Category: പയ്യോളി

Total 505 Posts

കല്ലകം കടപ്പുറത്ത് നിര്‍ത്തിയിട്ട പയ്യോളി സ്വദേശിയുടെ ഫൈബര്‍ വള്ളത്തിന്റെ എഞ്ചിന്‍ മോഷ്ടിച്ചതായി പരാതി

പയ്യോളി: തിക്കോടി കല്ലകത്ത് കടപ്പുറത്ത് നിന്നും ഫൈബര്‍ വള്ളത്തിന്റെ എഞ്ചിനും വള്ളത്തിലുണ്ടായിരുന്ന മണ്ണെണ്ണയും മോഷണം പോയതായി പരാതി. പയ്യോളി സ്വദേശി ശ്രീജിത്ത്.സി.പിയുടെ ഉടമസ്ഥതയിലുളള ശ്രീകുറുംബ ഫൈബര്‍ വളളത്തിന്റെ എഞ്ചിനാണ് മോഷണം പോയത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. തിക്കോടി കല്ലകത്ത് നിന്നാണ് വള്ളം സ്ഥിരമായി മത്സ്യബന്ധനത്തിനായി പോകാറുള്ളതെന്ന് ശ്രീജിത്ത് പറഞ്ഞു. ഇന്നലെ പതിവുപോലെ കടപ്പുറത്ത് വള്ളം നിര്‍ത്തിയിട്ടതായിരുന്നു.

ഇരിങ്ങത്ത് റോഡ് പണിക്കിടെ കംപ്രസർ വാഹനത്തിൽ കുടുങ്ങി അപകടം; പേരാമ്പ്ര സ്വദേശിയായ തൊഴിലാളി മരിച്ചു

പയ്യോളി: തുറയൂരിൽ റോഡ് പണിക്കിടെ കംപ്രസര്‍ വാഹനത്തിനടിയില്‍ കുടുങ്ങി പേരാമ്പ്ര സ്വദേശിക്ക് ദാരുണാന്ത്യം. ചേനോളി കൊറ്റിലോട്ട് സന്തോഷ് (47) ആണ് മരിച്ചത്‌. ഇരിങ്ങത്ത് വെച്ച് തിങ്കളാഴ്ച രാവിലെ 9മണിയോടെയാണ് അപകടം. റോഡ് പണിക്കിടെ കംപ്രസര്‍ വാഹനം നീങ്ങി സന്തോഷ് അതിനിടയില്‍ കുടുങ്ങുകയായിരുന്നു. ഉടന്‍ തന്നെകൂടെയുണ്ടായിരുന്നവര്‍ മേപ്പയ്യൂര്‍ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി. ശേഷം കൊയിലാണ്ടി

അയനിക്കാട് കളത്തായി താരേമ്മൽ ശിവൻ അന്തരിച്ചു

പയ്യോളി: അയനിക്കാട് കളത്തായി താരേമ്മൽ നീലാംബരിയിൽ ശിവൻ അന്തരിച്ചു. എൺപത്തിരണ്ട് വയസായിരുന്നു.

മണ്ണിനെ അറിയാൻ..; മണ്ണു പരിശോധനയുമായി അയനിക്കാട് സൗഹൃദം സാംസ്കാരിക വേദി

പയ്യോളി: നെൽച്ചെടി എന്തെന്നറിയാത്ത കുട്ടികൾ, മണ്ണിനെ തൊടാത്ത പാദങ്ങൾ,മണ്ണിനാൽ മൂടേണ്ട മാലിന്യങ്ങൾബാക്കിയാക്കി മണ്ണിനെ കോൺഗ്രീറ്റ്കൊണ്ട് മൂടുന്ന ആധുനിക കാലത്ത്മണ്ണു പരിശോധനയുമായി മാതൃക തീർക്കുകയാണ് സൗഹൃദം സാംസ്കാരിക വേദി പ്രവർത്തകർ. അയനിക്കാട് സൗഹൃദം സാംസ്കാരിക വേദിയുടെയും തിക്കോടി സഞ്ചരിക്കുന്ന മണ്ണ് പരിശോധനാ ലാബിൻ്റെയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ മണ്ണ് പരിശോധന ക്യാമ്പ് സംഘടിപ്പിച്ചുഅയനിക്കാട് സൗഹൃദം ജംഗ്ഷനിൽ വെച്ച് നടന്ന

ആശ’മാരെ തൊഴിലാളികളായി അംഗീകരിക്കുക; പയ്യോളി പോസ്റ്റ് ഓഫീസിന് മുന്നില്‍ ആശ വര്‍ക്കേഴ്‌സ് യൂണിയന്റെ ധര്‍ണ

പയ്യോളി: ‘ആശ’മാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം കൂലി 21000 രൂപയായി വര്‍ദ്ധിപ്പിക്കുക. ഗ്രാറ്റുവിറ്റി പിഎഫ് പെന്‍ഷന്‍ അനുവദിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി പയ്യോളിയില്‍ പ്രതിഷേധം. പോസ്റ്റ് ഓഫീസിന് മുന്നില്‍ ആശ വര്‍ക്കേഴ്‌സ് യൂണിയന്‍ (സി.ഐ.ടി.യു)പയ്യോളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ധര്‍ണ നടന്നത്. സമരം സി.ഐ.ടി.യു ഏരിയ സെക്രട്ടറി കെ.കെ.പ്രേമന്‍ ഉദ്ഘാടനം ചെയ്തു. ഷീന കൊയമ്പ്രത്ത് അധ്യക്ഷയായി. വി.രാധ,

കോളേജ് വാട്‌സപ്പ് ഗ്രൂപ്പില്‍ സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ അക്രമിച്ചു; പയ്യോളി സ്വദേശിയായ വിദ്യാര്‍ത്ഥിയടക്കം മൂന്ന് പേര്‍ റിമാന്‍ഡില്‍

പയ്യോളി: കോളേജ് വാട്‌സപ്പ് ഗ്രൂപ്പില്‍ സെല്‍ഫി ഫോട്ടോ പോസ്റ്റ് ചെയ്തതിന് ഒന്നാം വര്‍ഷ വിദ്യാര്‍ഥിയെ അക്രമിച്ച സംഭവത്തില്‍ പയ്യോളി സ്വദേശിയായ വിദ്യാര്‍ത്ഥി ഉള്‍പ്പെടെ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ചെരണ്ടത്തൂര്‍ എംഎച്ച്ഇഎസ് കോളേജിലെ അവസാന വര്‍ഷ ബിബിഎ വിദ്യാര്‍ഥികളായ പയ്യോളി അങ്ങാടി തുരുത്തിയില്‍ വീട്ടില്‍ ജസിന്‍ സൂപ്പി (21) , വില്യാപ്പള്ളി പുത്തൂര്‍ മുഹമ്മദ്

തുരുത്ത് പുഴയെടുക്കുന്ന സ്ഥിതി മാറും; ഇരിങ്ങല്‍ കോട്ടത്തുരുത്തിയ്ക്ക് 1.40 കോടിയുടെ ഭരണാനുമതിയായി

പയ്യോളി: ഇരിങ്ങല്‍ കോട്ടയ്ക്കല്‍ ഭാഗത്ത് മൂരാട് പുഴയില്‍ സ്ഥിതിചെയ്യുന്ന കോട്ടത്തുരുത്തിയുടെ സംരക്ഷണത്തിനായി 1.40കോടിയുടെ പദ്ധതിക്ക് ഭരണാനുമതിയായി. കോട്ടത്തുരുത്തി കെട്ടി സംരക്ഷിക്കുന്നതിന്റെ രണ്ടാം ഘട്ടമായി 2024-25 ബജറ്റില്‍ വകയിരുത്തിയ പദ്ധതിയ്ക്കാണ് ഭരണാനുമതിയായത്. കെ.ദാസന്‍ എം.എല്‍.എ ആയിരുന്ന കാലത്താണ് ഇതിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചത്. അഴിമുഖത്തിനടുത്തായി സ്ഥിതിചെയ്യുന്ന തുരുത്തില്‍ എഴുപതിലധികം വീടുകള്‍ നിലവിലുണ്ട്. പുഴയിലെ ശക്തമായ വേലിയേറ്റത്തില്‍ വന്‍തോതില്‍ വെള്ളം

ഇരിങ്ങല്‍ റെയില്‍വേ സ്‌റ്റേഷന് സമീപം ട്രാക്കിനോട് ചേര്‍ന്ന വയല്‍പ്രദേശം മണ്ണിട്ട് നികത്തുന്നു; ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്ന് ആശങ്ക

പയ്യോളി: ഇരിങ്ങല്‍ റെയില്‍വേ സ്റ്റേഷന് സമീപം റെയില്‍വെ ട്രാക്കിനോട് ചേര്‍ന്ന വയല്‍പ്രദേശം മണ്ണിട്ട് നികത്തുന്നു. റെയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇരിങ്ങല്‍ വില്ലേജ് ഓഫീസിനടുത്തുള്ള മഞ്ഞവയലാണ് നികത്തുന്നത്. മഴക്കാലത്ത് വെള്ളംകെട്ടി നില്‍ക്കുന്ന സ്ഥലമാണ് ലോഡ് കണക്കിന് മണ്ണിറക്കി നികത്തി കൊണ്ടിരിക്കുന്നത്. ഇത് ഗുരുതരമായ നിരവധി പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കുമെന്നാണ് നാട്ടുകാരുടെ ആശങ്ക. ഒന്നര മീറ്ററിലധികം ഉയരത്തിലാണ്

റോഡ് നിർമ്മാണ കമ്പനിയുടെ അനാസ്ഥ; തിക്കോടി ദേശീയ പാതയിൽ കാർ കുഴിയിൽ വീണ് അപകടം

തിക്കോടി: തിക്കോടിയിലെ സ്ഥിരം അപകടമേഖലയായ കുഴിയില്‍ കാറ് മറിഞ്ഞു. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിക്ക് ശേഷമാണ് അപകടം നടന്നത്. തിക്കോടി കല്ലകത്ത് ബീച്ച്‌ ഭാഗത്ത് നിന്ന് വരികയായിരുന്ന കാറ് വടകര ഭാഗത്തേക്ക് പോവാനായി തിരിക്കുന്നതിനിടെ മുന്‍വശം കുഴിയില്‍ വീഴുകയായിരുന്നു. ദേശീയപാത വികസനത്തിന്‍റെ ഭാഗമായി രൂപംകൊണ്ട കുഴിയാണിത്. എന്നാല്‍ ഇവിടെ ഒരു മുന്നറിയിപ്പ് ബോര്‍ഡോ എന്തെങ്കിലും

‘പാവപ്പെട്ട പെൻഷൻകാർക്ക് അർഹമായ ആനുകൂല്യങ്ങൾ നിഷേധിക്കുന്നു’; പയ്യോളി സബ് ട്രഷറിക്ക് മുന്നിൽ കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് വടകര മേഖല കമ്മിറ്റിയുടെ ധർണ്ണ

പയ്യോളി: പയ്യോളി സബ് ട്രഷറിക്ക് മുന്നിൽ കേരള സ്റ്റേറ്റ് പെൻഷനേഴ്‌സ് സംഘ് വടകര മേഖല കമ്മിറ്റിയുടെ നേതൃത്തിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ധർണ നടത്തി. ധർണ്ണ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. പി.എസ്.സി മെമ്പർമാർ, ഗവ. പ്ലീഡർമാർ, മന്ത്രിമാർ എം.എൽ.എമാർ എന്നിവർക്ക് വാരിക്കോരി കൊടുക്കാൻ ഫണ്ടുള്ള സർക്കാർ പാവപ്പെട്ട പെൻഷൻകാർക്ക് അർഹമായ

error: Content is protected !!