Category: Push

Total 1835 Posts

കയറ്റം കയറുന്നതിനിടെ നിയന്ത്രണം വിട്ട് മറിഞ്ഞു; കണ്ണൂര്‍ ഇരിട്ടിയില്‍ സ്‌കൂള്‍ വാന്‍ അപകടത്തില്‍പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക്

കണ്ണൂര്‍: ഇരിട്ടിയില്‍ സ്‌കൂള്‍ കുട്ടികള്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് അപകടം. കുട്ടികള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശ്രീകണ്ഠാപുരം വയക്കര ഗവ. യു.പി സ്‌കൂളിന്റെ വാന്‍ ആണ് അപകടത്തില്‍പ്പെട്ടത്. കുട്ടികളുമായി സ്‌കൂളിലേക്ക് പോകുന്നതിനിടെ ഇന്ന് രാവിലെ 9.45 ഓടെയാണ് വാന്‍ അപകടത്തില്‍ പെട്ടത്. ശ്രീകണ്ഠാപുരം – ഇരട്ടി സംസ്ഥാനപാതയിലായിരുന്നു അപകടം. വാഹനത്തില്‍ 34 കുട്ടികളാണ് ഉണ്ടായിരുന്നത്. ഇതില്‍

ഉപതിരഞ്ഞെടുപ്പ്; പയ്യോളി അങ്ങാടി, കീഴരിയൂര്‍ ഡിവിഷന്‍ ഉള്‍പ്പെടെ ജില്ലയിലെ നാല് തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ പോളിംഗ് പുരോഗമിക്കുന്നു

പേരാമ്പ്ര: ജില്ലയില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നാല് തദ്ദേശസ്ഥാപന വാര്‍ഡുകളില്‍ പോളിംഗ് പുരോഗമിക്കുന്നു. തുറയൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടി, മേലടി ബ്ലോക്കിലെ കീഴരിയൂര്‍ ഡിവിഷന്‍, മണിയൂര്‍ പഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത്, കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റില്‍ വാര്‍ഡ് എന്നിവിടങ്ങളിലാണ് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ മുതല്‍ ആരംഭിച്ച തിരഞ്ഞെടുപ്പില്‍ ശക്തമായ പോളിങ്ങാണ് പലയിടത്തും തുടരുന്നത്.

വടകരയില്‍ എം.ഡി.എം.എയുമായി യുവാവ് പിടിയില്‍; പിടിയിലായത് മേമുണ്ട സ്വദേശി

വടകര: വടകരയില്‍ 10 ഗ്രാം എം.ഡി.എം.എയുമായി ഒരാള്‍ പിടിയിലായി. മേമുണ്ട പുളിഞ്ഞോളി വീട്ടില്‍ സെയ്ദ് ആസിഫ് മുഹമ്മദാണ് പിടിയിലായത്. എക്‌സൈസിന്റെ നേതൃത്വത്തില്‍ വടകര പഴയ ബസ് സ്റ്റാന്റ്, പുതിയ ബസ് സ്റ്റാന്റ്, വടകര റയില്‍വേ സ്റ്റേഷന്‍, മുനിസിപ്പല്‍ പാര്‍ക്ക് എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ വടകര മുനിസിപ്പല്‍ പാര്‍ക്ക് പരിസരത്ത് നിന്നുമാണ് ഇയാള്‍ പിടിയിലായത്. കൂടെയുള്ള രണ്ടു

കുന്നമംഗലം കാരന്തൂരില്‍ സ്‌കൂട്ടര്‍ കാറിലിടിച്ച് തെറിച്ചു വീണു; യാത്രികനായിരുന്ന യുവാവ് ബസ്സിനടിയില്‍ പെട്ട് മരിച്ചു

കുന്നമംഗലം: കാരന്തൂരില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാരന്തൂര്‍ ചേനത്ത് മുനീറിന്റെ മകന്‍ മുഹമ്മദ് അഫ്ലഹ്(19) ആണ് മരിച്ചത്. ഇന്നലെ രാത്രി എട്ടരയോടെ കാരന്തൂര്‍ പാലക്കല്‍ പെട്രോള്‍ പമ്പിന് സമീപത്തായിരുന്നു അപകടം. കാരന്തൂരിലേക്ക് പോവുകയായിരുന്ന അഫ്ലഹ് സഞ്ചരിച്ച സ്‌കൂട്ടര്‍ മുന്നിലുണ്ടായിരുന്നു കാറില്‍ ഇടിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചു വീണ അഫ്ലഹ് കുന്നമംഗലം ഭാഗത്തേക്ക് പോവുകയായിരുന്ന ബസ്സിനടിയില്‍ അകപ്പെട്ടു. ഉടന്‍

ഭിന്നശേഷിക്കാർക്ക് എംപ്ലോയ്‌മെന്റ് രജിസ്ട്രേഷൻ പുതുക്കാൻ അവസരം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ (09/11/22) അറിയിപ്പുകൾ

കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ കേരളോത്സവം നവംബർ12 മുതൽ സംസ്ഥാന യുവജനക്ഷേമ ബോർഡും കൂടരഞ്ഞി ഗ്രാമപഞ്ചായത്തും സംയുക്തമായി ‘കേരളോത്സവം 2022’ സംഘടിപ്പിക്കുന്നു. കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ നവംബർ 12 മുതൽ 20 വരെയാണ് പരിപാടി. യുവജനങ്ങളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന യുവജന

ഹോട്ടലുകള്‍ക്ക് തിരിച്ചടി; വാണിജ്യ സിലിണ്ടറുകളുടെ ഇന്‍സെന്റീവ് പിന്‍വലിച്ചു, വില ഇനി 1748 രൂപയാകും

ന്യൂഡല്‍ഹി: വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ ഇന്‍സെന്റീവ് എണ്ണക്കമ്പനികള്‍ പിന്‍വലിച്ചു. നിലവില്‍ കൂടുതല്‍ സ്റ്റോക്ക് എടുക്കുന്ന ഡീലര്‍മാര്‍ക്ക് എണ്ണക്കമ്പനികള്‍ പരമാവധി 240 രൂപ വരെ ഇന്‍സെന്റീവ് നല്‍കിയിരുന്നു. ഇത് എടുത്തുകളഞ്ഞതോടെ വിപണി വിലക്ക് തന്നെ വാണിജ്യ സിലിണ്ടറുകള്‍ ഡീലര്‍മാര്‍ വില്‍ക്കേണ്ടി വരും. ഇന്‍സെന്റീവ് പിന്‍വലിച്ചതോടെ ഇതുവരെ 1508 രൂപയായിരുന്ന 19 കിലോ വാണിജ്യ സിലിണ്ടറിന്റെ വില്‍പന വില

‘ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ… മുഖം വെളുക്കുമ്പോൾ പാർശ്യഫലങ്ങളുമേറെയുണ്ട്’; മുഖകാന്തിക്കായി ക്രീമുകൾ ഉപയോ​ഗിക്കുന്നവരറിയാനായി ഷെരീഫ് ഉസ്മാൻ എഴുതുന്നു

ഷെരീഫ് ഉസ്മാൻ ബേങ്ങിക്കോ തേച്ചോ ബെൾത്തോ പാറിക്കൊ… കുറച്ചു നാളായി സോഷ്യൽ മീഡിയ മുഴുവൻ കേട്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യമാണിത്. ഒരാഴ്ചകൊണ്ടും രണ്ടാഴ്ച്ച കൊണ്ടും വെളുത്ത് പാറിപ്പിക്കുന്ന ഐറ്റം. ഇത്തരം ക്രീമുകൾക്കു ഇന്ത്യൻ ഉപഭൂഖണ്ഡവും ഗൾഫ് രാജ്യങ്ങളും അടക്കം ഒട്ടുമിക്ക ഏഷ്യൻ രജ്യങ്ങളിലും വലിയ മാർക്കറ്റ് ഉണ്ട്‌ എന്നതാണ് വസ്തുത. 8-9 വർഷത്തോളമായി UAE യിൽ ഫാർമസിസ്ററ്

ചോദ്യംചെയ്യലില്‍ സ്വര്‍ണമില്ലെന്ന് മറുപടി, എക്സറേ എടുത്തപ്പോൾ ശരീരത്തിൽ നാല് ക്യാപൂളുകൾ; 52 ലക്ഷത്തിന്റെ സ്വർണവുമായി കരിപ്പൂരിൽ യുവാവ് പിടിയിൽ

മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്തിയ യുവാവിനെ പോലീസ് പിടികൂടി. ജിദ്ദയില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ മലപ്പുറം മേല്‍മുറി സ്വദേശി മുഹമ്മദ് മുഹിയുദ്ദീന്‍ (30) ആണ് പിടിയിലായത്. 1.006 കിലോഗ്രാം സ്വര്‍ണം മിശ്രിത രൂപത്തിലാക്കി നാല് ക്യാപ്‌സ്യൂളുകളാക്കി ശരീരത്തിനകത്ത് ഒളിപ്പിച്ചാണ് ഇയാള്‍ കടത്തിയത്. പിടിച്ചെടുത്ത സ്വര്‍ണത്തിന് വിപണിയില്‍ 52 ലക്ഷം രൂപ വിലവരുമെന്ന് പോലീസ്

പാചകത്തിനായി നോൺ-സ്റ്റിക്ക് പാത്രങ്ങൾ ഉപയോ​ഗിക്കുന്നവരാണോ? ശ്രദ്ധിച്ചില്ലെങ്കിൽ ആരോ​ഗ്യത്തെ ബാധിക്കുമെന്ന് പഠനം

പുതിയ കാലത്ത് അടുക്കളകൾ അടക്കി വാഴുന്നത് നോൺസ്റ്റിക് പാത്രങ്ങളാണ്. ഒരു ഓംലെറ്റ് തയ്യാറാക്കാൻ, അല്ലെങ്കിലൊരു ദോശ, അതുമല്ലെങ്കിലൊരു അപ്പം എന്നിങ്ങനെ ഏതു തരം ഭക്ഷ്യവിഭവമായാലും അത് പാകം ചെയ്യാനായി മിക്ക ആളുകളും ഇന്ന് കൂടുതൽ ഉപയോഗിച്ചുവരുന്നത് നോൺ-സ്റ്റിക്ക് പാത്രങ്ങളാണ്. എന്നാല്‍ ഇത്തരം പാത്രങ്ങള്‍ ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന വാദം തുടക്കം തൊട്ടുള്ളത് പോലെ തന്നെ ഇപ്പോഴും

‘മൂന്നരമുതൽ എട്ടുകിലോമീറ്റർവരെ അധികം യാത്ര ചെയ്യണം’; മൂരാട് പാലത്തിലെ ​ഗതാ​ഗത നിരോധനത്തോടെ വാഹനങ്ങൾ സഞ്ചരിക്കേണ്ടിവരിക ഇപ്രകാരം

പയ്യോളി: ദോശീയപാത വികസനത്തിന്റെ ഭാ​ഗമായി മൂരാട് പാലത്തിൽ ​ഗതാ​ഗത നിയന്ത്രണം വരുന്നതോടെ വടകരയിൽ നിന്ന് പയ്യോളിയിലെത്താൻ യാത്രക്കാർ കീലോമീറ്ററുകൾ അധികം സഞ്ചരിക്കണം. മൂരാടിൽ പുതിയ പാലം നിർമിക്കുന്നതിന്റെ ഭാഗമായാണ് ഗതാഗതം വഴിതിരിച്ചുവിടുന്നത്. ഒരുഭാഗത്തേക്ക് 3.60 കിലോമീറ്ററും മറുഭാഗത്തേക്ക് എട്ടു കിലോമീറ്ററുമാണ് അധികം സഞ്ചരിക്കേണ്ടിവരുക. ജില്ലാ കലക്ടറുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് മൂരാട് പാലത്തിൽ ​എന്നുമുതലാണ് ​ഗതാ​ഗത നിയന്ത്രണം

error: Content is protected !!