ട്(32)നെയാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പോലീസ് അറസ്റ്റുചെയ്തത്. ഓണ്‍ലൈന്‍ തട്ടിപ്പിനുപയോഗിച്ച സിം കാര്‍ഡ്, മൊബൈല്‍ ഫോണ്‍, ലാപ്ടോപ് തുടങ്ങിയവ പ്രതിയില്‍നിന്ന് കണ്ടെടുത്തു. ഒ.എല്‍.എക്സില്‍

ബാലുശ്ശേരിയില്‍ അമ്മയുമായി സൗഹൃദത്തിലായി, പിന്നീട് ഭീഷണിപ്പെടുത്തി കുട്ടിയെ താന്‍ പറയുന്നിടത്തേക്ക് എത്തിച്ച്, കാസര്‍കോട്ടേക്ക് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; യുവാവ് പിടിയില്‍

ബാലുശ്ശേരി: പതിമൂന്നുകാരനെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. കാസര്‍കോട് കീക്കാന്‍ മാലിക്കയില്‍ റഫീക്ക് ഹുസൈ (33)നാണ് പിടിയിലായത്. ഓഗസ്റ്റ് 30നാണ് പ്രതി കുട്ടിയെ ഭീഷണിപ്പെടുത്തി കാസര്‍കോട്ടേക്ക് കൊണ്ടുപോയത്. കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് രണ്ടുദിവസത്തിനുശേഷം ഇയാള്‍ പിടിയിലാവുകയായിരുന്നു. എന്നാല്‍, കൂടുതല്‍ അന്വേഷണം നടത്താതെ തട്ടിക്കൊണ്ടുപോയെന്ന വകുപ്പ് മാത്രം ചേര്‍ത്ത് കേസെടുത്ത് പോലീസ് സ്റ്റേഷന്‍ ജാമ്യം

വടകര എഞ്ചിനീയറിങ് കോളേജില്‍ ബി ടെക് കോഴ്‌സിന് സീറ്റോഴിവ്; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ ടെണ്ടര്‍ ക്ഷണിച്ചു വേങ്ങേരി നഗര കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തിലെ ഡോര്‍മെട്രിയിലേക്ക് ആവശ്യമായ ബെഡ്, തലയണ, ബെഡ്ഷീറ്റ്, പില്ലോകവര്‍ എന്നിവ സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം പ്രവര്‍ത്തി സമയങ്ങളില്‍ ഓഫീസില്‍ നിന്നും ലഭിക്കും. ഫോറം സമര്‍പ്പിക്കേണ്ട അവസാന തീയതി ഒക്‌ടോബര്‍ 31 ന് രണ്ട്

സ്കൂള്‍ വിട്ടെത്തി ചിറയില്‍ കുളിക്കാനിറങ്ങി, വയനാട്ടിൽ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

വയനാട്: വയനാട് മലവയൽ ഗോവിന്ദ ചിറയിൽ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചീരാൽ സ്വദേശി അശ്വന്ത് കെ കെ, കുപ്പാടി സ്വദേശി അശ്വിൻ കെ എസ് എന്നിവരാണ് മരിച്ചത്. ഒരാൾ രക്ഷപ്പെട്ടു. ബത്തേരി സർവജന സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.. സ്കൂൾ വിട്ട് അമ്പൂത്തി മലയിലെത്തിയ കുട്ടികൾ ചിറയിൽ കുളിക്കാൻ ഇറങ്ങുകയായിരുന്നു. ഫയർഫോയ്സും

അടുത്ത മണിക്കൂറുകളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; കോഴിക്കോട് യെല്ലോ അലേർട്ട്

കോഴിക്കോട്: സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. ഒമ്പത് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. കാസർകോട് ഒഴിയെയുള്ള മറ്റ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. അടുത്ത മണിക്കൂറുകളിലും രാത്രിയിലും മലയോര മേഖലകളിൽ അടക്കം മഴ കനത്തേക്കും. തുലാവര്‍ഷത്തിന് മുന്നോടിയായുള്ള

error: Content is protected !!