Category: Push
ആധുനിക സൗകര്യങ്ങളോടെ സ്വന്തമായി കാരവാൻ നിർമ്മിച്ചു; അമ്മയുമായി സെെക്കിൾ കാരവാനിൽ കേരളം ചുറ്റി ഇരുപത്തൊന്നുകാരനായ കുന്നമംഗലം സ്വദേശി
കോഴിക്കോട്: സെെക്കിൾ കേരവാനിൽ ഒന്നു തിരുവനന്തപുരം വരെ പോയിട്ട് വരാം, പറയുന്നത് മറ്റാരുമല്ല കോഴിക്കോട് സ്വദേശിയായ ആകാശ് കൃഷ്ണയാണ്. സ്വന്തമായി നിർമ്മിച്ച കാരവാനിലാണ് അമ്മയ്ക്കൊപ്പം ആകാശ് തലസ്ഥാന നഗരിയിലേക്ക് പോകുന്നത്. ദിവസങ്ങൾ നീളുന്ന യാത്രയിൽ ഭക്ഷണവും പാകം ചെയ്യലും വിശ്രമവുമെല്ലാം സെെക്കിളിന് പിന്നിൽ ഘടിപ്പിച്ച കുഞ്ഞു കാരവാനിൽ തന്നെ. കുന്നമംഗലം പിലാശ്ശേരിയിലെ ഉദയരാജിന്റെയും റീജയുടെയും മകനാണ്
തിരുവനന്തപുരം സ്വദേശി ഷാരോണിന്റെ മരണം കൊലപാതകം; കഷായത്തിൽ വിഷം കലർത്തി, പെൺകുട്ടി കുറ്റസമ്മതം നടത്തിയെന്ന് പൊലീസ്
തിരുവനന്തപുരം: പാറശാലയിൽ കഷായവും ജൂസും കുടിച്ചതിനെത്തുടർന്ന് ബിഎസ്സി വിദ്യാർഥി ഷാരോൺ രാജ് ദുരൂഹ സാഹചര്യത്തിൽ മരിച്ചതുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വഴിത്തിരിവ്. ഷാരോണിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. ഷാരോണിന്റെ മരണത്തിൽ പങ്കുണ്ടെന്ന് വനിതാ സൃഹൃത്ത് ഗ്രീഷ്മ അന്വേഷണ സംഘത്തിനു മുന്നിൽ കുറ്റസമ്മതം നടത്തി. ഷാരോണിനു നൽകിയ കഷായത്തിൽ വിഷപദാർഥം കലർത്തിയെന്നാണ് ഗ്രീഷ്മയുടെ മൊഴി. ഷാരോണിനെ
ഡയപ്പർ സംസ്ക്കരിക്കുകയെന്നത് തലവേദന സൃഷ്ടിക്കാറുണ്ടോ? വീട്ടിൽ സംസ്കരിക്കാൻ എളുപ്പവഴിയുണ്ട്, വിശദാംശങ്ങൾ
വീട്ടിൽ കൊച്ചുകുട്ടികൾ ഉളവർക്ക് അവരുടെ ഡയപ്പറുകൾ എങ്ങനെ നിർമാർജ്ജനം ചെയ്യുമെന്നത് തലവേദനയാണ്, പ്രത്യേകിച്ച് ചെറിയ പ്ലോട്ടുകളിൽ താമസിക്കുന്നവർക്ക്. പലരും ഒഴിവാക്കാനുള്ള എളുപ്പത്തിന് ഇത് രാത്രിയിൽ ഒഴിഞ്ഞ ഇടങ്ങളിൽ കൊണ്ട് തള്ളാറുണ്ട്. ഇത് വളരെ തെറ്റായ പ്രവണതയാണ്. തുണികൊണ്ടുള്ള ഡയപ്പറുകൾ ഇതിനൊരു ബദൽ മാർഗ്ഗമായി ഉപയോഗിക്കാമെങ്കിലും കൂടുതൽ സൗകര്യം നൽകുന്നതിനാൽ പലരും സാധാരണ ഡയപ്പറുകളെ തന്നെയാണ് ആശ്രയിക്കുന്നത്. ഇത്തരം
വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പതിനേഴുകാരി ശുചിമുറിയിൽ പ്രസവിച്ചു; സംഭവം കണ്ണൂരിൽ
കണ്ണൂർ: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി ശുചിമുറിയില്‍ പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് ഇന്നാണ് പെൺകുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോൾ ആണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പെൺകുട്ടിയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്നാണ്
ബേപ്പൂരിൽ മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ടു; ഒരാള്‍ക്ക് പരിക്ക്
കോഴിക്കോട്: ബേപ്പൂർ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ചാലിയത്ത് അപകടത്തിൽപ്പെട്ടു. കരയിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നരയോടെയാണ് അപകടത്തിൽപെട്ടത്. ബോട്ടിൽ നാലു ഇതര സംസ്ഥാന തൊഴിലാളികളാണുണ്ടായിരുന്നത്. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. എന്നാൽ പരുക്ക് ഗുരുതരമല്ല. ബോട്ടിന്റെ പ്രൊപ്പല്ലറിനുള്ളില് വലകുടുങ്ങിയാണ് അപകടമുണ്ടായതെന്ന് പറയുന്നു. പരിക്കേറ്റയാളെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
പുതുസംരംഭങ്ങൾ തുടങ്ങാം, ജാമ്യവ്യവസ്ഥയില്ലാതെ 65,000 മുതൽ 15 ലക്ഷം രൂപ വരെ വായ്പയെടുക്കാം; ജോർ ഫെയറുമായി കോഴിക്കോട്
കോഴിക്കോട്: റിസ്ക് ഫ്രീ ജോയന്റ് വെഞ്ച്വർ പ്ലാറ്റ്ഫോമായ ജോർ, റിങ്ങ്സ് പ്രൊമോസ്, കാലിക്കറ്റ് സിറ്റി കോ-ഓപ്പറേറ്റീവ് ബാങ്ക് എന്നിവ ചേർന്ന് ഒരുലക്ഷം പുതുസംരംഭകർക്കായി വായ്പപ്പദ്ധതിക്കുള്ള അംഗീകാരപത്രം നൽകും. നവംബർ ഒന്നിന് 11 മണിമുതൽ ആറുവരെ ബീച്ച് ഫ്രീഡം സ്ക്വയറിന് സമീപം സജ്ജമാക്കിയ ഗ്രാൻഡ് മലബാർ ജോർ ഫെയർ എം.കെ.രാഘവൻ എം.പി. ഉദ്ഘാടനം ചെയ്യും. എം.എൽ.എ. മാരായ
കൃഷിയിടത്തിലിറങ്ങുന്നത് പതിവ്, നാല് ടീമുകളായി രാത്രിമുഴുവൻ തിരച്ചിൽ; കോടഞ്ചേരിയിൽ കൃഷിനശിപ്പിക്കുന്ന രണ്ട് കാട്ടുപന്നികളെ കൊന്നു
കോടഞ്ചേരി: ഗ്രാമപഞ്ചായത്ത് പരിധിയിലെ കൃഷിയിടങ്ങളിലെത്തി കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ കൊന്നു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ തദ്ദേശീയരായ ആളുകളെ സംഘടിപ്പിച്ചുകൊണ്ട് നടത്തിയ തിരച്ചിലിൽ രണ്ട് കാട്ടുപന്നികളെയാണ് കൊന്നത്. രാത്രി മുഴുവൻ നാലു ടീമുകളായി നടത്തിയ തിരച്ചിലിലാണ് പന്നിയെ കണ്ടെത്താൻ സാധിച്ചത്. കൃഷിയിടങ്ങളിൽ ഇറങ്ങുന്ന കാട്ടുപന്നികൾക്കായി തിരച്ചിലുണ്ട് എന്ന് അറിയിച്ചതിനെ തുടർന്ന് പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നായി ആളുകൾ ഫോൺ വിളിച്ച്
പയ്യോളിയിൽ മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ
പയ്യോളി: പയ്യോളി റെയിൽവേ ട്രാക്കിന് സമീപം മധ്യവയസ്കൻ ട്രെയിൻതട്ടി മരിച്ച നിലയിൽ. പയ്യോളി പോസ്റ്റ് ഓഫീസിന് പുറകിൽ ‘ഷാനിവാസിൽ’ താമസിക്കുന്ന തലക്കോട്ട് കാട്ടുംതാഴ ഇബ്രാഹിം (65) ആണ് മരിച്ചത്. ഇന്ന് രാവിലെ അയനിക്കാട് പള്ളിക്ക് പിറകുവശത്താണ് സംഭവം. രാവിലെ ആറിനും ഏഴിനും ഇടയിലാണ് അപകടം സംഭവിച്ചതെന്ന് കരുതുന്നു. പ്രഭാതസവാരിക്കിടെയാണ് അപകടം സംഭവിച്ചതെന്നാണ് പ്രഥമിക വിവരം. പയ്യോളി
എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ വാഹനാപകടം; എല്‍.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ മുക്കം മുഹമ്മദിന് പരുക്ക്
മുക്കം: എല്‍.ഡി.എഫ്. കോഴിക്കോട് ജില്ലാ കണ്‍വീനറും എന്‍.സി.പി. ജില്ലാ പ്രസിഡന്റുമായ മുക്കം മുഹമ്മദിന് വാഹനാപകടത്തില്‍ പരിക്ക്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാനപാതയില്‍ നീലേശ്വരത്തിന് സമീപം മാങ്ങാ പൊയിലില്‍ ശനിയാഴ്ച രാത്രി പത്തരയോടെയായിരുന്നു അപകടം. അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ അദ്ദേഹത്തെ നാട്ടുകാര്‍ ഉടനെ മണാശ്ശേരി സ്വകാര്യ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍
കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട; എം.ഡി.എം.എയും ഹാഷിഷ് ഒയിലുമായി രണ്ട് യുവാക്കള്‍ അറസ്റ്റില്‍
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ മയക്കുമരുന്ന് വേട്ട. രണ്ട് കേസുകളിലായി മാരക മയക്കുമരുന്നുമായി യുവാക്കള്‍ എക്സൈസിന്റെ പിടിയില്‍. ചെറുവണ്ണൂര്‍, നല്ലളം തെക്കേ പാടം സി.കെ ഹൗസില്‍ ഷാക്കില്‍(29), പുതിയങ്ങാടി പുത്തൂര്‍ ഗില്‍ഗാന്‍ ഹൗസില്‍ നൈജല്‍ റികസ്(29) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച രാത്രി നടന്ന പരിശോധനയിലാണ് യുവാക്കള്‍ പ്രത്യേക സ്ക്വാഡിന്റെ പിടിയിലായത്. കോഴിക്കോട് കൊളത്തറയില്‍ വച്ചാണ് 14