Category: Push

Total 1835 Posts

പ്രതീക്ഷിക്കുന്നത് അയ്യായിരത്തോളം ഒഴിവുകള്‍; നിയുക്തി ജോബ് ഫെസ്റ്റ് നവംബര്‍ 20ന്- വിശദാംശങ്ങള്‍ അറിയാം

പേരാമ്പ്ര: നാഷണല്‍ എംപ്ലോയ്മെന്റ് സര്‍വീസ് വകുപ്പിന്റെയും ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും ആഭിമുഖ്യത്തില്‍ ‘നിയുക്തി 2022 ജോബ്ഫെസ്റ്റ്’ നടത്തുന്നു. മലബാര്‍ ക്രിസ്ത്യന്‍ കോളേജില്‍ നവംബര്‍ 20നാണ് ജോബ് ഫെസ്റ്റ്. പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ജോബ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ഐ.ടി, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത്കെയര്‍, ടെക്നിക്കല്‍, സെയില്‍സ്

മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞു; മനംനൊന്ത് കോഴിക്കോട് സ്വദേശി ആത്മഹത്യ ചെയ്തതായി ബന്ധുക്കളുടെ പരാതി

കോഴിക്കോട്: മുടികൊഴിച്ചിലിന് മരുന്ന് കഴിച്ചതിന് പിന്നാലെ പുരികവും രോമവും വരെ കൊഴിഞ്ഞതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തതായി ബന്ധുക്കളുടെ പരാതി. കോഴിക്കോട് നോര്‍ത്ത് കന്നൂര് സ്വദേശി പ്രശാന്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് ബന്ധുക്കള്‍ പരാതി നല്‍കിയത്. കഴിഞ്ഞമാസം ആണ് പ്രശാന്ത് വീട്ടില്‍ തൂങ്ങിമരിച്ചത്. ആത്മഹത്യാക്കുറിപ്പില്‍, ചികിത്സിച്ച ഡോക്ടറുടെ പേര് എഴുതിയിരുന്നു. മുടി കൊഴിച്ചിലിന് ചികിത്സിച്ച ഡോക്ടര്‍ ആണെന്നും

ലഹരിവസ്തുക്കളുടെ പണം നല്‍കിയില്ല; കോഴിക്കോട് യുവാവിനെ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയി, രക്ഷപ്പെടുത്തി പൊലീസ്

കോഴിക്കോട്: മയക്കുമരുന്ന് സംഘം യുവാവിനെ തട്ടിക്കൊണ്ടുപോയി. കുറ്റിക്കാട്ടൂര്‍ സ്വദേശി അരവിന്ദ് ഷാജിനെയാണ് ലഹരി വസ്തുക്കളുടെ പണം നല്‍കാത്തതിന്റെ പേരില്‍ മയക്കുമരുന്ന് സംഘം തട്ടിക്കൊണ്ടുപോയത്. ആഞ്ചംഗ സംഘമാണ് ഇതിനു പിന്നില്‍. പൊലീസിന്റെ അവസരോചിതമായ ഇടപെടലാണ് യുവാവിന് രക്ഷയായത്. സംഭവവുമായി ബന്ധപ്പെട്ട് പുതിയങ്ങാടി പള്ളിക്കണ്ടി സഹീര്‍, വയനാട് പടിഞ്ഞാറത്തറ വള്ളുവശ്ശേരി വി.എ.റംഷാദ്, കുന്നത്തുപാലം ഗുരുവായൂരപ്പന്‍ കോളജിനടുത്ത് മന്നറയില്‍ കെഎം

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു; ജീവനൊടുക്കാന്‍ ശ്രമിച്ചത് കൊലക്കേസ് പ്രതി

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ അന്തേവാസി ആത്മഹത്യക്ക് ശ്രമിച്ചു. പെരിന്തല്‍മണ്ണ ദൃശ്യ കൊലക്കേസ് പ്രതി വിനീഷാണ് ഫോറന്‍സിക് സെല്ലില്‍ ആത്മഹത്യക്ക് ശ്രമിച്ചത്. ഡ്യൂട്ടിയിലുണ്ടായ പൊലീസ് ഉദ്യോഗസ്ഥന്‍ രക്ഷപ്പെടുത്തുകയായിരുന്നു. ഡോക്ടര്‍മാരെത്തി ആവശ്യമായ ചികിത്സനല്‍കി. വിനീഷിനെതിരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്തു. നേരത്തെ സബ് ജയിലില്‍ റിമാന്‍ഡിലിരിക്കെയും ഇയാള്‍ ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. പ്രണയാഭ്യര്‍ഥന നിരസിച്ചതിന് 2021 ജൂണ്‍

‘ഒന്നാമത്തെ ഗേറ്റിനു സമീപമാണ് ആളുകള്‍ക്ക് അപകടമില്ലാതെ കുളിക്കുവാനും പുഴ ആസ്വദിക്കാനും സൗകര്യമുള്ള ആഴംകുറഞ്ഞ ഭാഗങ്ങള്‍ ഉള്ളത്, നൂറുകണക്കിന് വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യവുമുണ്ട്’; വിനോദസഞ്ചാര കേന്ദ്രമായ കരിയാത്തുംപാറയില്‍ ഒന്നാം ഗേറ്റ് തുറക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍

കൂരാച്ചുണ്ട്: വിനോദ സഞ്ചാര കേന്ദ്രമായ കിയാത്തും പാറയിലെ ഒന്നാം ഗേറ്റ് തുറക്കണമെന്ന നാട്ടുകാടെ ആവശ്യം ശക്തം. കോഴിക്കോട് ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രമായ കരിയാത്തുംപാറ മേഖലയില്‍ പുഴയിലേക്ക് ഇറങ്ങുന്നതിനു മൂന്നു ഗേറ്റുകള്‍ ആണുള്ളത്. ഒന്ന് കരിയത്തുംപാറ അങ്ങാടിയുടെ സമീപത്തുള്ളതും രണ്ടാമത്തേത് നിലവിലെ ടിക്കറ്റ് കൗണ്ടറിനു അടുത്തുള്ളതും മൂന്നാമത്തേത് കൗണ്ടറില്‍ നിന്ന് 100 മീറ്റര്‍

കീഴ്പ്പയ്യൂരില്‍ രാത്രിയില്‍ നടുറോഡില്‍ പെരുമ്പാമ്പ്; സാഹസികമായി പിടികൂടി നാട്ടുകാര്‍

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നരിക്കുനി വെങ്കല്ലില്‍ താഴെ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിലൂടെ ബൈക്കില്‍ പോകുന്ന യാത്രികനാണ് റോഡിന് കുറുകെ കിടക്കുകയായിരുന്ന പാമ്പിനെ കണ്ടത്. ഇയാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുമ്പോഴേക്കും പെരുമ്പാമ്പ് തൊട്ടടുത്ത പറമ്പിലേക്ക് കയറിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനു ശേഷം പ്രദേശവാസികളായ മനത്താനത്ത് അര്‍ജുന്‍ കൃഷ്ണയും വെങ്കല്ലില്‍ അതുല്‍ കൃഷ്ണയുമാണ് സാഹസികമായാണ് പെരുമ്പാമ്പിനെ

ഉപതെരഞ്ഞെടുപ്പ്: കീഴരിയൂരിലെയും തുറയൂരിലെയുമടക്കം പോളിങ് സ്‌റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് രണ്ടുദിവസത്തെ അവധി

കോഴിക്കോട്: ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നാല് ഇടങ്ങളില്‍ പോളിംങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും വിതരണ-സ്വീകരണ-വോട്ടെണ്ണല്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പോളിംങ് സ്റ്റേഷനുകളായി പ്രവര്‍ത്തിക്കുന്ന കീഴരിയൂര്‍ അങ്കണവാടി നമ്പര്‍-9, കീഴരിയൂര്‍ വെസ്റ്റ് മാപ്പിള എല്‍.പി സ്‌കൂള്‍, കീഴരിയൂര്‍ മുനീറുല്‍ ഇസ്ലാം മദ്രസ്സ, നടുവത്തൂര്‍ യു.പി സ്‌കൂള്‍, കണ്ണോത്ത് യു.പി സ്‌കൂള്‍, തുറയൂര്‍

താമരശ്ശേരിയില്‍ റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് ഏഴരലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്; തുക പത്തുദിവസത്തിനകം നല്‍കണമെന്നും നിര്‍ദേശം

താമരശ്ശേരി: സംസ്ഥാനപാതയില്‍ താമരശ്ശേരി വെഴുപ്പൂര്‍ ബസ് സ്റ്റോപ്പിനുസമീപം റോഡിലെ കുഴിയില്‍ വീണ് പരിക്കേറ്റ ബൈക്ക് യാത്രികന് ഏഴര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ലോക് അദാലത്തില്‍ തീരുമാനം. ഇന്‍ഷുറന്‍സ് കമ്പനിയും കരാറുകാരനും ചേര്‍ന്ന് നഷ്ടപരിഹാരം നല്‍കാനാണ് നിര്‍ദേശം. നഷ്ടപരിഹാരം പത്ത് ദിവസത്തിനകം നല്‍കണം. എകരൂല്‍ വള്ളിയോത്ത് കണ്ണോറക്കുഴിയില്‍ അബ്ദുല്‍ റസാഖി(56)നാണ് പരിക്കേറ്റത്. കലുങ്ക് നിര്‍മിക്കാനെടുത്ത കുഴിയില്‍ വീണ്

കീഴരിയൂരും പയ്യോളി അങ്ങാടിയും അടക്കം നാലിടങ്ങളില്‍ നവംബര്‍ ഏഴ് മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം

കോഴിക്കോട്: നവംബര്‍ ഒമ്പതിന് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. നവംബര്‍ ഏഴിന് വൈകുന്നേരം ആറുമണി മുതല്‍ പത്ത് വരെയാണ് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്. മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷന്‍, മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ മണിയൂര്‍ നോര്‍ത്ത്, തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടി, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ

‘അരിക്കുളത്ത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും വ്യാപകമായി മണ്ണിട്ട് നികത്തപ്പെടുമ്പോഴും അധികൃതര്‍ക്ക് മൗനം’; വയല്‍ സംരക്ഷണ സമിതി പ്രക്ഷോഭത്തിലേക്ക്, നവംബര്‍ 21ന് വില്ലേജ് ഓഫീസിനുമുന്നില്‍ ധര്‍ണ്ണ

അരിക്കുളം: അരിക്കുളം വില്ലേജ് പരിധിക്കുള്ളില്‍ തണ്ണീര്‍ത്തടങ്ങളും നെല്‍വയലുകളും വ്യാപകമായി മണ്ണിട്ട് നികത്തുന്നതുമിയി ബന്ധപ്പെട്ട് പ്രക്ഷോഭത്തിനൊരുങ്ങി വയല്‍ സംരക്ഷണ സമിതി. പ്രദേശത്ത് ഭൂമാഫിയകള്‍ വന്‍തോതില്‍ നെല്‍വയലുകള്‍ നികത്തുമ്പോഴും അധികൃതര്‍ വേണ്ട രീതിയില്‍ നടപടി സ്വീകരിക്കുന്നില്ലെന്ന് വയല്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ പരാതിപ്പെട്ടു. ഒരു വര്‍ഷത്തോളമായി പ്രദേശത്ത് പലസ്ഥലങ്ങളിലായി നെല്‍ വയലുകള്‍ നികത്തല്‍ തുടരുന്നുണ്ട് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍

error: Content is protected !!