Category: പയ്യോളി
കീഴരിയൂർ തങ്കമല ക്വോറിക്കെതിരെ നടക്കുന്ന ജനകീയ സമരത്തിനിടെ സംഘർഷം; കോൺഗ്രസ് നേതാവിൻ്റെ വാഹനം ഇടിച്ച് സി.പി.എം പ്രവർത്തകന് പരിക്ക്, സമരം അട്ടിമറിക്കാനുള്ള കോൺഗ്രസ് ശ്രമമെന്ന് ആരോപണം
പയ്യോളി: കീഴരിയൂർ തങ്കമലയില്‍ സി.പി.എം നേതൃത്വത്തില്‍ നടക്കുന്ന ജനകീയസമരത്തിനിടെ നേരിയ സംഘർഷം. കരിങ്കൽ ക്വോറിക്കെതിരെ അനിശ്ചിതകാല റിലേ നിരാഹാര സമരം ഒന്‍പതാം ദിവസത്തിലേക്ക് കടന്നപ്പോൾ ജില്ലാ കളക്ടർ ഇന്ന് തങ്കമലക്വോറി സന്ദർശിച്ചിരുന്നു. അതിനിടെ കോൺഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് മെമ്പറുമായ ദുല്‍ഖിഫും സ്ഥലത്തെത്തി. കലക്ടർ പോയതിന് ശേഷം ദുല്‍ഖിഫുംസിപിഎം പ്രവർത്തകരും തമ്മിൽ ചെറിയ വാക്കേറ്റം നടന്നിരുന്നു.
അയനിക്കാട് വെള്ള്യോട്ട് ജാനകി അമ്മ അന്തരിച്ചു
അയനിക്കാട്: വെള്ള്യോട്ട് ജാനകി അമ്മ അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസായിരുന്നു. മക്കള്‍: തങ്കമണി, സൂര്യകുമാരി, ശ്രീജിത്ത്. മരുമക്കള്‍: രാജന്‍ കോറോത്ത് (മൂരാട്), ഹരിദാസന്‍ തോട്ടത്തില്‍ (ബാലുശ്ശേരി), ഗീത ശ്രീജിത്ത് (അയനിക്കാട്) (പയ്യോളി മണ്ഡലം മഹിളാ കോണ്‍ഗ്രസ് പ്രസിഡണ്ട്). Description: Ayanikkad Vellyot Janaki Amma passed away.
വ്യാജ ലോൺ ആപ്പിലൂടെ ലോൺ വാഗ്ധാനം നൽകി പയ്യോളി സ്വദേശിയിൽ നിന്നും പണം തട്ടിയ കേസ്; ഒരു പ്രതികൂടി അറസ്റ്റിൽ
പയ്യോളി: വ്യാജ ലോണ്‍ ആപ്പിലൂടെ ലോണ്‍ വാഗ്ദാനം നല്‍കി യുവാവിന്റെ കൈയില്‍ നിന്നും പണംതട്ടിയ കേസില്‍ ഒരാളെക്കൂടി അറസ്റ്റ് ചെയ്ത് പയ്യോളി പോലീസ്. കോഴിക്കോട് മേനിച്ചാലില്‍ മീത്തല്‍ കൊമ്മേരി മുജീബ് എന്നയാളെയാണ് ഇന്‍സ്‌പെക്ടര്‍ സജീഷ്.എ.കെ യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പയ്യോളി സ്വദേശി സായൂജിനാണ് പണം നഷ്ടമായത്. 50000 രൂപ വായ എടുക്കാന്‍
പയ്യോളി കീഴൂരില്‍ വെച്ച് കാഴ്ച പരിമിതിയുള്ളയാളെ ആക്രമിച്ച് പണംതട്ടാന്‍ ശ്രമിച്ച സംഭവം; അയനിക്കാട് സ്വദേശി പിടിയിൽ
പയ്യോളി: കീഴൂരില്‍ വെച്ച് കാഴ്ച പരിമിതനെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച കേസിൽ പ്രതിയായ അയനിക്കാട് സ്വദേശി പിടിയില്‍. അയനിക്കാട് കുന്നുംപുറത്ത് അനൂപിനെയാണ് പയ്യോളി പൊലീസ് സംഘം വടകരയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. വെള്ളിയാഴ്ച ഉച്ചയോടെ കീഴൂര്‍ യു.പി സ്‌കൂളിന് സമീപത്തുവെച്ചാണ് സംഭവം. കാഴ്ച പരിമിതനായ കണ്ണൂര്‍ സ്വദേശി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കളക്ഷന്‍ റിസീവറായ റഫീഖ് റോഡരികിലൂടെ
ഹലാലായ ആട് ബിസിനസ്; ചിങ്ങപുരം സ്വദേശികൾക്ക് നഷ്ടമായത് ലക്ഷങ്ങൾ, മലപ്പുറം സ്വദേശികൾക്കെതിരെ കേസെടുത്ത് പയ്യോളി പോലിസ്
പയ്യോളി: ഹലാലായ ആട് ബിസിനസിൽ പണം നിക്ഷേപിച്ചവരെ കബളിപ്പിച്ചതായി പരാതി. ചിങ്ങപുരം സ്വദേശികളായ സാദിഖ്, ഭാര്യ, സഹോദരന്റെ ഭാര്യ സഹോദരന്റെ ഭാര്യയുടെ ഉമ്മ എന്നിവർക്കാണ് ലക്ഷങ്ങൾ നഷ്ടമായത്. ഇവരുടെ പരാതിയിൽ മലപ്പുറം തിരൂരങ്ങാടി കാവുങ്കൽ സലീഖ്, എടവണ്ണ മണക്കാട്ട് പറമ്പ് കുന്നുമ്മൽ റിയാസ് ബാബു, അക്കൗണ്ടന്റ് ഷംനാസ്, ഏജന്റെ നിഷാദ് എന്നിവർക്കെതിരെ പയ്യോളി പോലീസ് കേസെടുത്തു.
പയ്യോളി കീഴൂരിൽ കാഴ്ചപരിമിതനെ ആക്രമിച്ചതിന് പിന്നാലെ അയൽവാസിയായ സി.പി.എം നേതാവിനെ വീട്ടിൽ കയറി മർദ്ദിച്ചതായും പരാതി; അയനിക്കാട് സ്വദേശി അനൂപിനെതിരെ വീണ്ടും കേസ്
പയ്യോളി: അയനിക്കാട് സ്വദേശിയെ വീട്ടിൽക്കയറി ആക്രമിച്ചതായി പരാതി. സി.പി.എം ലോക്കൽ കമ്മിറ്റിയംഗവും കേരള സ്റ്റേറ്റ് ആർടിസാൻസ് യൂണിയൻ ജില്ലാ കമ്മിറ്റി അംഗവുമായ അയനിക്കാട് പോസ്റ്റ് ഓഫീസിന് സമീപം പാലേരി മുക്കിൽ വടക്കേടത്ത് രവിയാണ് പരാതി നൽകിയത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. രവിയുടെ അയൽവാസി കൂടിയായ അയനിക്കാട് സ്വദേശിയായ കുന്നുംപറമ്പത്ത് അനൂപ് ആണ് ആക്രമിച്ചത്. സംഭവവുമായി
കാഴ്ചപരിമിതിയുള്ള കണ്ണൂർ സ്വദേശിയെ ആക്രമിച്ച് പണംതട്ടാൻ ശ്രമം; അയനിക്കാട് സ്വദേശിക്കെതിരെ കേസ്
പയ്യോളി: കീഴൂരിൽവെച്ച് കാഴ്ച പരിമിതിയുള്ളയാളെ ആക്രമിച്ച് പണം തട്ടാൻ ശ്രമിച്ച സംഭവത്തിൽ അയനിക്കാട് സ്വദേശിയായ യുവാവിനെതിരെ കേസ്. കുന്നുംപറമ്പത്ത് അനൂപിനെതിരെയാണ് പയ്യോളി പൊലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയോടെ കീഴൂർ യു.പി സ്‌കൂളിന് സമീപത്തുവെച്ചാണ് സംഭവം. കണ്ണൂർ സ്വദേശിയായ റഫീക്കാണ് ആക്രമിക്കപ്പെട്ടത്. ചാരിറ്റബിൾ ട്രസ്റ്റിന്റെ കളക്ഷൻ റിസീവർ ആയ റഫീഖ് റോഡരികിലൂടെ പോകുന്നതിനിടയിൽ അനൂപ് ബാഗ് തട്ടിപ്പറിക്കാൻ
പയ്യോളി പെരുമാള്‍പുരത്ത് ലോറിയ്ക്ക് സൈഡ് കൊടുക്കാനായി ഡ്രൈനേജ് സ്ലാബിലേയ്ക്ക് കയറി; സ്ലാബ് പൊട്ടി ഡ്രൈനേജിനുള്ളില്‍ വീണ് കാല്‍നടയാത്രക്കാരന് പരിക്ക്
പയ്യോളി: പയ്യോളി പെരുമാള്‍പുരത്ത് ഡ്രൈനേജ് സ്ലാബ് പൊട്ടി വീണ് കാല്‍നടയാത്രക്കാരന് പരിക്ക്. ഇന്നലെ രാത്രി 8.30 യോടെയാണ് സംഭവം. പെരുമാള്‍പുരത്ത് ദേശീയപാതയില്‍ പണി നടക്കുന്നിടത്ത് പുതുതായി നിര്‍മ്മിച്ച ഡ്രൈനേജിന് മുകളിലൂടെ നടന്ന കാല്‍നട യാത്രക്കാരനായ ഗോപാലകൃഷണനാണ് സ്ലാബ് പൊട്ടി വീണ് ഡ്രൈനേജിനുള്ളില്‍ അകപ്പെട്ടത്. ഇയാളുടെ ഇടതുകാലിന്റെ എല്ല് പൊട്ടിയിട്ടുണ്ട്. രാത്രി ബസ്സിറങ്ങി ഡ്രൈനേജ് സമീപത്തുകൂടെ നടക്കുമ്പോള്‍
തെരുവുനായ ശല്യം; അടിയന്തിര നടപടികളുമായി പയ്യോളി നഗരസഭ, 23 തെരുവുനായകളെ പിടികൂടി
പയ്യോളി: തെരുവ് നായയുടെ ആക്രമണംരൂക്ഷമായ പയ്യോളി നഗരസഭയിൽ നിന്നും വന്ധ്യംകരണത്തിനായി ഇന്ന് 23 തെരുവുനായകളെ പിടികൂടിയതായി നഗരസഭ ചെയർമാൻ വി.കെ അബ്ദുറഹിമാൻ അറിയിച്ചു. കഴിഞ്ഞ ദിവസം തച്ചൻകുന്ന് കീഴൂർ ഭാഗത്ത് 18 പേർക്ക് തെരുവ് നായയുടെ കടിയേറ്റ സാഹചര്യത്തിലാണ് വന്ധ്യംകരണം ചെയ്യുന്നതിനായി തെരുവുനായകളെ പിടികൂടാൻ നഗരസഭ തീരുമാനിച്ചത്. തെരുവുനായ ആക്രമണം രൂക്ഷമായതുമായി ബന്ധപ്പെട്ട് നഗരസഭയിൽ അടിയന്തിര
കാഫിർ സ്ക്രീൻ ഷോട്ട് വിവാദം; സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്, പോലിസിന്റേത് വിചിത്ര നടപടിയെന്ന് യൂത്ത് കോൺഗ്രസ്
വടകര: കാഫിർ സ്ക്രീൻ ഷോട്ട് വിവാദത്തിൽ സി.പി.എം നേതാവിനെതിരെ കേസെടുക്കാതെ പൊലീസ്. വിവരാവകാശ നിയമ പ്രകാരം യൂത്ത് കോൺഗ്രസ് നേതാവ് ദുൽകിഫ് കേസ് സംബന്ധിച്ച് അപേക്ഷ നൽകിയിരുന്നു. ഇതിന് മറുപടി ലഭിച്ചപ്പോഴാണ് സി.പി.എം പയ്യോളി ഏരിയ സെക്രട്ടറി എം.പി ഷിബുവിനെതിരെയാണ് കേസെടുത്തില്ലെന്ന് പരാതിക്കാരൻ അറിഞ്ഞത് . പയ്യോളി പൊലീസ് സ്റ്റേഷനിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ നൽകിയ