Category: പയ്യോളി
ട്രെയിന്‍ യാത്രയ്ക്കിടെ പരിചയപ്പെട്ടു, പിന്നീട് വീട്ടിലെത്തി, പണം നഷ്ടപ്പെട്ടത് ചാത്തന്‍സേവയിലൂടെയെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് മോഷണം; പയ്യോളിയില്‍ മദ്രസ അധ്യാപകന്റെ പണവും സ്വര്‍ണവും കവര്‍ന്നതായി പരാതി
പയ്യോളി: മന്ത്രവാദത്തിനെന്ന് പറഞ്ഞ് മദ്രസാ അധ്യാപകന്റെ വീട്ടിലെത്തി സ്വര്‍ണവും പണവും കവര്‍ന്നതായി പരാതി. പയ്യോളി ആവിക്കല്‍ സ്വദേശിയായ മദ്രസാ അധ്യാപകനാണ് ചൊവ്വാഴ്ച ഇതുസംബന്ധിച്ച് പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്. കാസര്‍ഗോഡ് ഉപ്പള സ്വദേശി മുഹമ്മദ് ഷാഫിയ്‌ക്കെതിരെയാണ് പരാതി നല്‍കിയതെന്ന് പയ്യോളി പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ട്രെയിന്‍ യാത്രയ്ക്കിടെയാണ് ഇരുവരും പരിചയപ്പെടുന്നത്. തുടര്‍ന്ന്
കണക്കും കരവിരുതും കൗതുകവുമായി ഇന്ന് കുരുന്നുകൾ ഒത്തുകൂടും; പയ്യോളിയിൽ ഉപജില്ലാ ശാസ്ത്രമേളയ്ക്ക് ആരംഭം; വിശദ വിവരങ്ങളറിയാം
പയ്യോളി: പയ്യോളിക്ക് ഇനി രണ്ട നാൾ അറിവിന്റെയും ആഘോഷത്തിന്റെയും നാളുകളാണ്. കോവിഡ് മൂലം നിർത്തി വച്ച മേളകൾ മൂന്നു വർഷത്തെ ഇടവേളയ്ക്ക് ശേഷമാണു വീണ്ടും അരങ്ങൊരുങ്ങുന്നത്. 2500 ലധികം വിദ്യാർത്ഥികൾ ഓരോ ദിവസവും മേളയിൽ പങ്കെടുക്കും. മേലടി ഉപജില്ലാ ശാസ്ത്ര സാമൂഹ്യ, ശാസ്ത്ര, പ്രവൃത്തി പരിചയ, ഗണിത, ഐടി മേളകൾ ഒക്റ്റോബർ 12,13 തീയതികളിൽ തിക്കോടിയൻ
അനർഹമായി റേഷൻ കൈപ്പറ്റി; ഓപ്പറേഷൻ യെല്ലോയിൽ പയ്യോളി, കീഴൂര്‍ ഭാഗങ്ങളിലുള്ള 32 ഓളം കാർഡുകള്‍ പിടിച്ചെടുത്തു, പിഴയായി ഈടാക്കിയത് അമ്പതിനായിരത്തിലധികം രൂപ
പയ്യോളി: ഓപ്പറേഷന്‍ യെല്ലോ പദ്ധതിയുടെ ഭാഗമായി പയ്യോളി, കീഴൂര്‍ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ അനർഹമായി റേഷൻ കൈപ്പറ്റുന്ന 32 ഓളം കാർഡുകള്‍ പിടിച്ചെടുത്തു. ഇവരിൽ നിന്ന് അനർഹമായി കൈപ്പറ്റിയ റേഷൻ സാധനങ്ങളുടെ തുകയിനത്തില്‍ 50,000/- ത്തിലധികം രൂപ സർക്കാരിലേക്ക് ഈടാക്കുകയും ചെയ്തു. കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ കൊയിലാണ്ടി
പയ്യോളി കോട്ടയ്ക്കല്‍ സ്വദേശിനിയായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ കാണാനില്ലെന്ന് പരാതി
പയ്യോളി: കോട്ടയ്ക്കല്‍ സ്വദേശിനിയായ പതിനാറുകാരിയെ കാണാനില്ലെന്ന് പരാതി. പയ്യോളിയില്‍ നിന്നും കാണാതായ പതിനാറുകാരിയെ കണ്ടെത്തി; കിട്ടിയത് തൊട്ടില്‍പ്പാലത്തിന് സമീപത്തുനിന്ന് കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ (പഴയ ബോയ്‌സ് സ്‌കൂള്‍) പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയാണ് തേജാലക്ഷ്മി. തിങ്കളാഴ്ച രാവിലെ സ്‌കൂളിലേക്ക് പോയ ശേഷം കുട്ടി തിരിച്ചെത്തിയില്ല. തുടര്‍ന്നാണ് രക്ഷിതാക്കള്‍ പയ്യോളി പൊലീസില്‍ പരാതി നല്‍കിയത്.
ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; മരിച്ചത് പയ്യോളി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി
പയ്യോളി: പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചില്‍ കുറുവക്കണ്ടി ബീച്ചില്‍ ദീപ്തിയാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സാണ്. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8.20-ഓടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ മൊബൈല്‍ഫോണിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം
പയ്യോളിയിൽ ട്രെയിൻ തട്ടി യുവതി മരിച്ച നിലയിൽ
പയ്യോളി: പയ്യോളിയിൽ ട്രെയിൻതട്ടി യുവതി മരിച്ച നിലയിൽ. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8.20-ഓടെയാണ് സംഭവം. മൃതദേഹം ചിന്നിച്ചിറതിയ അവസ്ഥയിലാണ്. പയ്യോളി പോലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിനുന്ന പരശുറാം എക്സ്പ്രെസ്സ് തട്ടിയാണ് മരണം സംഭവിച്ചതെന്ന് പയ്യോളി പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട്കോമിനോട്
ടൂറിസ്റ്റ് വാനും ലോറിയും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റു; ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശിയായ കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ മരിച്ചു
പയ്യോളി: മഹീന്ദ്ര ടൂറിസ്റ്റ് വാനിൽ ടോറസ് ലോറി ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അയനിക്കാട് സ്വദേശിയായ യുവാവ് മരിച്ചു. കോഴിക്കോട് കലാഭവൻ നാടക സമിതി ഉടമ അയനിക്കാട് സുനിൽ നക്ഷത്രയാണ് മരിച്ചത്. 46 വയസാണ്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30-ന് ദേശീയപാതയിൽ മൊകവൂരിൽ ആണ് അപകടം നടന്നത്. സൃഷ്ടി കൂമുള്ളി നാടകസമിതിയുടെ വാൻ കേടായതിനെ തുടർന്ന് അവരുടെ
പുതിയ മണ്ണുമാന്തിയന്ത്രം വാങ്ങാനായി കൊണ്ടുവന്ന പണം എസ്‌കവേറ്ററിനുള്ളില്‍ സൂക്ഷിച്ചു, തിരിച്ചുപോകുമ്പോള്‍ പണമെടുക്കാന്‍ മറന്നു; കീഴരിയൂര്‍ സ്വദേശിയുടെ അഞ്ചുലക്ഷം രൂപയുമായി ഡ്രൈവര്‍ മുങ്ങി
പയ്യോളി: എസ്‌കവേറ്ററില്‍ സൂക്ഷിച്ച അഞ്ചുലക്ഷം രൂപയുമായി അസം സ്വദേശിയായ ഡ്രൈവര്‍ മുങ്ങി. ഡ്രൈവര്‍ മുക്‌സിദുല്‍ ഇസ്ലാമിനെയാണ് കാണാതായത്. ടൗണിന് സമീപം എം. സാന്‍ഡ് വിപണനം നടത്തുന്ന കീഴരിയൂര്‍ മീത്തലെകാരയില്‍ നാസറിന്റെ അഞ്ചുലക്ഷം രൂപയാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ ദിവസം പുലര്‍ച്ചെയാണ് സംഭവം. രാവിലെ അഞ്ചരയോടെ മുക്‌സിദുലുമായാണ് നാസര്‍ ജോലിക്കെത്തിയത്. പുതിയ മണ്ണുമാന്തിയന്ത്രം വാങ്ങാനായി കൊണ്ടുവന്ന അഞ്ചുലക്ഷംരൂപ നാസര്‍
ചെറു പൊതികളിലായി കഞ്ചാവ്; കോട്ടക്കലില്‍ കഞ്ചാവുമായി പയ്യോളി സ്വദേശി പിടിയില്‍
പയ്യോളി: കോട്ടക്കല്‍ അഴിമുഖത്ത് മിനി ഗോവയില്‍ കഞ്ചാവുമായി പയ്യോളി സ്വദേശി പിടിയില്‍. ചെറുപൊതികളിലായി സൂക്ഷിച്ച 26 ഗ്രാം കഞ്ചാവാണ് പിടികൂടിയത്. പയ്യോളി ബിസ്മിനഗര്‍ സ്വദേശി റംഷിദില്‍ ആണ് പിടിയിലായത്. വില്‍പ്പനക്കായി കൊണ്ടുവന്ന മൂന്ന് പൊതികളാണ് പിടികൂടിയതെന്ന് പയ്യോളി പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഇയാളെ പയ്യോളി പോലീസ് കസ്റ്റ്ഡിയില്‍ എടുത്തു. ഇന്നലെ വൈകുന്നരത്തോടെയാണ്
പൂട്ട് തകർത്ത് അകത്തു കയറി, സി.സി.ടി.വി ക്യാമറകൾ അടിച്ചു തകർത്തു; പയ്യോളി അയനിക്കാട് വിവിധ കടകളിൽ മോഷണം, മോഷ്ടാക്കൾ കവർന്നത് രണ്ട് ലക്ഷത്തോളം രൂപ
പയ്യോളി: അയനിക്കാട് ദേശീയപാതയോരത്തെ കടകളിൽ പരക്കെ മോഷണം. ആറ് കടകളിൽ നടത്തിയ മോഷണത്തിൽ രണ്ട് ലക്ഷത്തോളം രൂപ നഷ്ടമായി. കട തുറക്കാനെത്തിയ ആളാണ് മോഷണം നടന്നതായി മനസിലാക്കിയത്. തുടർന്ന് പോലീസിൽ വിവിരം അറിയിക്കുകയായയിരുന്നു. ഇന്നലെ പുലർച്ചെയാണ് സംഭവം. ദേശീയപാതയിൽ അയനിക്കാടിനും ഇരിങ്ങലിനുമിടയിലുള്ള ഇഷ ടവറിൽ പ്രവർത്തിക്കുന്ന എഫ് കെ ബ്രാൻ്റ് ഫാക്ടറി ഇലക്ട്രോണിക്സ് ആൻ്റ് ഹോം