Category: Push
വെള്ളം ചോദിച്ച് വീട്ടിലെത്തിയ ശേഷം അടിച്ച് വീഴ്ത്തി സ്വർണ്ണം കവർന്നു, ഗ്യാസ് തുറന്നിട്ട് തീ കൊടുത്തു; ഇടുക്കിയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ അയൽവാസി പിടിയിൽ
കട്ടപ്പന: ഇടുക്കി നാരകക്കാനത്ത് വീട്ടമ്മയെ വെട്ടി അവശയാക്കിയശേഷം പൂട്ടിയിട്ട് ജീവനോടെ കത്തിച്ചെന്ന സംഭവത്തിൽ അയല്‍വാസി പിടിയില്‍. പള്ളിക്കവല കുമ്പിടിയാമാക്കല്‍ ചിന്നമ്മ (64) യെയാണ് ബുധനാഴ്ച വീടിനുള്ളില്‍ പാചകവാതകത്തിന് തീപിടിച്ച് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. അപകടമരണം അല്ലെങ്കില്‍ ആത്മഹത്യ എന്നാണ് പോലീസ് ആദ്യം കരുതിയത്. മുറിക്കുള്ളില്‍ രക്തക്കറ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണം നടത്തിയത്. സംഭവം നടന്ന് മൂന്നുദിവസത്തിനുശേഷമാണ്
വടക്കുമ്പാട് ജി.എൽ.പി സ്കൂളിലെ അധ്യാപകൻ രാജൻ മാസ്റ്റർ കുഴഞ്ഞ് വീണു മരിച്ചു
പേരാമ്പ്ര: വടക്കുമ്പാട് ജി.എൽ.പി സ്കൂളിലെ അധ്യാപകൻ കുഴഞ്ഞ് വീണു മരിച്ചു. മുയിപ്പോത്ത് എടച്ചേരിചാലിൽ രാജൻ മാസ്റ്റർ ആണ് മരിച്ചത്. 52 വയസാണ്. സ്റ്റെപ്പ് കയറി വാടകയ്ക്ക് താമസിക്കുന്ന ബിൽഡിംഗിന്റെ മുകൾ നിലയിലേക്ക് പോകുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. ബാലന്റെയും (പായിച്ചി)
അർജന്റീനയുടെ മത്സര സമയം നോക്കി പന്തൽ പൊളിച്ചുമാറ്റി; ആവിക്കലിൽ സമരപന്തൽ പൊളിച്ചുമാറ്റിയ സംഭവത്തിൽ കോർപ്പറേഷനെതിരെ സമരസമിതി
കോഴിക്കോട്: ആവിക്കലിലെ മലിനജല പ്ലാന്റ് വിരുദ്ധ സമരപ്പന്തല്‍ പൊളിച്ചുമാറ്റിയ നിലയില്‍. പദ്ധതി പ്രദേശത്തിന് മുന്നില്‍ സമരക്കാര്‍ സ്ഥാപിച്ച പന്തലാണ് പൊളിച്ചത്. കോതിയില്‍ മലിനജല പ്ലാന്റിനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെയാണിത്. രാത്രി അർജന്റീനയുടെ മത്സരം നടക്കുന്ന സമയം നോക്കി കോർപറേഷൻ ഉദ്യോഗസ്ഥർ എത്തി പൊലീസിന്റെ സഹായത്തോടെ പന്തൽ പൊളിച്ചുമാറ്റി എന്നാണ് സമരക്കാർ ആരോപിക്കുന്നത്. കോർപറേഷൻ ജീവനക്കാർ പൊലീസിന്റെ സഹായത്തോടെ
പടകം പൊട്ടിച്ചും പൂത്തിരികൾ കത്തിച്ചും പുലരുവോളം ആഘോഷം; ആർപ്പുവിളികളോടെ തെരുവിൽ ആഹ്ലാദ നൃത്തമാടി മേപ്പയ്യൂരിലെ അർജന്റീന ആരാധകർ
മേപ്പയ്യൂർ: മെക്സിക്കോയ്ക്കെതിരെ നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് മേപ്പയ്യൂരിലെ അർജന്റീന ആരാധകർ. പരസ്പരം കെട്ടിപ്പിടിച്ച് സന്തോഷം പങ്കിട്ടും തെരുവിൽ നൃത്തം ചെയ്തും പടക്കം പൊട്ടിച്ചുമായിരുന്നു ആരാധകരുടെ ആഘോഷം. പുലരുവോളം ആഘോഷം നീണ്ടുനിന്നു. മേപ്പയൂർ ടൗണിൽ സ്ഥാപിച്ച ബിഗ് സ്ക്രീനിൽ കളി കാണാനെത്തിയ ആയിരക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു അർജന്റീനയുടെ വിജയാഘോഷങ്ങൾ. രാത്രി പന്ത്രണ്ട് മണിയോടെ
പേരാമ്പ്രയില്‍ നിന്ന് ഇത്തിരി ദൂരമേയുള്ളൂ, കുതിച്ച് ചാടുന്ന വെള്ളച്ചാട്ടം, കോടയിറങ്ങുന്ന കൊടും കാട്, ട്രെക്കിങ്ങിനായി വന്‍മലകള്‍,എല്ലാമുണ്ട്;നിലമ്പൂരിലേക്ക് ഒരു യാത്ര പോയാലോ?
മലബാറിലെ മനോഹരഗ്രാമമായ നിലമ്പൂരിലേക്ക് നമുക്കൊരു യാത്ര പോയാലോ?. മലപ്പുറം ജില്ലയുടെ അങ്ങറ്റത്തായി സ്ഥിതി ചെയ്യുന്ന ഒരു കൊച്ചുഗ്രാമമാണ് നിലമ്പൂര്‍. ലോകത്തിലെ ഏറ്റവും പഴക്കമുള്ള തേക്കുതോട്ടവും നിലമ്പൂര്‍ കാടുകളെ കൂടുതല്‍ സുന്ദരമാക്കുന്ന ചാലിയാറും വെള്ളിക്കൊലുസിട്ട വെള്ളച്ചാട്ടങ്ങളുമൊക്കെയായി മനസ്സിനെ കുളിര്‍പ്പിക്കുന്ന ഒരനുഭവം തന്നെയായിരിക്കും നിലമ്പൂര്‍ യാത്ര. നീലഗിരിക്കുന്നുകളുമായും പാലക്കാട്, കോഴിക്കോട് എന്നി ജില്ലകളുമായും അതിര്‍ത്തി പങ്കിടുന്ന ഈ പ്രദേശത്തിന്
മുന്‍ഗണനാ കാര്‍ഡുകള്‍ അനധികൃതമായി കൈവശം വെച്ചിരിക്കുന്നവരെ കുടുക്കാന്‍ ഓപ്പറേഷന്‍ യെല്ലോ; മേപ്പയ്യൂരും പരിസരപ്രദേശങ്ങളില്‍ നിന്നും പിടിച്ചെടുത്തത് പതിനൊന്ന് കാര്‍ഡുകള്‍, പിഴ ഈടാക്കി
മേപ്പയ്യൂര്‍: സംസ്ഥാന സർക്കാരിന്റെ ഓപ്പറേഷന്‍ യെല്ലോയുടെ ഭാഗമായി വ്യാപകപരിശോധന. മേപ്പയ്യൂര്‍ പഞ്ചായത്തിലും, മഞ്ഞക്കുളം, വിളയാട്ടൂര്‍ പ്രദേശങ്ങളിലും കൊയിലാണ്ടി താലൂക്കിലെ വിവിധ ഭാഗങ്ങളിലും താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. മേപ്പയ്യൂര്‍ പഞ്ചായത്തിലും പരിസര പ്രദേശങ്ങളിലും നടത്തിയ പരിശോധനകളില്‍ അനര്‍ഹമായി കൈവശം വെച്ച പതിനൊന്ന് റേഷന്‍കാര്‍ഡുകള്‍ പിടിച്ചെടുക്കുകയും അനധികൃതമായി അനര്‍ഹ കാര്‍ഡുകള്‍ കൈവശംവെച്ച സർക്കാർ,
‘കടും ചുവപ്പു നിറമുള്ള കണ്ണുകള്‍, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം ചാടല്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടോ?’; കരുതിയിരിക്കാം ചെങ്കണ്ണ് രോഗത്തെ
നാദാപുരം: ചെങ്കണ്ണ് രോഗം നാട്ടിന്‍പുറങ്ങളില്‍ വ്യാപകമാകുന്നു. സാധാരണഗതിയില്‍ ചൂടുകാലാവസ്ഥയില്‍ പടര്‍ന്നു പിടിക്കുന്ന ഈ അസുഖം നിലവിലെ സമ്മിശ്ര കാലാവസ്ഥയിലും വ്യാപകമാവുകയാണ്. രോഗവ്യാപനത്തെ തുടര്‍ന്ന് വിദ്യാലയങ്ങളിലെ ഹാജര്‍ നില വളരെയധികം കുറഞ്ഞിട്ടുണ്ട്. കടും ചുവപ്പു നിറമുള്ള കണ്ണുകള്‍, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം ചാടല്‍, പോളകള്‍ക്കിരുവശവും പീള അടിയല്‍, പ്രകാശം നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.
ഇടതുകാലില്‍ അമര്‍ന്ന് വലതുകാല്‍ മേല്‍പ്പോട്ടുയര്‍ത്തി പറന്നുയര്‍ന്ന് സെര്‍ബിയന്‍ ഗോള്‍ വലയിലേക്കൊരു കൂറ്റനടി, ഗോള്‍… ഗോള്‍ …; മേപ്പയ്യൂരില്‍ ആനന്ദനൃത്തമാടി ബ്രസീല്‍ ആരാധകര്‍
മേപ്പയ്യൂര്‍: ബ്രസീല്‍ സെര്‍ബിയ മത്സരം അങ്ങ് ഖത്തറിലാണ് നടക്കുന്നതെങ്കിലും മത്സരത്തിന്റെ ആവേശം ഒട്ടും ചോരാതെ കളിയിലെ സുന്ദര നിമിഷങ്ങള്‍ സ്റ്റേഡിയത്തിലിരുന്നു കാണുന്നതുപോലെ ആസ്വദിക്കാന്‍ മേപ്പയ്യൂരിലെത്തിയത് ആയിരത്തിലധികം വരുന്ന ഫുട്‌ബോള്‍ പ്രേമികള്‍. ഇന്ന് പുലര്‍ച്ചെ 12.30 ന് മത്സരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ ബിഗ് സ്‌ക്രീനിന് മുമ്പില്‍ കാണികളെക്കൊണ്ട് നിറഞ്ഞിരുന്നു. മഞ്ഞ ജഴ്‌സിയണിഞ്ഞും ബ്രസീലിന്റെ കൊടി വീശിയും
റേഷൻ കടകളിൽ ഇന്ന് മുതൽ പുതിയ സമയക്രമം; പുതുക്കിയ സമയക്രമം അറിയാം
തിരുവനന്തപുരം: കമ്മീഷന്‍ വിഷയവുമായി ബന്ധപ്പെട്ട് ശനിയാഴ്ച മുതല്‍ കടയടപ്പ് സമരം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ റേഷന്‍ വ്യാപാരി സംഘടനാ നേതാക്കളുമായി ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആര്‍ അനില്‍ ചര്‍ച്ച നടത്തി. റേഷന്‍ വ്യാപാരികള്‍ക്ക് പ്രതിമാസം ലഭിക്കേണ്ട കമ്മീഷന്‍ അതത് മാസം തന്നെ പൂര്‍ണ്ണമായും നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി സംഘടനാ പ്രതിനിധികളെ അറിയിച്ചു. ഒക്ടോബര്‍ മാസത്തെ കമ്മീഷന്‍ ഭാഗികമായി
ഗൂഗിളില്‍ നോക്കി കള്ളനോട്ടടി; ലോട്ടറി കച്ചവടക്കാരന് വ്യാജനോട്ട് നല്‍കി ഭാഗ്യം വാങ്ങാനെത്തിയ അമ്മയും മകളും ഭാഗ്യക്കേടിന് ചെന്നെത്തിയത് പൊലീസ് കസ്റ്റഡിയില്‍
ആലപ്പുഴ: കള്ളനോട്ട് നല്‍കി തട്ടിപ്പ് നടത്തിയ കേസില്‍ അമ്മയും മകളും അറസ്റ്റില്‍. ആലപ്പുഴ അമ്പലപ്പുഴ സ്വദേശികളായ വിലാസിനി(68), ഇവരുടെ മകളായ ഷീബ (34) എന്നിവരെയാണ് വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. ലോട്ടറി കച്ചവടക്കാര്‍ക്ക് കള്ളനോട്ട് കൊടുത്ത് അവരില്‍ നിന്ന് ടിക്കറ്റ് വാങ്ങുകയായിരുന്നു. കോട്ടയം നഗരത്തിലെ ലോട്ടറി കടയില്‍ നിന്ന് ലോട്ടറി വാങ്ങുന്നതിനായി കള്ളനോട്ടുമായി എത്തുകയ വിലാസിനിയെ