Category: പയ്യോളി

Total 458 Posts

പയ്യോളി തച്ചൻകുന്ന് പ്രദേശത്തെ തെരുവുനായ അക്രമണം: അടിയന്തരനടപടികളുമായി നഗരസഭ, തെരുവുനായകൾക്ക് വാക്സിനേഷൻ നല്‍കും

പയ്യോളി: തച്ചൻകുന്ന് പ്രദേശത്ത് 18 പേർക്ക് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്കേറ്റ സാഹചര്യത്തിൽ നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ തെരുവ് നായകൾക്ക് വാക്സിനേഷൻ നടത്തുന്നതിനുള്ള ക്യാമ്പ് നടത്താൻ തീരുമാനിച്ചു. നഗരസഭയിൽ വിളിച്ചു ചേര്‍ത്ത അടിയന്തര യോഗത്തിലാണ് തീരുമാനം. കൂടുതൽ ശല്യമുള്ള ഭാഗങ്ങളിൽ തെരുവ് നായകളെ ഷെൽട്ടറിലേക്ക് മാറ്റുന്ന നടപടി സ്വീകരിക്കാനും, വളർത്തു നായകൾക്ക് വാക്സിനേഷനും നഗരസഭ ലൈസൻസും

തെരുവുനായ ശല്യം രൂക്ഷം; പയ്യോളി കീഴൂരിൽ സ്‌ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു

പയ്യോളി: കീഴൂര്‍ എയുപി, കീഴൂര്‍ ജിയുപി സ്‌ക്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു. തെരുവുനായ ശല്യം രൂക്ഷമായതിനെ തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചത്. പകരം മറ്റൊരു (ശനിയാഴ്ച) ദിവസം പ്രവൃത്തി ദിനമായിരിക്കും. തച്ചന്‍കുന്ന്, കീഴൂര്‍ പ്രദേശത്ത് തെരുവുനായ ഇന്ന് പതിനഞ്ചോളം പേരെ അക്രമിച്ചിരുന്നു. കാര്യാട്ട് ശ്യാമള, കുറുമണ്ണിൽ രാധ, കോഴി പറമ്പത്ത് സീനത്ത്, കേളോത്ത് കല്യാണി, ജാനു

പയ്യോളി കോട്ടക്കൽ വാർഡിലെ വിസനമുരടിപ്പിനെതിരെ കൊടുത്ത കത്ത് തന്റെ രാജിക്കത്തായി പ്രചരിക്കുന്നു; ലീ​ഗ് കമ്മിറ്റിക്ക് രഹസ്യമായി കൊടുത്ത കത്ത് മറ്റൊരു രീതിയിൽ പുറത്ത് പ്രചരിക്കുന്നത് ലീ​ഗിലെ ​ഗ്രൂപ്പ് കളികൊണ്ടെന്ന് കൗൺസിലർ

പയ്യോളി: പയ്യോളി കോട്ടക്കൽ വാർഡിലെ വിസനമുരടിപ്പിനെതിരെ ലീ​ഗ് നേതൃത്വത്തിന് കൊടുത്ത കത്ത് തന്റെ രാജിക്കത്തായി പ്രചരിക്കുന്നുവെന്ന് വാർഡ് കൗൺസിലർ സി സുജല. കോട്ടക്കൽ ലീ​ഗ് കമ്മിറ്റിക്ക് രഹസ്യമായി കൊടുത്ത കത്താണ്. അതാണ് തന്റെ രാജിക്കത്തായി പ്രചരിക്കുന്നതെന്ന് സുജല വടകര ഡോട് ന്യൂസിനോട് പറഞ്ഞു. തന്റെ വാർഡിലെ വികസനത്തിനായി സമർപ്പിച്ച പദ്ദതികൾ ന​ഗരസഭയിൽ പാസാകുന്നില്ല. ഇന്ന്

‘വലിയ ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആധികാരികമായി സഹായിക്കണം’; ദുരിതാശ്വാസ നിധിയിലേക്ക് ഒരുലക്ഷം സംഭാവന നല്‍കി തിക്കോടി സ്വദേശി സുജേഷ്‌

തിക്കോടി: വയനാടിന് കൈത്താങ്ങായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ഒരുലക്ഷം രൂപ സംഭാവന ചെയ്ത് എന്‍ട്രി ആപ്പ് അക്കാഡമിക് ഹെഡ്ഡും തിക്കോടി പുറക്കാട് സ്വദേശിയുമായ സുജേഷ് പുറക്കാട്. ദുരന്തം നടന്ന് രണ്ടാം ദിനം തന്നെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് തുക സംഭവാന നല്‍കിയെന്ന് സുജേ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്യരുതെന്ന ഒരുകൂട്ടം

നിരോധിത പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ അയനിക്കാട് സ്വദേശി പോലീസ് പിടിയിൽ

പയ്യോളി: നിരോധിത പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ പയ്യോളിയില്‍ ഒരാള്‍ പിടിയില്‍. അയനിക്കാട് ഇരുപത്തിനാലാം മൈല്‍സില്‍ കോട്ടക്കാം പുറത്ത് രാജുവാണ് (48) പിടിയിലായത്. അയനിക്കാട് കുറ്റിയില്‍പ്പീടികയ്ക്ക് സമീപത്തുവെച്ചാണ് പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ ഇയാള്‍ പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പയ്യോളി എസ്.ഐ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കടക്കം സ്ഥിരമായി

പയ്യോളി കൊളാവിപ്പാലത്ത് മത്സ്യബന്ധനത്തിനിടെ കടലിൽ ഫൈബർ വള്ളം തകർന്നു; രണ്ട് പേർക്ക് പരിക്ക്

പയ്യോളി: മത്സ്യബന്ധനത്തിനിടെ കടലിൽ ഫൈബർ വള്ളം തകർന്നു. അപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. കോട്ടക്കലിലെ കരീം, നാസർ എന്നിവർക്കാണ് പരിക്കേറ്റത്. കൊളാവിപ്പാലത്ത് ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ശക്തമായ തിരമാലയിൽ വള്ളം കടൽ ഭിത്തിയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. പരുക്കേറ്റ രണ്ട് പേരും വടകര ഗവൺമെന്റ് ആശുപത്രിയിൽ ചികിത്സ തേടി. വള്ളത്തിലെ രണ്ട്

ഷൊർണൂർ – കണ്ണൂർ സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ വൻ സ്വീകരണം

പയ്യോളി : പയ്യോളിയിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച ഷൊർണൂർ – കണ്ണൂർ സ്പെഷൽ ട്രെയിനിന് പയ്യോളിയിൽ സ്വീകരണം നൽകി. റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റിയുടെ (പി ആർ ഡി എ സി) യുടെ ആഭിമുഖ്യത്തിലാണ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്. പയ്യോളി നഗരസഭാ അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ, വൈസ് ചെയർമാൻ പത്മശ്രീ പള്ളി

കർക്കിടകവാവ് ബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം

പയ്യോളി: കർക്കിടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ക്ഷേത്രത്തിന് വടക്കു ഭാഗത്ത് സർഗാലയ ബോട്ട് ജട്ടിക്ക് സമീപം ആഗസ്ത് 3 ന് ശനിയാഴ്‌ച പുലർച്ചെ 5 മണിമുതൽ ബലിതർപ്പണം നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ വർഷങ്ങളായി ബലികർമ്മം നടത്തപ്പടുന്ന ഇവിടെ എല്ലാവർഷവും നിരവധി പേർ എത്താറുണ്ട്. കുറ്റിയാടി

സാനിറ്റൈസർ ഉപയോഗിച്ച് മാലിന്യം കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീപടർന്നു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു

പയ്യോളി: സാനിറ്റൈസര്‍ ഉപയോഗിച്ച് തീക്കൊടുക്കവേ പൊള്ളലേറ്റ് പയ്യോളി സ്വദേശിനി മരിച്ചു. ഐ.പി.സി റോഡിന് സമീപം ഷാസ് ഹൗസില്‍ നഫീസയാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. രണ്ടാഴ്ച മുമ്പാണ് നഫീസയ്ക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. കുട്ടികളുടെ ഡയപ്പര്‍ തീയിട്ട് നശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. പെട്ടന്ന് തീപ്പിടിക്കാനായി സാനിറ്റൈസര്‍ ഉപയോഗിച്ചതോടെ നഫീസയുടെ ശരീരത്തിലേക്ക് കൂടി തീ പടരുകയായിരുന്നു.

യാത്രക്കാര്‍ക്ക് ആശ്വാസം; ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു

പയ്യോളി: ഷൊര്‍ണ്ണൂര്‍ – കണ്ണൂര്‍ സ്‌പെഷ്യല്‍ എക്‌സ്പ്രസിന് പയ്യോളിയില്‍ സ്‌റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചതായി കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ ഓഫീസില്‍ നിന്നും വ്യാഴാഴ്ച രാത്രിയാണ് ഉത്തരവിറക്കിയത്. ചൊവ്വ, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഷൊര്‍ണ്ണൂരില്‍ നിന്നും കണ്ണൂരിലേക്കും ബുധന്‍, വ്യാഴം വെള്ളി, ശനി ദിവസങ്ങളില്‍ കണ്ണൂരില്‍ നിന്നും ഷൊര്‍ണ്ണൂരിലേക്കുമാണ് ട്രെയിനുള്ളത്. ജൂലായ് 31

error: Content is protected !!